വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rk ഭാഗം 8 പേ. 20-21
  • മിശിഹാ പ്രത്യ​ക്ഷ​നാ​കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മിശിഹാ പ്രത്യ​ക്ഷ​നാ​കു​ന്നു
  • യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
  • സമാനമായ വിവരം
  • മിശി​ഹാ​യു​ടെ വരവ്‌
    ബൈബിൾ നൽകുന്ന സന്ദേശം
  • അവർ മിശിഹായെ കാത്തിരുന്നു
    2011 വീക്ഷാഗോപുരം
  • ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യേശുവിന്റെ ജനനം സമാധാനം കൈവരുത്തുന്ന വിധം
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
rk ഭാഗം 8 പേ. 20-21

ഭാഗം 8

മിശിഹാ പ്രത്യക്ഷനാകുന്നു

ദാനി​യേൽ തന്റെ പ്രവചനം ഉച്ചരിച്ച്‌ 500-ലേറെ വർഷങ്ങൾക്കു​ശേഷം, മറിയ (മറിയം) എന്ന കന്യക​യ്‌ക്ക്‌ ദൈവ​ദൂ​ത​നായ ഗബ്രി​യേൽ പ്രത്യ​ക്ഷ​നാ​യി. ദാവീ​ദു​രാ​ജാ​വി​ന്റെ പിൻഗാ​മി​യാ​യി​രു​ന്നു മറിയ. “കൃപ ലഭിച്ച​വളേ, വന്ദനം! യഹോവ നിന്നോ​ടു​കൂ​ടെ​യുണ്ട്‌” എന്ന്‌ ഗബ്രി​യേൽ അവളോ​ടു പറഞ്ഞു. (ലൂക്കോസ്‌ 1:28) പക്ഷേ അതു​കേട്ട്‌ മറിയ​യ്‌ക്ക്‌ ഭയം തോന്നി. ഗബ്രി​യേൽ പറഞ്ഞതി​ന്റെ അർഥം എന്തായി​രു​ന്നു?

ഗബ്രിയേൽ ദൂതൻ മറിയയ്‌ക്കു പ്രത്യക്ഷനായി

മറിയ മിശി​ഹാ​യ്‌ക്ക്‌ ജന്മം നൽകു​മെന്ന്‌ ഗബ്രി​യേൽ അവളോ​ടു പറഞ്ഞു

ദൂതൻ അവളോട്‌ പറഞ്ഞു: “മറിയേ, ഭയപ്പെ​ടേണ്ട; നിനക്കു ദൈവ​ത്തി​ന്റെ കൃപ ലഭിച്ചി​രി​ക്കു​ന്നു. നീ ഗർഭം​ധ​രിച്ച്‌ ഒരു മകനെ പ്രസവി​ക്കും; നീ അവന്‌ യേശു എന്നു പേരി​ടണം.” “ദൈവ​മായ യഹോവ, അവന്റെ പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം അവനു കൊടു​ക്കും. . . . അവന്റെ രാജ്യ​ത്തിന്‌ അവസാനം ഉണ്ടാകു​ക​യില്ല.” (ലൂക്കോസ്‌ 1:30-33) എത്ര മഹത്തര​മായ വാർത്ത! കാത്തു​കാ​ത്തി​രുന്ന ആ ‘സന്തതിക്ക്‌’ അതായത്‌ മിശി​ഹാ​യ്‌ക്ക്‌ മറിയ ജന്മം നൽകു​മാ​യി​രു​ന്നു!

പിറ്റേ​വർഷം ബേത്ത്‌ലെ​ഹെ​മിൽ യേശു ജനിച്ചു. അന്നു രാത്രി ഒരു ദൂതൻ പ്രത്യ​ക്ഷ​നാ​യി ഒരു കൂട്ടം ആട്ടിട​യ​ന്മാ​രോട്‌ ഇപ്രകാ​രം പറഞ്ഞു: “ഇതാ, . . . മഹാസ​ന്തോ​ഷ​ത്തി​ന്റെ സദ്വാർത്ത ഞാൻ നിങ്ങ​ളോ​ടു ഘോഷി​ക്കു​ന്നു. കർത്താ​വായ ക്രിസ്‌തു എന്ന രക്ഷകൻ ദാവീ​ദി​ന്റെ പട്ടണത്തിൽ ഇന്നു നിങ്ങൾക്കാ​യി പിറന്നി​രി​ക്കു​ന്നു.” (ലൂക്കോസ്‌ 2:10, 11) പിന്നീട്‌ യേശു​വി​ന്റെ കുടും​ബം നസറെ​ത്തി​ലേക്ക്‌ താമസം​മാ​റ്റി. അവി​ടെ​യാണ്‌ അവൻ വളർന്നത്‌.

എ.ഡി. 29-ൽ—മിശിഹാ പ്രത്യ​ക്ഷ​പ്പെ​ടേ​ണ്ടി​യി​രുന്ന വർഷം​തന്നെ—യേശു ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നാ​യി സേവി​ക്കാൻ തുടങ്ങി. അപ്പോൾ അവന്‌ “ഏകദേശം മുപ്പതു​വ​യ​സ്സാ​യി​രു​ന്നു.” (ലൂക്കോസ്‌ 3:23) അവൻ ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാ​ണെന്ന്‌ പലരും തിരി​ച്ച​റി​ഞ്ഞു. “ഒരു മഹാ​പ്ര​വാ​ചകൻ നമ്മുടെ ഇടയിൽ എഴു​ന്നേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ അവർ പറഞ്ഞു. (ലൂക്കോസ്‌ 7:16, 17) യേശു എന്താണു പഠിപ്പി​ച്ചത്‌?

ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ആരാധി​ക്കാ​നും യേശു ആളുകളെ പഠിപ്പി​ച്ചു: “നമ്മുടെ ദൈവ​മായ യഹോവ ഏക യഹോവ ആകുന്നു; നിന്റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും മുഴു​ശ​ക്തി​യോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം,” യേശു പറഞ്ഞു. (മർക്കോസ്‌ 12:29, 30) “നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌; അവനെ മാത്രമേ നീ സേവി​ക്കാ​വൂ” എന്നും അവൻ പറഞ്ഞു.—ലൂക്കോസ്‌ 4:8.

പരസ്‌പരം സ്‌നേ​ഹി​ക്കാൻ യേശു ആളുകളെ ഉദ്‌ബോ​ധി​പ്പി​ച്ചു: “നിന്റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്ന്‌ അവൻ ഉപദേ​ശി​ച്ചു. (മർക്കോസ്‌ 12:31) “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ​യും നിങ്ങൾ അവർക്കും ചെയ്യു​വിൻ. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ​യും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളു​ടെ​യും സാരം ഇതുതന്നെ” എന്നും അവൻ പറയു​ക​യു​ണ്ടാ​യി.—മത്തായി 7:12.

യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ തീക്ഷ്‌ണ​ത​യോ​ടെ ആളുക​ളോട്‌ സംസാ​രി​ച്ചു: “ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം ഘോഷി​ക്കേ​ണ്ട​താ​കു​ന്നു; അതിനാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നത്‌,” യേശു പറഞ്ഞു. (ലൂക്കോസ്‌ 4:43) ദൈവ​രാ​ജ്യം ഇത്ര പ്രാധാ​ന്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ദൈവ​രാ​ജ്യം ഒരു സ്വർഗീയ ഗവണ്മെ​ന്റാ​ണെ​ന്നും അത്‌ ഭൂമി​യു​ടെ​മേൽ ഭരണം നടത്തു​മെ​ന്നും തിരു​വെ​ഴു​ത്തു​കൾ പറയുന്നു. മിശി​ഹാ​യായ (മസീഹ്‌) യേശു​വി​നെ​യാണ്‌ ദൈവം അതിന്റെ രാജാ​വാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌. ദൈവം മിശി​ഹാ​യ്‌ക്ക്‌ “ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും” കൊടു​ക്കു​മെന്ന്‌ ദാനി​യേൽ പ്രവാ​ചകൻ ഒരു ദർശന​ത്തിൽ കണ്ടു. (ദാനീ​യേൽ 7:14) ആ രാജ്യം ഭൂമിയെ ഒരു പറുദീ​സ​യാ​ക്കു​ക​യും ദൈവ​ദാ​സ​ന്മാർക്ക്‌ നിത്യ​ജീ​വൻ എന്ന പ്രതി​ഫലം നൽകു​ക​യും ചെയ്യും. ഇതി​നെ​ക്കാൾ നല്ലൊരു വാർത്ത​യു​ണ്ടോ?

ഉത്തരം പറയാ​മോ?

  • ദൈവ​ദൂ​ത​നായ ഗബ്രി​യേൽ മറിയ​യോട്‌ എന്താണു പറഞ്ഞത്‌?

  • എ.ഡി. 29-ൽ ഏതു പ്രവചനം നിവൃ​ത്തി​യേറി?

  • യേശു എന്താണ്‌ പഠിപ്പി​ച്ചത്‌?

  • ദൈവ​രാ​ജ്യം എന്താണ്‌? അത്‌ എന്ത്‌ കൈവ​രി​ക്കും?

യേശു ഒരു ജനക്കൂട്ടത്തെ പഠിപ്പിക്കുന്നു

മിശിഹാ ആരാണ്‌?

“മിശിഹാ,” “ക്രിസ്‌തു” എന്നീ വാക്കു​ക​ളു​ടെ അർഥം “അഭിഷി​ക്തൻ” അതായത്‌ ഒരു പ്രത്യേക സ്ഥാന​ത്തേക്ക്‌ ദൈവം നിയമി​ച്ചി​രി​ക്കു​ന്നവൻ എന്നാണ്‌. മിശി​ഹാ​യായ യേശു​വിന്‌ ജീവൻ നൽകി​യത്‌ ദൈവ​മാണ്‌. യേശു​വിന്‌ ഒരു മാനുഷ പിതാ​വി​ല്ലാ​യി​രു​ന്നു. ഒരു മഹാത്ഭു​ത​ത്തി​ലൂ​ടെ ദൈവം യേശു​വി​ന്റെ ജീവനെ മറിയ​യു​ടെ ഉദരത്തി​ലേക്കു മാറ്റു​ക​യാ​യി​രു​ന്നു.

എന്തു​കൊ​ണ്ടാണ്‌ അനേകർ യേശു​വിൽ വിശ്വാ​സം അർപ്പി​ച്ചത്‌? ചില കാരണങ്ങൾ ഇതാ:

  • വിശുദ്ധ തിരു​വെ​ഴു​ത്തു​കളെ ആധാര​മാ​ക്കി​യാണ്‌ അവൻ പഠിപ്പി​ച്ചത്‌.

  • അവന്റെ ഉപദേ​ശ​ങ്ങ​ളും മാതൃ​ക​യും സത്യസ്‌നേ​ഹി​ക​ളെ​യും നീതി​പ്രി​യ​രെ​യും ആകർഷി​ച്ചു.

  • ദൈവ​ത്തി​ന്റെ ശക്തിയാൽ അവൻ നിരവധി അത്ഭുതങ്ങൾ പ്രവർത്തി​ച്ചു.

  • വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പല പ്രവച​ന​ങ്ങ​ളും അവനിൽ നിവൃ​ത്തി​യേറി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക