വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yc പാഠം 3 പേ. 8-9
  • രാഹാബ്‌ യഹോവയിൽ വിശ്വസിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാഹാബ്‌ യഹോവയിൽ വിശ്വസിച്ചു
  • മക്കളെ പഠിപ്പിക്കുക
  • സമാനമായ വിവരം
  • ഒറ്റുനോക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • രാഹാബ്‌—വിശ്വാസത്തിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു
    വീക്ഷാഗോപുരം—1993
  • രാഹാബ്‌ ഒറ്റുകാരെ ഒളിപ്പിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യഹോവയുടെ നാമം എത്ര മഹത്താണ്‌!
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
മക്കളെ പഠിപ്പിക്കുക
yc പാഠം 3 പേ. 8-9
വീടിന്റെ മുകളിൽ ഒളിച്ചിരിക്കുന്ന ഒറ്റുകാരെ വന്നു നോക്കുന്ന രാഹാബ്‌

പാഠം 3

രാഹാബ്‌ യഹോ​വ​യിൽ വിശ്വ​സി​ച്ചു

നമ്മൾ ഇപ്പോൾ യെരീ​ഹോ എന്ന നഗരത്തി​ലാ​ണെന്നു വിചാ​രി​ക്കുക. കനാൻ ദേശത്താണ്‌ ഈ നഗരം. അവിടു​ത്തെ ആളുകൾക്കു യഹോ​വ​യിൽ വിശ്വാ​സ​മില്ല. രാഹാബ്‌ എന്നു പേരുള്ള ഒരു സ്‌ത്രീ അവിടെ താമസി​ക്കു​ന്നുണ്ട്‌.

രാഹാബ്‌ ഒരു കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾ ഇസ്രാ​യേ​ല്യ​രെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ കേട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. മോശ ചെങ്കടൽ രണ്ടായി വിഭജിച്ച്‌ അവരെ ഈജി​പ്‌റ്റിൽനി​ന്നു കൊണ്ടു​പോ​ന്ന​തി​നെ​ക്കു​റി​ച്ചുള്ള സംഭവ​ക​ഥകൾ. ശത്രു​ക്കളെ യുദ്ധങ്ങ​ളിൽ തോൽപ്പി​ക്കു​ന്ന​തി​നു യഹോവ അവരെ സഹായി​ച്ച​തും രാഹാ​ബിന്‌ അറിയാ​മാ​യി​രു​ന്നു. ഇപ്പോൾ ഇതാ ഇസ്രാ​യേ​ല്യർ യെരീ​ഹോ​യു​ടെ തൊട്ട​ടു​ത്തു യുദ്ധത്തി​നാ​യി വന്ന്‌ താമസി​ക്കു​ന്നു!

രാഹാബ്‌ യഹോ​വ​യിൽ വിശ്വ​സി​ച്ചു, അതു​കൊണ്ട്‌ ഒറ്റുകാ​രെ ഒളിപ്പി​ച്ചു

ഒരു ദിവസം വൈകു​ന്നേരം രണ്ട്‌ ഇസ്രാ​യേ​ല്യർ യെരീ​ഹോ​യിൽ വരുന്നു. രഹസ്യ​മാ​യി കാര്യങ്ങൾ അന്വേ​ഷിച്ച്‌ അറിയു​ന്ന​വ​രാണ്‌ അവർ. ഇങ്ങനെ​യു​ള്ള​വരെ ഒറ്റുകാർ എന്നാണു വിളി​ക്കു​ന്നത്‌. അവർ രാഹാ​ബി​ന്റെ വീട്ടിൽ എത്തുന്നു. രാഹാബ്‌ അവരെ വീട്ടി​ലേക്കു സ്വീക​രി​ക്കു​ന്നു. എന്നാൽ, ഒറ്റുകാർ നഗരത്തി​ലെ​ത്തി​യെന്നു രാത്രി​യാ​യ​പ്പോൾ യെരീ​ഹോ​യി​ലെ രാജാ​വിന്‌ അറിവു കിട്ടി. അവർ രാഹാ​ബി​ന്റെ വീട്ടി​ലേ​ക്കാ​ണു പോയ​തെ​ന്നും രാജാവ്‌ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ രാജാവ്‌ ആ ഒറ്റുകാ​രെ പിടി​ക്കാൻ രാഹാ​ബി​ന്റെ വീട്ടി​ലേക്ക്‌ ആളുകളെ അയയ്‌ക്കു​ന്നു. അവൾ ആ ഒറ്റുകാ​രെ വേഗം വീടിന്റെ മുകളിൽ ഒളിപ്പി​ച്ചി​ട്ടു വന്ന്‌ രാജാ​വി​ന്റെ ആളുക​ളോട്‌ ഇങ്ങനെ പറയുന്നു: ‘ഒറ്റുകാർ ഇവിടെ വന്നിരു​ന്നു. പക്ഷേ, അവർ ഇവിടെ നിന്നും പോയി. ഇപ്പോൾ അവർ നഗരം വിട്ടു​കാ​ണും. വേഗം പോയാൽ നിങ്ങൾക്ക്‌ അവരെ പിടി​ക്കാം!’ രാഹാബ്‌ ഒറ്റുകാ​രെ ഒളിപ്പി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മോന്‌ അറിയാ​മോ?— അവൾ യഹോ​വ​യിൽ വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. കനാൻ ദേശം യഹോവ ഇസ്രാ​യേ​ല്യർക്കു കൊടു​ക്കു​മെന്ന്‌ അവൾക്ക്‌ അറിയാം.

ഒറ്റുകാർ രാഹാ​ബി​ന്റെ വീട്ടിൽനി​ന്നു പോകു​ന്ന​തി​നു മുമ്പ്‌ അവൾക്ക്‌ ഒരു വാക്കു കൊടു​ക്കു​ന്നു. എന്താ​ണെ​ന്നോ? ഇസ്രാ​യേ​ല്യർ യെരീ​ഹോ നശിപ്പി​ക്കു​മ്പോൾ അവളും വീട്ടു​കാ​രും രക്ഷപ്പെ​ടു​മെന്ന്‌! രക്ഷപ്പെ​ടാൻ എന്തു ചെയ്യണ​മെ​ന്നാണ്‌ അവർ അവളോ​ടു പറഞ്ഞത്‌?— അവർ ഇങ്ങനെ പറഞ്ഞു: ‘ഈ ചുവപ്പു കയർ നിന്റെ ജനാല​യ്‌ക്കൽ കെട്ടി​യി​ടണം. അങ്ങനെ ചെയ്‌താൽ നീയും നിന്റെ വീടി​ന​ക​ത്തുള്ള എല്ലാവ​രും രക്ഷപ്പെ​ടും.’ ആ ഒറ്റുകാർ പറഞ്ഞതു​പോ​ലെ​തന്നെ രാഹാബ്‌ ചെയ്‌തു. പിന്നെ എന്താണ്‌ സംഭവി​ച്ച​തെന്നു മോന്‌ അറിയാ​മോ?—

യെരീഹോ മതിലിലുള്ള രാഹാബിന്റെ ജനലിൽ ചുവപ്പു കയർ കെട്ടിയിട്ടിരിക്കുന്നു

യഹോവ രാഹാ​ബി​നെ​യും വീട്ടു​കാ​രെ​യും രക്ഷിച്ചു

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ്‌ ഇസ്രാ​യേ​ല്യർ നഗരം ചുറ്റാൻതു​ടങ്ങി; ഒന്നും മിണ്ടാ​തെ​യാണ്‌ അവർ നടന്നത്‌. ആദ്യത്തെ ആറ്‌ ദിവസം അവർ ഓരോ തവണ നഗരം ചുറ്റി. എന്നാൽ ഏഴാമത്തെ ദിവസം അവർ ഏഴ്‌ തവണ നഗരം ചുറ്റുന്നു. പിന്നെ അവർ ഉച്ചത്തിൽ ആർത്തു​വി​ളി​ക്കു​ന്നു. അപ്പോൾ നഗരത്തി​ന്റെ മതിലു​കൾ ഇടിഞ്ഞു​വീ​ഴാൻതു​ട​ങ്ങു​ന്നു. യഹോ​വ​യാണ്‌ അതിന്‌ ഇടയാ​ക്കു​ന്നത്‌! എന്നാൽ, ജനാല​യിൽ ചുവപ്പു കയർ തൂക്കിയ വീടു മാത്രം അതാ ഇളകാതെ നിൽക്കു​ന്നു! ചിത്ര​ത്തിൽ മോൻ അതു കാണു​ന്നു​ണ്ടോ?— അങ്ങനെ രാഹാ​ബും വീട്ടു​കാ​രും രക്ഷപ്പെട്ടു!

രാഹാ​ബി​ന്റെ കഥയിൽനിന്ന്‌ എന്തു പഠിക്കാം?— യഹോവ ചെയ്‌ത അത്ഭുത​ങ്ങ​ളെ​പ്പറ്റി രാഹാബ്‌ കേട്ടറി​ഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ അവൾ യഹോ​വ​യിൽ വിശ്വ​സി​ച്ചു. മോനും ഇന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ ഒരുപാ​ടു കാര്യങ്ങൾ പഠിക്കു​ന്നി​ല്ലേ? രാഹാ​ബി​നെ​പ്പോ​ലെ മോന്‌ യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടോ?— വിശ്വാ​സ​മുണ്ട്‌, അല്ലേ?

ബൈബിളിൽനിന്നു വായി​ക്കു​ക

  • യോശുവ 2:1-24; 6:1-5, 14, 15, 20-25

  • എബ്രായർ 11:31

ചോദ്യങ്ങൾ:

  • രാഹാബ്‌ ഒരു കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾ ഏതൊക്കെ കഥകളാണ്‌ കേട്ടി​ട്ടു​ള്ളത്‌?

  • ഇസ്രാ​യേൽക്കാ​രായ ഒറ്റുകാ​രെ അവൾ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌? എന്തു​കൊ​ണ്ടാണ്‌ അവൾ അതു ചെയ്‌തത്‌?

  • ഒറ്റുകാർ രാഹാ​ബിന്‌ എന്തു വാക്കു​കൊ​ടു​ത്തു?

  • രാഹാ​ബിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക