ഗീതം 6
ദൈവദാസന്റെ പ്രാർഥന
അച്ചടിച്ച പതിപ്പ്
1. സ്വർഗസ്ഥനാം പിതാവേ, നിന്റെ ദിവ്യനാമം വാ
ഴ്‌ത്തപ്പെട്ടിടട്ടെ. നിന്നാർദ്രമാം കാരുണ്യമെല്ലാം
നിന്നിടുമല്ലോ ശാശ്വതമായ്. വിശ്വസ്‌തമായ്
നിന്നിടും എന്നെന്നും നിൻ കാരുണ്യം.
2. സത്യത്തിൻ സ്‌നേഹം നീ ഞങ്ങളിൽ ഉൾനടണേ പ്രി
യനാം ദൈവമേ. നിൻ ഹിതം ചെയ്യാൻ നീ തുണയ്‌ക്ക,
കൽപ്പനകൾ പാലിച്ചിടാനും തേടി നിന്ന
ജങ്ങളെ കണ്ടെത്തി കാത്തിടാനും.
3. സ്വർഗീയജ്ഞാനം ഏകിടണേ; സ്‌നേഹം നീ ഹൃത്തിൽ
നിറച്ചിടണേ. യാഹാം പിതാവേ, നിന്നെ തേടാൻ
മർത്യരെ ഞങ്ങൾ ശീലിപ്പിക്കെ, സ്‌നേഹദയ
കാണിക്കാൻ ഞങ്ങളെ സഹായിക്ക.
(സങ്കീ. 143:10; യോഹ. 21:15-17; യാക്കോ. 1:5 എന്നിവയും കാണുക.)