വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 28 പേ. 70-പേ. 71 ഖ. 6
  • യേശു​വി​ന്റെ ശിഷ്യ​ന്മാർ ഉപവസി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു​വി​ന്റെ ശിഷ്യ​ന്മാർ ഉപവസി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • ഉപവാസത്തെക്കുറിച്ച്‌ ചോദ്യം ചെയ്യുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഉപവാസത്തെക്കുറിച്ച്‌ ചോദ്യം ചെയ്യുന്നു
    വീക്ഷാഗോപുരം—1988
  • ഉപവാസം ദൈവത്തോട്‌ അടുക്കാനുള്ള മാർഗമോ?
    2009 വീക്ഷാഗോപുരം
  • ഉപവാ​സ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 28 പേ. 70-പേ. 71 ഖ. 6
സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാർ ഉപവാസത്തെക്കുറിച്ച്‌ യേശുവിനോടു ചോദിക്കുന്നു

അധ്യായം 28

യേശു​വി​ന്റെ ശിഷ്യ​ന്മാർ ഉപവസി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

മത്തായി 9:14-17; മർക്കോസ്‌ 2:18-22; ലൂക്കോസ്‌ 5:33-39

  • ഉപവാ​സ​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദി​ക്കു​ന്നു

യേശു എ.ഡി. 30-ലെ പെസഹ ആഘോ​ഷിച്ച്‌ താമസി​യാ​തെ​യാണ്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ ജയിലി​ലാ​കു​ന്നത്‌. അദ്ദേഹം ഇപ്പോ​ഴും ജയിലിൽത്ത​ന്നെ​യാണ്‌. തന്റെ ശിഷ്യ​ന്മാർ യേശു​വി​ന്റെ അനുഗാ​മി​ക​ളാ​ക​ണ​മെ​ന്നാ​ണു യോഹ​ന്നാ​ന്റെ ആഗ്രഹം. പക്ഷേ യോഹ​ന്നാൻ ജയിലി​ലാ​യിട്ട്‌ മാസങ്ങൾ കഴിഞ്ഞി​ട്ടും അദ്ദേഹ​ത്തി​ന്റെ ശിഷ്യ​ന്മാർ എല്ലാവ​രും യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി​ട്ടില്ല.

ഇപ്പോൾ എ.ഡി. 31-ലെ പെസഹയ്‌ക്കുള്ള സമയം അടുക്കു​ക​യാണ്‌. അപ്പോൾ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാ​രിൽ ചിലർ യേശു​വി​ന്റെ അടുക്കൽ വന്ന്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “ഞങ്ങളും പരീശ​ന്മാ​രും പതിവാ​യി ഉപവസി​ക്കാ​റുണ്ട്‌. പക്ഷേ അങ്ങയുടെ ശിഷ്യ​ന്മാർ എന്താണ്‌ ഉപവസി​ക്കാ​ത്തത്‌?” (മത്തായി 9:14) പരീശ​ന്മാർ ഉപവസി​ക്കു​ന്നത്‌ ഒരു മതാചാ​ര​മാ​യി​ട്ടാണ്‌. പിന്നീട്‌ സ്വയനീ​തി​ക്കാ​ര​നായ ഒരു പരീശൻ ഇതെക്കു​റിച്ച്‌ പ്രാർഥി​ക്കു​ന്ന​താ​യി​പ്പോ​ലും യേശു ഒരു ദൃഷ്ടാ​ന്ത​ത്തിൽ പറഞ്ഞു. ‘ദൈവമേ, ഞാൻ മറ്റെല്ലാ​വ​രെ​യും​പോ​ലെ അല്ലാത്ത​തു​കൊണ്ട്‌ അങ്ങയോ​ടു നന്ദി പറയുന്നു. ഞാൻ ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യം ഉപവസി​ക്കു​ന്നു’ എന്നാണ്‌ അയാൾ പ്രാർഥി​ക്കു​ന്നത്‌. (ലൂക്കോസ്‌ 18:11, 12) യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ ഉപവസി​ക്കു​ന്ന​തും ഒരു ആചാര​മെ​ന്ന​പോ​ലെ​യാ​യി​രി​ക്കാം. അതല്ലെ​ങ്കിൽ യോഹ​ന്നാൻ ജയിലി​ലാ​യ​തി​ന്റെ സങ്കടം കാരണ​മാ​യി​രി​ക്കാം അവർ ഉപവസി​ക്കു​ന്നത്‌. യോഹ​ന്നാന്‌ ഇങ്ങനെ സംഭവി​ച്ചി​ട്ടും യേശു​വി​ന്റെ ശിഷ്യ​ന്മാർ ദുഃഖാ​ച​ര​ണ​മാ​യി ഉപവസി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർ ചിന്തി​ക്കു​ന്നു.

യേശു ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ മറുപടി പറയുന്നു: “മണവാളൻ കൂടെ​യു​ള്ള​പ്പോൾ അയാളു​ടെ കൂട്ടു​കാർ എന്തിനു ദുഃഖി​ക്കണം? എന്നാൽ മണവാ​ളനെ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടു​പോ​കുന്ന കാലം വരും. അപ്പോൾ അവർ ഉപവസി​ക്കും.”​—മത്തായി 9:15.

യോഹ​ന്നാൻത​ന്നെ യേശു​വി​നെ​ക്കു​റിച്ച്‌ മണവാളൻ എന്നു പറഞ്ഞി​ട്ടുണ്ട്‌. (യോഹ​ന്നാൻ 3:28, 29) അതു​കൊണ്ട്‌ യേശു കൂടെ​യു​ള്ള​പ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാർ ഉപവസി​ക്കു​ന്നില്ല. പിന്നീട്‌ യേശു മരിക്കു​മ്പോൾ ശിഷ്യ​ന്മാർ ദുഃഖി​ക്കും; അവർക്ക്‌ ആഹാരം കഴിക്കാൻ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കില്ല. പക്ഷേ യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തോ​ടെ കാര്യങ്ങൾ മാറും! ദുഃഖിച്ച്‌ ഉപവസി​ക്കേണ്ട ഒരു കാര്യ​വും പിന്നീട്‌ ഉണ്ടായി​രി​ക്കില്ല.

അടുത്ത​താ​യി യേശു രണ്ട്‌ ദൃഷ്ടാന്തം പറയുന്നു: “പഴയ വസ്‌ത്ര​ത്തിൽ ആരും പുതിയ തുണി​ക്ക​ഷണം തുന്നി​ച്ചേർക്കാ​റില്ല. കാരണം ആ തുണി​ക്ക​ഷണം ചുരു​ങ്ങു​മ്പോൾ അതു പഴയ വസ്‌ത്രത്തെ വലിച്ചിട്ട്‌ കീറൽ കൂടുതൽ വലുതാ​കും. അതു​പോ​ലെ, ആരും പുതിയ വീഞ്ഞു പഴയ തുരു​ത്തി​യിൽ ഒഴിച്ചു​വെ​ക്കാ​റു​മില്ല. അങ്ങനെ ചെയ്‌താൽ തുരുത്തി പൊളിഞ്ഞ്‌ വീഞ്ഞ്‌ ഒഴുകി​പ്പോ​കും. തുരു​ത്തി​യും നശിക്കും. പുതിയ വീഞ്ഞു പുതിയ തുരു​ത്തി​യി​ലാണ്‌ ഒഴിച്ചു​വെ​ക്കു​ന്നത്‌.” (മത്തായി 9:16, 17) എന്താണ്‌ യേശു അർഥമാ​ക്കു​ന്നത്‌?

യേശു​വി​ന്റെ അനുഗാ​മി​കൾ ആചാര​പ​ര​മായ ഉപവാ​സം​പോ​ലെ ജൂതമ​ത​ത്തി​ലെ പഴയ ആചാര​ങ്ങ​ളോ​ടു പറ്റിനിൽക്കു​ന്നില്ല. അവർ അങ്ങനെ ചെയ്യാൻ ആരും പ്രതീ​ക്ഷി​ക്ക​രു​തെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ശിഷ്യ​ന്മാർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കാൻ ശ്രമി​ക്കു​ക​യാണ്‌ യേശു. പഴയതും കാലഹ​ര​ണ​പ്പെ​ട്ട​തും ഉപേക്ഷി​ച്ചു​ക​ള​യാൻപോ​കു​ന്ന​തും ആയ ഒരു ആരാധ​നാ​സ​മ്പ്ര​ദാ​യം മെച്ച​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും നിലനി​റു​ത്താ​നും അല്ല യേശു വന്നത്‌. അന്നത്തെ ജൂതമ​ത​വു​മാ​യും അതിലെ പാരമ്പ​ര്യ​ങ്ങ​ളു​മാ​യും ഒത്തു​പോ​കുന്ന ഒരു ആരാധ​നയല്ല യേശു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ഒരു പഴയ വസ്‌ത്ര​ത്തോ​ടു പുതിയ തുണി​ക്ക​ഷണം തുന്നി​ച്ചേർക്കാ​നോ ഇലാസ്‌തി​കത നഷ്ടപ്പെട്ട്‌ വഴക്കമി​ല്ലാ​തായ പഴയ വീഞ്ഞു​തു​രു​ത്തി​യിൽ പുതിയ വീഞ്ഞ്‌ ഒഴിക്കാ​നോ അല്ല യേശു ശ്രമി​ക്കു​ന്നത്‌.

ഉപവാസത്തെക്കുറിച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ

ഒരു തോൽക്കുടം

മിക്കവർക്കും എളുപ്പ​ത്തിൽ ഭാവന​യിൽ കാണാൻ പറ്റുന്ന ഒരു ദൃഷ്ടാ​ന്ത​മാ​ണു യേശു ഉപയോ​ഗി​ച്ചത്‌: തുന്നു​ന്ന​തി​നെ​ക്കു​റിച്ച്‌. ഉപയോ​ഗി​ച്ചു പഴകിയ ഒരു തുണി​യിൽ അലക്കി​ച്ചു​രു​ങ്ങാത്ത ഒരു പുതിയ തുണി​ക്ക​ഷണം തുന്നി​ച്ചേർത്താൽ എന്തു സംഭവി​ക്കും? തുണി കഴുകു​മ്പോൾ പുതു​താ​യി തുന്നി​ച്ചേർത്ത കഷണം ചുരു​ങ്ങി​യിട്ട്‌ അതു വലിഞ്ഞ്‌ പഴയ തുണി​യിൽനിന്ന്‌ കീറി​പ്പോ​കും.

അതുപോലെ, മൃഗങ്ങ​ളു​ടെ തോലു​കൊണ്ട്‌ ഉണ്ടാക്കുന്ന തുരു​ത്തി​ക​ളിൽ ചില​പ്പോൾ വീഞ്ഞു സൂക്ഷി​ച്ചു​വെ​ക്കാ​റുണ്ട്‌. പക്ഷേ, കാലങ്ങൾകൊണ്ട്‌ തോൽ കട്ടിയു​ള്ള​താ​കു​ക​യും അതിന്റെ ഇലാസ്‌തി​കത നഷ്ടപ്പെ​ടു​ക​യും ചെയ്യും. അങ്ങനെയുള്ള തുരു​ത്തി​യിൽ പുതിയ വീഞ്ഞ്‌ ഒഴിച്ചു​വെ​ച്ചാൽ ശരിയാ​കില്ല. പുതിയ വീഞ്ഞ്‌ പുളി​ക്കു​മ്പോൾ അതു തുരു​ത്തി​യിൽ മർദം ചെലു​ത്തും. തുരുത്തി പഴയതാ​ണെ​ങ്കിൽ പൊട്ടി​പ്പോ​കു​ക​യും ചെയ്യും.

  • യേശു​വി​ന്റെ നാളിൽ ഒരു ആചാര​മാ​യിട്ട്‌ ഉപവസി​ച്ചി​രു​ന്നത്‌ ആരാണ്‌, എന്തു​കൊണ്ട്‌?

  • യേശു കൂടെ​യു​ള്ള​പ്പോൾ ശിഷ്യ​ന്മാർ ഉപവസി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? എന്നാൽ പിന്നീട്‌ ഉപവസി​ച്ചേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

  • പുതിയ തുണി​ക്ക​ഷ​ണ​ത്തെ​ക്കു​റി​ച്ചും പുതിയ വീഞ്ഞി​നെ​ക്കു​റി​ച്ചും യേശു പറഞ്ഞ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ അർഥ​മെന്ത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക