വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 2 പേ. 19-28
  • ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്‌തകം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്‌തകം
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ കൃത്യ​ത​യു​ള്ള​താണ്‌
  • നല്ല ഉപദേ​ശങ്ങൾ നിറഞ്ഞ ഒരു പുസ്‌ത​കം
  • നിങ്ങൾക്കു ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽ പൂർണ​മാ​യി വിശ്വ​സി​ക്കാം
  • ബൈബി​ളി​നു നിങ്ങളു​ടെ ജീവി​തത്തെ മാറ്റാ​നാ​കും
  • ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്‌തകം
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ദൈവവചനം പറയുന്നത്‌ വിശ്വസിക്കാമോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ദൈവവചനം പറയുന്നത്‌ വിശ്വസിക്കാമോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത്‌ കേൾക്കാം
  • ഒരു പ്രവചന ഗ്രന്ഥം
    സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 2 പേ. 19-28

അധ്യായം രണ്ട്‌

ബൈബിൾ—ദൈവ​ത്തിൽനി​ന്നുള്ള പുസ്‌ത​കം

1, 2. ബൈബിൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു അമൂല്യ​സ​മ്മാ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

നിങ്ങളു​ടെ സ്‌നേ​ഹി​തൻ അപ്രതീ​ക്ഷി​ത​മാ​യി ഒരു സമ്മാനം തന്നാൽ നിങ്ങൾക്ക്‌ എന്തു തോന്നും? പെട്ടെ​ന്നു​തന്നെ നിങ്ങൾ അതു തുറന്ന്‌ നോക്കും. ആ സ്‌നേ​ഹി​തനു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹത്തെ ഓർത്ത്‌ നിങ്ങൾക്കു വളരെ സന്തോഷം തോന്നും. നിങ്ങൾ അതിനു നന്ദി പറയു​ക​യും ചെയ്യും.

2 ബൈബിൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. മറ്റ്‌ എവി​ടെ​യും കണ്ടെത്താ​നാ​കാത്ത വിവരങ്ങൾ അതിലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ദൈവം സ്വർഗ​ത്തെ​യും ഭൂമി​യെ​യും ആദ്യ മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടി​ച്ചെന്നു ബൈബിൾ പറയുന്നു. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മളെ സഹായി​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. ഈ ഭൂമിയെ മനോ​ഹ​ര​മായ ഒരു സ്ഥലമാക്കി മാറ്റു​ക​യെന്ന തന്റെ ഉദ്ദേശ്യം ദൈവം നിറ​വേ​റ്റു​ന്നത്‌ എങ്ങനെ​യെ​ന്നും ബൈബി​ളിൽനിന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അതെ, ബൈബിൾ ഒരു അമൂല്യ​സ​മ്മാ​ന​മാണ്‌!

3. ബൈബിൾ പഠിക്കു​മ്പോൾ നിങ്ങൾ എന്തു മനസ്സി​ലാ​ക്കും?

3 നിങ്ങൾ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നെന്നു ബൈബിൾ പഠിക്കു​മ്പോൾ നിങ്ങൾ മനസ്സി​ലാ​ക്കും. നിങ്ങൾ ദൈവ​ത്തെ​ക്കു​റിച്ച്‌ എത്രമാ​ത്രം അറിയു​ന്നു​വോ അത്രമാ​ത്രം ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ സുഹൃദ്‌ബന്ധം ശക്തമാ​കും.

4. ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ഏതു കാര്യ​ത്തി​ലാ​ണു നിങ്ങൾക്കു മതിപ്പു​തോ​ന്നു​ന്നത്‌?

4 ഏകദേശം 2,600 ഭാഷയി​ലേക്കു ബൈബിൾ പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌. അതിന്റെ കോടി​ക്ക​ണ​ക്കി​നു പ്രതി​ക​ളും അച്ചടി​ച്ചി​രി​ക്കു​ന്നു. ലോക​മെ​മ്പാ​ടു​മാ​യി 90 ശതമാ​ന​ത്തി​ല​ധി​കം ആളുകൾക്കു തങ്ങളുടെ സ്വന്തം ഭാഷയിൽ ബൈബിൾ വായി​ക്കാ​നാ​കു​ന്നു. ഓരോ ആഴ്‌ച​യും പത്തു ലക്ഷത്തി​ല​ധി​കം ആളുക​ളാ​ണു ബൈബിൾ സ്വന്തമാ​ക്കു​ന്നത്‌. അതെ, ബൈബിൾപോ​ലെ മറ്റൊരു പുസ്‌ത​ക​വും ഇല്ല!

5. ബൈബിൾ “ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌” എന്നു നമുക്ക്‌ എങ്ങനെ പറയാം?

5 ബൈബിൾ “ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌,” അതായത്‌ ദൈവ​മാ​ണു ബൈബിൾ എഴുതി​ച്ചത്‌. (2 തിമൊ​ഥെ​യൊസ്‌ 3:16 വായി​ക്കുക.) എന്നാൽ ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ബൈബിൾ എഴുതി​യത്‌ മനുഷ്യ​രല്ലേ, പിന്നെ​ങ്ങനെ അതു ദൈവ​ത്തിൽനി​ന്നു​ള്ള​താ​കും?’ ബൈബിൾ അതിനുള്ള ഉത്തരം തരുന്നു: “പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി ദൈവ​ത്തിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ മനുഷ്യർ പ്രസ്‌താ​വി​ച്ച​താണ്‌.” (2 പത്രോസ്‌ 1:21) ഒരു ബിസി​നെ​സ്സു​കാ​രൻ സെക്ര​ട്ട​റി​യെ​ക്കൊണ്ട്‌ ഒരു കത്ത്‌ എഴുതി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ഇത്‌. ആ കത്ത്‌ ആരു​ടേ​താണ്‌? ബിസി​നെ​സ്സു​കാ​ര​ന്റേ​താണ്‌, സെക്ര​ട്ട​റി​യു​ടേതല്ല. അതു​പോ​ലെ ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ദൈവ​മാണ്‌, അല്ലാതെ അത്‌ എഴുതാൻ ദൈവം ഉപയോ​ഗിച്ച ആളുകളല്ല. തന്റെ ആശയങ്ങൾ എഴുതാൻ ദൈവം അവരെ ഉപയോ​ഗി​ച്ചു. ബൈബിൾ യഥാർഥ​ത്തിൽ ‘ദൈവ​ത്തി​ന്റെ വചനമാണ്‌.’—1 തെസ്സ​ലോ​നി​ക്യർ 2:13; പിൻകു​റിപ്പ്‌ 2 കാണുക.

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം, പല ഭാഷകളിൽ

വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം പല ഭാഷക​ളിൽ ലഭ്യമാണ്‌

ബൈബിൾ കൃത്യ​ത​യു​ള്ള​താണ്‌

6, 7. ബൈബിൾ മുഴു​വ​നും പരസ്‌പരം യോജി​പ്പി​ലാ​ണെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ബൈബിൾ എഴുതാൻ 1,600-ലധികം വർഷ​മെ​ടു​ത്തു. അതിന്റെ എഴുത്തു​കാർ പല കാലഘ​ട്ട​ങ്ങ​ളി​ലാ​ണു ജീവി​ച്ചി​രു​ന്നത്‌. ചിലർ നല്ല പഠിപ്പു​ള്ള​വ​രാ​യി​രു​ന്നു, മറ്റു ചിലർ അത്ര പഠിപ്പി​ല്ലാ​ത്ത​വ​രും. ഉദാഹ​ര​ണ​ത്തിന്‌ ഒരാൾ ഡോക്‌ട​റാ​യി​രു​ന്നു. എന്നാൽ ചിലർ കൃഷി​ക്കാ​രും മീൻപി​ടി​ത്ത​ക്കാ​രും ഇടയന്മാ​രും പ്രവാ​ച​ക​ന്മാ​രും ന്യായാ​ധി​പ​ന്മാ​രും രാജാ​ക്ക​ന്മാ​രും ആയിരു​ന്നു. എഴുത്തു​കാർ പലരാ​യി​രു​ന്നെ​ങ്കി​ലും ബൈബിൾ മുഴു​വ​നും പരസ്‌പരം യോജി​പ്പി​ലാണ്‌. അത്‌ ഒരു അധ്യാ​യ​ത്തിൽ ഒരു കാര്യ​വും മറ്റൊരു അധ്യാ​യ​ത്തിൽ നേർവി​പ​രീ​ത​മായ വേറൊ​രു കാര്യ​വും പറയു​ന്നില്ല.a

7 ലോക​ത്തി​ലുള്ള പ്രശ്‌ന​ങ്ങ​ളു​ടെ തുടക്ക​ത്തെ​ക്കു​റിച്ച്‌ ബൈബി​ളി​ലെ ആദ്യത്തെ അധ്യാ​യ​ങ്ങ​ളിൽ വിവരി​ക്കു​ന്നു. ഭൂമി ഒരു പറുദീ​സ​യാ​ക്കി​ക്കൊണ്ട്‌ ദൈവം ആ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മെന്ന്‌ അവസാ​നത്തെ അധ്യാ​യ​ങ്ങ​ളിൽ പറയുന്നു. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ മനുഷ്യ​ച​രി​ത്രം ബൈബി​ളിൽ വിവരി​ച്ചി​ട്ടുണ്ട്‌. ദൈവം ഉദ്ദേശി​ച്ച​തു​പോ​ലെ​തന്നെ കാര്യങ്ങൾ നടന്നി​ട്ടു​ണ്ടെ​ന്നും അതു വ്യക്തമാ​ക്കു​ന്നു.

8. ബൈബി​ളി​ന്റെ ശാസ്‌ത്രീ​യ​കൃ​ത്യ​തയ്‌ക്കു ചില ഉദാഹ​ര​ണങ്ങൾ നൽകുക.

8 ശാസ്‌ത്രീ​യ​വി​ഷ​യങ്ങൾ പഠിപ്പി​ക്കാൻവേണ്ടി എഴുതിയ ഒരു പുസ്‌ത​കമല്ല ബൈബിൾ. അത്‌ ഒരു സ്‌കൂൾ പാഠപുസ്‌ത​ക​വു​മല്ല. പക്ഷേ ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ അതിൽ പറഞ്ഞി​ട്ടു​ള്ള​തെ​ല്ലാം കൃത്യ​ത​യുള്ള കാര്യ​ങ്ങ​ളാണ്‌. ദൈവം തരുന്ന ഒരു പുസ്‌ത​ക​ത്തിൽനിന്ന്‌ നമ്മൾ പ്രതീ​ക്ഷി​ക്കു​ന്ന​തും അതാണ​ല്ലോ. ഉദാഹ​ര​ണ​ത്തിന്‌ രോഗം പകരു​ന്നതു തടയാൻ ഇസ്രാ​യേ​ല്യർ എന്തു ചെയ്യണം എന്നതി​നെ​ക്കു​റിച്ച്‌ ദൈവം കൊടുത്ത നിർദേ​ശങ്ങൾ ലേവ്യ​പുസ്‌ത​ക​ത്തിൽ കാണാം. ബാക്‌ടീ​രി​യ​യും വൈറ​സും രോഗ​ത്തി​നു കാരണ​മാ​കു​ന്നത്‌ എങ്ങനെ​യെന്ന്‌ ആളുകൾ മനസ്സി​ലാ​ക്കു​ന്ന​തി​നു കാലങ്ങൾക്കു മുമ്പേ എഴുതി​യ​താണ്‌ അത്‌. അതു​പോ​ലെ ഭൂമി ശൂന്യ​ത​യിൽ നിൽക്കു​ന്നെന്നു ബൈബിൾ കൃത്യ​മാ​യി പഠിപ്പി​ക്കു​ന്നു. (ഇയ്യോബ്‌ 26:7) ഇനി ഭൂമി പരന്നതാ​ണെന്നു മിക്കവ​രും വിശ്വ​സി​ച്ചി​രു​ന്ന​പ്പോൾ അതു വൃത്താ​കൃ​തി​യി​ലു​ള്ള​താ​ണെന്നു ബൈബിൾ പറഞ്ഞു.—യശയ്യ 40:22.

9. ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ സത്യസ​ന്ധ​ത​യിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

9 ചരി​ത്ര​വി​ഷ​യ​ങ്ങ​ളി​ലും ബൈബിൾ വളരെ കൃത്യ​ത​യു​ള്ള​താണ്‌. എന്നാൽ ചരി​ത്ര​പുസ്‌ത​കങ്ങൾ പലതും അത്ര കൃത്യ​ത​യു​ള്ളതല്ല; കാരണം അതിന്റെ എഴുത്തു​കാർ സത്യസ​ന്ധ​രാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ യുദ്ധങ്ങ​ളിൽ തങ്ങളുടെ രാജ്യ​ത്തി​നു നേരിട്ട പരാജ​യ​ത്തെ​ക്കു​റിച്ച്‌ അവർ പലപ്പോ​ഴും രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല. പക്ഷേ ബൈബി​ളെ​ഴു​ത്തു​കാർ അങ്ങനെ​യാ​യി​രു​ന്നില്ല. തങ്ങളുടെ രാജ്യ​മായ ഇസ്രാ​യേൽ യുദ്ധങ്ങ​ളിൽ പരാജ​യ​പ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ അവർ സത്യസ​ന്ധ​മാ​യി ബൈബി​ളിൽ എഴുതി​യി​രി​ക്കു​ന്നു. എന്തി​നേറെ, സ്വന്തം തെറ്റു​കൾപോ​ലും അവർ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ സംഖ്യാ​പുസ്‌ത​ക​ത്തിൽ മോശ, താൻ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തെ​ന്നും അതിനു ദൈവം തന്നെ ശിക്ഷി​ച്ചെ​ന്നും പറഞ്ഞി​രി​ക്കു​ന്നു. (സംഖ്യ 20:2-12) ബൈബിൾ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെന്നു ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ ഈ സത്യസന്ധത കാണി​ക്കു​ന്നു. അതിന്‌ അർഥം നമുക്കു ബൈബി​ളിൽ പരിപൂർണ​മാ​യി വിശ്വ​സി​ക്കാം എന്നാണ്‌.

നല്ല ഉപദേ​ശങ്ങൾ നിറഞ്ഞ ഒരു പുസ്‌ത​കം

10. ബൈബി​ളി​ലെ ഉപദേ​ശങ്ങൾ നമുക്ക്‌ ഇന്നും പ്രയോ​ജനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

10 ബൈബി​ളി​ലു​ള്ള​തെ​ല്ലാം “ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌. അവ പഠിപ്പി​ക്കാ​നും ശാസി​ക്കാ​നും കാര്യങ്ങൾ നേരെ​യാ​ക്കാ​നും . . . ഉപകരി​ക്കു​ന്നു.” (2 തിമൊ​ഥെ​യൊസ്‌ 3:16) അതെ, ബൈബി​ളി​ലെ ഉപദേ​ശങ്ങൾ നമുക്ക്‌ ഇന്നും പ്രയോ​ജനം ചെയ്യു​ന്ന​വ​യാണ്‌. നമ്മളെ ഉണ്ടാക്കി​യത്‌ യഹോ​വ​യാ​യ​തു​കൊണ്ട്‌ നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും യഹോ​വയ്‌ക്കു മനസ്സി​ലാ​കും. നമുക്കു നമ്മളെ​ക്കു​റിച്ച്‌ അറിയാ​വു​ന്ന​തി​ലു​മ​ധി​കം ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച്‌ അറിയാം. നമ്മൾ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്നത്‌. നമുക്കു ഗുണം ചെയ്യു​ന്ന​തും ദോഷം വരുത്തു​ന്ന​തും എന്താ​ണെ​ന്നും ദൈവ​ത്തിന്‌ അറിയാം.

11, 12. (എ) മത്തായി 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ എന്തെല്ലാം നല്ല ഉപദേ​ശ​ങ്ങ​ളാ​ണു യേശു നൽകി​യത്‌? (ബി) ബൈബി​ളിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം കാര്യ​ങ്ങ​ളും നമുക്കു പഠിക്കാം?

11 മത്തായി 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ യേശു പറഞ്ഞ നല്ല ഉപദേ​ശങ്ങൾ കാണാം. എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം, മറ്റുള്ള​വ​രു​മാ​യി എങ്ങനെ ഒത്തു​പോ​കാം, എങ്ങനെ പ്രാർഥി​ക്കണം, പണത്തെ എങ്ങനെ വീക്ഷി​ക്കണം തുടങ്ങിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം യേശു പറഞ്ഞു. യേശു ഇതു പറഞ്ഞിട്ട്‌ 2,000 വർഷം കഴി​ഞ്ഞെ​ങ്കി​ലും അന്നത്തേ​തു​പോ​ലെ ഇന്നും ആളുക​ളിൽ ശക്തി ചെലു​ത്താ​നും അവർക്കു പ്രയോ​ജനം കൈവ​രു​ത്താ​നും ഈ ഉപദേ​ശ​ങ്ങൾക്കാ​കും.

12 നല്ലൊരു കുടും​ബ​ജീ​വി​തം നയിക്കാ​നും ഉത്സാഹ​ത്തോ​ടെ ജോലി ചെയ്യാ​നും മറ്റുള്ള​വ​രു​മാ​യി സമാധാ​നം കാത്തു​സൂ​ക്ഷി​ക്കാ​നും സഹായി​ക്കുന്ന തത്ത്വങ്ങ​ളും ബൈബി​ളി​ലൂ​ടെ യഹോവ പഠിപ്പി​ക്കു​ന്നു. നമ്മൾ ആരായി​രു​ന്നാ​ലും, എവിടെ ജീവി​ച്ചാ​ലും, നമുക്ക്‌ എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും ബൈബിൾത​ത്ത്വ​ങ്ങൾ എപ്പോ​ഴും നമ്മളെ സഹായി​ക്കും.—യശയ്യ 48:17 വായി​ക്കുക; പിൻകു​റിപ്പ്‌ 3 കാണുക.

നിങ്ങൾക്കു ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽ പൂർണ​മാ​യി വിശ്വ​സി​ക്കാം

ബൈബിൾ വായിക്കുന്ന ഒരു വ്യക്തി ബാബിലോണിന്റെ വീഴ്‌ചയെക്കുറിച്ചുള്ള യശയ്യയുടെ പ്രവചനം ഭാവനയിൽ കാണുന്നു

ബാബിലോണിനെ കീഴട​ക്കു​മെന്നു ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു

13. ബാബി​ലോൺ നഗരത്തിന്‌ എന്തു സംഭവി​ക്കു​മെന്ന്‌ യശയ്യ പറഞ്ഞു?

13 അനേകം ബൈബിൾപ്ര​വ​ച​നങ്ങൾ ഇതി​നോ​ടകം നിറ​വേ​റി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ബാബി​ലോൺ നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ യശയ്യ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യശയ്യ 13:19) ആ നഗരത്തെ എങ്ങനെ കീഴട​ക്കു​മെന്ന്‌ യശയ്യ കൃത്യ​മാ​യി വിവരി​ച്ചു. നഗരത്തി​നു സംരക്ഷ​ണ​മാ​യി, വലിയ കവാട​ങ്ങ​ളുള്ള കൂറ്റൻ മതിലു​ക​ളും ഒരു നദിയും ഉണ്ടായി​രു​ന്നു. എന്നാൽ ആ നദി വറ്റിക്കു​മെ​ന്നും കവാടങ്ങൾ തുറന്നു​കി​ട​ക്കു​മെ​ന്നും പോരാ​ട്ടം കൂടാ​തെ​തന്നെ ശത്രുക്കൾ ആ നഗരം കീഴട​ക്കു​മെ​ന്നും യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അതു മാത്രമല്ല, ബാബി​ലോ​ണി​നെ കീഴട​ക്കു​ന്നതു കോ​രെശ്‌ എന്നു പേരുള്ള ഒരാളാ​യി​രി​ക്കു​മെ​ന്നു​പോ​ലും യശയ്യ പ്രവചി​ച്ചു.—യശയ്യ 44:27–45:2 വായി​ക്കുക; പിൻകു​റിപ്പ്‌ 4 കാണുക.

14, 15. യശയ്യയു​ടെ പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

14 ഈ പ്രവചനം എഴുതി 200 വർഷത്തി​നു ശേഷം, ബാബി​ലോ​ണി​നെ ആക്രമി​ക്കാൻ ഒരു സൈന്യം വന്നു. ആ സേനയെ നയിച്ചത്‌ ആരായി​രു​ന്നു? പേർഷ്യ​യി​ലെ രാജാ​വായ കോ​രെശ്‌; അതെ, പ്രവച​ന​ത്തിൽ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ! പ്രവച​ന​ത്തി​ലെ മറ്റു കാര്യ​ങ്ങ​ളും നിറ​വേ​റാൻ കളമൊ​രു​ങ്ങി.

15 ശത്രുക്കൾ ആക്രമി​ക്കാ​നി​രുന്ന രാത്രി​യിൽ ബാബി​ലോ​ണി​യർ വലിയ ആഘോ​ഷ​ത്തി​മിർപ്പി​ലാ​യി​രു​ന്നു. കൂറ്റൻ മതിലു​ക​ളും നദിയും ചുറ്റു​മു​ള്ള​തു​കൊണ്ട്‌ സുരക്ഷി​ത​രാ​ണെന്ന്‌ അവർ വിചാ​രി​ച്ചു. എന്നാൽ നഗരത്തി​നു വെളി​യിൽ സംഭവി​ക്കു​ന്നതു മറ്റൊ​ന്നാണ്‌. നദിയി​ലെ ജലനി​രപ്പു താഴ്‌ത്താൻ കോ​രെ​ശും സൈന്യ​വും ചാലു കീറി വെള്ളത്തി​ന്റെ ഗതി തിരി​ച്ചു​വി​ടു​ന്നു. വെള്ളത്തി​ന്റെ ആഴം കുറഞ്ഞു. ഇപ്പോൾ പേർഷ്യൻ സൈന്യ​ത്തി​നു നദി കുറുകെ കടക്കാ​നാ​കു​ന്നു. പക്ഷേ ആ കൂറ്റൻ മതിലു​കൾ കടന്ന്‌ സൈന്യം എങ്ങനെ നഗരത്തിൽ പ്രവേ​ശി​ക്കും? പ്രവച​ന​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ നഗരക​വാ​ടം തുറന്നു​കി​ട​ന്നി​രു​ന്നു! അങ്ങനെ യുദ്ധം ചെയ്യാതെ നഗരം കീഴട​ക്കാൻ ആ സൈന്യ​ത്തി​നു കഴിഞ്ഞു.

16. (എ) ബാബി​ലോ​ണി​ന്റെ ഭാവി​യെ​ക്കു​റിച്ച്‌ യശയ്യ എന്തു പ്രവചി​ച്ചു? (ബി) യശയ്യയു​ടെ പ്രവചനം നിറ​വേ​റി​യെന്ന്‌ എങ്ങനെ അറിയാം?

16 കാല​ക്ര​മേണ ബാബി​ലോ​ണിൽ ആരും താമസി​ക്കു​ക​യി​ല്ലെ​ന്നും യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. “ഇനി ഒരിക്ക​ലും അവളിൽ ആൾത്താ​മ​സ​മു​ണ്ടാ​കില്ല, എത്ര തലമു​റകൾ പിന്നി​ട്ടാ​ലും അവിടം വാസ​യോ​ഗ്യ​മാ​യി​രി​ക്കില്ല” എന്ന്‌ യശയ്യ എഴുതി. (യശയ്യ 13:20) അങ്ങനെ സംഭവി​ച്ചോ? ബാബി​ലോൺ നഗരമു​ണ്ടാ​യി​രുന്ന സ്ഥലം, ഇറാഖി​ലെ ബാഗ്‌ദാ​ദിന്‌ ഏകദേശം 80 കിലോ​മീ​റ്റർ തെക്ക്‌, ഇപ്പോൾ വെറും നാശകൂ​മ്പാ​ര​മാ​യി​ക്കി​ട​ക്കു​ന്നു. ഇന്നും അവിടെ ആരും താമസി​ക്കു​ന്നില്ല. യഹോവ ബാബി​ലോ​ണി​നെ “നാശത്തി​ന്റെ ചൂലു​കൊണ്ട്‌” അടിച്ചു​വാ​രി.—യശയ്യ 14:22, 23.b

ബാബിലോണിന്റെ നാശാവശിഷ്ടങ്ങൾ

ബാബിലോണിന്റെ നാശാ​വ​ശി​ഷ്ട​ങ്ങൾ

17. ദൈവ​ത്തി​ന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നമുക്കു വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

17 അനേകം ബൈബിൾപ്ര​വ​ച​നങ്ങൾ ഇതി​നോ​ടകം നിറ​വേ​റി​യി​ട്ടു​ള്ള​തു​കൊണ്ട്‌ ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്ന​തും നടക്കു​മെന്നു നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാം. ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും എന്ന വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (സംഖ്യ 23:19 വായി​ക്കുക.) “നുണ പറയാൻ കഴിയാത്ത ദൈവം ദീർഘ​കാ​ലം മുമ്പ്‌ വാഗ്‌ദാ​നം ചെയ്‌ത നിത്യ​ജീ​വന്റെ പ്രത്യാശ” നമുക്കുണ്ട്‌.—തീത്തോസ്‌ 1:2.c

ബൈബി​ളി​നു നിങ്ങളു​ടെ ജീവി​തത്തെ മാറ്റാ​നാ​കും

18. ദൈവ​വ​ച​ന​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ എന്തു പറഞ്ഞു?

18 ബൈബിൾപോ​ലെ മറ്റൊരു പുസ്‌ത​ക​വു​മി​ല്ലെന്നു നമ്മൾ കണ്ടു. ബൈബിൾ മുഴുവൻ പരസ്‌പ​ര​യോ​ജി​പ്പി​ലാണ്‌. ശാസ്‌ത്രീ​യ​വും ചരി​ത്ര​പ​ര​വും ആയ കാര്യങ്ങൾ പറയു​മ്പോൾ അതു വളരെ കൃത്യ​ത​യു​ള്ള​താണ്‌. ബൈബിൾ നല്ല ഉപദേ​ശങ്ങൾ നൽകുന്നു. ഇതി​നോ​ടകം നിറ​വേ​റിയ വളരെ​യ​ധി​കം പ്രവച​ന​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. ഇനിയു​മുണ്ട്‌ ദൈവ​വ​ച​ന​ത്തി​ന്റെ സവി​ശേഷത. അതെക്കു​റിച്ച്‌ പൗലോസ്‌ അപ്പോസ്‌തലൻ എഴുതി: “ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും” ആണ്‌. എന്താണ്‌ അതിന്റെ അർഥം?—എബ്രായർ 4:12 വായി​ക്കുക.

19, 20. (എ) നിങ്ങൾ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) ബൈബിൾ എന്ന സമ്മാനം ലഭിച്ച​തിൽ നിങ്ങൾക്കു നന്ദിയു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം?

19 ബൈബി​ളി​നു നിങ്ങളു​ടെ ജീവി​തത്തെ മാറ്റാ​നാ​കും. നിങ്ങൾ ശരിക്കും എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ സഹായി​ക്കും. അത്‌ നിങ്ങളു​ടെ ഉള്ളിന്റെ ഉള്ളിലെ വികാ​ര​വി​ചാ​രങ്ങൾ തിരി​ച്ച​റി​യാൻ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമ്മൾ പറഞ്ഞേ​ക്കാം. എന്നാൽ ആ സ്‌നേഹം തെളി​യി​ക്കാൻ നമ്മൾ ബൈബിൾ പറയു​ന്ന​തു​പോ​ലെ ജീവി​ക്കണം.

20 ബൈബിൾ യഥാർഥ​ത്തിൽ ദൈവ​ത്തിൽനി​ന്നുള്ള പുസ്‌ത​ക​മാണ്‌. നിങ്ങൾ അതു വായി​ക്കാൻ, അതു പഠിക്കാൻ, അതിനെ സ്‌നേ​ഹി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. ഇങ്ങനെ​യൊ​രു സമ്മാനം കിട്ടി​യ​തിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക. ബൈബി​ളി​ന്റെ പഠനം ഉപേക്ഷി​ക്ക​രുത്‌. അങ്ങനെ മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിങ്ങൾക്കു മനസ്സി​ലാ​കും. അടുത്ത അധ്യാ​യ​ത്തിൽ ആ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കും.

a ബൈബിളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ പരസ്‌പ​ര​വി​രു​ദ്ധ​മാ​ണെന്നു ചിലർ പറയുന്നു. എന്നാൽ അതു ശരിയല്ല. യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപ​ത്രി​ക​യു​ടെ 3-ഉം 31-ഉം പേജുകൾ കാണുക.

b ബൈബിൾപ്രവചനത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്ന ലഘുപ​ത്രി​ക​യു​ടെ 27-29 പേജുകൾ വായി​ക്കുക.

c നിറവേറിയ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണു ബാബി​ലോ​ണി​ന്റെ നാശ​ത്തെ​പ്പ​റ്റി​യു​ള്ളത്‌. യേശു​ക്രിസ്‌തു​വി​നെ സംബന്ധിച്ച പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ പിൻകു​റിപ്പ്‌ 5 കാണുക.

ചുരുക്കം

സത്യം 1: ബൈബിൾ—ദൈവ​ത്തിൽനി​ന്നുള്ള പുസ്‌ത​കം

“തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.”—2 തിമൊ​ഥെ​യൊസ്‌ 3:16

മറ്റു പുസ്‌ത​ക​ങ്ങ​ളിൽനിന്ന്‌ ബൈബിൾ വ്യത്യസ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

ഏകദേശം 2,600 ഭാഷയി​ലേക്കു ബൈബിൾ പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌. അതിന്റെ കോടി​ക്ക​ണ​ക്കി​നു പ്രതി​ക​ളും അച്ചടി​ച്ചി​രി​ക്കു​ന്നു.

മറ്റെങ്ങും കാണാത്ത വിവരങ്ങൾ അതിലുണ്ട്‌.

  • 1 തെസ്സ​ലോ​നി​ക്യർ 2:13

    ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ദൈവ​മാണ്‌.

  • 2 പത്രോസ്‌ 1:21

    തന്റെ ചിന്തകൾ എഴുതാൻ ദൈവം മനുഷ്യ​രെ ഉപയോ​ഗി​ച്ചു.

സത്യം 2: ബൈബിൾ ഒരു പ്രവച​ന​പുസ്‌തകം

“നുണ പറയാൻ കഴിയാത്ത ദൈവം.”—തീത്തോസ്‌ 1:2.

നിങ്ങൾക്കു ബൈബി​ളിൽ പൂർണ​മാ​യി വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

  • യശയ്യ 44:27–45:2

    ബാബിലോൺ കീഴട​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ അതിനു നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പേ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു.

  • 2 തിമൊ​ഥെ​യൊസ്‌ 3:1-5

    ബൈബിൾപ്രവചനങ്ങൾ ഇന്നു നിറ​വേ​റു​ന്നു.

  • സംഖ്യ 23:19

    ഭാവിയെക്കുറിച്ച്‌ ബൈബിൾ പറയു​ന്നതു നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാം.

സത്യം 3: ബൈബിൾ എഴുതി​യി​രി​ക്കു​ന്നതു നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നാണ്‌

“നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും . . . ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” —യശയ്യ 48:17

ബൈബിളിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തെല്ലാം മനസ്സി​ലാ​യി?

  • ഇയ്യോബ്‌ 26:7; യശയ്യ 40:22

    ശാസ്‌ത്രീയകാര്യങ്ങളെക്കുറിച്ച്‌ ബൈബി​ളി​ലു​ള്ളതു കൃത്യ​ത​യുള്ള വിവര​ങ്ങ​ളാണ്‌.

  • സംഖ്യ 20:2-12

    ബൈബിളെഴുത്തുകാർ സത്യസ​ന്ധ​മാ​യി കാര്യങ്ങൾ എഴുതി.

  • മത്തായി 5–7

    എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം, മറ്റുള്ള​വ​രു​മാ​യി എങ്ങനെ ഒത്തു​പോ​കാം, എങ്ങനെ പ്രാർഥി​ക്കണം, പണത്തെ എങ്ങനെ വീക്ഷി​ക്കണം തുടങ്ങിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം യേശു പറഞ്ഞു.

സത്യം 4: ബൈബിളിനു നിങ്ങളു​ടെ ജീവി​തത്തെ മാറ്റാ​നാ​കും

“ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും”ആണ്‌.—എബ്രായർ 4:12.

ദൈവവചനം നിങ്ങളെ എങ്ങനെ സഹായി​ക്കും?

  • ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മനസ്സി​ലാ​ക്കാൻ അതു സഹായി​ക്കും.

  • നിങ്ങൾ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കും.

  • നിങ്ങളിൽനിന്ന്‌ ദൈവം എന്താണു പ്രതീ​ക്ഷി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

നിങ്ങൾ ബൈബിൾ വായി​ക്കാൻ, അതു പഠിക്കാൻ, അതിനെ സ്‌നേ​ഹി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക