ഗീതം 51
നമുക്കു യഹോവയോടു പറ്റിനിൽക്കാം
അച്ചടിച്ച പതിപ്പ്
1. യാഹോ നമ്മുടെ പരമാധീശനാം ദൈവം.
നീതിസമ്പൂർണം തന്റെ ചെയ്തികളെല്ലാമെ.
തിരുമൊഴികൾ തെല്ലും നിഷ്ഫലമല്ല.
നാമൊന്നായ് യാഹോടൊത്ത് പറ്റിനിന്നിടാം.
ദൈവവാഴ്ചയോ ഭൂവിൽ നന്മ നിറയ്ക്കും.
2. നീതി, സത്യത്തിൽ തൻ സിംഹാസനം സ്ഥിരമാം.
തൻ വാസസ്ഥലം മഹദ് ജ്യോതിസ്സാൽ നിറഞ്ഞു.
അവൻ സൗമ്യരെ ചാരത്തണച്ചിടുന്നു.
നാം ചേർന്നുനിൽക്കാം അത്യുന്നതനരികെ.
ആരാധന കൈക്കൊള്ളാൻ യോഗ്യനവൻതാൻ.
3. അത്യുന്നതൻ, സ്വർഗാധിസ്വർഗങ്ങൾക്കതീതൻ.
തിരുമുമ്പിൽ വൈരികൾ നിഷ്പ്രഭരായിടും.
അവൻ തൻ വാഗ്ദാനങ്ങൾ നിവർത്തിച്ചിടും.
നാം യാഹോടു ചേർന്നു തൻ ഹിതം ചെയ്തിടാം.
ദൈവഭക്തിയിൽ ഏറെമുന്നേറിടാം നാം.
(ആവ. 4:4; 30:20; 2 രാജാ. 18:6 സങ്കീ. 89:14 എന്നിവയും കാണുക.)