വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 29 പേ. 72-പേ. 73 ഖ. 8
  • ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ ശരിയാ​ണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ ശരിയാ​ണോ?
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • ശബ്ബത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ശബ്ബത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്നു
    വീക്ഷാഗോപുരം—1988
  • ശിലോ​ഹാം കുളം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • അവൻ ആളുകളെ സ്‌നേഹിച്ചു
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 29 പേ. 72-പേ. 73 ഖ. 8
ബേത്‌സഥ കുളത്തിനരികിൽവെച്ച്‌ യേശു ഒരു രോഗിയോടു സംസാരിക്കുന്നു

അധ്യായം 29

ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ ശരിയാ​ണോ?

യോഹ​ന്നാൻ 5:1-16

  • യേശു യഹൂദ്യ​യിൽ പ്രസം​ഗി​ക്കു​ന്നു

  • കുളക്ക​ര​യിൽവെച്ച്‌ യേശു ഒരു രോഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

ഗലീല​യി​ലെ തന്റെ വലിയ ശുശ്രൂ​ഷയ്‌ക്കി​ട​യിൽ യേശു ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തു. എന്നാൽ “മറ്റു നഗരങ്ങ​ളി​ലും എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌” എന്നു പറഞ്ഞ​പ്പോൾ ഗലീല മാത്ര​മാ​യി​രു​ന്നില്ല യേശു​വി​ന്റെ മനസ്സിൽ. അങ്ങനെ, “യേശു യഹൂദ്യ​യി​ലെ സിന​ഗോ​ഗു​ക​ളിൽ” പോയി പ്രസം​ഗി​ക്കു​ന്നു. (ലൂക്കോസ്‌ 4:43, 44) എന്തു​കൊ​ണ്ടും അതിനു യോജിച്ച സമയമാണ്‌ ഇത്‌; കാരണം വസന്തകാ​ല​മാ​യ​തു​കൊണ്ട്‌ യരുശ​ലേ​മിൽ ഉത്സവം അടുത്തി​രി​ക്കു​ക​യാണ്‌.

യേശു​വി​ന്റെ ഗലീല​യി​ലെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ സുവി​ശേ​ഷ​ങ്ങ​ളിൽ വിശദ​മാ​യി വിവരി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യഹൂദ്യ​യി​ലെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ വളരെ​ക്കു​റച്ചേ അതിലു​ള്ളൂ. യഹൂദ്യ​യി​ലെ ആളുകൾ പൊതു​വേ വലിയ താത്‌പ​ര്യ​മൊ​ന്നും കാണി​ക്കു​ന്നില്ല. പക്ഷേ ചെല്ലു​ന്നി​ട​ത്തൊ​ക്കെ യേശു ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ക്കു​ന്നു, നല്ല കാര്യങ്ങൾ ചെയ്യുന്നു.

യേശു പെട്ടെ​ന്നു​തന്നെ എ.ഡി. 31-ലെ പെസഹയ്‌ക്കു​വേണ്ടി യഹൂദ്യ​യി​ലെ പ്രധാ​ന​പ​ട്ട​ണ​മായ യരുശ​ലേ​മി​ലേക്കു പോകു​ക​യാണ്‌. അജകവാ​ട​ത്തിന്‌ അടുത്താ​യി നല്ല തിരക്കു​ള്ളി​ടത്ത്‌ ബേത്‌സഥ എന്ന കുളവും ചുറ്റും വലിയ മണ്ഡപവും ഉണ്ട്‌. ധാരാളം രോഗി​ക​ളും അന്ധരും മുടന്ത​രും അങ്ങോട്ടു വരാറുണ്ട്‌. കാരണം കുളത്തി​ലെ വെള്ളം കലങ്ങു​മ്പോൾ കുളത്തിൽ ഇറങ്ങുന്ന ആളുക​ളു​ടെ അസുഖം ഭേദമാ​കു​മെന്നു പരക്കെ വിശ്വ​സി​ച്ചി​രു​ന്നു.

ഇപ്പോൾ ശബത്താണ്‌. 38 വർഷമാ​യി രോഗി​യായ ഒരാളെ ഈ കുളത്തി​ന​രി​കെ യേശു കാണുന്നു. യേശു അയാ​ളോട്‌, “അസുഖം മാറണ​മെ​ന്നു​ണ്ടോ” എന്നു ചോദി​ക്കു​ന്നു. അയാൾ പറയുന്നു: “യജമാ​നനേ, വെള്ളം കലങ്ങു​മ്പോൾ കുളത്തി​ലേക്ക്‌ എന്നെ ഇറക്കാൻ ആരുമില്ല. ഞാൻ എത്തു​മ്പോ​ഴേ​ക്കും വേറെ ആരെങ്കി​ലും ഇറങ്ങി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും.”​—യോഹ​ന്നാൻ 5:6, 7.

ഈ വ്യക്തി​യെ​യും ആരെങ്കി​ലും അവി​ടെ​യു​ണ്ടെ​ങ്കിൽ അവരെ​യും ആശ്ചര്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു പറയുന്നു: “എഴു​ന്നേറ്റ്‌ നിങ്ങളു​ടെ പായ എടുത്ത്‌ നടക്ക്‌.” (യോഹ​ന്നാൻ 5:8) അതുത​ന്നെ​യാണ്‌ അയാൾ ചെയ്യു​ന്ന​തും. പെട്ടെന്നു രോഗം ഭേദമായ ആ മനുഷ്യൻ പായയും എടുത്ത്‌ നടക്കുന്നു!

യേശു സുഖപ്പെടുത്തിയ ആളോട്‌ ജൂതന്മാർ സംസാരിക്കുന്നു

ഇങ്ങനെ​യൊ​രു അത്ഭുതം നടന്നതിൽ സന്തോ​ഷി​ക്കു​ന്ന​തി​നു പകരം യഹൂദ​ന്മാർ അയാളെ കണ്ടപ്പോൾ കുറ്റ​പ്പെ​ടു​ത്തു​ക​യാണ്‌. “ഇന്നു ശബത്താ​യ​തു​കൊണ്ട്‌ പായ എടുത്തു​കൊണ്ട്‌ നടക്കു​ന്നതു ശരിയല്ല” എന്ന്‌ അവർ പറയുന്നു. അപ്പോൾ ആ മനുഷ്യൻ പറയുന്നു: “എന്റെ രോഗം ഭേദമാ​ക്കിയ ആൾത്ത​ന്നെ​യാണ്‌ എന്നോട്‌, ‘നിന്റെ പായ എടുത്ത്‌ നടക്ക്‌ ’ എന്നു പറഞ്ഞത്‌.” (യോഹ​ന്നാൻ 5:10, 11) ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്ന​തി​നെ വിമർശി​ക്കു​ക​യാണ്‌ ആ ജൂതന്മാർ.

“‘ഇത്‌ എടുത്ത്‌ നടക്ക്‌’ എന്നു തന്നോടു പറഞ്ഞത്‌ ആരാണ്‌?” അവർക്ക്‌ അറിയണം. എന്തിനാണ്‌ അവർ അയാ​ളോ​ടു ചോദി​ക്കു​ന്നത്‌? കാരണം യേശു ‘ജനക്കൂ​ട്ട​ത്തിന്‌ ഇടയിൽ മറഞ്ഞു.’ സുഖം പ്രാപിച്ച മനുഷ്യ​നു പക്ഷേ, യേശു​വി​ന്റെ പേര്‌ അറിയില്ല. (യോഹ​ന്നാൻ 5:12, 13) എന്നാൽ അയാൾ യേശു​വി​നെ വീണ്ടും കാണു​മാ​യി​രു​ന്നു. പിന്നീട്‌ ആലയത്തിൽവെച്ച്‌ അയാൾ യേശു​വി​നെ കാണുന്നു. അങ്ങനെ കുളത്തി​ന​രി​കെ​വെച്ച്‌ തന്നെ സുഖ​പ്പെ​ടു​ത്തി​യത്‌ ആരാ​ണെന്ന്‌ അയാൾ മനസ്സി​ലാ​ക്കു​ന്നു.

താൻ സുഖം പ്രാപി​ച്ച​തി​നെ​ക്കു​റിച്ച്‌ ചോദിച്ച ജൂതന്മാ​രെ ആ മനുഷ്യൻ കണ്ടുപി​ടി​ക്കു​ന്നു. യേശു​വാ​ണു സുഖ​പ്പെ​ടു​ത്തി​യ​തെന്ന്‌ അയാൾ അവരോ​ടു പറയുന്നു. അത്‌ അറിഞ്ഞ ഉടനെ അവർ യേശു​വി​ന്റെ അടുത്ത്‌ ചെല്ലുന്നു. യേശു എങ്ങനെ​യാണ്‌ ഈ അത്ഭുതങ്ങൾ ചെയ്യു​ന്നത്‌ എന്ന്‌ അറിയാ​നാ​ണോ അവർ ചെല്ലു​ന്നത്‌? അല്ല. ശബത്തിൽ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തി​നു യേശു​വി​നെ കുറ്റ​പ്പെ​ടു​ത്തു​ക​യാണ്‌ അവരുടെ ലക്ഷ്യം. അവർ യേശു​വി​നെ ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്യുന്നു!

  • യേശു യഹൂദ്യ​യി​ലേക്കു പോകു​ന്നത്‌ എന്തിന്‌, യേശു അപ്പോ​ഴും എന്തു ചെയ്യുന്നു?

  • ബേത്‌സഥ എന്ന കുളത്തിന്‌ അടു​ത്തേക്ക്‌ അനേകർ പോകു​ന്നത്‌ എന്തിന്‌?

  • ആ കുളത്തിന്‌ അടുത്തു​വെച്ച്‌ യേശു എന്ത്‌ അത്ഭുത​മാ​ണു ചെയ്യു​ന്നത്‌, ഇതി​നോ​ടു ചില ജൂതന്മാർ പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക