ഗീതം 117
യഹോവയാൽ പഠിപ്പിക്കപ്പെടുക
അച്ചടിച്ച പതിപ്പ്
1. ആമോദാൽ ചേർന്നിടിൻ യാഹിനെ പഠിക്കാൻ;
‘വന്നു ജീവജലം പാനംചെയ്വിൻ.’
ശ്രേഷ്ഠബോധനം ദൈവം നൽകുന്നു,
സത്യത്തിന്നായ് വാഞ്ഛിക്കുന്നോർക്കെല്ലാം.
2. കൂടിവരവുകൾ മുടക്കിടല്ലേ നാം.
ബോധനം നാമെല്ലാം നേടിടണം.
സോദരരാലും ആത്മാവിനാലും
ദീപ്തിയിൽ പോയിടാൻ ശക്തി നേടും.
3. യാഹിനാൽ അഭ്യസ്തർ സ്തുതിഗാനം പാടും,
കേൾപ്പാൻ മധുരവും ഹൃദ്യവുമാം.
കൂടിവന്നിടാം സോദരരൊത്ത്;
നാമെന്നെന്നും കൂടെച്ചേർന്നു പോകാം.
(എബ്രാ. 10:24, 25; വെളി. 22:17 എന്നിവയും കാണുക.)