ഗീതം 58
എന്റെ സമർപ്പണ പ്രാർഥന
അച്ചടിച്ച പതിപ്പ്
1. ദൈവമേ, ഞാൻ വാഞ്ഛിപ്പൂ,
നിന്നിഷ്ടം ചെയ്തിടുവാൻ.
നിൻ പ്രമാണം എന്നുള്ളിൽ
ഞാനെന്നും കാത്തുകൊള്ളും.
2. ദേഹിയും ഹൃദയവും
മാനസം മുഴുവനും
ഏകിടുന്നുഞാനിതാ;
കേൾക്കണേ എൻ പ്രാർഥന.
3. നിന്നിഷ്ടം ചെയ്തിടുവാൻ
ഞാനെന്നെ സമർപ്പിപ്പൂ.
നീ എന്നെ കൈക്കൊള്ളണേ;
എന്നെന്നും കാക്കേണമേ.
(സങ്കീ. 40:8; യോഹ. 8:29; 2 കൊരി. 10:5 എന്നിവയും കാണുക.)