വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • kr അധ്യാ. 12 പേ. 118-131
  • സംഘടിതരായി ‘സമാധാനത്തിന്റെ ദൈവത്തെ’ സേവിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഘടിതരായി ‘സമാധാനത്തിന്റെ ദൈവത്തെ’ സേവിക്കുന്നു
  • ദൈവരാജ്യം ഭരിക്കുന്നു!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘ഞാൻ സമാധാ​നത്തെ നിന്റെ മേൽനോ​ട്ട​ക്കാ​രാ​യി നിയമി​ക്കും’
  • ക്രിസ്‌തു സഭയെ നയിക്കുന്ന വിധം
  • ‘ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യി’
  • ഇന്നു മൂപ്പന്മാർ ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുന്ന വിധം
  • മേൽവി​ചാ​ര​ണ​യിൽ വന്ന മാറ്റങ്ങൾ ദൈവ​ജ​ന​ത്തി​ന്റെ ഐക്യം വളർത്തു​ന്നു
  • ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന മേൽവിചാരകന്മാർ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • നേതൃത്വം വഹിക്കുന്നവരോട്‌ അനുസരണമുള്ളവരായിരിക്കുക
    വീക്ഷാഗോപുരം—1991
  • ഇടയന്മാരേ, ഇടയശ്രേഷ്‌ഠന്മാരെ മാതൃകയാക്കുക
    2013 വീക്ഷാഗോപുരം
  • സഭ സംഘടിതമായി പ്രവർത്തിക്കുന്നത്‌ എങ്ങനെ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
ദൈവരാജ്യം ഭരിക്കുന്നു!
kr അധ്യാ. 12 പേ. 118-131

അധ്യായം 12

സംഘടി​ത​രാ​യി ‘സമാധാ​ന​ത്തി​ന്റെ ദൈവത്തെ’ സേവി​ക്കു​ന്നു

മുഖ്യവിഷയം

യഹോവ തന്റെ ജനത്തെ പടിപ​ടി​യാ​യി സംഘടി​ത​രാ​ക്കു​ന്നു

1, 2. 1895 ജനുവ​രി​യിൽ സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തിന്‌ എന്തു മാറ്റം വന്നു, സഹോ​ദ​ര​ങ്ങ​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

തീക്ഷ്‌ണ​ത​യുള്ള ഒരു ബൈബിൾവി​ദ്യാർഥി​യാ​യി​രു​ന്നു ജോൺ എ. ബോനറ്റ്‌. 1895 ജനുവരി ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​രം കൈയിൽ കിട്ടി​യ​പ്പോൾ അദ്ദേഹം ആകെ കോരി​ത്ത​രി​ച്ചു​പോ​യി. അത്ര ആകർഷ​ക​മാ​യി​രു​ന്നു അതിന്റെ പുതിയ പുറം​താ​ളി​ലെ ചിത്രം. കൊടു​ങ്കാ​റ്റിൽ ഇളകി​മ​റി​യുന്ന കടലും അതിന്റെ പശ്ചാത്ത​ല​ത്തിൽ ഉയർന്നു​നിൽക്കുന്ന ഒരു ദീപസ്‌തം​ഭ​വും. ഇരുണ്ട ആകാശത്തെ കീറി​മു​റി​ച്ചു​കൊണ്ട്‌ അതിൽനിന്ന്‌ പ്രകാ​ശ​കി​ര​ണങ്ങൾ പുറ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ഈ പുതിയ രൂപകല്‌പ​ന​യെ​ക്കു​റിച്ച്‌ ആ മാസി​ക​യി​ലു​ണ്ടാ​യി​രുന്ന അറിയി​പ്പി​ന്റെ തലക്കെട്ട്‌, “നമ്മുടെ പുത്തൻ കുപ്പായം” എന്നായി​രു​ന്നു.

2 ആ മാസിക കണ്ട്‌ വലിയ മതിപ്പു തോന്നിയ ബോനറ്റ്‌ സഹോ​ദരൻ, റസ്സൽ സഹോ​ദ​രന്‌ ഒരു കത്ത്‌ അയച്ചു. “പുതിയ കുപ്പായം ഇട്ട വീക്ഷാ​ഗോ​പു​രം കാണാൻ നല്ല ഭംഗി​യുണ്ട്‌, വളരെ മനോ​ഹരം” എന്ന്‌ അദ്ദേഹം എഴുതി. ജോൺ എച്ച്‌. ബ്രൗൺ എന്ന വിശ്വസ്‌ത​നായ മറ്റൊരു ബൈബിൾവി​ദ്യാർഥി​യു​ടെ അഭി​പ്രാ​യം ഇതായി​രു​ന്നു: “അത്‌ ആരു​ടെ​യും ശ്രദ്ധ പിടി​ച്ചെ​ടു​ക്കും. തിരമാ​ല​ക​ളും കൊടു​ങ്കാ​റ്റും ആഞ്ഞടി​ച്ചി​ട്ടും ആ ഗോപു​ര​ത്തി​ന്റെ അടിത്ത​റയ്‌ക്ക്‌ എന്തൊരു ഉറപ്പാണ്‌!” ആ വർഷം നമ്മുടെ സഹോ​ദ​രങ്ങൾ കണ്ട ആദ്യത്തെ മാറ്റമാ​യി​രു​ന്നു അത്‌. പക്ഷേ ഇനിയും മാറ്റങ്ങൾ വരാനി​രി​ക്കു​ക​യാ​യി​രു​ന്നു. നവംബർ മാസത്തിൽ അവർ മറ്റൊരു പ്രധാ​ന​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞു. രസകര​മെന്നു പറയട്ടെ, ആ മാറ്റത്തി​നും ഇളകി​മ​റി​യുന്ന ഒരു കടലു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നു.

3, 4. 1895 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​രം ഏതു പ്രശ്‌നം ചർച്ച ചെയ്‌തു, ഏതു മാറ്റമാണ്‌ ആ ലേഖന​ത്തി​ലൂ​ടെ പ്രഖ്യാ​പി​ച്ചത്‌?

3 1895 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ, ബൈബിൾവി​ദ്യാർഥി​ക​ളു​ടെ സംഘട​ന​യി​ലെ സമാധാ​ന​ത്തി​നു തുരങ്കം​വെ​ക്കുന്ന ഒരു പ്രശ്‌നം വളരെ വിശദ​മാ​യി ചർച്ച ചെയ്യുന്ന ഒരു ലേഖനം പ്രത്യ​ക്ഷ​പ്പെട്ടു. കൊടു​ങ്കാ​റ്റിൽ ആഞ്ഞടി​ക്കുന്ന തിരമാ​ല​കൾപോ​ലെ ആ പ്രശ്‌നം സംഘട​നയെ ബാധി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക​സ​ഭ​ക​ളിൽ ആരായി​രി​ക്കണം നേതാവ്‌ എന്നതി​നെ​ക്കു​റി​ച്ചുള്ള തർക്കങ്ങൾ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ വർധി​ച്ചു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ചേരി​തി​രി​വു​ണ്ടാ​ക്കുന്ന ഈ മത്സരമ​നോ​ഭാ​വം തിരു​ത്താൻ ആ ലേഖനം സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു. അതു സംഘട​നയെ ഒരു കപ്പലി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി. അന്നു സംഘട​നയ്‌ക്കു നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നവർ ഒരു കാര്യ​ത്തിൽ പരാജ​യ​പ്പെ​ട്ടെന്ന്‌ ആ ലേഖനം തുറന്ന്‌ സമ്മതിച്ചു. കാറ്റും കോളും നിറഞ്ഞ കാലാ​വ​സ്ഥയെ നേരി​ടാൻ കപ്പൽസ​മാ​ന​മായ ആ സംഘട​നയെ അവർ ഒരുക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. പക്ഷേ എന്താണു ചെയ്യേ​ണ്ടി​യി​രു​ന്നത്‌?

4 കപ്പലിൽ ജീവൻര​ക്ഷാ​സാ​മ​ഗ്രി​ക​ളു​ണ്ടെ​ന്നും ഒരു കൊടു​ങ്കാ​റ്റു വന്നാൽ കപ്പലിന്റെ മുകൾത്ത​ട്ടി​ലെ വാതി​ലു​ക​ളെ​ല്ലാം അടയ്‌ക്കാൻ കപ്പൽജോ​ലി​ക്കാർ സജ്ജരാ​ണെ​ന്നും സമർഥ​നായ ഒരു കപ്പിത്താൻ ഉറപ്പു​വ​രു​ത്തു​മെന്ന്‌ ആ ലേഖനം ചൂണ്ടി​ക്കാ​ണി​ച്ചു. അതു​പോ​ലെ, എല്ലാ സഭകളും കൊടു​ങ്കാ​റ്റു​സ​മാ​ന​മായ സാഹച​ര്യ​ങ്ങളെ കൈകാ​ര്യം ചെയ്യാൻ തയ്യാറാ​ണെന്ന്‌, സംഘട​നയെ നയിക്കു​ന്ന​വ​രും ഉറപ്പു​വ​രു​ത്തേ​ണ്ടി​യി​രു​ന്നു. അതിനു സഹായി​ക്കുന്ന വലി​യൊ​രു മാറ്റം ആ ലേഖന​ത്തി​ലൂ​ടെ പ്രഖ്യാ​പി​ച്ചു. “ആട്ടിൻകൂ​ട്ട​ത്തി​നു ‘മേൽവി​ചാ​രണ നടത്തുക’” എന്ന ലക്ഷ്യത്തിൽ എത്രയും പെട്ടെന്ന്‌ “ഓരോ സഭയി​ലും മൂപ്പന്മാ​രെ തെര​ഞ്ഞെ​ടു​ക്കാൻ” ആ ലേഖനം നിർദേ​ശി​ച്ചു.—പ്രവൃ. 20:28.

5. (എ) സഭകളിൽ മൂപ്പന്മാ​രു​ണ്ടാ​യി​രി​ക്കാ​നുള്ള പുതിയ ക്രമീ​ക​രണം സമയോ​ചി​ത​മായ ഒരു കാൽവെ​പ്പാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഏതെല്ലാം ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും?

5 സഭകളിൽ മൂപ്പന്മാ​രു​ണ്ടാ​യി​രി​ക്കാ​നുള്ള ആ പുതിയ ക്രമീ​ക​രണം, സ്ഥിരത​യുള്ള ഒരു സഭാഘടന ഉണ്ടാക്കി​യെ​ടു​ക്കു​ന്ന​തി​ലെ സമയോ​ചി​ത​മായ ഒരു കാൽവെ​പ്പാ​യി​രു​ന്നെന്നു തെളിഞ്ഞു. ഒന്നാം ലോക​മ​ഹാ​യു​ദ്ധം ഇളക്കി​വിട്ട ശക്തമായ തിരമാ​ല​കൾക്കി​ട​യി​ലൂ​ടെ മുന്നോ​ട്ടു നീങ്ങാൻ അതു നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു. പിന്നീടു വന്ന ദശകങ്ങ​ളിൽ സംഘട​നാ​പ​ര​മായ പല കാര്യ​ങ്ങ​ളി​ലും മെച്ച​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി. യഹോ​വയെ സേവി​ക്കു​ന്ന​തി​നു കൂടുതൽ സജ്ജരാ​യി​ത്തീ​രാൻ ദൈവ​ജ​നത്തെ ഇതു സഹായി​ച്ചു. ഈ സംഭവ​വി​കാ​സ​ത്തെ​ക്കു​റിച്ച്‌ ഏതു ബൈബിൾപ്ര​വ​ച​ന​മാ​ണു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നത്‌? സംഘട​നാ​പ​ര​മായ ഏതെല്ലാം മാറ്റങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌? അതിൽനിന്ന്‌ നിങ്ങൾക്കു പ്രയോ​ജനം കിട്ടി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

‘ഞാൻ സമാധാ​നത്തെ നിന്റെ മേൽനോ​ട്ട​ക്കാ​രാ​യി നിയമി​ക്കും’

6, 7. (എ) യശയ്യ 60: 17-ന്റെ അർഥം എന്താണ്‌? (ബി) ‘മേൽനോ​ട്ട​ക്കാർ’, ‘മേധാ​വി​കൾ’ എന്നിവ​രെ​ക്കു​റി​ച്ചുള്ള പരാമർശം എന്തു സൂചി​പ്പി​ക്കു​ന്നു?

6 ഒൻപതാ​മത്തെ അധ്യാ​യ​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ, തന്റെ ജനത്തിന്റെ എണ്ണം വർധി​പ്പി​ച്ചു​കൊണ്ട്‌ യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശ. 60:22) എന്നാൽ അതിൽക്കൂ​ടു​ത​ലും ചെയ്യു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. അതേ പ്രവച​ന​ത്തിൽ യഹോവ ഇങ്ങനെ​യും പറയുന്നു: “ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടു​വ​രും, ഇരുമ്പി​നു പകരം വെള്ളി​യും തടിക്കു പകരം ചെമ്പും കല്ലിനു പകരം ഇരുമ്പും കൊണ്ടു​വ​രും; ഞാൻ സമാധാ​നത്തെ നിന്റെ മേൽനോ​ട്ട​ക്കാ​രും നീതിയെ നിന്റെ മേധാ​വി​ക​ളും ആയി നിയമി​ക്കും.” (യശ. 60:17) ആ പ്രവച​ന​ത്തി​ന്റെ അർഥം എന്താണ്‌? അതു നമുക്ക്‌ ഇന്നു ബാധക​മാ​കു​ന്നത്‌ എങ്ങനെ?

അതു പക്ഷേ, മോശ​മാ​യ​തി​ന്റെ സ്ഥാനത്ത്‌ നല്ലതു വരുന്ന ഒരു മാറ്റമല്ല മറിച്ച്‌ നല്ലതിന്റെ സ്ഥാനത്ത്‌ കുറെ​ക്കൂ​ടെ നല്ലതു വരുന്ന ഒരു മാറ്റമാണ്‌

7 ഒരു വസ്‌തു​വി​നു പകരം മറ്റൊരു വസ്‌തു വരു​മെ​ന്നാണ്‌ യശയ്യ പ്രവചനം പറയു​ന്നത്‌. അതു പക്ഷേ, മോശ​മാ​യ​തി​ന്റെ സ്ഥാനത്ത്‌ നല്ലതു വരുന്ന ഒരു മാറ്റമല്ല മറിച്ച്‌ നല്ലതിന്റെ സ്ഥാനത്ത്‌ കുറെ​ക്കൂ​ടെ നല്ലതു വരുന്ന ഒരു മാറ്റമാണ്‌ എന്നതു ശ്രദ്ധി​ക്കുക. ചെമ്പിനു പകരം സ്വർണം ഉപയോ​ഗി​ക്കു​ന്നത്‌ ഒരു മെച്ച​പ്പെ​ടു​ത്ത​ലാണ്‌. ഇവിടെ പറയുന്ന മറ്റു വസ്‌തു​ക്ക​ളു​ടെ കാര്യ​വും അങ്ങനെ​തന്നെ. അതു​കൊണ്ട്‌, തന്റെ ജനത്തിന്റെ അവസ്ഥ പടിപ​ടി​യാ​യി മെച്ച​പ്പെ​ടു​മെ​ന്നാണ്‌ ഈ വാങ്‌മ​യ​ചി​ത്ര​ത്തി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഏതു കാര്യ​ത്തി​ലുള്ള മെച്ച​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ചാണ്‌ ആ പ്രവചനം പറയു​ന്നത്‌? ‘മേൽനോ​ട്ട​ക്കാർ’ അഥവാ മേൽവി​ചാ​ര​ക​ന്മാർ, ‘മേധാ​വി​കൾ’ എന്നിവ​രെ​ക്കു​റി​ച്ചുള്ള പരാമർശ​ത്തിൽനിന്ന്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം. തന്റെ ജനം പരിപാ​ലി​ക്ക​പ്പെ​ടു​ക​യും സംഘടി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന രീതിക്കു ക്രമേണ മെച്ച​പ്പെ​ടു​ത്ത​ലു​കൾ വരു​മെ​ന്നാണ്‌ അതിലൂ​ടെ യഹോവ സൂചി​പ്പി​ച്ചത്‌.

8. (എ) യശയ്യ പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന മെച്ച​പ്പെ​ടു​ത്ത​ലു​കൾക്കു പിന്നിൽ ആരാണ്‌? (ബി) ഈ മെച്ച​പ്പെ​ടു​ത്ത​ലു​കൾ നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? (“അദ്ദേഹം താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ച്ചു” എന്ന ചതുര​വും കാണുക.)

8 സംഘട​നാ​പ​ര​മായ ഈ പുരോ​ഗ​തി​ക്കു പിന്നിൽ ആരാണ്‌? “ഞാൻ . . . സ്വർണം കൊണ്ടു​വ​രും, . . . ഞാൻ സമാധാ​നത്തെ . . . നിയമി​ക്കും” എന്നു പറയു​ന്നത്‌ യഹോ​വ​യാണ്‌. അതെ, സഭയെ സംഘടി​പ്പി​ച്ചി​രി​ക്കുന്ന രീതി മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നതു മനുഷ്യ​രു​ടെ ശ്രമങ്ങൾകൊ​ണ്ടല്ല, അതിനു പിന്നിൽ പ്രവർത്തി​ച്ചത്‌ യഹോ​വ​ത​ന്നെ​യാണ്‌. യേശു രാജാ​വാ​യി സ്ഥാന​മേ​റ്റ​ശേ​ഷ​മോ? തുടർന്ന്‌, ഈ പുത്ര​നി​ലൂ​ടെ യഹോവ അത്തരം മെച്ച​പ്പെ​ടു​ത്ത​ലു​ക​ളെ​ല്ലാം വരുത്തി​യി​രി​ക്കു​ന്നു. ആ മാറ്റങ്ങൾ നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? അത്തരം മെച്ച​പ്പെ​ടു​ത്ത​ലു​കൾ ‘സമാധാ​ന​ത്തി​നും’ ‘നീതി​ക്കും’ കാരണ​മാ​കു​മെന്ന്‌ അതേ തിരു​വെ​ഴു​ത്തു പറയുന്നു. അതെ, നമ്മൾ ദൈവ​ത്തി​ന്റെ മാർഗ​നിർദേശം സ്വീക​രിച്ച്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്തു​മ്പോൾ നമ്മുടെ ഇടയിൽ സമാധാ​ന​മു​ണ്ടാ​യി​രി​ക്കും. ഇനി നമുക്കു നീതി​യോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കി​ലോ? പൗലോസ്‌ അപ്പോ​സ്‌തലൻ, “സമാധാ​ന​ത്തി​ന്റെ ദൈവം” എന്നു വിശേ​ഷി​പ്പിച്ച യഹോ​വയെ സേവി​ക്കാൻ, നീതി​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും.—ഫിലി. 4:9.

9. സഭയിലെ ക്രമത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും ശരിയായ അടിസ്ഥാ​നം എന്താണ്‌, എന്തു​കൊണ്ട്‌?

9 യഹോ​വ​യെ​ക്കു​റിച്ച്‌ പൗലോസ്‌ ഇങ്ങനെ​യും എഴുതി: “ദൈവം സമാധാ​ന​ത്തി​ന്റെ ദൈവ​മാണ്‌, കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയു​ടെ ദൈവമല്ല.” (1 കൊരി. 14:33) കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയ്‌ക്കു വിപരീ​ത​മാ​യി പൗലോസ്‌ ഉപയോ​ഗിച്ച പദം ക്രമം അഥവാ ചിട്ട എന്നതല്ല, മറിച്ച്‌ സമാധാ​നം എന്നതാണ്‌. എന്തായി​രി​ക്കും അതിനു കാരണം? ഇതെക്കു​റിച്ച്‌ ഒന്നു ചിന്തിക്കൂ: നല്ല ക്രമം അഥവാ ചിട്ട ഉള്ളതു​കൊ​ണ്ടു​മാ​ത്രം സമാധാ​ന​മു​ണ്ടാ​ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു കൂട്ടം പട്ടാള​ക്കാർ നല്ല ചിട്ട​യോ​ടെ യുദ്ധമു​ന്ന​ണി​യി​ലേക്കു നടന്നു​നീ​ങ്ങി​യേ​ക്കാം. പക്ഷേ ചിട്ട​യോ​ടെ​യുള്ള ആ മുന്നേറ്റം സമാധാ​ന​ത്തി​ലല്ല യുദ്ധത്തി​ലാ​ണു കലാശി​ക്കാ​റു​ള്ളത്‌. അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ സുപ്ര​ധാ​ന​മായ ഒരു വസ്‌തുത എപ്പോ​ഴും ഓർക്കണം: ഏതൊരു സംവി​ധാ​ന​വും കെട്ടി​പ്പൊ​ക്കി​യി​രി​ക്കു​ന്നതു സമാധാ​നം എന്ന അടിത്ത​റ​യി​ല​ല്ലെ​ങ്കിൽ, അതിന്‌ എത്ര ചിട്ടയും ക്രമവും ഉണ്ടായാ​ലും ഒരുനാൾ അതു നിലം​പൊ​ത്തും. നേരെ മറിച്ച്‌, ദൈവി​ക​സ​മാ​ധാ​ന​മാണ്‌ ആ ക്രമത്തി​ന്റെ അടിസ്ഥാ​ന​മെ​ങ്കിൽ അതിനു യാതൊ​രു കുഴപ്പ​വും വരില്ല. അതു​കൊ​ണ്ടു​തന്നെ, “സമാധാ​നം തരുന്ന ദൈവം” നമ്മുടെ സംഘട​നയെ നയിക്കു​ക​യും ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്യു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! (റോമ. 15:33) ലോക​മെ​മ്പാ​ടു​മുള്ള നമ്മുടെ സഭകളിൽ നമ്മൾ ആസ്വദി​ക്കുന്ന, നമ്മൾ വളരെ​യേറെ വിലമ​തി​ക്കുന്ന ക്രമത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും അടിസ്ഥാ​നം ദൈവം നൽകുന്ന സമാധാ​ന​മാണ്‌. ആ ക്രമം എത്ര വലി​യൊ​രു നേട്ടമാണ്‌, ആ ഐക്യം എത്ര ഹൃദയസ്‌പർശി​യാണ്‌!—സങ്കീ. 29:11.

10. (എ) മുൻകാ​ല​ങ്ങ​ളിൽ നമ്മുടെ സംഘട​ന​യിൽ വന്ന ചില മാറ്റങ്ങൾ ഏതെല്ലാം? (“മേൽവി​ചാ​രണ നടത്തുന്ന രീതിക്കു വന്ന മാറ്റങ്ങൾ” എന്ന ചതുരം കാണുക.) (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

10 മുൻകാ​ല​ങ്ങ​ളിൽ നമ്മുടെ സംഘട​ന​യിൽ ക്രമീ​കൃ​ത​മായ രീതി​യിൽ വരുത്തിയ ചില മാറ്റങ്ങ​ളു​ടെ ഒരു രത്‌ന​ച്ചു​രു​ക്കം, “മേൽവി​ചാ​രണ നടത്തുന്ന രീതിക്കു വന്ന മാറ്റങ്ങൾ” എന്ന ചതുര​ത്തി​ലുണ്ട്‌. വളരെ പ്രയോ​ജനം ചെയ്‌ത ചില മാറ്റങ്ങ​ളാ​യി​രു​ന്നു അവ. എന്നാൽ കുറെ​ക്കൂ​ടെ അടുത്ത കാലത്ത്‌, യഹോവ നമ്മുടെ രാജാ​വി​ലൂ​ടെ മറ്റു ചില മാറ്റങ്ങൾ നടപ്പാക്കി. “ചെമ്പിനു പകരം സ്വർണം” കൊണ്ടു​വ​രു​ന്ന​തു​പോ​ലുള്ള ആ മാറ്റങ്ങൾ ഏതെല്ലാ​മാ​യി​രു​ന്നു? മേൽവി​ചാ​ര​ണ​യിൽ വരുത്തിയ ആ മാറ്റങ്ങൾ ലോക​മെ​ങ്ങു​മുള്ള സഭകളി​ലെ സമാധാ​ന​വും ഐക്യ​വും ശക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ? ‘സമാധാ​ന​ത്തി​ന്റെ ദൈവത്തെ’ സേവി​ക്കാൻ ആ മാറ്റങ്ങൾ നിങ്ങളെ വ്യക്തി​പ​ര​മാ​യി സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ക്രിസ്‌തു സഭയെ നയിക്കുന്ന വിധം

11. (എ) തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു പഠനം നടത്തി​യ​പ്പോൾ നമ്മുടെ ഗ്രാഹ്യ​ത്തിന്‌ എന്തു മാറ്റം വന്നു? (ബി) ഭരണസം​ഘ​ത്തി​ലെ സഹോ​ദ​ര​ന്മാർ ഏതു കാര്യം ചെയ്യാൻ ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രു​ന്നു?

11 1964 മുതൽ 1971 വരെയുള്ള കാലത്ത്‌ ഭരണസം​ഘ​ത്തി​ന്റെ മേൽനോ​ട്ട​ത്തി​നു കീഴിൽ ഒരു വിശദ​മായ ബൈബിൾപ​ഠ​ന​പ്രോ​ജക്‌ട്‌ നടത്തു​ക​യു​ണ്ടാ​യി. പല വിഷയ​ങ്ങ​ളു​ടെ​യും കൂട്ടത്തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യസഭ പ്രവർത്തിച്ച വിധവും അവർ പഠനവി​ധേ​യ​മാ​ക്കി.a അതിന്റെ സംഘട​നാ​പ​ര​മായ ഘടന​യെ​പ്പറ്റി പഠിച്ച​പ്പോൾ അവർക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി. ഒന്നാം നൂറ്റാ​ണ്ടിൽ സഭകളിൽ മേൽവി​ചാ​രണ നടത്തി​യി​രു​ന്നത്‌ ഒരു മൂപ്പൻ അഥവാ മേൽവി​ചാ​രകൻ തനിച്ചാ​യി​രു​ന്നില്ല, അതിനു മൂപ്പന്മാ​രു​ടെ ഒരു സംഘം​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. (ഫിലി​പ്പി​യർ 1:1; 1 തിമൊ​ഥെ​യൊസ്‌ 4:14 വായി​ക്കുക.) ഇക്കാര്യം നന്നായി മനസ്സി​ലാ​യ​പ്പോൾ, ദൈവ​ജ​ന​ത്തി​ന്റെ സംഘട​നാ​പ​ര​മായ ഘടനയിൽ മെച്ച​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ന്ന​തി​ലേക്കു രാജാ​വായ യേശു തങ്ങളെ നയിക്കു​ക​യാ​ണെന്നു ഭരണസം​ഘം തിരി​ച്ച​റി​ഞ്ഞു. രാജാ​വി​ന്റെ നിർദേ​ശ​ങ്ങൾക്കു കീഴ്‌പെ​ടാൻ ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രു​ന്നു ഭരണസം​ഘ​ത്തി​ലെ ആ സഹോ​ദ​ര​ന്മാർ. മൂപ്പന്മാ​രു​ടെ ക്രമീ​ക​ര​ണ​ത്തെ​പ്പറ്റി തിരു​വെ​ഴു​ത്തു​കൾ പറയുന്ന കാര്യങ്ങൾ അതേപടി സംഘട​ന​യിൽ നടപ്പാ​ക്കാൻ ആവശ്യ​മായ മാറ്റങ്ങൾ ഉടൻതന്നെ അവർ വരുത്തി. 1970-കളുടെ തുടക്ക​ത്തിൽ വരുത്തിയ അത്തരം ചില മാറ്റങ്ങൾ ഏതൊ​ക്കെ​യാ​യി​രു​ന്നു?

അദ്ദേഹം താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ച്ചു

ഫിന്നിഷ്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 1916 ഏപ്രിൽ 1 ലക്കത്തിൽ സ്‌കാൻഡി​നേ​വി​യ​യി​ലെ കാർലോ ഹാർറ്റേവാ സഹോ​ദ​ര​നും മറ്റു ചില സഹോ​ദ​ര​ങ്ങൾക്കും റസ്സൽ സഹോ​ദരൻ എഴുതിയ ഒരു കത്തുണ്ടാ​യി​രു​ന്നു. ആ കത്തിൽ സഹോ​ദരൻ ഇങ്ങനെ എഴുതി​യി​രു​ന്നു: “വിശ്വാ​സ​ത്തിൽ ഞങ്ങളുടെ സഹോ​ദ​ര​ന്മാ​രായ പ്രിയരേ, നിങ്ങൾ സത്യത്തി​ലേ​ക്കും ഈ കാലഘ​ട്ട​ത്തിൽ ചെയ്യാ​നുള്ള പ്രവർത്ത​ന​ത്തി​ലേ​ക്കും മടങ്ങി​വ​രാൻ ഞങ്ങൾ നിങ്ങളെ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌.” റസ്സൽ സഹോ​ദരൻ ഇങ്ങനെ​യൊ​രു അഭ്യർഥന നടത്തി​യത്‌ എന്തു​കൊ​ണ്ടാണ്‌?

കാർലോ ഹാർറ്റേ​വാ

കാർലോ ഹാർറ്റേ​വാ

1882-ൽ ജനിച്ച ഹാർറ്റേവാ സഹോ​ദരൻ ഫിൻലൻഡി​ലെ ആദ്യകാല ബൈബിൾവി​ദ്യാർഥി​ക​ളിൽ ഒരാളാ​യി​രു​ന്നു. 1910 ഏപ്രിൽ മാസത്തിൽ സ്‌നാ​ന​മേറ്റ അദ്ദേഹത്തെ 1912-ലെ വേനൽക്കാ​ലത്ത്‌ റസ്സൽ സഹോ​ദരൻ ഫിന്നിഷ്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​രം പ്രസി​ദ്ധീ​ക​രി​ക്കാൻ അധികാ​ര​പ്പെ​ടു​ത്തി. ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തു​വരെ എല്ലാം ഭംഗി​യാ​യി നടന്നു. എന്നാൽ 1914 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഹാർറ്റേവാ സഹോ​ദരൻ ഇങ്ങനെ എഴുതി: “സാമ്പത്തി​ക​പ്ര​തി​സന്ധി കാരണം . . . ഈ വർഷം വീക്ഷാ​ഗോ​പു​ര​ത്തിന്‌ ഇനിയ​ങ്ങോട്ട്‌ ഇത്രയും പേജുകൾ കാണു​മെന്നു ഞങ്ങൾക്ക്‌ ഉറപ്പു തരാനാ​കില്ല. മാസി​ക​യു​ടെ ലക്കങ്ങളി​ലും ഒരു കുറവു​ണ്ടാ​യേ​ക്കാം.” എന്നാൽ 1915-ൽ ഹാർറ്റേവാ സഹോ​ദ​ര​നും കൂട്ടരും അരാരാത്ത്‌ എന്ന പേരിൽ ഒരു സഹകര​ണ​പ്ര​സ്ഥാ​ന​ത്തി​നു രൂപം​കൊ​ടു​ത്തു. കുറച്ച്‌ പണം സ്വരൂ​പി​ക്കു​ക​യാ​യി​രു​ന്നു ലക്ഷ്യം. അരാരാത്ത്‌ എന്ന പേരിൽത്തന്നെ അവർ ഒരു മാസി​ക​യും പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങി.

ഹാർറ്റേവാ സഹോ​ദ​രന്റെ ശ്രദ്ധ മുഴു​വ​നും ഈ പുതിയ പ്രസ്ഥാ​ന​ത്തി​ലേ​ക്കും പുതിയ മാസി​ക​യി​ലേ​ക്കും തിരി​ഞ്ഞ​തോ​ടെ മറ്റൊരു സഹോ​ദരൻ ഫിന്നിഷ്‌ ഭാഷയി​ലെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ എഡിറ്റ​റാ​യി സേവി​ക്കാൻ തുടങ്ങി. അരാരാത്ത്‌ മാസി​ക​യിൽ ബൈബി​ള​ധിഷ്‌ഠിത ലേഖന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ അതോ​ടൊ​പ്പം ചില പ്രത്യേക ചികി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും പുതു​താ​യി കണ്ടുപി​ടിച്ച എസ്‌പെ​രാ​ന്റോ ഭാഷ​യെ​ക്കു​റി​ച്ചും ഉള്ള ലേഖന​ങ്ങ​ളും അതിലു​ണ്ടാ​യി​രു​ന്നു. അധികം താമസി​ച്ചില്ല, പുതിയ മാസിക സത്യത്തി​ന്റെ വ്യക്തമായ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രദ്ധ പതറി​ച്ചു​ക​ളഞ്ഞു. ഈ സമയത്താ​ണു റസ്സൽ സഹോ​ദരൻ അവരുടെ ആത്മീയ​ക്ഷേ​മ​ത്തി​ലുള്ള താത്‌പ​ര്യം കാരണം ഹാർറ്റേവാ സഹോ​ദ​ര​നോ​ടും കൂട്ട​രോ​ടും ‘സത്യത്തി​ലേക്കു മടങ്ങി​വ​രാൻ’ അഭ്യർഥി​ച്ചത്‌.

ഹാർറ്റേവാ സഹോ​ദരൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? അദ്ദേഹം അരാരാത്ത്‌ മാസി​ക​യിൽ റസ്സൽ സഹോ​ദ​രന്റെ കത്തും ഒപ്പം അതിനുള്ള തന്റെ മറുപ​ടി​യും പ്രസി​ദ്ധീ​ക​രി​ച്ചു. താൻ ചെയ്‌ത കാര്യ​ങ്ങൾക്കു ക്ഷമ ചോദിച്ച ഹാർറ്റേവാ സഹോ​ദരൻ ഇങ്ങനെ​യൊ​രു പ്രസ്‌താ​വന നടത്തി: “തെറ്റു തിരു​ത്താൻ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മെ​ങ്കിൽ എനിക്ക്‌ അതു ചെയ്യണ​മെ​ന്നുണ്ട്‌.” അധികം വൈകാ​തെ, അരാരാത്ത്‌ മാസി​ക​യു​ടെ അവസാ​ന​ല​ക്ക​ത്തിൽ ഹാർറ്റേവാ സഹോ​ദരൻ, താൻ കാരണം ഉണ്ടായ ആശയക്കു​ഴ​പ്പ​ത്തി​നു വീണ്ടും ക്ഷമ ചോദി​ച്ചു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇന്നു നമ്മൾ മനസ്സി​ലാ​ക്കി​യി​രി​ക്കുന്ന സത്യത്തി​ന്റെ എല്ലാ വശങ്ങളും കുറെ​ക്കൂ​ടെ ശ്രദ്ധ​യോ​ടെ കൈകാ​ര്യം ചെയ്യാൻ ഇനിമു​തൽ ഞാൻ ശ്രമി​ക്കു​ന്ന​താ​യി​രി​ക്കും.” അക്കാല​ങ്ങ​ളിൽ, തെര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മൂപ്പന്മാ​രാ​യ​വ​രിൽ ചിലർ തലക്കന​മു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും കാർലോ ഹാർറ്റേവാ സഹോ​ദരൻ അവരെ​പ്പോ​ലെ​യാ​യി​രു​ന്നില്ല. അദ്ദേഹം താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ച്ചു.

പിന്നീട്‌ ഹാർറ്റേവാ സഹോ​ദ​രനെ ഫിന്നിഷ്‌ ഭാഷയി​ലെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ എഡിറ്റ​റാ​യും ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യും വീണ്ടും നിയമി​ക്കു​ക​യു​ണ്ടാ​യി. 1950 വരെ അദ്ദേഹം ആ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിച്ചു. 1957-ൽ ഭൗമി​ക​ജീ​വി​തം പൂർത്തി​യാ​ക്കിയ അദ്ദേഹം മരണം​വരെ യഹോ​വ​യോ​ടും സത്യ​ത്തോ​ടും വിശ്വസ്‌ത​നാ​യി​രു​ന്നു. അതെ, രാജാ​വായ യേശു​വിൽനിന്ന്‌ താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ക്കുന്ന എല്ലാവ​രും ശുദ്ധീ​ക​രി​ക്ക​പ്പെ​ടും, അവർ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വും നേടും.

12. (എ) ഭരണസം​ഘ​ത്തി​നു​ള്ളിൽ എന്തു മാറ്റമാ​ണു വരുത്തി​യത്‌? (ബി) ഭരണസം​ഘത്തെ ഇക്കാലത്ത്‌ എങ്ങനെ​യാ​ണു സംഘടി​പ്പി​ച്ചി​രി​ക്കു​ന്ന​തെന്നു വിവരി​ക്കുക. (“ഭരണസം​ഘം ദൈവ​രാ​ജ്യ​കാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്തുന്ന വിധം” എന്ന ചതുരം കാണുക.)

12 മാറ്റം ആദ്യം ഭരണസം​ഘ​ത്തിൽനി​ന്നു​തന്നെ തുടങ്ങി. ആ സമയം​വരെ, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നിയ എന്ന കോർപ്പ​റേ​ഷന്റെ ഡയറക്‌ടർ ബോർഡി​ലെ ഏഴ്‌ അഭിഷിക്ത അംഗങ്ങ​ളും ചേർന്ന​താ​യി​രു​ന്നു ഭരണസം​ഘം. എന്നാൽ 1971-ൽ ഭരണസം​ഘ​ത്തി​ന്റെ അംഗസം​ഖ്യ 7-ൽനിന്ന്‌ 11 ആയി വർധി​പ്പി​ച്ചു. അപ്പോൾമു​തൽ ഭരണസം​ഘ​ത്തെ​യും ഡയറക്‌ടർ ബോർഡി​നെ​യും രണ്ടായി കാണാൻ തുടങ്ങി. ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ പരസ്‌പരം തുല്യ​രാ​യാ​ണു കണക്കാ​ക്കി​യത്‌. വർഷം​തോ​റും അതിന്റെ അധ്യക്ഷ​സ്ഥാ​നത്ത്‌ അവർ ഓരോ​രു​ത്ത​രും അക്ഷരമാ​ലാ​ക്ര​മ​ത്തിൽ മാറി​മാ​റി വരാനും തുടങ്ങി.

13. (എ) 40 വർഷ​ത്തോ​ളം ഏതു ക്രമീ​ക​ര​ണ​മാ​ണു നിലവി​ലി​രു​ന്നത്‌? (ബി) 1972-ൽ ഭരണസം​ഘം എന്തു ചെയ്‌തു?

13 തുടർന്ന്‌ വന്ന മാറ്റം ഓരോ സഭയെ​യും ബാധിച്ചു. എങ്ങനെ? 1932 മുതൽ 1972 വരെയുള്ള കാലത്ത്‌ പ്രധാ​ന​മാ​യും ഒരു സഹോ​ദരൻ മാത്ര​മാ​ണു സഭയുടെ മേൽനോ​ട്ടം നടത്തി​യി​രു​ന്നത്‌. 1936 വരെ ആ നിയമി​ത​സ​ഹോ​ദ​രനെ സേവന ഡയറക്‌ടർ എന്നാണു വിളി​ച്ചി​രു​ന്നത്‌. ആ പേര്‌ പിന്നീടു കമ്പനി ദാസൻ എന്നും തുടർന്ന്‌ സഭാദാ​സൻ എന്നും ഒടുവിൽ സഭാ​മേൽവി​ചാ​രകൻ എന്നും മാറ്റു​ക​യു​ണ്ടാ​യി. ആ നിയമി​ത​സ​ഹോ​ദ​ര​ന്മാർ ആട്ടിൻകൂ​ട്ട​ത്തി​ന്റെ ആത്മീയ​ക്ഷേ​മ​ത്തി​നു​വേണ്ടി തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ച്ചു. സാധാ​ര​ണ​യാ​യി, സഭാ​മേൽവി​ചാ​രകൻ സഭയുടെ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ത്തി​രു​ന്നത്‌ സഭയിലെ മറ്റു നിയമി​ത​ദാ​സ​ന്മാ​രു​മാ​യി കൂടി​യാ​ലോ​ചി​ക്കാ​തെ​യാ​യി​രു​ന്നു. എന്നാൽ 1972-ൽ ഭരണസം​ഘം ചരി​ത്ര​പ്ര​ധാ​ന​മായ ഒരു മാറ്റത്തി​നു വഴി തുറന്നു. എന്തായി​രു​ന്നു ആ മാറ്റം?

14. (എ) 1972 ഒക്‌ടോ​ബർ 1-ന്‌ ഏതു പുതിയ ക്രമീ​ക​രണം നിലവിൽ വന്നു? (ബി) മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ ഫിലി​പ്പി​യർ 2:3-ലെ ഉപദേശം എങ്ങനെ​യാ​ണു ബാധക​മാ​ക്കു​ന്നത്‌?

14 ഓരോ സഭയി​ലും ഒരു സഹോ​ദരൻ മാത്രം സഭാ​മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുന്ന ക്രമീ​ക​ര​ണ​ത്തി​നു പകരം, തിരു​വെ​ഴു​ത്തു​യോ​ഗ്യ​ത​യുള്ള മറ്റു സഹോ​ദ​ര​ന്മാ​രെ​യും ദിവ്യാ​ധി​പ​ത്യ​രീ​തി​യിൽ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രാ​യി നിയമി​ക്കാ​നാ​യി​രു​ന്നു തീരു​മാ​നം. അവർ ഒരുമിച്ച്‌ മൂപ്പന്മാ​രു​ടെ ഒരു സംഘമെന്ന നിലയിൽ പ്രാ​ദേ​ശി​ക​സ​ഭ​യു​ടെ മേൽവി​ചാ​രണ നടത്തു​മാ​യി​രു​ന്നു. ഈ പുതിയ ക്രമീ​ക​രണം 1972 ഒക്‌ടോ​ബർ 1-നു നിലവിൽ വന്നു. ഇന്നു മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ തന്നെത്തന്നെ കാണു​ന്നതു സമന്മാ​രിൽ ഒന്നാമ​നാ​യല്ല, മറിച്ച്‌ ഒരു ‘ചെറി​യ​വ​നാ​യാണ്‌.’ (ലൂക്കോ. 9:48) ലോക​വ്യാ​പക സഹോ​ദ​ര​കു​ടും​ബ​ത്തിന്‌, താഴ്‌മ​യുള്ള ഈ സഹോ​ദ​ര​ന്മാർ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌!—ഫിലി. 2:3.

നമ്മുടെ രാജാവ്‌ ദീർഘവീക്ഷ​ണ​ത്തോ​ടെയാണു കാര്യങ്ങൾ ചെയ്‌ത​തെന്നു വ്യക്തം. തന്റെ അനുഗാ​മി​കൾക്ക്‌ ആവശ്യ​മായ ഇടയന്മാരെ രാജാവ്‌ തന്നതു തക്കസമ​യത്തു തന്നെയാണ്‌

15. (എ) സഭകളിൽ മൂപ്പന്മാ​രു​ടെ ഒരു സംഘമു​ണ്ടാ​യി​രി​ക്കാ​നുള്ള ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്നു? (ബി) നമ്മുടെ രാജാവ്‌ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടെ​യാ​ണു കാര്യങ്ങൾ ചെയ്‌ത​തെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

15 മൂപ്പന്മാ​രു​ടെ സംഘത്തി​ലെ എല്ലാ അംഗങ്ങ​ളും ചേർന്ന്‌ സഭയുടെ ഉത്തരവാ​ദി​ത്വം വഹിക്കുന്ന ക്രമീ​ക​രണം ഒരു വലിയ മെച്ച​പ്പെ​ട​ലാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. അതിനു മൂന്നു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ഒന്നാമ​ത്തേ​തും ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തും ആയ പ്രയോ​ജനം ഇതാണ്‌: മൂപ്പന്മാർ സഭയിൽ എത്ര ഘനമേ​റിയ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​വ​രാ​യാ​ലും, യേശു​വാ​ണു സഭയുടെ തല എന്ന കാര്യം എപ്പോ​ഴും ഓർക്കാൻ ഈ ക്രമീ​ക​രണം അവരെ സഹായി​ക്കു​ന്നു. (എഫെ. 5:23) രണ്ടാമ​താ​യി, സുഭാ​ഷി​തങ്ങൾ 11:14 പറയു​ന്ന​തു​പോ​ലെ, “ധാരാളം ഉപദേ​ശ​ക​രു​ള്ള​പ്പോൾ വിജയം നേടാ​നാ​കു​ന്നു.” മൂപ്പന്മാർ സഭയുടെ ആത്മീയ​ക്ഷേ​മത്തെ ബാധി​ക്കുന്ന കാര്യങ്ങൾ ഒരുമി​ച്ചു​കൂ​ടി ആലോ​ചി​ക്കു​ക​യും ഓരോ​രു​ത്ത​രും മുന്നോ​ട്ടു​വെ​ക്കുന്ന നിർദേ​ശങ്ങൾ പരിഗ​ണി​ക്കു​ക​യും ചെയ്യു​മ്പോൾ തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലുള്ള തീരു​മാ​ന​ങ്ങ​ളി​ലെ​ത്താൻ അവർക്കു സാധി​ക്കു​ന്നു. (സുഭാ. 27:17) അങ്ങനെ​യുള്ള തീരു​മാ​ന​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു, അവ വിജയി​ക്കു​ക​യും ചെയ്യുന്നു. മൂന്നാ​മ​താ​യി, കൂടുതൽ സഹോ​ദ​ര​ന്മാർ യോഗ്യത നേടി മൂപ്പന്മാ​രാ​യി സേവി​ക്കു​ന്ന​തു​കൊണ്ട്‌ സംഘട​നയ്‌ക്ക്‌ ഒരു പ്രയോ​ജ​ന​മുണ്ട്‌. മേൽവി​ചാ​രണ നടത്തുക, ഇടയവേല ചെയ്യുക എന്നീ കാര്യ​ങ്ങ​ളിൽ സഭകളി​ലെ വർധി​ച്ചു​വ​രുന്ന ആവശ്യം നിറ​വേ​റ്റാൻ സംഘട​നയ്‌ക്കു കഴിഞ്ഞി​രി​ക്കു​ന്നു. (യശ. 60:3-5) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! 1971-ൽ ലോക​വ്യാ​പ​ക​മാ​യി 27,000 സഭകളു​ണ്ടാ​യി​രുന്ന സ്ഥാനത്ത്‌ 2013-ൽ അത്‌ 1,13,000 ആയി വർധിച്ചു! നമ്മുടെ രാജാവ്‌ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടെ​യാ​ണു കാര്യങ്ങൾ ചെയ്‌ത​തെന്നു വ്യക്തം. തന്റെ അനുഗാ​മി​കൾക്ക്‌ ആവശ്യ​മായ ഇടയന്മാ​രെ രാജാവ്‌ തന്നതു തക്കസമ​യ​ത്തു​ത​ന്നെ​യാണ്‌!—മീഖ 5:5.

മേൽവിചാരണ നടത്തുന്ന രീതിക്കു വന്ന മാറ്റങ്ങൾ

  • 1881—ക്രമമാ​യി യോഗങ്ങൾ നടത്തുന്ന സഹോ​ദ​രങ്ങൾ, വാച്ച്‌ ടവർ ഓഫീ​സി​നെ അവരുടെ യോഗ​സ്ഥലം എവി​ടെ​യാ​ണെന്ന്‌ അറിയി​ക്കാൻ റസ്സൽ സഹോ​ദരൻ ആവശ്യ​പ്പെ​ടു​ന്നു. ഒരേ പ്രദേ​ശത്ത്‌ താമസി​ക്കുന്ന ബൈബിൾവി​ദ്യാർഥി​കളെ തമ്മിൽ സമ്പർക്ക​ത്തിൽ കൊണ്ടു​വ​രുക എന്നതാ​യി​രു​ന്നു ഇതിന്റെ ലക്ഷ്യം.

  • 1895—സഭാം​ഗ​ങ്ങ​ളിൽനിന്ന്‌, മൂപ്പന്മാ​രാ​യി സേവി​ക്കാൻ കഴിയുന്ന സഹോ​ദ​ര​ന്മാ​രെ തെര​ഞ്ഞെ​ടു​ക്കാൻ എല്ലാ സഭകൾക്കും നിർദേശം കൊടു​ക്കു​ന്നു.

  • 1919—ഓരോ സഭയി​ലും ഓരോ സേവന ഡയറക്‌ടറെ ബ്രാ​ഞ്ചോ​ഫീസ്‌ ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യി നിയമി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ക്കുക, വയൽസേ​വ​ന​ത്തി​നു പോകാൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതെ​ല്ലാം അദ്ദേഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽപ്പെ​ട്ടി​രു​ന്നു. എന്നാൽ ചില സഭാമൂ​പ്പ​ന്മാർ ഒരു സേവന ഡയറക്‌ട​റു​ണ്ടാ​യി​രി​ക്കാ​നുള്ള ക്രമീ​ക​ര​ണത്തെ പിന്തു​ണയ്‌ക്കു​ന്നില്ല.

  • 1932—മൂപ്പന്മാ​രെ വർഷം​തോ​റും സഭകൾ തെര​ഞ്ഞെ​ടു​ക്കുന്ന സമ്പ്രദാ​യം നിറു​ത്ത​ലാ​ക്കു​ന്നു. പകരം, സഭ ഒരു സേവന​ക്ക​മ്മി​റ്റി​യെ തെര​ഞ്ഞെ​ടു​ക്കുന്ന രീതി നിലവിൽവ​രു​ന്നു. സേവന​ക്ക​മ്മി​റ്റി​യി​ലെ സഹോ​ദ​ര​ന്മാർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തീക്ഷ്‌ണ​ത​യോ​ടെ പങ്കെടു​ക്കു​ന്ന​വ​രും യഹോ​വ​യു​ടെ സാക്ഷികൾ എന്ന പുതു​താ​യി സ്വീക​രിച്ച പേരിനു ചേർച്ച​യിൽ ജീവി​ക്കു​ന്ന​വ​രും ആയിരി​ക്കേ​ണ്ടി​യി​രു​ന്നു. അതിൽനിന്ന്‌ സഭ ശുപാർശ ചെയ്യുന്ന ഒരാളെ സൊ​സൈ​റ്റി​യോ ബ്രാ​ഞ്ചോ​ഫീ​സോ സേവന ഡയറക്‌ട​റാ​യി നിയമി​ക്കു​ന്നു.

  • 1937—മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമായ സഹോ​ദ​ര​ന്മാർക്കും അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം സേവന​ക്ക​മ്മി​റ്റി​യിൽ സേവി​ക്കാൻ അനുമതി നൽകുന്നു.

  • 1938—എല്ലാ സഭാദാ​സ​ന്മാ​രെ​യും ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യി നിയമി​ക്കാൻ അഭ്യർഥി​ക്കുന്ന ഒരു പ്രമേയം സഭകൾ അംഗീ​ക​രി​ക്കു​ന്നു. സഭകളി​ലെ ജനാധി​പ​ത്യ​രീ​തി​യി​ലുള്ള തെര​ഞ്ഞെ​ടു​പ്പു​കൾ ഇതോടെ അവസാ​നി​ക്കു​ന്നു.

സംഘടനയുടെ ഘടനയിൽ വന്ന ചരി​ത്ര​പ്ര​ധാ​ന​മായ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 204-235 പേജുകൾ കാണുക.

1920-കളിൽ ഒരു സഭ മൂപ്പന്മാരുടെ വാർഷികതെരഞ്ഞെടുപ്പു നടത്തുന്നു

“മൂപ്പന്മാ​രെ തെര​ഞ്ഞെ​ടു​ക്കാൻ ഞങ്ങൾ വലതു​കൈ ഉയർത്തി വോട്ട്‌ ചെയ്യും. അപ്പോൾ ഒരു സഹോ​ദരൻ അരികി​ലൂ​ടെ നടന്ന്‌ വോട്ടി​ന്റെ എണ്ണമെ​ടു​ക്കും.”—റോസ്‌ സ്വിം​ഗിൾ സഹോ​ദരി, ചിക്കാ​ഗോ, ഇലി​നോയ്‌, യു.എസ്‌.എ.

‘ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യി’

16. (എ) മൂപ്പന്മാർക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌? (ബി) ‘കുഞ്ഞാ​ടു​കളെ മേയ്‌ക്കാ​നുള്ള’ യേശു​വി​ന്റെ ഉപദേ​ശത്തെ ബൈബിൾവി​ദ്യാർഥി​കൾ എങ്ങനെ​യാ​ണു കണ്ടത്‌?

16 സഹവി​ശ്വാ​സി​കളെ ദൈവ​സേ​വ​ക​രാ​യി തുടരാൻ സഹായി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം തങ്ങൾക്കു​ണ്ടെന്ന്‌ ആദ്യകാല ബൈബിൾവി​ദ്യാർഥി​ക​ളു​ടെ കാലത്തു​തന്നെ മൂപ്പന്മാർ മനസ്സി​ലാ​ക്കി​യി​രു​ന്നു. (ഗലാത്യർ 6:10 വായി​ക്കുക.) 1908-ൽ വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന ഒരു ലേഖനം, “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക” എന്ന യേശു​വി​ന്റെ ഉപദേ​ശ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്‌തു. (യോഹ. 21:15-17) ആ ലേഖനം മൂപ്പന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ആട്ടിൻപ​റ്റ​ത്തി​ന്റെ കാര്യ​ത്തിൽ യജമാനൻ തന്ന നിയോ​ഗ​ത്തി​നു നമ്മുടെ ഹൃദയ​ങ്ങ​ളിൽ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടാ​യി​രി​ക്കണം. കർത്താ​വി​ന്റെ അനുഗാ​മി​കളെ തീറ്റു​ന്ന​തും പോറ്റു​ന്ന​തും ഒരു വലിയ പദവി​യാ​യി​ത്തന്നെ നമ്മൾ കാണണം. ഇതിന്റെ പ്രാധാ​ന്യം കുറച്ചു​കാ​ണ​രുത്‌.” 1925-ലെ ഒരു വീക്ഷാ​ഗോ​പു​രം ഇടയന്മാ​രാ​യി സേവി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം വീണ്ടും ഊന്നി​പ്പ​റഞ്ഞു. അതു മൂപ്പന്മാർക്ക്‌ ഇങ്ങനെ​യൊ​രു ഓർമി​പ്പി​ക്കൽ നൽകി: “സഭ ദൈവ​ത്തി​ന്റേ​താണ്‌ . . . സഹോ​ദ​ര​ങ്ങളെ സേവി​ക്കാ​നുള്ള പദവി ലഭിച്ച എല്ലാവ​രും അതിന്റെ പേരിൽ ദൈവ​മു​മ്പാ​കെ ഉത്തരം പറയേ​ണ്ടി​വ​രും.”

17. പ്രാപ്‌ത​രായ ഇടയന്മാ​രാ​യി​ത്തീ​രാൻ മേൽവി​ചാ​ര​ക​ന്മാർക്ക്‌ എന്തു സഹായം ലഭിച്ചി​ട്ടുണ്ട്‌?

17 ഇടയവേല ചെയ്യാ​നുള്ള വൈദഗ്‌ധ്യ​ങ്ങൾ മെച്ച​പ്പെ​ടു​ത്തി ‘ഇരുമ്പി​നു പകരം വെള്ളി’ കൊണ്ടു​വ​രാൻ യഹോ​വ​യു​ടെ സംഘടന മൂപ്പന്മാ​രെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? അതിനുള്ള പരിശീ​ലനം കൊടു​ത്തു​കൊണ്ട്‌. 1959-ൽ ആദ്യമാ​യി മേൽവി​ചാ​ര​ക​ന്മാർക്കു​വേണ്ടി രാജ്യ​ശു​ശ്രൂ​ഷാസ്‌കൂൾ നടത്തി. “വ്യക്തി​പ​ര​മായ ശ്രദ്ധ കൊടു​ക്കുക” എന്നതാ​യി​രു​ന്നു അതിലെ ഒരു ഭാഗത്തി​ന്റെ വിഷയം. “പ്രചാ​ര​കരെ അവരുടെ വീടു​ക​ളിൽ പോയി കാണാ​നുള്ള ഒരു പട്ടിക തയ്യാറാ​ക്കാൻ” അതിലൂ​ടെ മൂപ്പന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അത്തരം സന്ദർശ​നങ്ങൾ സഹോ​ദ​ര​ങ്ങൾക്കു നവോ​ന്മേഷം പകരുന്ന രീതി​യിൽ നടത്താ​നുള്ള പല മാർഗ​ങ്ങ​ളും അതിൽ ചർച്ച ചെയ്‌തു. 1966 മുതലുള്ള രാജ്യ​ശു​ശ്രൂ​ഷാസ്‌കൂ​ളി​നു മുമ്പ​ത്തേ​തിൽനിന്ന്‌ ചില മാറ്റങ്ങ​ളു​ണ്ടാ​യി​രു​ന്നു. “ഇടയ​വേ​ല​യു​ടെ പ്രാധാ​ന്യം” എന്നൊരു ഭാഗം അതിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. അതിലെ മുഖ്യ​മായ ആശയം എന്തായി​രു​ന്നു? നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ “ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ക്കേ​ണ്ട​തുണ്ട്‌. അതേസ​മയം അവർ സ്വന്തം കുടും​ബ​ത്തിന്‌ ആവശ്യ​മായ ശ്രദ്ധ കൊടു​ക്കാൻ മറക്കരുത്‌. വയൽസേ​വ​ന​ത്തി​നും അർഹി​ക്കുന്ന പ്രാധാ​ന്യം അവർ കൊടു​ക്കണം.” സമീപ​വർഷ​ങ്ങ​ളിൽ മൂപ്പന്മാർക്കു​വേണ്ടി അത്തരം ധാരാളം സ്‌കൂ​ളു​കൾ നടത്തി​യി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സംഘടന നൽകി​യി​ട്ടുള്ള തുടർച്ച​യായ പരിശീ​ല​ന​പ​രി​പാ​ടി​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി? ഇന്നു ക്രിസ്‌തീ​യ​സ​ഭ​യിൽ യോഗ്യ​ത​യുള്ള ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ന്മാർ ആത്മീയ ഇടയന്മാ​രാ​യി സേവി​ക്കു​ന്നുണ്ട്‌.

1966-ൽ ഫിലിപ്പീൻസിൽവെച്ച്‌ നടന്ന ഒരു രാജ്യശുശ്രൂഷാസ്‌കൂൾ

1966-ൽ ഫിലി​പ്പീൻസിൽവെച്ച്‌ നടന്ന ഒരു രാജ്യ​ശു​ശ്രൂ​ഷാസ്‌കൂൾ

18. (എ) മൂപ്പന്മാ​രെ ഏതു ഭാരിച്ച ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചി​ട്ടുണ്ട്‌? (ബി) യഹോ​വ​യും യേശു​വും കഠിനാ​ധ്വാ​നി​ക​ളായ മൂപ്പന്മാ​രെ ഇഷ്ടപ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

18 യഹോവ, നമ്മുടെ രാജാ​വായ യേശു​വി​ലൂ​ടെ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രെ നിയമി​ച്ചി​രി​ക്കു​ന്നത്‌ ഒരു ഭാരിച്ച ഉത്തരവാ​ദി​ത്വം വഹിക്കാ​നാണ്‌. അത്‌ എന്താണ്‌? ദൈവ​ത്തി​ന്റെ ആടുകളെ മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും നിർണാ​യ​ക​മായ കാലഘ​ട്ട​ത്തി​ലൂ​ടെ നയിച്ചു​കൊ​ണ്ടു​പോ​കുക എന്നതാണ്‌ അത്‌. (എഫെ. 4:11, 12; 2 തിമൊ. 3:1) യഹോ​വയ്‌ക്കും യേശു​വി​നും കഠിനാ​ധ്വാ​നി​ക​ളായ മൂപ്പന്മാ​രെ വലിയ ഇഷ്ടമാണ്‌. കാരണം ഈ സഹോ​ദ​ര​ന്മാർ പിൻവ​രുന്ന തിരു​വെ​ഴു​ത്തു​പ​ദേശം അനുസ​രി​ക്കു​ന്നു: “നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുക. . . . മനസ്സോ​ടെ​യും . . . അതീവ​താത്‌പ​ര്യ​ത്തോ​ടെ​യും . . . ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യി​ക്കൊ​ണ്ടും അതു ചെയ്യുക.” (1 പത്രോ. 5:2, 3) ക്രിസ്‌തീയ ഇടയന്മാർ പല വിധങ്ങ​ളിൽ ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​കു​ക​യും സഭയുടെ സമാധാ​ന​ത്തി​നും സന്തോ​ഷ​ത്തി​നും വലിയ സംഭാവന നൽകു​ക​യും ചെയ്യു​ന്നുണ്ട്‌. അതിൽ രണ്ടെണ്ണം നമുക്ക്‌ ഇപ്പോൾ നോക്കാം.

“ഞങ്ങൾ അമ്പരന്നു​പോ​യി”

വളരെ വർഷങ്ങ​ളാ​യി വളർച്ച​യി​ല്ലാ​തി​രുന്ന ഒരു സഭയി​ലേക്ക്‌ ഏഷ്യയിൽനി​ന്നുള്ള ഒരു മിഷന​റി​ദ​മ്പ​തി​കളെ നിയമി​ച്ചു. ആ സഭയിലെ സഹോ​ദ​രങ്ങൾ വളരെ സ്‌നേ​ഹ​മു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും സംഘട​നാ​പ​ര​മായ നിർദേ​ശങ്ങൾ അവർ പാലി​ക്കു​ന്നി​ല്ലെന്ന്‌ ഈ ദമ്പതികൾ നിരീ​ക്ഷി​ച്ചു. ആദ്യം​തന്നെ ആ മിഷന​റി​മാർ പ്രചാ​ര​ക​രു​ടെ നല്ല സുഹൃ​ത്തു​ക്ക​ളാ​യി. തുടർന്ന്‌, ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ ജനത്തെ സംഘടി​പ്പി​ച്ചി​രി​ക്കുന്ന അതേ രീതി ആ സഭയി​ലും നടപ്പാ​ക്കാൻ ആ മിഷന​റി​സ​ഹോ​ദരൻ ശ്രമം തുടങ്ങി. ഘട്ടംഘ​ട്ട​മാ​യുള്ള ആ ശ്രമങ്ങൾ ഫലം കണ്ടു. എങ്ങനെ? രണ്ടു വർഷത്തി​നു​ള്ളിൽ യോഗ​ഹാ​ജർ ഇരട്ടി​യാ​യി, പുതി​യവർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ തുടങ്ങി, 20-ലേറെ​പ്പേർ സ്‌നാ​ന​മേറ്റു. “ഞങ്ങൾ അമ്പരന്നു​പോ​യി” എന്ന്‌ ആ ദമ്പതികൾ പറയുന്നു. “യഹോവ ഞങ്ങളെ അനു​ഗ്ര​ഹി​ച്ച​തി​നു കൈയും കണക്കും ഇല്ല. ദൈവ​ത്തി​ന്റെ സംഘട​ന​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ കാണു​ന്നതു സഭയിൽ എല്ലാവർക്കും എത്ര സന്തോ​ഷ​മാ​ണെ​ന്നോ!”

ഇന്നു മൂപ്പന്മാർ ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുന്ന വിധം

19. നമ്മു​ടെ​കൂ​ടെ വയൽശു​ശ്രൂ​ഷയ്‌ക്കു വരുന്ന മൂപ്പന്മാ​രെ​ക്കു​റിച്ച്‌ നമുക്ക്‌ എന്താണു തോന്നാ​റു​ള്ളത്‌?

19 ഒന്നാമ​താ​യി, മൂപ്പന്മാർ സഭയി​ലു​ള്ള​വ​രു​ടെ​കൂ​ടെ പ്രവർത്തി​ക്കാൻ ശ്രദ്ധി​ക്കു​ന്നു. സുവി​ശേ​ഷ​വി​വ​ര​ണ​ത്തിൽ ലൂക്കോസ്‌ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “യേശു ഒരു പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ പന്ത്രണ്ടു പേരോ​ടൊ​പ്പം യേശു നഗരം​തോ​റും ഗ്രാമം​തോ​റും സഞ്ചരിച്ചു.” (ലൂക്കോ. 8:1) യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടൊ​പ്പം പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തു​പോ​ലെ മാതൃ​കാ​യോ​ഗ്യ​രായ മൂപ്പന്മാ​രും ഇന്നു സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്നു. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ തങ്ങൾ മുഴു​സ​ഭ​യു​ടെ​യും സന്തോ​ഷ​വും ഉത്സാഹ​വും എത്രമാ​ത്രം വർധി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്ക്‌ അറിയാം. സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ അങ്ങനെ​യുള്ള മൂപ്പന്മാ​രെ​ക്കു​റിച്ച്‌ എന്തു തോന്നും? 90-ന്‌ അടുത്ത്‌ പ്രായ​മുള്ള ഴാനിൻ എന്നൊരു സഹോ​ദരി പറയുന്നു: “ഒരു മൂപ്പ​ന്റെ​കൂ​ടെ വയൽസേ​വ​ന​ത്തി​നു പോകു​ന്നത്‌ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കാ​നും അദ്ദേഹത്തെ അടുത്ത​റി​യാ​നും ഉള്ള നല്ലൊരു അവസര​മാണ്‌.” 30-കളുടെ മധ്യത്തി​ലുള്ള സ്റ്റേവൻ പറയുന്നു: “ഒരു മൂപ്പൻ വീടു​തോ​റു​മുള്ള ശുശ്രൂ​ഷയ്‌ക്ക്‌ എന്റെകൂ​ടെ വരു​മ്പോൾ, എന്നെ സഹായി​ക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ ആഗ്രഹം ഞാൻ തിരി​ച്ച​റി​യാ​റുണ്ട്‌. അങ്ങനെ​യൊ​രു സഹായം കിട്ടു​ന്നത്‌ എനിക്ക്‌ എത്ര സന്തോ​ഷ​മാ​ണെ​ന്നോ!”

കൊടുങ്കാറ്റും പേമാരിയും ഉള്ള ഒരു രാത്രിയിൽ ഒറ്റപ്പെട്ടുപോയ ഒരു ആടിനെ കണ്ടെത്തുന്ന ഇടയൻ

ഒരു ഇടയൻ കാണാ​തെ​പോയ ആടിനെ അന്വേ​ഷി​ച്ചു​പോ​കു​ന്ന​തു​പോ​ലെ, സഭയു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ട്ട​വരെ കണ്ടെത്താൻ മൂപ്പന്മാർ അധ്വാ​നി​ക്കു​ന്നു

20, 21. മൂപ്പന്മാർക്കു യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ ഇടയനെ എങ്ങനെ അനുക​രി​ക്കാ​നാ​കും? ഒരു ഉദാഹ​രണം പറയുക. (“ആഴ്‌ച​തോ​റും ചെന്നതു ഫലം ചെയ്‌തു” എന്ന ചതുര​വും കാണുക.)

20 രണ്ടാമ​താ​യി, സഭയു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ട്ട​വ​രു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കാൻ യഹോ​വ​യു​ടെ സംഘടന മൂപ്പന്മാ​രെ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു. (എബ്രാ. 12:12) ആത്മീയ​മാ​യി ദുർബ​ല​രായ അത്തരക്കാ​രെ മൂപ്പന്മാർ സഹായി​ക്കേണ്ട ആവശ്യം എന്താണ്‌? അവർ അത്‌ എങ്ങനെ​യാ​ണു ചെയ്യേ​ണ്ടത്‌? അതിനുള്ള ഉത്തരം യേശു പറഞ്ഞ ഇടയ​ന്റെ​യും കാണാ​തെ​പോയ ആടി​ന്റെ​യും ദൃഷ്ടാ​ന്ത​ക​ഥ​യി​ലുണ്ട്‌. (ലൂക്കോസ്‌ 15:4-7 വായി​ക്കുക.) ഒരു ആടിനെ കാണാ​തെ​പോയ കാര്യം ശ്രദ്ധയിൽപ്പെ​ടു​മ്പോൾ ആ ഇടയൻ അതിനെ തേടി​യി​റ​ങ്ങു​ന്നു. അതിനെ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ ശ്രമം കണ്ടാൽ ഇടയന്‌ ആകെ ആ ഒരു ആടു മാത്രമേ ഉള്ളൂ എന്നു തോന്നി​പ്പോ​കും. ആ ഇടയന്റെ മാതൃക ഇന്നു ക്രിസ്‌തീ​യ​സ​ഭ​യി​ലെ മൂപ്പന്മാർ അനുക​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? കാണാ​തെ​പോയ ആട്‌ അപ്പോ​ഴും ഇടയനു പ്രിയ​പ്പെ​ട്ട​താ​യി​രി​ക്കു​ന്ന​തു​പോ​ലെ ദൈവ​ജ​ന​വു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ട്ട​വരെ മൂപ്പന്മാ​രും വളരെ വില​പ്പെ​ട്ട​വ​രാ​യാ​ണു കാണു​ന്നത്‌. ആത്മീയ​മാ​യി ദുർബ​ല​നായ ഒരാളെ അവർ കാണു​ന്നതു കാണാ​തെ​പോയ ഒരു ആടായി​ട്ടാണ്‌, അല്ലാതെ എഴുതി​ത്ത​ള്ളേണ്ട ഒരു കേസാ​യി​ട്ടല്ല. ഇനി, ആ ഇടയൻ, ‘കാണാ​തെ​പോ​യ​തി​നെ കണ്ടെത്തു​ന്ന​തു​വരെ (അതിനെ) തിരഞ്ഞു​ന​ട​ക്കു​ന്നതു’പോലെ മൂപ്പന്മാർ ആത്മീയ​മാ​യി ദുർബ​ല​രാ​യ​വരെ കണ്ടെത്താ​നും സഹായി​ക്കാ​നും മുൻകൈ​യെ​ടു​ക്കു​ന്നു.

21 ആടിനെ കണ്ടുകി​ട്ടു​മ്പോൾ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ ഇടയൻ എന്താണു ചെയ്യു​ന്ന​തെന്നു ശ്രദ്ധി​ച്ചോ? അദ്ദേഹം മെല്ലെ, ശ്രദ്ധ​യോ​ടെ അതിനെ എടുത്ത്‌ “തോളത്ത്‌ വെച്ച്‌” മറ്റ്‌ ആടുക​ളു​ടെ കൂട്ടത്തി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു. ഇതു​പോ​ലെ​തന്നെ, ആത്മീയ​മാ​യി ദുർബ​ല​നായ വ്യക്തി​യോ​ടുള്ള താത്‌പ​ര്യം വെളി​പ്പെ​ടു​ത്തുന്ന, ആത്മാർഥ​മായ വാക്കുകൾ പറയു​മ്പോൾ ഒരു മൂപ്പൻ ആ വ്യക്തിയെ മെല്ലെ, ശ്രദ്ധ​യോ​ടെ എടുത്തു​യർത്തു​ക​യാ​ണെന്നു പറയാം. അതു സഭയി​ലേക്കു മടങ്ങി​വ​രാൻ അദ്ദേഹത്തെ സഹായി​ച്ചേ​ക്കാം. ആഫ്രി​ക്ക​യി​ലുള്ള വിക്‌ടർ എന്ന സഹോ​ദ​രന്റെ ജീവി​ത​ത്തി​ലും ഇതുത​ന്നെ​യാ​ണു സംഭവി​ച്ചത്‌. സഭയു​മാ​യുള്ള സഹവാസം വിക്‌ടർ നിറു​ത്തി​ക്ക​ളഞ്ഞു. അതെക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “എട്ടു വർഷം ഞാൻ നിഷ്‌ക്രി​യ​നാ​യി​രു​ന്നു. അക്കാലം മുഴുവൻ മൂപ്പന്മാർ എന്നെ സഹായി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.” വിക്‌ട​റി​നെ ഏറ്റവു​മ​ധി​കം സ്‌പർശിച്ച കാര്യം എന്തായി​രു​ന്നു? അദ്ദേഹം പറയുന്നു: “ഒരു ദിവസം ജോൺ എന്നൊരു മൂപ്പൻ എന്നെ കാണാൻ വന്നു. ഞങ്ങൾ രണ്ടു പേരും മുമ്പ്‌ മുൻനി​ര​സേ​വ​നസ്‌കൂ​ളിൽ ഒരുമിച്ച്‌ പങ്കെടു​ത്തി​ട്ടു​ള്ള​വ​രാ​യി​രു​ന്നു. ആ ക്ലാസിന്‌ ഇടയ്‌ക്കു​വെച്ച്‌ അദ്ദേഹം എടുത്ത ഞങ്ങളുടെ ചില ഫോ​ട്ടോ​ക​ളും അന്ന്‌ എന്നെ കാണിച്ചു. മധുര​മുള്ള കുറെ ഓർമകൾ അപ്പോൾ എന്റെ മനസ്സി​ലേക്ക്‌ ഓടി​യെത്തി. യഹോ​വയെ സേവി​ച്ചി​രു​ന്ന​പ്പോ​ഴത്തെ ആ സന്തോ​ഷ​ത്തി​നു​വേണ്ടി എന്റെ ഹൃദയം വീണ്ടും കൊതി​ച്ചു​തു​ടങ്ങി.” ജോൺ സഹോ​ദ​രന്റെ സന്ദർശ​ന​ത്തെ​ത്തു​ടർന്ന്‌ അധികം വൈകാ​തെ വിക്‌ടർ സഹോ​ദരൻ സഭയി​ലേക്കു മടങ്ങി​വന്നു. ഇന്ന്‌ അദ്ദേഹം വീണ്ടും ഒരു മുൻനി​ര​സേ​വ​ക​നാ​യി പ്രവർത്തി​ക്കു​ന്നു. നമ്മുടെ കാര്യ​ത്തിൽ ചിന്തയുള്ള ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രു​ള്ളതു നമ്മളെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ക്കു​ന്നു, അല്ലേ?—2 കൊരി. 1:24.b

രണ്ടു ക്രിസ്‌തീയസഹോദരന്മാർ പ്രായമുള്ള, നിഷ്‌ക്രിയനായ ഒരു ക്രിസ്‌തീയസഹോദരന്റെ വീട്ടിൽ സൗഹൃദസന്ദർശനം നടത്തുന്നു

ആഴ്‌ചതോറും ചെന്നതു ഫലം ചെയ്‌തു

കാണാതെപോയ ആടുകളെ സഹായി​ക്കാ​നുള്ള ആഗ്രഹം നിമിത്തം ഐക്യ​നാ​ടു​ക​ളി​ലെ ഒരു സഭയിലെ മൂപ്പന്മാർ ആട്ടിൻപ​റ്റ​വു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ട്ട​വരെ സഹായി​ക്കാ​നുള്ള വഴിക​ളെ​ക്കു​റിച്ച്‌ ചിന്തിച്ചു. യഹോ​വയെ സേവി​ക്കു​ന്നതു പതിറ്റാ​ണ്ടു​കൾക്കു മുമ്പേ നിറു​ത്തി​ക്കളഞ്ഞ ഏതാണ്ട്‌ 30-ഓളം ആളുകൾ ഇപ്പോ​ഴും ആ സഭാ​പ്ര​ദേ​ശ​ത്തു​തന്നെ താമസി​ക്കു​ന്നു​ണ്ടെന്ന്‌ അവർ കണ്ടെത്തി. അവരിൽ മിക്കവർക്കും പ്രായം ചെന്നി​രു​ന്നു.

മൂപ്പന്മാരിൽ ഒരാളായ ആൽഫ്രെ​ഡോ അവരുടെ ഒരു പട്ടിക തയ്യാറാ​ക്കി ഓരോ​രു​ത്ത​രെ​യാ​യി സന്ദർശി​ക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “എല്ലാ വെള്ളി​യാഴ്‌ച രാവി​ലെ​യും നിഷ്‌ക്രി​യ​നായ ഒരാളു​ടെ വീട്ടിൽ ഞാൻ ചെല്ലും.” ആ വ്യക്തി വാതിൽ തുറന്നാൽ ആൽഫ്രെ​ഡോ സഹോ​ദരൻ അവർക്കു യാതൊ​രു പിരി​മു​റു​ക്ക​വും തോന്നാത്ത വിധത്തിൽ അവരു​മാ​യി ഒരു സംഭാ​ഷണം നടത്താൻ ശ്രമി​ക്കും. അവരോ​ടുള്ള ആത്മാർഥ​മായ താത്‌പ​ര്യം തന്റെ വാക്കു​ക​ളി​ലൂ​ടെ അദ്ദേഹം അവരെ അറിയി​ക്കും. യഹോ​വ​യു​ടെ രാജ്യ​ത്തി​നു​വേണ്ടി ആ സഹോ​ദ​ര​നോ സഹോ​ദ​രി​യോ ചെയ്‌ത നല്ല പ്രവർത്ത​നങ്ങൾ സഭ മറന്നു​പോ​യി​ട്ടി​ല്ലെന്ന്‌ അദ്ദേഹം അവരോ​ടു പറയും. ആൽഫ്രെ​ഡോ പറയുന്നു: “നല്ല പ്രായ​മുള്ള നിഷ്‌ക്രി​യ​നായ ഒരു സഹോ​ദ​ര​നോ​ടു ഞാൻ ഒരിക്കൽ സംസാ​രി​ച്ചു. 1976-ൽ അദ്ദേഹം അവസാ​ന​മാ​യി വയൽസേ​വനം റിപ്പോർട്ട്‌ ചെയ്‌ത മാസത്തിൽ അദ്ദേഹം എത്ര മണിക്കൂ​റു​കൾ പ്രസം​ഗി​ച്ചെ​ന്നും എത്ര മാസി​കകൾ സമർപ്പി​ച്ചെ​ന്നും പറഞ്ഞ​പ്പോൾ ആ കണ്ണുകൾ നിറയു​ന്നതു ഞാൻ കണ്ടു.” ലൂക്കോസ്‌ 15:4-7, 10 വാക്യ​ങ്ങ​ളും ആൽഫ്രെ​ഡോ അവരെ വായി​ച്ചു​കേൾപ്പി​ക്കാ​റുണ്ട്‌. എന്നിട്ട്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കും: “കാണാ​തെ​പോയ ഒരു ആടു സഭയി​ലേക്കു തിരി​ച്ചു​വ​രു​മ്പോൾ എന്താണു സംഭവി​ക്കുക? യഹോ​വ​യും യേശു​വും ദൂതന്മാ​രും സന്തോ​ഷി​ക്കും. അതി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ!”

കഴിഞ്ഞ രണ്ടു വർഷമാ​യി ആൽഫ്രെ​ഡോ നിഷ്‌ക്രി​യ​രാ​യ​വരെ സന്ദർശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ക്ഷമയോ​ടെ​യുള്ള അദ്ദേഹ​ത്തി​ന്റെ ശ്രമങ്ങൾകൊണ്ട്‌ എന്തു ഫലമു​ണ്ടാ​യി? വീണ്ടും സഭയോ​ടൊത്ത്‌ സഹവസി​ക്കാൻ രണ്ടു സഹോ​ദ​ര​ന്മാ​രെ സഹായി​ക്കാൻ കഴിഞ്ഞ​തി​ന്റെ സന്തോഷം അദ്ദേഹ​ത്തി​നുണ്ട്‌. രണ്ടു പേരും പതിവാ​യി ഞായറാ​ഴ്‌ചത്തെ യോഗ​ങ്ങൾക്കു വരുന്നു​മുണ്ട്‌. “അവർ രാജ്യ​ഹാ​ളി​ലേക്കു കടന്നു​വ​ന്ന​പ്പോൾ കണ്ണീ​രൊ​ഴു​ക്കി​യത്‌ ഇത്തവണ ഞാനാണ്‌,” എന്ന്‌ ഒരു പുഞ്ചി​രി​യോ​ടെ ആൽഫ്രെ​ഡോ പറയുന്നു. അദ്ദേഹം തുടരു​ന്നു: “നിഷ്‌ക്രി​യ​രായ അവർ യോഗ​ങ്ങൾക്കു വരാൻതു​ട​ങ്ങി​യെ​ങ്കി​ലും ഞാൻ ഇപ്പോ​ഴും വെള്ളി​യാഴ്‌ച​ക​ളിൽ അവരെ പോയി കാണാ​റുണ്ട്‌. അതി​നൊ​രു കാരണ​മുണ്ട്‌. ആ സന്ദർശ​ന​ങ്ങൾക്കാ​യി ഇന്നും ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കാ​റു​ണ്ടെ​ന്നാണ്‌ അവർ പറയു​ന്നത്‌. സത്യം പറയട്ടെ, എനിക്കും അതു​പോ​ലെ​ത​ന്നെ​യാണ്‌!”

മേൽവി​ചാ​ര​ണ​യിൽ വന്ന മാറ്റങ്ങൾ ദൈവ​ജ​ന​ത്തി​ന്റെ ഐക്യം വളർത്തു​ന്നു

22. നീതി​യും സമാധാ​ന​വും ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഐക്യം ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌? (“ഞങ്ങൾ അമ്പരന്നു​പോ​യി” എന്ന ചതുര​വും കാണുക.)

22 ദൈവ​ജ​ന​ത്തിന്‌ ഇടയിൽ നീതി​യും സമാധാ​ന​വും വർധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​താ​യി നമ്മൾ കണ്ടിരു​ന്ന​ല്ലോ. (യശ. 60:17) ഈ രണ്ടു ഗുണങ്ങ​ളും സഭകളു​ടെ ഐക്യം ബലപ്പെ​ടു​ത്തുന്ന ഘടകങ്ങ​ളാണ്‌. അത്‌ എങ്ങനെ? നീതി​യു​ടെ കാര്യ​മെ​ടു​ത്താൽ, “നമ്മുടെ ദൈവ​മായ യഹോവ, ഒരുവനേ ഉള്ളൂ” എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (ആവ. 6:4) ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​രങ്ങൾ ലോക​മെ​ങ്ങു​മുള്ള എല്ലാ സഭകളി​ലും ഒരു​പോ​ലെ​യാണ്‌, രാജ്യാ​തിർത്തി​കൾക്ക്‌ അതീത​മാണ്‌ അത്‌. അതെ, ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ഒന്നേ ഉള്ളൂ. ‘വിശു​ദ്ധ​രു​ടെ എല്ലാ സഭകൾക്കും’ അത്‌ ഒന്നുത​ന്നെ​യാണ്‌. (1 കൊരി. 14:33) അതു​കൊ​ണ്ടു​തന്നെ, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യുന്ന സഭകൾക്കു മാത്രമേ പുരോ​ഗ​തി​യു​ണ്ടാ​കു​ക​യു​ള്ളൂ. ഇനി, സമാധാ​ന​ത്തി​ന്റെ കാര്യം. നമ്മൾ സഭയിലെ സമാധാ​നം ആസ്വദി​ക്കു​ന്നവർ മാത്ര​മാ​യി​രി​ക്കാ​തെ ‘സമാധാ​നം ഉണ്ടാക്കു​ന്ന​വ​രും’ ആയിരി​ക്ക​ണ​മെ​ന്നാ​ണു നമ്മുടെ രാജാവ്‌ ആഗ്രഹി​ക്കു​ന്നത്‌. (മത്താ. 5:9) അതു​കൊണ്ട്‌, നമ്മൾ ‘സമാധാ​നം ഉണ്ടാക്കാൻ . . . നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യുന്നു.’ ഇടയ്‌ക്കൊ​ക്കെ നമ്മുടെ ഇടയി​ലു​ണ്ടാ​യേ​ക്കാ​വുന്ന ചില അഭി​പ്രാ​യ​ഭി​ന്ന​തകൾ പരിഹ​രി​ക്കാൻ നമ്മൾതന്നെ മുൻകൈ​യെ​ടു​ക്കു​ന്നു. (റോമ. 14:19) അതുവഴി, വാസ്‌ത​വ​ത്തിൽ സഭയുടെ സമാധാ​ന​ത്തി​നും ഐക്യ​ത്തി​നും നമ്മൾ സംഭാവന ചെയ്യു​ക​യാണ്‌.—യശ. 60:18.

23. യഹോ​വ​യു​ടെ സേവക​രായ നമ്മൾ ഇക്കാലത്ത്‌ എന്ത്‌ ആസ്വദി​ക്കു​ന്നു?

23 സഭകളിൽ മൂപ്പന്മാ​രു​ണ്ടാ​യി​രി​ക്കാ​നുള്ള പുതി​യൊ​രു ക്രമീ​ക​രണം പ്രഖ്യാ​പിച്ച 1895 നവംബ​റി​ലെ വീക്ഷാ​ഗോ​പു​ര​ത്തിൽ, ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാർ തങ്ങളുടെ ആത്മാർഥ​മായ ഒരു ആഗ്രഹം വെളി​പ്പെ​ടു​ത്തി. എന്തായി​രു​ന്നു അത്‌? ഈ പുതിയ സംഘട​നാ​ക്ര​മീ​ക​രണം, “പെട്ടെ​ന്നു​തന്നെ വിശ്വാ​സ​ത്തിൽ ഐക്യം നേടാൻ” ദൈവ​ജ​നത്തെ സഹായി​ക്കു​മെന്ന്‌ അവർ പ്രതീ​ക്ഷി​ച്ചു. അതായി​രു​ന്നു അവരുടെ ആഗ്രഹ​വും പ്രാർഥ​ന​യും. കഴിഞ്ഞു​പോയ പതിറ്റാ​ണ്ടു​ക​ളി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ യഹോവ നമ്മുടെ രാജാ​വി​ലൂ​ടെ ക്രമാ​നു​ഗ​ത​മാ​യി വരുത്തിയ മെച്ച​പ്പെ​ടു​ത്ത​ലു​കൾ നമ്മുടെ ശ്രദ്ധയിൽപ്പെ​ടും. മേൽവി​ചാ​രണ നടത്തുന്ന രീതി​യിൽ വരുത്തിയ ആ മാറ്റങ്ങൾ ആരാധ​ന​യി​ലെ നമ്മുടെ ഐക്യം വർധി​പ്പി​ച്ച​തിൽ നമ്മൾ നന്ദിയു​ള്ള​വ​രാണ്‌. (സങ്കീ. 99:4) അത്തര​മൊ​രു ഐക്യ​മു​ള്ള​തു​കൊണ്ട്‌ ഇന്നു ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ ജനത്തിന്‌ ‘ഒരേ മനോ​ഭാ​വ​ത്തോ​ടെ,’ ‘ഒരേ പാതയിൽ’ നടക്കാ​നാ​കു​ന്നു. നമുക്കു ‘തോ​ളോ​ടു​തോൾ ചേർന്ന്‌’ ‘സമാധാ​ന​ത്തി​ന്റെ ദൈവത്തെ സേവി​ക്കാ​നു​മാ​കു​ന്നു.’ അതിൽ നമ്മളെ​ല്ലാ​വ​രും എത്ര സന്തോ​ഷി​ക്കു​ന്നു!—2 കൊരി. 12:18; സെഫന്യ 3:9 വായി​ക്കുക.

a അന്നു നടത്തിയ വിശദ​മായ ആ പഠനത്തി​ന്റെ ഫലങ്ങൾ ബൈബിൾ ഗ്രാഹ്യ സഹായി (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

b 2013 ജനുവരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ക്രിസ്‌തീയ മൂപ്പന്മാർ, ‘നമ്മുടെ സന്തോ​ഷ​ത്തി​നാ​യുള്ള കൂട്ടു​വേ​ല​ക്കാർ’” എന്ന ലേഖനം കാണുക.

ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?

  • സംഘട​നാ​പ​ര​മായ കാര്യ​ങ്ങ​ളിൽ ദൈവ​രാ​ജ്യം എന്തെല്ലാം മെച്ച​പ്പെ​ടു​ത്ത​ലു​കൾ വരുത്തി​യി​രി​ക്കു​ന്നു?

  • സഭയുടെ മേൽവി​ചാ​ര​ണ​യിൽ വന്ന മാറ്റങ്ങൾ എങ്ങനെ​യാ​ണു ‘സമാധാ​ന​ത്തി​ന്റെ ദൈവത്തെ’ സേവി​ക്കാൻ നിങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നത്‌?

  • ഒരു മൂപ്പന്റെ ഏതെല്ലാം വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ആണ്‌ നിങ്ങളു​ടെ സന്തോഷം വർധി​പ്പി​ച്ചി​ട്ടു​ള്ളത്‌?

  • സഭയിലെ സമാധാ​ന​വും ഐക്യ​വും കെട്ടു​റ​പ്പു​ള്ള​താ​ക്കാൻ നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും എന്തു ചെയ്യാ​നാ​കും?

ഭരണസംഘാംഗങ്ങളും അവരുടെ സഹായികളും ഒരുമിച്ച്‌ കൂടുന്നു

ഭരണസംഘം ദൈവ​രാ​ജ്യ​കാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്തുന്ന വിധം

യഹോവയുടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം, ദൈവ​മായ യഹോ​വ​യു​ടെ അഭിഷി​ക്ത​സേ​വ​ക​രായ സഹോ​ദ​ര​ന്മാർ ചേർന്ന​താണ്‌. ഒരു കൂട്ടമെന്ന നിലയിൽ അവരാണു “വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ.” ആത്മീയ​ഭ​ക്ഷണം നൽകാ​നും ഭൂമി​യി​ലെ​മ്പാ​ടും നടക്കുന്ന ദൈവ​രാ​ജ്യ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു മാർഗ​നിർദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകാ​നും ഉള്ള ഉത്തരവാ​ദി​ത്വം അവർക്കാണ്‌.—മത്താ. 24:14, 45-47.

ഭരണസംഘം ആഴ്‌ച​തോ​റും യോഗം ചേരാ​റുണ്ട്‌. സാധാ​ര​ണ​യാ​യി ബുധനാഴ്‌ച​ക​ളി​ലാണ്‌ ഈ യോഗം നടത്താറ്‌. ഇങ്ങനെ യോഗം ചേരു​ന്നത്‌ ഐക്യ​ത്തോ​ടെ പ്രവർത്തി​ക്കാൻ ആ സഹോ​ദ​ര​ന്മാ​രെ സഹായി​ക്കു​ന്നു. (സങ്കീ. 133:1) ഭരണസം​ഘാം​ഗങ്ങൾ വിവിധ കമ്മിറ്റി​ക​ളി​ലാ​യും സേവി​ക്കു​ന്നു. ദൈവ​രാ​ജ്യ​കാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്തുന്ന ഈ ഓരോ കമ്മിറ്റി​ക്കും വെവ്വേറെ ഉത്തരവാ​ദി​ത്വ​ങ്ങൾ എൽപ്പി​ച്ചു​കൊ​ടു​ത്തി​ട്ടുണ്ട്‌. അവ ചുരു​ക്ക​മാ​യി താഴെ കൊടു​ത്തി​രി​ക്കു​ന്നു.

  • ലോകവ്യാപക ക്രിസ്‌തീയസഹോദരകുടുംബത്തിന്റെ ആവശ്യങ്ങൾ നോക്കിനടത്താനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന ക്രിസ്‌തീയസഹോദരന്മാർ

    കോ-ഓർഡി​നേ​റ്റേഴ്‌സ്‌ കമ്മിറ്റി

    നിയമപരമായ കാര്യങ്ങൾ നോക്കി​ന​ട​ത്തുക, ചില സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ വ്യക്തവും കൃത്യ​വും ആയ വിവരങ്ങൾ മാധ്യ​മ​ങ്ങ​ളി​ലൂ​ടെ നൽകുക എന്നിവ​യു​ടെ മേൽനോ​ട്ടം ഈ കമ്മിറ്റി​യി​ലെ സഹോ​ദ​ര​ങ്ങൾക്കാണ്‌. ലോകത്ത്‌ എവി​ടെ​യു​മുള്ള നമ്മുടെ സഹോ​ദ​ര​ങ്ങളെ ബാധി​ക്കുന്ന ദുരന്തങ്ങൾ, ഉപദ്ര​വങ്ങൾ, മറ്റ്‌ അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ങ്ങൾ എന്നിവ കൈകാ​ര്യം ചെയ്യു​ന്ന​തും ഇവരാണ്‌.

  • പലപല ജോലികൾ ചെയ്യുന്ന ബഥേൽ കുടുംബാംഗങ്ങൾ

    പേഴ്‌സണൽ കമ്മിറ്റി

    ഭൂമിയിലെമ്പാടുമുള്ള ബഥേൽ കുടും​ബാം​ഗ​ങ്ങ​ളു​ടെ ശാരീ​രി​ക​വും ആത്മീയ​വും ആയ ക്ഷേമം ഉറപ്പു​വ​രു​ത്താ​നും അവർക്ക്‌ ആവശ്യ​മായ സഹായം നൽകാ​നും ഉള്ള ക്രമീ​ക​ര​ണ​ങ്ങ​ളു​ടെ മേൽനോ​ട്ടം ഈ കമ്മിറ്റി​ക്കാണ്‌. പുതിയ ബഥേലം​ഗ​ങ്ങളെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ​യും ബഥേലി​ലേക്കു ക്ഷണിക്കു​ന്ന​തി​ന്റെ​യും ബഥേൽ സേവന​വു​മാ​യി ബന്ധപ്പെട്ട ചോദ്യ​ങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​ന്റെ​യും മേൽനോ​ട്ടം വഹിക്കു​ന്ന​തും ഈ കമ്മിറ്റി​യാണ്‌.

  • ബൈബിൾപ്രസിദ്ധീകരണങ്ങളുടെ അച്ചടിയിലും വിതരണത്തിലും സഹായിക്കുന്ന ഒരു ബഥേലംഗം

    പബ്ലിഷിങ്‌ കമ്മിറ്റി

    ഈ കമ്മിറ്റി​യിൽ സേവി​ക്കു​ന്ന​വ​രാ​ണു ലോക​വ്യാ​പ​ക​മാ​യി ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അച്ചടി, വിതരണം എന്നിവ​യു​ടെ മേൽനോ​ട്ടം വഹിക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന വിവിധ കോർപ്പ​റേ​ഷ​നു​ക​ളു​ടെ ഉടമസ്ഥ​ത​യി​ലു​ള്ള​തും അവ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തും ആയ അച്ചടി​ശാ​ലകൾ, വസ്‌തു​വ​കകൾ എന്നിവ​യു​ടെ മേൽനോ​ട്ട​വും രാജ്യ​ഹാൾനിർമാ​ണം ഉൾപ്പെടെ ലോക​മെ​ങ്ങു​മുള്ള എല്ലാ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ​യും ഉത്തരവാ​ദി​ത്വ​വും ഈ കമ്മിറ്റി​ക്കാണ്‌. ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ലഭിക്കുന്ന സംഭാ​വ​നകൾ എറ്റവും നന്നായി​ത്തന്നെ ഉപയോ​ഗി​ക്കു​ന്നു​ണ്ടെന്ന്‌ ഇവർ ഉറപ്പു​വ​രു​ത്തു​ന്നു.

  • ഓഫീസിലിരുന്ന്‌ ഗവേഷണം നടത്തുകയും തയ്യാറാകുകയും ചെയ്യുന്ന ഒരു ക്രിസ്‌തീയസഹോദരൻ

    സർവീസ്‌ കമ്മിറ്റി

    ഈ കമ്മിറ്റി​യി​ലെ സഹോ​ദ​ര​ങ്ങൾക്കാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ എല്ലാ മേഖല​ക​ളു​ടെ​യും മേൽനോ​ട്ടം. കൂടാതെ സഭാപ​ര​മായ കാര്യ​ങ്ങ​ളും പ്രചാ​രകർ, മുൻനി​ര​സേ​വകർ, മൂപ്പന്മാർ, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ, മിഷന​റി​മാർ എന്നിവ​രു​മാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളും കൈകാ​ര്യം ചെയ്യു​ന്നത്‌ ഈ കമ്മിറ്റി​യാണ്‌. ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യു​ടേത്‌ ഉൾപ്പെടെ മറ്റ്‌ അനേകം കാര്യങ്ങൾ ഇവരുടെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ വരും.

  • സ്റ്റേജിൽനിന്ന്‌ പ്രസംഗം നടത്തുന്ന ഒരു ക്രിസ്‌തീയസഹോദരൻ

    ടീച്ചിങ്‌ കമ്മിറ്റി

    സമ്മേളനങ്ങൾ, കൺ​വെൻ​ഷ​നു​കൾ, സഭാ​യോ​ഗങ്ങൾ എന്നിവ​യി​ലെ ആത്മീയ പ്രബോ​ധ​ന​പ​രി​പാ​ടി​ക​ളു​ടെ മേൽനോ​ട്ടം ഈ കമ്മിറ്റി​ക്കാണ്‌. ഗിലെ​യാദ്‌ സ്‌കൂൾ, രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ, മുൻനി​ര​സേ​വ​നസ്‌കൂൾ എന്നിവ​യു​ടെ​യും ഇതു​പോ​ലുള്ള മറ്റു സ്‌കൂ​ളു​ക​ളു​ടെ​യും ഉത്തരവാ​ദി​ത്വ​വും ഈ കമ്മിറ്റി​ക്കുണ്ട്‌. നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി തയ്യാറാ​ക്കുക, ഓഡി​യോ പരിപാ​ടി​ക​ളും വീഡി​യോ പരിപാ​ടി​ക​ളും നിർമി​ക്കുക എന്നിവ​യെ​ല്ലാം ടീച്ചിങ്‌ കമ്മിറ്റി​യു​ടെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ വരും.

  • പ്രസിദ്ധീകരണങ്ങൾ പല രൂപത്തിൽ. ഒപ്പം jw.org വെബ്‌സൈറ്റും

    റൈറ്റിങ്‌ കമ്മിറ്റി

    സഹവിശ്വാസികൾക്കും പൊതു​ജ​ന​ങ്ങൾക്കും വേണ്ടി ലിഖി​ത​രൂ​പ​ത്തി​ലും ഇലക്‌ട്രോ​ണിക്‌ രൂപത്തി​ലും ഉള്ള ആത്മീയ​ഭ​ക്ഷണം തയ്യാറാ​ക്കു​ന്ന​തി​ന്റെ മേൽനോ​ട്ടം റൈറ്റിങ്‌ കമ്മിറ്റി​ക്കാണ്‌. സംഘട​ന​യു​ടെ വെബ്‌സൈ​റ്റി​ന്റെ ചുമത​ല​യും ലോകം മുഴു​വ​നും നടക്കുന്ന പരിഭാ​ഷാ​ജോ​ലി​ക​ളു​ടെ മേൽനോ​ട്ട​വും ഈ കമ്മിറ്റി​യി​ലുള്ള സഹോ​ദ​ര​ന്മാർക്കാണ്‌. ഇതി​നെ​ല്ലാം പുറമേ, നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്നിട്ടുള്ള ചില തിരു​വെ​ഴു​ത്തു​കൾ, ആശയങ്ങൾ എന്നിവ സംബന്ധിച്ച്‌ ചോദ്യ​ങ്ങ​ളു​ണ്ടാ​യാൽ അവയ്‌ക്ക്‌ ഉത്തരം നൽകു​ന്ന​തും ഈ കമ്മിറ്റി​യാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക