വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv പേ. 249-പേ. 251 ഖ. 2
  • സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • സമാനമായ വിവരം
  • ഹസ്‌തമൈഥുനം—അത്‌ എത്ര ഗൗരവതരമാണ്‌?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
  • സ്വയംഭോഗം എത്ര ഗൗരവമുള്ളതാണ്‌?
    ഉണരുക!—1988
  • സ്വയം​ഭോ​ഗം എന്ന ശീലത്തെ എനിക്ക്‌ എങ്ങനെ കീഴട​ക്കാം?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1
  • സ്വയംഭോഗവും സ്വവർഗ്ഗസംഭോഗവും
    നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv പേ. 249-പേ. 251 ഖ. 2

അനുബന്ധം

സ്വയം​ഭോ​ഗം എന്ന ദുശ്ശീ​ലത്തെ കീഴട​ക്കു​ക

ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തുന്ന ഒരു ദുശ്ശീ​ല​മാ​ണു സ്വയം​ഭോ​ഗം. അത്‌ ഒരാളിൽ സ്വാർഥ​തയെ ഉന്നമി​പ്പി​ക്കുന്ന, മനസ്സിനെ ദുഷി​പ്പി​ക്കുന്ന ചിന്താ​ഗ​തി​കൾ ഉൾനടു​ന്നു.a കൂടാതെ, സ്വയം​ഭോ​ഗം ചെയ്യു​ന്ന​യാൾ ലൈം​ഗി​ക​തൃഷ്‌ണ ശമിപ്പി​ക്കാ​നുള്ള ഉപാധി​ക​ളാ​യി മാത്ര​മാ​കാം മറ്റുള്ള​വരെ കാണു​ന്നത്‌. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള അയാളു​ടെ കാഴ്‌ച​പ്പാ​ടു​തന്നെ മറ്റൊ​ന്നാ​യി​രി​ക്കും. രണ്ടു പേർക്കി​ട​യി​ലുള്ള സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​മെന്ന നിലയി​ലല്ല, നൈമി​ഷിക സുഖാ​നു​ഭൂ​തി​യേ​കുന്ന വെറു​മൊ​രു ശാരീ​രി​ക​പ്ര​വർത്ത​ന​മാ​യി​ട്ടാണ്‌ അയാൾ അതിനെ കാണുക. ശക്തമായ ലൈം​ഗി​ക​വി​കാ​ര​ങ്ങൾക്കു ശമനം​വ​രു​ത്ത​ണ​മെന്നേ അയാൾക്കു​ള്ളൂ. പക്ഷേ ആ ശമനം താത്‌കാ​ലി​ക​മാണ്‌. വാസ്‌ത​വ​ത്തിൽ, സ്വയം​ഭോ​ഗം എന്ന ദുശ്ശീലം “ലൈം​ഗിക അധാർമി​കത, അശുദ്ധി, അനിയ​ന്ത്രി​ത​മായ കാമാ​വേശം” എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ ശരീരാ​വ​യ​വ​ങ്ങളെ കൊല്ലു​കയല്ല മറിച്ച്‌, അവയെ ഉദ്ദീപി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.—കൊ​ലോ​സ്യർ 3:5.

അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ എഴുതി: “പ്രിയ​പ്പെ​ട്ട​വരേ, . . . ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ ദൈവ​ഭ​യ​ത്തോ​ടെ നമ്മുടെ വിശുദ്ധി പരിപൂർണ​മാ​ക്കാം.” (2 കൊരി​ന്ത്യർ 7:1) ഇതിന​നു​സൃ​ത​മാ​യി ജീവി​ക്കാൻ പാടു​പെ​ടുന്ന വ്യക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ, നിരാ​ശ​പ്പെ​ട​രുത്‌. ‘ക്ഷമിക്കാ​നും’ സഹായി​ക്കാ​നും യഹോവ എപ്പോ​ഴും സന്നദ്ധനാണ്‌. (സങ്കീർത്തനം 86:5; ലൂക്കോസ്‌ 11:9-13) ഇടയ്‌ക്കൊ​ക്കെ വീഴ്‌ച​വ​ന്നു​പോ​കു​മെ​ങ്കി​ലും, ഈ ശീലം തെറ്റാ​ണെ​ന്നുള്ള നിങ്ങളു​ടെ തോന്ന​ലും അതു നിറു​ത്താ​നുള്ള നിങ്ങളു​ടെ ശ്രമവും നല്ലൊരു മനോ​ഭാ​വ​ത്തി​ന്റെ സൂചന​യാണ്‌. “ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നും” ആണെന്നുള്ള കാര്യ​വും മനസ്സിൽപ്പി​ടി​ക്കുക. (1 യോഹ​ന്നാൻ 3:20) നമ്മുടെ പാപങ്ങൾ മാത്രമല്ല ദൈവം കാണു​ന്നത്‌, പിന്നെ​യോ മുഴു​വ്യ​ക്തി​യെ​യു​മാണ്‌. നമ്മളെ​ക്കു​റിച്ച്‌ എല്ലാം അറിയാ​വു​ന്ന​തു​കൊണ്ട്‌ കരുണ​യ്‌ക്കാ​യുള്ള നമ്മുടെ ആത്മാർഥ​മായ യാചനകൾ അനുക​മ്പ​യോ​ടെ കേൾക്കാൻ ദൈവ​ത്തി​നു കഴിയും. അതു​കൊണ്ട്‌ താഴ്‌മ​യോ​ടെ ഹൃദയം​ഗ​മ​മാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​തിൽ ഒരിക്ക​ലും മടുത്തു​പോ​ക​രുത്‌. എന്തെങ്കി​ലും പ്രശ്‌ന​മു​ള്ള​പ്പോൾ സ്വന്തം പിതാ​വി​ന്റെ അടു​ത്തേക്ക്‌ ഓടി​ച്ചെ​ല്ലുന്ന ഒരു കുട്ടി​യെ​പ്പോ​ലെ​യാ​യി​രി​ക്കണം നിങ്ങൾ. പ്രയോ​ജ​ന​മോ? ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും. (സങ്കീർത്തനം 51:1-12, 17; യശയ്യ 1:18) എന്നാൽ, പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കേ​ണ്ട​തു​ണ്ടെന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. ഏതുതരം അശ്ലീല​വും ചീത്തക്കൂ​ട്ടു​കെ​ട്ടും ഒഴിവാ​ക്കു​ന്നത്‌ അതിലുൾപ്പെ​ടു​ന്നു.b

സ്വയം​ഭോ​ഗം ഇപ്പോ​ഴും നിങ്ങൾക്കൊ​രു പ്രശ്‌ന​മാ​ണെ​ങ്കിൽ ക്രിസ്‌തീയ മാതാ​വി​നോ​ടോ പിതാ​വി​നോ​ടോ ആത്മീയ​പ​ക്വ​ത​യും കരുത​ലും ഉള്ള ഒരു ഉറ്റസു​ഹൃ​ത്തി​നോ​ടോ കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കുക.c—സുഭാ​ഷി​തങ്ങൾ 1:8, 9; 1 തെസ്സ​ലോ​നി​ക്യർ 5:14; തീത്തോസ്‌ 2:3-5.

a ലൈംഗികാവയവങ്ങളെ തടവി​യോ തിരു​മ്മി​യോ രതിമൂർച്ഛ​യി​ലെ​ത്തി​ക്കുന്ന പ്രവൃ​ത്തി​യാ​ണു സ്വയം​ഭോ​ഗം അഥവാ ഹസ്‌ത​മൈ​ഥു​നം.

b വീട്ടിലൊരു കമ്പ്യൂ​ട്ട​റു​ണ്ടെ​ങ്കിൽ, അതിന്റെ ദുരു​പ​യോ​ഗം തടയാ​നാ​യി പല കുടും​ബ​ങ്ങ​ളും എല്ലാവ​രു​ടെ​യും കണ്ണെത്തുന്ന ഒരു സ്ഥലത്താണ്‌ അതു വെക്കാറ്‌. ചിലർ അശ്ലീല​വി​വ​രങ്ങൾ തടയുന്ന ചില സോഫ്‌റ്റ്‌വെ​യ​റു​കൾ ഉപയോ​ഗ​പ്പെ​ടു​ത്താ​റുണ്ട്‌. എങ്കിലും ഇക്കാര്യ​ത്തിൽ നമുക്കു പൂർണ​മാ​യും ആശ്രയി​ക്കാ​വുന്ന സോഫ്‌റ്റ്‌വെ​യ​റു​ക​ളില്ല.

c സ്വയംഭോഗം എന്ന ദുശ്ശീലം ഉപേക്ഷി​ക്കാ​നുള്ള പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങൾക്ക്‌ 2006 നവംബർ ലക്കം ഉണരുക!-യിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഈ ദുശ്ശീലം എനി​ക്കെ​ങ്ങനെ ഉപേക്ഷി​ക്കാം?” എന്ന ലേഖന​വും യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങ​ളും, വാല്യം 1, 205-11 പേജു​ക​ളും കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക