വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yc പാഠം 14 പേ. 30-31
  • മുഴുഭൂമിയെയും ഭരിക്കാൻപോകുന്ന ഒരു രാജ്യം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുഴുഭൂമിയെയും ഭരിക്കാൻപോകുന്ന ഒരു രാജ്യം!
  • മക്കളെ പഠിപ്പിക്കുക
  • സമാനമായ വിവരം
  • “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്‌?
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • ഉയിർപ്പിക്കപ്പെടുന്നത്‌ ആർ? എവിടേക്ക്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • “ഇനി പറുദീ​സ​യിൽ കാണാം!”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
മക്കളെ പഠിപ്പിക്കുക
yc പാഠം 14 പേ. 30-31
യേശുക്രിസ്‌തു രാജാവായി ഭരിക്കുന്ന പറുദീസാഭൂമി

പാഠം 14

മുഴു​ഭൂ​മി​യെ​യും ഭരിക്കാൻപോ​കുന്ന ഒരു രാജ്യം!

ഏതു രാജ്യ​ത്തെ​പ്പ​റ്റി​യാണ്‌ നമ്മൾ പറയു​ന്ന​തെന്ന്‌ മോനു പറയാ​മോ?— അതെ, ദൈവ​രാ​ജ്യം! ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റു​ന്നത്‌ ആ രാജ്യ​മാണ്‌! ഈ രാജ്യ​ത്തെ​പ്പറ്റി മോന്‌ കൂടുതൽ അറി​യേണ്ടേ?—

ഓരോ രാജ്യ​ത്തി​നും ഒരു രാജാ​വുണ്ട്‌. ആ രാജ്യ​ത്തുള്ള ജനങ്ങ​ളെ​യെ​ല്ലാം ഭരിക്കു​ന്നത്‌ ആ രാജാ​വാ​യി​രി​ക്കും. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ ആരാ​ണെന്ന്‌ മോന്‌ അറിയാ​മോ?— യേശു​ക്രി​സ്‌തു! യേശു സ്വർഗ​ത്തി​ലാണ്‌ വസിക്കു​ന്നത്‌. പെട്ടെ​ന്നു​തന്നെ യേശു ഭൂമി​യി​ലുള്ള എല്ലാവ​രു​ടെ​യും​മേൽ രാജാ​വാ​യി ഭരിക്കും. ആകട്ടെ, യേശു മുഴു​ഭൂ​മി​യു​ടെ​യും രാജാ​വാ​കു​മ്പോൾ നമുക്ക്‌ സന്തോ​ഷ​മാ​യി​രി​ക്കു​മോ?—

പറുദീസയിലെ ഏത്‌ അനു​ഗ്ര​ഹ​ത്തി​നാ​യി​ട്ടാണ്‌ മോൻ കാത്തി​രി​ക്കു​ന്നത്‌?

ഉവ്വ്‌, നമു​ക്കെ​ല്ലാം വളരെ സന്തോ​ഷ​മാ​യി​രി​ക്കും! പറുദീ​സ​യിൽ ആളുകൾ തമ്മിൽ വഴക്കു​ണ്ടാ​ക്കു​ക​യോ യുദ്ധം ചെയ്യു​ക​യോ ഇല്ല. എല്ലാവ​രും സ്‌നേ​ഹ​മു​ള്ള​വ​രാ​യി​രി​ക്കും. ആർക്കും രോഗം വരില്ല, ആരും മരിക്കില്ല. കാഴ്‌ച​യി​ല്ലാ​ത്ത​വർക്ക്‌ കാഴ്‌ച കിട്ടും, കേൾക്കാൻ വയ്യാത്ത​വർക്ക്‌ കേൾവി​ശക്തി കിട്ടും. നടക്കാൻ വയ്യാത്തവർ അന്ന്‌ ഓടി​ച്ചാ​ടി നടക്കും. എല്ലാവർക്കും ഇഷ്ടം​പോ​ലെ ആഹാര​സാ​ധ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. മൃഗങ്ങൾ മറ്റു മൃഗങ്ങളെ ഉപദ്ര​വി​ക്കില്ല, നമ്മളെ​യും ഉപദ്ര​വി​ക്കില്ല, പിന്നെ​യോ കൂട്ടു​കാ​രെ​പ്പോ​ലെ​യാ​യി​രി​ക്കും. മരിച്ചു​പോയ ആളുകൾ വീണ്ടും ജീവി​ക്കും. ഈ പുസ്‌ത​ക​ത്തിൽ റിബേക്ക, രാഹാബ്‌, ദാവീദ്‌, ഏലിയാവ്‌ എന്നിവ​രെ​ക്കു​റി​ച്ചു നമ്മൾ പഠിച്ചത്‌ ഓർക്കു​ന്നി​ല്ലേ? അവരെ​ല്ലാം വീണ്ടും ജീവി​ക്കും! അവർ ഉയിർത്തെ​ഴു​ന്നേറ്റു വരു​മ്പോൾ അവരെ കാണാ​നും സംസാ​രി​ക്കാ​നും മോന്‌ ആഗ്രഹ​മി​ല്ലേ?—

യഹോവ മോനെ സ്‌നേ​ഹി​ക്കു​ന്നു. മോൻ സന്തോ​ഷ​മാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ മോൻ കൂടുതൽ അറിയു​ക​യും അവനെ എപ്പോ​ഴും അനുസ​രി​ക്കു​ക​യും ചെയ്യണം. അങ്ങനെ​യാ​ണെ​ങ്കിൽ മോന്‌ മനോ​ഹ​ര​മായ പറുദീ​സ​യിൽ എന്നു​മെ​ന്നും ജീവി​ച്ചി​രി​ക്കാം! മോന്റെ ആഗ്രഹ​വും അതല്ലേ?—

ബൈബിളിൽനിന്നു വായി​ക്കു​ക

  • യെശയ്യാവു 2:4; 11:6-9; 25:8; 33:24; 35:5, 6

  • യോഹന്നാൻ 5:28, 29; 17:3

ചോദ്യങ്ങൾ:

  • ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ ആരാണ്‌?

  • യേശു ആരെയാണ്‌ ഭരിക്കു​ന്നത്‌?

  • യേശു രാജാ​വാ​യി ഭരിക്കു​മ്പോൾ ഭൂമി എങ്ങനെ​യാ​യി​രി​ക്കും?

  • പറുദീ​സ​യിൽ എന്നു​മെ​ന്നും ജീവി​ച്ചി​രി​ക്കാൻ എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക