വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yc പാഠം 10 പേ. 22-23
  • യേശു എല്ലായ്‌പോഴും അനുസരിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു എല്ലായ്‌പോഴും അനുസരിച്ചു
  • മക്കളെ പഠിപ്പിക്കുക
  • സമാനമായ വിവരം
  • യേശു അനുസരണം പഠിച്ചു
    2010 വീക്ഷാഗോപുരം
  • “ഇത്‌ എന്റെ പുത്രനാകുന്നു”
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • അവൾ ‘എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’
    അവരുടെ വിശ്വാസം അനുകരിക്കുക
  • ‘ഇവൻ എന്റെ പുത്രൻ’
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
മക്കളെ പഠിപ്പിക്കുക
yc പാഠം 10 പേ. 22-23
കുട്ടിയായിരുന്ന യേശുവിനെ ആലയത്തിൽ കണ്ടെത്തുന്ന യോസേഫും മറിയയും

പാഠം 10

യേശു എല്ലായ്‌പോ​ഴും അനുസ​രി​ച്ചു

അച്ഛനെ​യും അമ്മയെ​യും അനുസ​രി​ക്കാൻ എപ്പോ​ഴും എളുപ്പ​മാ​ണോ?— ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മു​ട്ടാണ്‌, അല്ലേ? എന്നാൽ, യഹോ​വ​യെ​യും തന്റെ അച്ഛനമ്മ​മാ​രെ​യും യേശു എപ്പോ​ഴും അനുസ​രി​ച്ചെന്ന കാര്യം മോന്‌ അറിയാ​മോ?— അച്ഛനമ്മ​മാ​രെ അനുസ​രി​ക്കാൻ ചില​പ്പോ​ഴൊ​ക്കെ എളുപ്പ​മ​ല്ലാ​യി​രി​ക്കാം. എന്നാൽ യേശു ചെയ്‌തത്‌ എന്താ​ണെന്നു പഠിച്ചാൽ ബുദ്ധി​മു​ട്ടു​ള്ള​പ്പോ​ഴും അവരെ അനുസ​രി​ക്കാൻ മോനു കഴിയും. നമുക്ക്‌ അതേക്കു​റി​ച്ചു പഠിക്കാം.

ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ യേശു സ്വർഗ​ത്തി​ലാ​യി​രു​ന്നു, തന്റെ പിതാ​വായ യഹോ​വ​യു​ടെ കൂടെ. എന്നാൽ ഇവിടെ ഭൂമി​യി​ലും യേശു​വിന്‌ ഒരു അച്ഛനും അമ്മയും ഉണ്ടായി​രു​ന്നു. യോ​സേ​ഫും മറിയ​യും ആയിരു​ന്നു അവർ. എങ്ങനെ​യാണ്‌ അവർ യേശു​വി​ന്റെ അച്ഛനമ്മ​മാ​രാ​യ​തെന്ന്‌ മോന്‌ അറിയാ​മോ?—

സ്വർഗ​ത്തി​ലാ​യി​രുന്ന യേശു​വി​ന്റെ ജീവൻ യഹോവ മറിയ​യു​ടെ ഉള്ളി​ലേക്കു മാറ്റി. യേശു​വിന്‌ ഭൂമി​യിൽ ജനിക്കാ​നും ജീവി​ക്കാ​നും വേണ്ടി​യാണ്‌ യഹോവ ഇങ്ങനെ ചെയ്‌തത്‌. ഇത്‌ ഒരു അത്ഭുത​മാ​യി​രു​ന്നു! മറ്റു കുഞ്ഞുങ്ങൾ അവരുടെ അമ്മമാ​രു​ടെ ഉള്ളിൽ വളരു​ന്ന​തു​പോ​ലെ യേശു മറിയ​യു​ടെ ഉള്ളിൽ വളർന്നു. അങ്ങനെ ഏകദേശം ഒമ്പത്‌ മാസം കഴിഞ്ഞ​പ്പോൾ യേശു ജനിച്ചു. ഇങ്ങനെ​യാണ്‌ മറിയ​യും മറിയ​യു​ടെ ഭർത്താ​വായ യോ​സേ​ഫും ഇവിടെ ഭൂമി​യിൽ യേശു​വി​ന്റെ അച്ഛനമ്മ​മാ​രാ​യത്‌.

യേശു​വിന്‌ 12 വയസ്സു മാത്ര​മു​ള്ള​പ്പോൾ ഒരു സംഭവ​മു​ണ്ടാ​യി. പിതാ​വായ യഹോ​വയെ അവൻ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ കാണി​ക്കു​ന്ന​താ​യി​രു​ന്നു ആ സംഭവം. അന്നൊ​രി​ക്കൽ, പെസഹാ​പ്പെ​രു​ന്നാൾ കൂടാൻ യേശു​വും വീട്ടി​ലു​ള്ള​വ​രും യെരു​ശ​ലേ​മി​ലേക്കു പോയി. അത്‌ ഒരു നീണ്ട യാത്ര​യാ​യി​രു​ന്നു. പെരു​ന്നാൾ കഴിഞ്ഞ്‌ തിരി​ച്ചു​വ​രു​മ്പോൾ യേശു​വി​നെ കാണാ​നില്ല. യോ​സേ​ഫും മറിയ​യും അവനെ പലയി​ട​ത്തും അന്വേ​ഷി​ച്ചെ​ങ്കി​ലും കണ്ടെത്താ​നാ​യില്ല. അവൻ എവി​ടെ​യാ​യി​രു​ന്നെന്ന്‌ മോന്‌ അറിയാ​മോ?—

യേശു ആലയത്തിൽ ആയിരു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

യോ​സേ​ഫും മറിയ​യും യെരു​ശ​ലേ​മി​ലേക്ക്‌ വേഗം തിരി​ച്ചു​പോ​യി, എല്ലായി​ട​ത്തും യേശു​വി​നെ തിരഞ്ഞു. പക്ഷേ, അവനെ കണ്ടില്ല. അവർക്ക്‌ ആകെ വിഷമ​മാ​യി. എന്നാൽ മൂന്ന്‌ ദിവസം കഴിഞ്ഞ​പ്പോൾ അവനെ കണ്ടെത്തി! അവൻ എവി​ടെ​യാ​യി​രു​ന്നെ​ന്നോ? യഹോ​വ​യു​ടെ ആലയത്തിൽ! അവൻ അവിടെ പോയത്‌ എന്തിനാ​ണെന്ന്‌ മോന്‌ അറിയാ​മോ?— തന്റെ പിതാ​വായ യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കാൻ. അവൻ യഹോ​വയെ സ്‌നേ​ഹി​ച്ചു, യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള കാര്യങ്ങൾ പഠിക്കാ​നും അവൻ ഇഷ്ടപ്പെട്ടു. അവൻ വളർന്നു​വ​ലു​താ​യി​ട്ടും എല്ലായ്‌പോ​ഴും യഹോ​വയെ അനുസ​രി​ച്ചു. അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടാ​യ​പ്പോ​ഴും കഷ്ടത അനുഭ​വി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ഴും അവൻ യഹോ​വയെ അനുസ​രി​ച്ചു. അവൻ യഹോ​വയെ മാത്ര​മാ​ണോ അനുസ​രി​ച്ചത്‌, യോ​സേ​ഫി​നെ​യും മറിയ​യെ​യും അനുസ​രി​ച്ചോ?— ഉവ്വ്‌, അനുസ​രി​ച്ചെന്ന്‌ ബൈബിൾ പറയുന്നു.

യേശു​വി​ന്റെ കഥയിൽനിന്ന്‌ എന്തു പഠിക്കാം?— അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മ്പോ​ഴും മോൻ അച്ഛനെ​യും അമ്മയെ​യും അനുസ​രി​ക്കണം. മോൻ അങ്ങനെ ചെയ്യു​മോ?—

ബൈബിളിൽനിന്നു വായി​ക്കു​ക

  • ലൂക്കോസ്‌ 1:30-35; 2:45-52

  • എഫെസ്യർ 6:1

  • എബ്രായർ 5:8

ചോദ്യങ്ങൾ:

  • യോ​സേ​ഫും മറിയ​യും യേശു​വി​ന്റെ അച്ഛനമ്മ​മാ​രാ​യത്‌ എങ്ങനെ​യാണ്‌?

  • യെരു​ശ​ലേ​മിൽ യേശു​വി​നെ തിരക്കി​നടന്ന യോ​സേ​ഫും മറിയ​യും ഒടുവിൽ എവി​ടെ​യാണ്‌ അവനെ കണ്ടെത്തി​യത്‌?

  • യേശു​വി​ന്റെ കഥയിൽനിന്ന്‌ എന്തു പഠിക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക