വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 91 പേ. 214-പേ. 215 ഖ. 4
  • യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • ലാസർ ഉയർപ്പിക്കപ്പെടുമ്പോൾ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻ
    2006 വീക്ഷാഗോപുരം
  • യേശു​വി​നെ അന്നാസി​ന്റെ അടുത്തും പിന്നെ കയ്യഫയു​ടെ അടുത്തും കൊണ്ടു​പോ​കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • യേശു ലാസറിനെ ഉയിർപ്പിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 91 പേ. 214-പേ. 215 ഖ. 4
ലാസറിനെ യേശു ഉയിർപ്പിക്കുന്നത്‌ മാർത്തയും മറിയയും നോക്കിനിൽക്കുന്നു

അധ്യായം 91

യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

യോഹ​ന്നാൻ 11:38-54

  • ലാസറി​ന്റെ പുനരു​ത്ഥാ​നം

  • സൻഹെ​ദ്രിൻ യേശു​വി​നെ കൊല്ലാൻ പദ്ധതി​യി​ടു​ന്നു

മാർത്തയെ കണ്ടശേഷം ബഥാന്യക്ക്‌ അടുത്തു​വെച്ച്‌ യേശു മറിയ​യെ​യും കാണുന്നു. അവി​ടെ​നിന്ന്‌ ലാസറി​ന്റെ കല്ലറയി​ലേക്ക്‌ അവർ പോകു​ന്നു. ആ കല്ലറ ഒരു ഗുഹയാ​യി​രു​ന്നു. അതിന്റെ വാതിൽക്കൽ ഒരു കല്ലും വെച്ചി​രു​ന്നു. “കല്ല്‌ എടുത്തു​മാറ്റ്‌ ” എന്നു യേശു പറഞ്ഞു. യേശു എന്താണ്‌ ചെയ്യാൻ പോകു​ന്ന​തെന്നു മനസ്സി​ലാ​കാ​തെ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസ​മാ​യ​ല്ലോ. ദുർഗന്ധം കാണും.” എന്നാൽ യേശു അവളോട്‌, “വിശ്വ​സി​ച്ചാൽ നീ ദൈവ​ത്തി​ന്റെ മഹത്ത്വം കാണു​മെന്നു ഞാൻ പറഞ്ഞില്ലേ” എന്നു ചോദി​ച്ചു.​—യോഹ​ന്നാൻ 11:39, 40.

അവർ കല്ല്‌ എടുത്തു​മാ​റ്റി. എന്നിട്ട്‌ യേശു ആകാശ​ത്തേക്കു കണ്ണ്‌ ഉയർത്തി ഇങ്ങനെ പ്രാർഥി​ച്ചു: “പിതാവേ, അങ്ങ്‌ എന്റെ അപേക്ഷ കേട്ടതു​കൊണ്ട്‌ ഞാൻ നന്ദി പറയുന്നു. അങ്ങ്‌ എപ്പോ​ഴും എന്റെ അപേക്ഷ കേൾക്കാ​റു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്നാൽ അങ്ങാണ്‌ എന്നെ അയച്ച​തെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വ​സി​ക്കാൻ അവരെ ഓർത്താ​ണു ഞാൻ ഇതു പറഞ്ഞത്‌.” യേശു നടത്തിയ പരസ്യ​പ്രാർഥ​ന​യി​ലൂ​ടെ നിരീ​ക്ഷ​കർക്ക്‌ ഒരു കാര്യം വ്യക്തമാ​യി​ട്ടു​ണ്ടാ​കും. യേശു ചെയ്യാൻപോ​കുന്ന കാര്യം ദൈവ​ത്തി​ന്റെ ശക്തിയാ​ലാണ്‌ എന്നത്‌. തുടർന്ന്‌ യേശു, “ലാസറേ, പുറത്ത്‌ വരൂ” എന്ന്‌ ഉറക്കെ പറഞ്ഞു. ലാസർ പുറത്ത്‌ വന്നു. ലാസറി​ന്റെ കൈകാ​ലു​കൾ തുണി​കൊണ്ട്‌ ചുറ്റി​യി​രു​ന്നു. മുഖം ഒരു തുണി​കൊണ്ട്‌ മൂടി​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “അവന്റെ കെട്ട്‌ അഴിക്കൂ. അവൻ പോകട്ടെ.”​—യോഹ​ന്നാൻ 11:41-44.

മറിയ​യെ​യും മാർത്ത​യെ​യും ആശ്വസി​പ്പി​ക്കാൻ വന്നിരുന്ന പല ജൂതന്മാ​രും ആ അത്ഭുതം കണ്ടു യേശു​വിൽ വിശ്വ​സി​ച്ചു. എന്നാൽ അവി​ടെ​യു​ണ്ടാ​യി​രുന്ന മറ്റു ചിലർ യേശു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ പരീശ​ന്മാ​രോ​ടു ചെന്നു പറഞ്ഞു. ഇതു കേട്ട പരീശ​ന്മാ​രും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ജൂതന്മാ​രു​ടെ ഉന്നത​കോ​ട​തി​യായ സൻഹെ​ദ്രി​നിൽ യോഗം കൂടി. ആ യോഗ​ത്തിൽ മഹാപു​രോ​ഹി​ത​നായ കയ്യഫയും ഉണ്ടായി​രു​ന്നു. അവരിൽ ചിലർ ഇങ്ങനെ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാ​ളങ്ങൾ കാണി​ക്കു​ന്ന​ല്ലോ. ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവ​രും അവനിൽ വിശ്വ​സി​ക്കും. റോമാ​ക്കാർ വന്ന്‌ നമ്മുടെ സ്ഥലം കൈയ​ട​ക്കും, നമ്മുടെ ജനത​യെ​യും പിടി​ച്ച​ട​ക്കും.” (യോഹ​ന്നാൻ 11:47, 48) യേശു ‘ധാരാളം അടയാ​ളങ്ങൾ കാണി​ക്കു​ന്ന​താ​യി’ ദൃക്‌സാ​ക്ഷി​കൾ അവരോ​ടു പറഞ്ഞെ​ങ്കി​ലും, അവർ യേശു​വി​ലൂ​ടെ ദൈവം ചെയ്യുന്ന കാര്യ​ങ്ങ​ളിൽ സന്തോ​ഷി​ച്ചില്ല. അവരുടെ ചിന്ത മുഴുവൻ തങ്ങളുടെ പദവി​യെ​യും അധികാ​ര​ത്തെ​യും കുറിച്ച്‌ മാത്ര​മാ​യി​രു​ന്നു.

ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ ജൂതന്മാർ പരീശന്മാരോടു പറയുന്നു

ലാസർ ഉയിർപ്പി​ക്ക​പ്പെ​ട്ടത്‌ സദൂക്യർക്കു വലി​യൊ​രു തോൽവി​യാ​യി​പ്പോ​യി. കാരണം, അവർ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നില്ല. സദൂക്യ​നായ കയ്യഫ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ ഒന്നും അറിഞ്ഞു​കൂ​ടാ. ഈ ജനത ഒന്നടങ്കം നശിക്കു​ന്ന​തി​നെ​ക്കാൾ അവർക്കെ​ല്ലാം​വേണ്ടി ഒരു മനുഷ്യൻ മരിക്കു​ന്ന​താ​ണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തി​ക്കാ​ത്തത്‌?”​—യോഹ​ന്നാൻ 11:49, 50; പ്രവൃ​ത്തി​കൾ 5:17; 23:8.

ഇങ്ങനെ​യൊ​രു പ്രസ്‌താ​വന മഹാപു​രോ​ഹി​ത​നായ കയ്യഫ നടത്തി​യെ​ങ്കി​ലും അതിനു പിന്നിൽ വാസ്‌ത​വ​ത്തിൽ ദൈവ​മാ​യി​രു​ന്നു. ഇതു കയ്യഫ “സ്വന്തമാ​യി” പറഞ്ഞത​ല്ലാ​യി​രു​ന്നു. ജൂതമ​ത​നേ​താ​ക്ക​ന്മാ​രു​ടെ സ്വാധീ​ന​വും അധികാ​ര​വും യേശു കാരണം ജനം വില കുറച്ച്‌ കാണു​മെന്ന്‌ കയ്യഫ ഭയപ്പെട്ടു. അതു തടയാൻ യേശു​വി​നെ എങ്ങനെ​യും കൊല്ലണം എന്നാണ്‌ കയ്യഫ ഉദ്ദേശി​ച്ചത്‌. എന്നാൽ യേശു നൽകാ​നി​രുന്ന മോച​ന​വി​ല​യെ​ക്കു​റി​ച്ചുള്ള ഒരു പ്രവച​ന​മാ​യി മാറി കയ്യഫയു​ടെ വാക്കുകൾ. ഈ മോച​ന​വി​ല​യാ​കട്ടെ ജൂതന്മാർക്കു​വേണ്ടി മാത്ര​മാ​യി​രു​ന്നില്ല നൽകി​യത്‌, ‘ചിതറി​ക്കി​ട​ക്കുന്ന ദൈവ​മ​ക്കളെ കൂട്ടി​ച്ചേർക്കാൻവേ​ണ്ടി​യും’ ആയിരു​ന്നു.​—യോഹ​ന്നാൻ 11:51, 52.

യേശു​വി​നെ കൊല്ലാ​നുള്ള ആസൂ​ത്ര​ണ​ത്തിൽ സൻഹെ​ദ്രി​നെ സ്വാധീ​നി​ക്കു​ന്ന​തിൽ കയ്യഫ വിജയി​ച്ചു. ഒരുപക്ഷേ, സൻഹെ​ദ്രി​നി​ലെ ഒരു അംഗവും യേശു​വി​ന്റെ സുഹൃ​ത്തും ആയ നിക്കോ​ദേ​മൊസ്‌ ഈ കാര്യ​ത്തെ​ക്കു​റിച്ച്‌ യേശു​വി​നോ​ടു പറഞ്ഞു​കാ​ണു​മോ? ഏതായാ​ലും, ദൈവ​ത്തി​ന്റെ നിയമി​ത​സ​മ​യ​ത്തി​നു മുമ്പേ മരിക്കു​ന്നത്‌ ഒഴിവാ​ക്കി​ക്കൊണ്ട്‌ യേശു യരുശ​ലേം വിട്ടു​പോ​കു​ന്നു.

  • ലാസറി​ന്റെ പുനരു​ത്ഥാ​നം കണ്ടവർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

  • സൻഹെ​ദ്രി​നി​ലെ അംഗങ്ങ​ളു​ടെ ദുഷ്ടത വെളി​പ്പെ​ടു​ത്തി​യത്‌ എന്താണ്‌?

  • കയ്യഫയു​ടെ ഉദ്ദേശ്യം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും കയ്യഫയെ എന്തു പ്രവചി​ക്കാ​നാണ്‌ ദൈവം ഇടയാ​ക്കി​യത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക