വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • hf ഭാഗം 2 ഭാഗങ്ങൾ 1-2
  • പരസ്‌പരം വിശ്വസ്‌തരായിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പരസ്‌പരം വിശ്വസ്‌തരായിരിക്കുക
  • കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 1 ദാമ്പത്യത്തിന്റെ പ്രാധാ​ന്യം കുറച്ചു​കാ​ണ​രുത്‌!
  • 2 ഹൃദയചായ്‌വുകൾ സൂക്ഷി​ക്കുക!
  • സന്തോഷഭരിതമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • കല്യാണത്തിനു ശേഷം
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുക
    2009 വീക്ഷാഗോപുരം
  • ഇണയോട്‌ ആദര​വോ​ടെ ഇടപെ​ടുക
    2012 വീക്ഷാഗോപുരം
കൂടുതൽ കാണുക
കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
hf ഭാഗം 2 ഭാഗങ്ങൾ 1-2
മഴ നനയാതെ കാറിൽ കയറാൻ ഭാര്യയെ കുട ചൂടിക്കുന്ന ഭർത്താവ്‌

ഭാഗം 2

പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കുക

“ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപി​രി​ക്കാ​തി​രി​ക്കട്ടെ.”—മർക്കോസ്‌ 10:9

‘നിങ്ങൾ അവിശ്വ​സ്‌തത കാണി​ക്ക​രുത്‌’ എന്നു യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു. (മലാഖി 2:15, 16) ദാമ്പത്യ​ത്തി​ന്റെ അനിവാ​ര്യ​ഘ​ട​ക​മാണ്‌ വിശ്വ​സ്‌തത. കാരണം വിശ്വ​സ്‌ത​ത​യി​ല്ലാ​ത്തി​ടത്ത്‌ പരസ്‌പ​ര​വി​ശ്വാ​സ​വും ഉണ്ടായി​രി​ക്കില്ല. പരസ്‌പ​ര​വി​ശ്വാ​സ​വും പ്രതി​ബ​ദ്ധ​ത​യും ഉള്ളിടത്തേ സ്‌നേഹം തഴയ്‌ക്കൂ!

ഇക്കാലത്ത്‌ ദാമ്പത്യ​വി​ശ്വ​സ്‌തത എന്നത്തേ​തി​ലും അപകട​ത്തി​ലാണ്‌. അതിനാൽ, നിങ്ങളു​ടെ ദാമ്പത്യം പരിര​ക്ഷി​ക്കാൻ രണ്ടു കാര്യങ്ങൾ നിങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌!

1 ദാമ്പത്യത്തിന്റെ പ്രാധാ​ന്യം കുറച്ചു​കാ​ണ​രുത്‌!

ബൈബിൾ പറയു​ന്നത്‌: ‘പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ ഉറപ്പാ​ക്കുക.’ (ഫിലി​പ്പി​യർ 1:10) നിങ്ങളു​ടെ ജീവി​ത​ത്തി​ലെ അതീവ​പ്രാ​ധാ​ന്യ​മുള്ള ഒന്നാണ്‌ ദാമ്പത്യം. അതിന്‌ മുൻഗണന നൽകു​ക​തന്നെ വേണം!

സ്‌നേഹപരിലാളനങ്ങൾ നൽകി ജീവി​ത​പ​ങ്കാ​ളി​യോ​ടൊ​പ്പം “സുഖി​ച്ചു​കൊൾക” എന്നാണ്‌ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌. (സഭാ​പ്ര​സം​ഗി 9:9) ഇണയെ ഒരിക്ക​ലും അവഗണി​ക്ക​രു​തെ​ന്നും ഇരുവ​രും പരസ്‌പരം സന്തോ​ഷി​പ്പി​ക്കാ​നുള്ള അവസരങ്ങൾ തേടി​ക്കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നും ആണ്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌. (1 കൊരി​ന്ത്യർ 10:24) താൻ വേണ്ട​പ്പെ​ട്ട​യാ​ളാ​ണെ​ന്നും വിലമ​തി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇണയ്‌ക്ക്‌ അനുഭ​വ​വേ​ദ്യ​മാ​കണം.

ഭാര്യയ്‌ക്ക്‌ ചായ എടുത്തുകൊടുക്കുന്ന ഭർത്താവ്‌; വീട്ടിലേക്കു കയറിവരുന്ന ഭർത്താവ്‌, പാചകം ചെയ്യുന്ന ഭാര്യ

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • പതിവായി ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കുക, ആ സമയം ഇണയ്‌ക്കു മാത്ര​മാ​യി നീക്കി​വെ​ക്കു​ക

  • ‘എനിക്ക്‌’ എന്നതിനു പകരം ‘നമുക്ക്‌’ എന്നു ചിന്തി​ക്കു​ക

ഒഴിവുസമയം ഒരുമിച്ചു ചെലവിടുന്ന ദമ്പതികൾ

2 ഹൃദയചായ്‌വുകൾ സൂക്ഷി​ക്കുക!

ബൈബിൾ പറയു​ന്നത്‌: “ഒരു സ്‌ത്രീ​യോ​ടു മോഹം തോന്ന​ത്ത​ക്ക​വി​ധം അവളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നവൻ തന്റെ ഹൃദയ​ത്തിൽ അവളു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു.” (മത്തായി 5:28) ഇണയല്ലാത്ത ഒരാ​ളെ​ക്കു​റിച്ച്‌ രതിഭാ​വ​ന​ക​ളിൽ മുഴു​കുന്ന ഒരാൾ ഒരർഥ​ത്തിൽ തന്റെ ഇണയോട്‌ അവിശ്വ​സ്‌തത കാണി​ക്കു​ക​യാണ്‌.

“നിന്റെ ഹൃദയത്തെ കാത്തു​കൊൾക” എന്ന്‌ യഹോവ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 4:23; യിരെ​മ്യാ​വു 17:9) ഇതു ചെയ്യണ​മെ​ങ്കിൽ ആദ്യം നിങ്ങളു​ടെ കണ്ണുകൾക്ക്‌ ‘കാവൽ’ ഏർപ്പെ​ടു​ത്തണം. (മത്തായി 5:29, 30) ഇക്കാര്യ​ത്തിൽ ഗോ​ത്ര​പി​താ​വായ ഇയ്യോബ്‌ വെച്ച മാതൃക അനുക​ര​ണീ​യ​മാണ്‌. മറ്റൊരു സ്‌ത്രീ​യെ ഒരിക്ക​ലും തെറ്റായ ആഗ്രഹ​ത്തോ​ടെ നോക്കാ​തി​രി​ക്കാൻ അദ്ദേഹം തന്റെ കണ്ണുക​ളു​മാ​യി ഒരു ഉടമ്പടി ചെയ്‌തു! (ഇയ്യോബ്‌ 31:1) അശ്ലീലം വീക്ഷി​ക്കു​ക​യില്ല എന്ന്‌ നിശ്ചയി​ച്ചു​റ​യ്‌ക്കുക. മറ്റൊ​രാ​ളോട്‌ ഏതെങ്കി​ലും തരത്തി​ലുള്ള പ്രണയം മനസ്സിൽ അങ്കുരി​ക്കാ​നോ അത്‌ അടുപ്പ​മാ​യി വളരാ​നോ അനുവ​ദി​ക്കി​ല്ലെന്ന്‌ ഉറപ്പി​ക്കുക.

ജോലി സ്ഥലത്ത്‌ ഭാര്യയുടെ ഫോട്ടോ വെച്ചിരിക്കുന്ന ഭർത്താവ്‌

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • നിങ്ങൾ ഇണയു​ടേതു മാത്ര​മാ​ണെന്ന്‌ മറ്റുള്ള​വർക്കു ബോധ്യ​മാ​കുന്ന വിധത്തിൽ പെരു​മാ​റു​ക

  • ഇണയുടെ വികാ​രങ്ങൾ മാനി​ക്കുക, ഇണയെ അസ്വസ്ഥ​മാ​ക്കുന്ന ഏതു ബന്ധവും അപ്പോൾത്തന്നെ അവസാ​നി​പ്പി​ക്കു​ക

നിങ്ങൾ ചെയ്യേ​ണ്ടതു ചെയ്യുക

നിങ്ങളോടുതന്നെ സത്യസന്ധത പുലർത്തുക, നിങ്ങളു​ടെ ബലഹീ​ന​തകൾ തിരി​ച്ച​റി​യുക. (സങ്കീർത്തനം 15:2) ആവശ്യ​മെ​ങ്കിൽ സഹായം തേടാൻ മടിക്ക​രുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 1:5) മറ്റൊ​രാ​ളെ​ക്കു​റിച്ച്‌ അനുചി​ത​ഭാ​വ​നകൾ മനസ്സിൽ കടന്നു​വ​രു​ന്നെ​ങ്കിൽ അവയോട്‌ നിരന്തരം പോരാ​ടുക. നിരാ​ശ​പ്പെട്ട്‌ പിന്മാ​റ​രുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 24:16) ജീവി​ത​പ​ങ്കാ​ളി​യോട്‌ വിശ്വ​സ്‌തത പുലർത്താ​നുള്ള നിങ്ങളു​ടെ ആത്മാർഥ​ശ്ര​മ​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും!

സ്വയം ചോദി​ക്കുക. . .

  • ഇണയോടൊത്തായിരിക്കാൻ എനിക്ക്‌ എങ്ങനെ കൂടുതൽ സമയം കണ്ടെത്താം?

  • എന്റെ ഇണയാ​ണോ എന്റെ ഉറ്റമി​ത്രം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക