വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 47 പേ. 118-പേ. 119 ഖ. 6
  • ഒരു കൊച്ചു പെൺകു​ട്ടി വീണ്ടും ജീവനിലേക്ക്‌ !

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു കൊച്ചു പെൺകു​ട്ടി വീണ്ടും ജീവനിലേക്ക്‌ !
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • കണ്ണുനീർ അത്യാനന്ദമായി മാറി
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • കണ്ണുനീർ അത്യാനന്ദമായി മാറി
    വീക്ഷാഗോപുരം—1990
  • കുട്ടികൾ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 47 പേ. 118-പേ. 119 ഖ. 6
യേശു യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു

അധ്യായം 47

ഒരു കൊച്ചു പെൺകു​ട്ടി വീണ്ടും ജീവനി​ലേക്ക്‌!

മത്തായി 9:18, 23-26; മർക്കോസ്‌ 5:22-24, 35-43; ലൂക്കോസ്‌ 8:40-42, 49-56

  • യേശു യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ക്കു​ന്നു

രക്തസ്രാ​വ​മുള്ള ആ സ്‌ത്രീ​യെ യേശു സുഖ​പ്പെ​ടു​ത്തു​ന്നതു യായീ​റൊസ്‌ കാണുന്നു. തീർച്ച​യാ​യും യേശു​വിന്‌ തന്റെ മകളെ സഹായി​ക്കാ​നാ​കു​മെന്ന്‌ അയാൾ വിശ്വ​സി​ക്കു​ന്നു. പക്ഷേ “മകൾ ഇതി​നോ​ടകം മരിച്ചു​കാ​ണും” എന്നാണു യായീ​റൊ​സി​ന്റെ പേടി. (മത്തായി 9:18) അഥവാ മരിച്ചു​പോ​യാൽപ്പോ​ലും യേശു​വിന്‌ അവളുടെ കാര്യ​ത്തിൽ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ?

താൻ സുഖ​പ്പെ​ടു​ത്തിയ ആ സ്‌ത്രീ​യോ​ടു യേശു സംസാ​രി​ക്കു​മ്പോൾത്തന്നെ യായീ​റൊ​സി​ന്റെ വീട്ടിൽനിന്ന്‌ ചിലർ വന്ന്‌ “മോൾ മരിച്ചു​പോ​യി” എന്ന വാർത്ത അറിയി​ക്കു​ന്നു. “ഇനി എന്തിനാ​ണു ഗുരു​വി​നെ ബുദ്ധി​മു​ട്ടി​ക്കു​ന്നത്‌ ” എന്നും അവർ ചോദി​ക്കു​ന്നു.​—മർക്കോസ്‌ 5:35.

എത്ര ഹൃദയ​ഭേ​ദ​ക​മായ വാർത്ത! സമൂഹ​ത്തിൽ വലിയ നിലയും വിലയും ഒക്കെയുള്ള ആ പാവം ഇപ്പോൾ തീർത്തും നിസ്സഹാ​യ​നാണ്‌! അയാൾക്ക്‌ ആകെയുള്ള മോളാണ്‌ അത്‌. അവർ വന്നു പറയു​ന്നതു കേട്ട യേശു തിരിഞ്ഞ്‌ യായീ​റൊ​സി​നോട്‌, “പേടി​ക്കേണ്ടാ, വിശ്വ​സി​ച്ചാൽ മാത്രം മതി” എന്നു പറയുന്നു. അയാൾക്ക്‌ എത്ര ആശ്വാസം തോന്നി​ക്കാ​ണും!​—മർക്കോസ്‌ 5:36.

യായീറൊസിന്റെ മകൾ മരിച്ച്‌ കിടക്കുന്നതിന്റെ അടുത്ത്‌ വിലാപകർ

എന്നിട്ട്‌ യേശു അയാളു​ടെ​കൂ​ടെ വീട്ടി​ലേക്കു പോകു​ന്നു. അവർ ചെല്ലു​മ്പോൾ അവിടെ ആകെ ബഹളമാണ്‌. കൂടി​വ​ന്നി​രി​ക്കു​ന്നവർ നെഞ്ചത്ത​ടിച്ച്‌ കരഞ്ഞു​നി​ല​വി​ളി​ക്കു​ന്നു. യേശു അകത്ത്‌ ചെന്ന്‌ എല്ലാവ​രെ​യും അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “കുട്ടി മരിച്ചി​ട്ടില്ല, ഉറങ്ങു​ക​യാണ്‌.” (മർക്കോസ്‌ 5:39) അതു കേട്ട്‌ ആളുകൾ യേശു​വി​നെ കളിയാ​ക്കി ചിരി​ക്കു​ന്നു. കാരണം കുട്ടി ശരിക്കും മരി​ച്ചെന്ന്‌ അവർക്ക്‌ അറിയാം. പക്ഷേ, ദൈവം കൊടു​ത്തി​ട്ടുള്ള അധികാ​രം ഉപയോ​ഗിച്ച്‌, മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ കഴിയു​മെന്ന്‌ യേശു കാണി​ക്കും, നല്ല ഉറക്കത്തി​ലാ​യി​രി​ക്കു​ന്ന​വരെ ഉണർത്തു​ന്ന​തു​പോ​ലെ.

പത്രോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവ​രെ​യും ആ പെൺകു​ട്ടി​യു​ടെ അപ്പനെ​യും അമ്മയെ​യും ഒഴികെ എല്ലാവ​രെ​യും യേശു പുറ​ത്തേക്കു പറഞ്ഞു​വി​ടു​ന്നു. ഈ അഞ്ചു പേരെ​യും കൂട്ടി യേശു ആ പെൺകു​ട്ടി കിടക്കു​ന്നി​ട​ത്തേക്ക്‌ ചെല്ലുന്നു. എന്നിട്ട്‌ കുട്ടി​യു​ടെ കൈയിൽ പിടി​ച്ചു​കൊണ്ട്‌ “തലീഥാ കൂമി” എന്നു പറയുന്നു. ‘(പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ, “മോളേ, ഞാൻ നിന്നോ​ടു പറയുന്നു: ‘എഴു​ന്നേൽക്ക്‌!’” എന്നാണ്‌ അതിന്റെ അർഥം.)’ (മർക്കോസ്‌ 5:41) ഉടനെ അവൾ എഴു​ന്നേറ്റ്‌ നടക്കാൻതു​ട​ങ്ങു​ന്നു. അതു കാണു​മ്പോൾ യായീ​റൊ​സി​നും ഭാര്യ​ക്കും എത്രമാ​ത്രം സന്തോഷം തോന്നി​ക്കാ​ണും! കുട്ടി ശരിക്കും ജീവ​നോ​ടി​രി​ക്കു​ന്നു എന്നതിന്റെ കൂടു​ത​ലായ തെളി​വാ​യി, അവൾക്ക്‌ എന്തെങ്കി​ലും കഴിക്കാൻ കൊടു​ക്കാ​നും യേശു നിർദേ​ശി​ക്കു​ന്നു.

യേശു മുമ്പ്‌ ചിലരെ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ അതെക്കു​റിച്ച്‌ മറ്റ്‌ ആരോ​ടും പറയരു​തെന്നു പറഞ്ഞി​ട്ടുണ്ട്‌. ഈ കുട്ടി​യു​ടെ മാതാ​പി​താ​ക്ക​ളോ​ടും അതുതന്നെ പറയുന്നു. പക്ഷേ, സന്തോഷം അടക്കാ​നാ​കാ​തെ അവരും മറ്റുള്ള​വ​രും ഇതെക്കു​റിച്ച്‌ പറഞ്ഞ്‌ “വാർത്ത നാട്ടി​ലെ​ങ്ങും” പരക്കുന്നു. (മത്തായി 9:26) നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തു എന്നു കണ്ടാൽ നിങ്ങൾ അക്കാര്യം ആവേശ​ത്തോ​ടെ എല്ലാവ​രോ​ടും പറയില്ലേ? യേശു മരിച്ച​വരെ ഉയിർപ്പി​ച്ച​തി​ന്റെ, രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള രണ്ടാമത്തെ വിവര​ണ​മാണ്‌ ഇത്‌.

  • യായീ​റൊ​സിന്‌ എന്തു വിവരം കിട്ടുന്നു, യേശു അയാളെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

  • യേശു​വും യായീ​റൊ​സും വീട്ടിൽ എത്തു​മ്പോൾ അവിടത്തെ സ്ഥിതി എന്താണ്‌?

  • കുട്ടി മരി​ച്ചെ​ങ്കി​ലും ഉറങ്ങുക മാത്ര​മാണ്‌ എന്ന്‌ യേശു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക