ഗീതം 77
ക്ഷമിക്കുന്നവരായിരിക്കുക
അച്ചടിച്ച പതിപ്പ്
1. ദൈവം നൽകി സ്നേഹാൽ
പുത്രനെ നമുക്കായി,
ഏകിടാൻ പാപമോചനം,
നീക്കിടാൻ മരണത്തെ.
നേരായ് നാം അനുതപിച്ചാൽ
നേടിടും തിരുക്ഷമ.
ക്രിസ്തുവിൻ മറുവിലയാൽ
മാപ്പിന്നായ് യാചിച്ചിടാം.
2. യാഹിനെപ്പോൽ നാമും
ക്ഷമിച്ചിടുമെങ്കിലോ
ക്ഷമ നേടും യാഹിൽനിന്നും,
കരുണ ലഭിച്ചിടും.
കാണിക്കാം സഹാനുഭൂതി;
അന്യോന്യം സ്നേഹിച്ചിടാം;
നൽകിടാം ബഹുമാനം നാം,
ദ്വേഷം വിട്ടകന്നിടാം.
3. നാം വളർത്തിടേണ്ടും
ഗുണമാണു കാരുണ്യം;
നീരസം നീക്കിടാനെന്നും
അതു നമ്മെ കാത്തിടും.
സ്നേഹരൂപനാകും യാഹെ
പിന്തുടർന്നിടും നേരം
ക്ഷമിക്കാൻ പഠിച്ചു
നമ്മൾ അവനെപ്പോലായിടും.
(മത്താ. 6:12; എഫെ. 4:32; കൊലോ. 3:13 എന്നിവയും കാണുക.)