വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 42 പേ. 104-പേ. 105 ഖ. 2
  • യേശു പരീശ​ന്മാ​രെ ശകാരി​ക്കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു പരീശ​ന്മാ​രെ ശകാരി​ക്കു​ന്നു
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • യേശു പരീശൻമാരെ ശകാരിക്കുന്നു
    വീക്ഷാഗോപുരം—1989
  • യേശു പരീശൻമാരെ ശകാരിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ബൈബിൾ പുസ്‌തക നമ്പർ 32—യോനാ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 42 പേ. 104-പേ. 105 ഖ. 2
ശേബയിലെ രാജ്ഞി ശലോമോൻ രാജാവിന്റെ സിംഹാസനത്തെ സമീപിക്കുന്നു

അധ്യായം 42

യേശു പരീശ​ന്മാ​രെ ശകാരി​ക്കു​ന്നു

മത്തായി 12:33-50; മർക്കോസ്‌ 3:31-35; ലൂക്കോസ്‌ 8:19-21

  • “യോന പ്രവാ​ച​കന്റെ അടയാള”ത്തെക്കു​റിച്ച്‌ യേശു പറയുന്നു

  • കുടും​ബാം​ഗ​ങ്ങ​ളെ​ക്കാൾ അടുപ്പം ശിഷ്യ​ന്മാ​രോട്‌

ദൈവ​ത്തി​ന്റെ ശക്തി​കൊ​ണ്ടാണ്‌ യേശു ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌ എന്ന വസ്‌തുത നിഷേ​ധി​ക്കുന്ന ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും വലി​യൊ​രു അപകട​ത്തി​ലാണ്‌. അവർ ദൈവ​ത്തെ​യാ​ണു നിന്ദി​ക്കു​ന്നത്‌. പരിശു​ദ്ധാ​ത്മാ​വിന്‌ എതി​രെ​യാ​ണു സംസാ​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ അവർ ആരുടെ പക്ഷത്താണ്‌, ദൈവ​ത്തി​ന്റെ​യോ സാത്താ​ന്റെ​യോ? യേശു പറയുന്നു: “നിങ്ങൾ നല്ല മരമാ​ണെ​ങ്കിൽ ഫലവും നല്ലതാ​യി​രി​ക്കും. എന്നാൽ ചീത്ത മരമാ​ണെ​ങ്കിൽ ഫലവും ചീത്തയാ​യി​രി​ക്കും. ഒരു മരത്തെ അതിന്റെ ഫലം​കൊ​ണ്ടാ​ണ​ല്ലോ തിരി​ച്ച​റി​യു​ന്നത്‌.”​—മത്തായി 12:33.

ഫലം കായ്‌ച്ച ഒരു മരക്കൊമ്പ്‌

ഭൂതങ്ങളെ പുറത്താ​ക്കുക എന്നതു നല്ല ഫലമാണ്‌. സാത്താനെ സേവി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ യേശു​വിന്‌ അതു കഴിയു​ന്നത്‌ എന്നു ചിന്തി​ക്കു​ന്നത്‌ എത്ര മണ്ടത്തര​മാണ്‌! മലയിലെ പ്രസം​ഗ​ത്തിൽ യേശു വ്യക്തമാ​ക്കി​യ​തു​പോ​ലെ ഫലം നല്ലതാ​ണെ​ങ്കിൽ മരവും നല്ലതാണ്‌. അതു​കൊണ്ട്‌ പരീശ​ന്മാ​രു​ടെ ഫലം, യേശു​വിന്‌ എതി​രെ​യുള്ള അന്യാ​യ​മായ ആരോ​പണം, എന്താണു തെളി​യി​ക്കു​ന്നത്‌? അവർ ചീത്തയാ​ണെന്ന്‌. യേശു അവരോ​ടു പറയുന്നു: “അണലി​സ​ന്ത​തി​കളേ, ദുഷ്ടരായ നിങ്ങൾക്കു നല്ല കാര്യങ്ങൾ സംസാ​രി​ക്കാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌!”​—മത്തായി 7:16, 17; 12:34.

നമ്മുടെ വാക്കു​ക​ളിൽനിന്ന്‌ നമ്മുടെ ഹൃദയം എങ്ങനെ​യു​ള്ള​താ​ണെന്നു മനസ്സി​ലാ​കും. അതു ന്യായ​വി​ധി​ക്കുള്ള അടിസ്ഥാ​ന​വു​മാ​കും. അതു​കൊണ്ട്‌ യേശു പറയുന്നു: “മനുഷ്യർ പറയുന്ന ഏതൊരു പാഴ്‌വാ​ക്കി​നും ന്യായ​വി​ധി​ദി​വ​സ​ത്തിൽ അവർ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. നിന്റെ വാക്കു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിന്നെ നീതി​മാ​നെന്നു വിധി​ക്കും. നിന്നെ കുറ്റക്കാ​ര​നെന്നു വിധി​ക്കു​ന്ന​തും നിന്റെ വാക്കു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.”​—മത്തായി 12:36, 37.

യേശു ഇത്ര​യെ​ല്ലാം അത്ഭുതങ്ങൾ ചെയ്‌തി​ട്ടും ശാസ്‌ത്രി​മാർക്കും പരീശ​ന്മാർക്കും തൃപ്‌തി​യാ​കു​ന്നില്ല. അവർ കൂടു​ത​ലായ അടയാ​ളങ്ങൾ ആവശ്യ​പ്പെ​ടു​ന്നു, “ഗുരുവേ, അങ്ങ്‌ ഒരു അടയാളം കാണി​ക്കു​ന്നതു കാണാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌.” യേശു അത്ഭുതം ചെയ്യു​ന്നത്‌ അവർ നേരിട്ടു കണ്ടാലും ഇല്ലെങ്കി​ലും, യേശു എന്തു ചെയ്യുന്നു എന്നതിനു ധാരാളം ദൃക്‌സാ​ക്ഷി​ക​ളുണ്ട്‌. അതു​കൊണ്ട്‌ യേശു ആ ജൂത​നേ​താ​ക്ക​ന്മാ​രോ​ടു പറയുന്നു: “ദുഷ്ടന്മാ​രു​ടെ​യും വ്യഭി​ചാ​രി​ക​ളു​ടെ​യും ഒരു തലമുറ അടയാളം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ യോന പ്രവാ​ച​കന്റെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.”​—മത്തായി 12:38, 39.

ഒരു വലിയ മീൻ യോനയെ വിഴുങ്ങുന്നു

താൻ പറഞ്ഞതി​ന്റെ അർഥം എന്താ​ണെ​ന്നും യേശു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ന്നു: “യോന മൂന്നു പകലും മൂന്നു രാത്രി​യും ഒരു വലിയ മത്സ്യത്തി​ന്റെ വയറ്റി​ലാ​യി​രു​ന്ന​തു​പോ​ലെ മനുഷ്യ​പു​ത്രൻ മൂന്നു പകലും മൂന്നു രാത്രി​യും ഭൂമി​യു​ടെ ഉള്ളിലാ​യി​രി​ക്കും.” യോനയെ വലിയ ഒരു മീൻ വിഴുങ്ങി. പക്ഷേ, പുനരു​ത്ഥാ​നം പ്രാപിച്ച്‌ വരുന്ന​തു​പോ​ലെ യോന പുറത്ത്‌ വന്നു. അങ്ങനെ താനും മരിച്ച്‌ മൂന്നാം ദിവസം ഉയിർപ്പി​ക്ക​പ്പെ​ടും എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. പിന്നീട്‌ അതു നടക്കു​മ്പോൾ പക്ഷേ, ജൂത​നേ​താ​ക്ക​ന്മാർ ‘യോന പ്രവാ​ച​കന്റെ ആ അടയാളം’ തള്ളിക്ക​ള​യു​ന്നു. അവർ മാനസാ​ന്ത​ര​പ്പെ​ടാ​നോ മാറ്റം വരുത്താ​നോ കൂട്ടാ​ക്കു​ന്നില്ല. (മത്തായി 27:63-66; 28:12-15) അതേസ​മയം, “നിനെ​വെ​ക്കാർ” യോന പ്രസം​ഗി​ച്ച​പ്പോൾ മാനസാ​ന്ത​ര​പ്പെട്ടു. അതു​കൊണ്ട്‌ അവർ ഈ തലമു​റയെ കുറ്റം വിധി​ക്കും. ശേബയി​ലെ രാജ്ഞി​യും തന്റെ മാതൃ​ക​യാൽ അവരെ കുറ്റം വിധി​ക്കും. ആ രാജ്ഞി ശലോ​മോ​ന്റെ ജ്ഞാനം കേൾക്കാൻ ആഗ്രഹി​ച്ചു. അതിൽ അതിശ​യി​ച്ചു. യേശു പറയുന്നു, “ഇവിടെ ഇതാ, ശലോ​മോ​നെ​ക്കാൾ വലിയവൻ!”​—മത്തായി 12:40-42.

ഈ ദുഷ്ടത​ല​മു​റ​യു​ടെ അവസ്ഥയെ യേശു താരത​മ്യ​പ്പെ​ടു​ത്തു​ന്നത്‌ ദുഷ്ടാ​ത്മാവ്‌ വിട്ടു​പോയ ഒരു മനുഷ്യ​ന്റെ അവസ്ഥ​യോ​ടാണ്‌. (മത്തായി 12:45) അതു പോയ​പ്പോ​ഴു​ണ്ടായ ശൂന്യത അയാൾ നല്ല കാര്യ​ങ്ങൾകൊണ്ട്‌ നിറയ്‌ക്കാ​ത്ത​തി​നാൽ ആ ദുഷ്ടാ​ത്മാവ്‌ അതി​നെ​ക്കാൾ ദുഷ്ടരായ ഏഴ്‌ ആത്മാക്കളെ കൂട്ടി​ക്കൊ​ണ്ടു​വന്ന്‌ അയാളിൽ പ്രവേ​ശി​ക്കു​ന്നു. ദുഷ്ടാ​ത്മാവ്‌ വിട്ടു​പോയ ആ മനുഷ്യ​നെ​പ്പോ​ലെ​യാ​യി​രു​ന്നു ഇസ്രാ​യേൽ ജനത. അവരെ ശുദ്ധീ​ക​രി​ച്ചു, നവീക​രി​ച്ചു. പക്ഷേ, അവർ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ തള്ളിക്ക​ളഞ്ഞു. അതും പോരാ​ഞ്ഞിട്ട്‌ ദൈവാ​ത്മാ​വു​ണ്ടെന്ന്‌ ഉറപ്പുള്ള യേശു​വി​നെ​ത്തന്നെ അവർ എതിർത്തു. അതു കാണി​ക്കു​ന്നത്‌ ഇപ്പോൾ ഈ ജനതയു​ടെ സ്ഥിതി അതിന്റെ തുടക്ക​ത്തെ​ക്കാൾ മോശ​മാ​ണെ​ന്നാണ്‌.

യേശു ഇങ്ങനെ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അമ്മയും അനിയ​ന്മാ​രും വരുന്നു. അവർ ജനക്കൂ​ട്ട​ത്തി​ന്റെ അരികിൽ വന്ന്‌ നിൽക്കു​ക​യാണ്‌. അപ്പോൾ യേശു​വി​ന്റെ അടുത്ത്‌ ഇരുന്നി​രുന്ന ആരോ യേശു​വി​നോട്‌, “അങ്ങയെ കാണാൻ അമ്മയും സഹോ​ദ​ര​ന്മാ​രും പുറത്ത്‌ കാത്തു​നിൽക്കു​ന്നു” എന്നു പറയുന്നു. അപ്പോൾ യേശു, സ്വന്തം സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും അമ്മമാ​രെ​യും പോ​ലെ​യാ​ണു തനിക്കു ശിഷ്യ​ന്മാർ എന്നു പറഞ്ഞു​കൊണ്ട്‌ അവരോ​ടു തനിക്ക്‌ എത്രമാ​ത്രം അടുപ്പ​മു​ണ്ടെന്നു സൂചി​പ്പി​ക്കു​ന്നു. ശിഷ്യ​ന്മാ​രു​ടെ നേരെ കൈ നീട്ടി​ക്കൊണ്ട്‌ യേശു പറയുന്നു: “ദൈവ​ത്തി​ന്റെ വചനം കേട്ട്‌ അത്‌ അനുസ​രി​ക്കുന്ന ഇവരാണ്‌ എന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും.” (ലൂക്കോസ്‌ 8:20, 21) അങ്ങനെ, തന്റെ വീട്ടു​കാ​രു​മാ​യുള്ള ബന്ധം വില​യേ​റി​യ​താ​ണെ​ങ്കി​ലും ശിഷ്യ​ന്മാ​രു​മാ​യുള്ള ബന്ധം അതി​നെ​ക്കാൾ വില​യേ​റി​യ​താ​ണെന്നു യേശു വ്യക്തമാ​ക്കു​ന്നു. നമ്മുടെ ആത്മീയ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി അത്തരം ബന്ധമു​ണ്ടാ​യി​രി​ക്കു​ന്നത്‌ എത്ര ഉന്മേഷം പകരുന്നു, പ്രത്യേ​കിച്ച്‌ മറ്റ്‌ ആളുകൾ നമ്മളെ സംശയി​ക്കു​ക​യും നമ്മളെ​ക്കു​റി​ച്ചും നമ്മൾ ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യു​മ്പോൾ!

  • പരീശ​ന്മാർ ചീത്ത മരം​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

  • ‘യോന​യു​ടെ അടയാളം’ എന്താണ്‌, അതു പിന്നീട്‌ തള്ളിക്ക​ള​ഞ്ഞത്‌ എങ്ങനെ?

  • ദുഷ്ടാ​ത്മാവ്‌ ഉപേക്ഷി​ച്ചു​പോയ ആ മനുഷ്യ​നെ​പ്പോ​ലെ​യാ​യി​രു​ന്നു ഒന്നാം നൂറ്റാ​ണ്ടി​ലെ ഇസ്രാ​യേൽ ജനതയു​ടെ അവസ്ഥ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  • ശിഷ്യ​ന്മാ​രു​മാ​യുള്ള അടുത്ത ബന്ധത്തെ​ക്കു​റിച്ച്‌ യേശു ഊന്നി​പ്പ​റ​ഞ്ഞത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക