വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 5 പേ. 52-61
  • മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ മോച​ന​വില?
  • യഹോവ മോച​ന​വില നൽകിയ വിധം
  • മോച​ന​വി​ല​യിൽനിന്ന്‌ നിങ്ങൾക്കും പ്രയോ​ജനം നേടാം!
  • മോച​ന​വി​ല​യിൽ നിങ്ങൾ വിശ്വാ​സ​മർപ്പി​ക്കു​മോ?
  • യഹോവ ‘അനേകർക്കുവേണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • മോചനവിലയോട്‌ എന്നെന്നും നന്ദിയുള്ളവരായിരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ക്രിസ്‌തുവിന്റെ മറുവില രക്ഷയ്‌ക്കുള്ള ദൈവമാർഗം
    വീക്ഷാഗോപുരം—1999
  • ഏറ്റവും നല്ല സമ്മാനം ഏതാണ്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 5 പേ. 52-61

അധ്യായം അഞ്ച്‌

മോച​ന​വില—ദൈവ​ത്തി​ന്റെ ഏറ്റവും വലിയ സമ്മാനം

1, 2. (എ) ഒരു സമ്മാനം നിങ്ങൾ മൂല്യ​മു​ള്ള​താ​യി കണക്കാ​ക്കു​ന്നത്‌ എപ്പോ​ഴാണ്‌? (ബി) മോച​ന​വില ദൈവ​ത്തി​ന്റെ ഏറ്റവും വലിയ സമ്മാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

നിങ്ങൾക്കു കിട്ടി​യി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും നല്ല സമ്മാനം എന്താണ്‌? ഒരു സമ്മാനം നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ട​ണ​മെ​ങ്കിൽ അതു വിലകൂ​ടി​യ​താ​യി​രി​ക്ക​ണ​മെ​ന്നില്ല. പകരം നിങ്ങൾക്ക്‌ ശരിക്കും ആവശ്യ​മുള്ള ഒന്നായി​രി​ക്കണം. നിങ്ങളെ സന്തോ​ഷി​പ്പി​ക്കുന്ന അങ്ങനെ​യൊ​രു സമ്മാനം കിട്ടു​മ്പോൾ നിങ്ങൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കും. നിങ്ങൾ അതു മൂല്യ​മു​ള്ള​താ​യി കരുതും.

2 ദൈവം തന്നിട്ടുള്ള സമ്മാന​ങ്ങ​ളിൽവെച്ച്‌ ഒരെണ്ണം മറ്റ്‌ എന്തി​നെ​ക്കാ​ളും നമുക്ക്‌ ആവശ്യ​മുള്ള ഒന്നാണ്‌. മനുഷ്യർക്കു ദൈവം തന്നിട്ടുള്ള ഏറ്റവും വലിയ സമ്മാന​മാണ്‌ അത്‌. ഈ അധ്യാ​യ​ത്തി​ലൂ​ടെ നമ്മൾ പഠിക്കാൻ പോകു​ന്നത്‌, നമ്മൾ എന്നേക്കും ജീവി​ക്കു​ന്ന​തി​നാ​യി യഹോവ തന്റെ പുത്ര​നായ യേശു​ക്രിസ്‌തു​വി​നെ അയച്ചതി​നെ​ക്കു​റി​ച്ചാണ്‌. (മത്തായി 20:28 വായി​ക്കുക.) യേശു​വി​നെ ഒരു മോച​ന​വി​ല​യാ​യി ഭൂമി​യി​ലേക്ക്‌ അയച്ചു​കൊണ്ട്‌ യഹോവ നമ്മളെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ച്ചു.

എന്താണ്‌ മോച​ന​വില?

3. എന്തു​കൊ​ണ്ടാ​ണു മനുഷ്യർ മരിക്കു​ന്നത്‌?

3 പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മനുഷ്യ​രെ വിടു​വി​ക്കാൻ യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​മാ​ണു മോച​ന​വില. (എഫെസ്യർ 1:7) മോച​ന​വില ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ ഏദെൻ തോട്ട​ത്തിൽ നടന്നത്‌ എന്താ​ണെന്നു നമ്മൾ അറിയണം. നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമും ഹവ്വയും പാപം ചെയ്‌തു. അതു​കൊണ്ട്‌ അവർ മരിച്ചു. ആദാമിൽനി​ന്നും ഹവ്വയിൽനി​ന്നും പാപം കൈമാ​റി​ക്കി​ട്ടി​യ​തു​കൊണ്ട്‌ നമ്മളും മരിക്കു​ന്നു.—പിൻകു​റിപ്പ്‌ 9 കാണുക.

4. ആദാം ആരായി​രു​ന്നു? ആദാമിന്‌ എങ്ങനെ​യുള്ള ജീവനാ​ണു​ണ്ടാ​യി​രു​ന്നത്‌?

4 ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ യഹോവ അമൂല്യ​മായ ഒന്ന്‌, അതായത്‌ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ, ആദാമി​നു നൽകി. ആദാമി​നു പൂർണ​ത​യുള്ള മനസ്സും പൂർണ​ത​യുള്ള ശരീര​വും ഉണ്ടായി​രു​ന്നു. ആദാം ഒരിക്ക​ലും രോഗി​യാ​കു​ക​യോ വൃദ്ധനാ​കു​ക​യോ മരിക്കു​ക​യോ ഇല്ലായി​രു​ന്നു. യഹോവ ആദാമി​നെ സൃഷ്ടി​ച്ച​തു​കൊണ്ട്‌ അപ്പന്റെ സ്ഥാനമാണ്‌ യഹോ​വയ്‌ക്കു​ള്ളത്‌. (ലൂക്കോസ്‌ 3:38) യഹോവ പതിവാ​യി ആദാമി​നോ​ടു സംസാ​രി​ച്ചി​രു​ന്നു. ആദാമിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്ന​തെന്നു ദൈവം വിശദ​മാ​യി പറഞ്ഞു. കൂടാതെ സന്തോ​ഷ​ത്തോ​ടെ ചെയ്യാ​നാ​കുന്ന ജോലി​യും ആദാമി​നു കൊടു​ത്തു.—ഉൽപത്തി 1:28-30; 2:16, 17.

5. “ദൈവ​ത്തി​ന്റെ ഛായയിൽ” ആദാമി​നെ സൃഷ്ടിച്ചു എന്നു ബൈബി​ളിൽ പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?

5 “ദൈവ​ത്തി​ന്റെ ഛായയിൽ” ആണ്‌ ആദാമി​നെ സൃഷ്ടി​ച്ചത്‌. (ഉൽപത്തി 1:27) സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നിങ്ങനെ തനിക്കുള്ള ഗുണങ്ങൾ യഹോവ ആദാമി​നും കൊടു​ത്തു. ദൈവം ആദാമിന്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം നൽകി. ആദാം ഒരു യന്ത്രമ​നു​ഷ്യ​നാ​യി​രു​ന്നില്ല. ശരിയോ തെറ്റോ തിര​ഞ്ഞെ​ടുത്ത്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ കഴിയുന്ന വിധത്തി​ലാ​ണു ദൈവം ആദാമി​നെ സൃഷ്ടി​ച്ചത്‌. ദൈവത്തെ അനുസ​രി​ക്കാൻ തീരു​മാ​നി​ച്ചി​രു​ന്നെ​ങ്കിൽ ആദാമി​നു പറുദീ​സ​യിൽ എന്നെ​ന്നേ​ക്കും ജീവി​ക്കാ​നാ​കു​മാ​യി​രു​ന്നു.

6. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ ആദാമിന്‌ എന്താണു നഷ്ടപ്പെ​ട്ടത്‌? ഇതു നമ്മളെ എങ്ങനെ ബാധി​ക്കു​ന്നു?

6 ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ച്‌ മരണശി​ക്ഷയ്‌ക്കു വിധി​ക്ക​പ്പെ​ട്ട​പ്പോൾ ആദാം ഒരു വലിയ വില​യൊ​ടു​ക്കി. യഹോ​വ​യു​മാ​യുള്ള പ്രത്യേക സ്‌നേ​ഹ​ബ​ന്ധ​വും പൂർണ​ത​യുള്ള ജീവനും പറുദീ​സാ​ഭ​വ​ന​വും ആദാമി​നു നഷ്ടപ്പെട്ടു. (ഉൽപത്തി 3:17-19) ആദാമും ഹവ്വയും ദൈവത്തെ അനുസ​രി​ക്കേണ്ടാ എന്നു തീരു​മാ​നി​ച്ച​തു​കൊണ്ട്‌ അവർക്ക്‌ ഇനി ഒരു പ്രത്യാ​ശ​യും ഇല്ലായി​രു​ന്നു. ആദാമി​ന്റെ പ്രവർത്ത​ന​ത്തി​ലൂ​ടെ “പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (റോമർ 5:12) പാപം ചെയ്‌ത​പ്പോൾ ആദാം, തന്നെത്ത​ന്നെ​യും നമ്മളെ​യും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തി​ലേക്കു ‘വിറ്റു.’ (റോമർ 7:14) അങ്ങനെ​യെ​ങ്കിൽ നമുക്കു പ്രത്യാ​ശയ്‌ക്കു വകയു​ണ്ടോ? ഉണ്ട്‌.

7, 8. എന്താണു മോച​ന​വില?

7 എന്താണു മോച​ന​വില? മോച​ന​വില എന്നു പറയു​മ്പോൾ മുഖ്യ​മാ​യും രണ്ടു കാര്യ​ങ്ങ​ളാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഒന്നാമ​താ​യി, ആരെ​യെ​ങ്കി​ലും വിടു​വി​ക്കാ​നോ എന്തെങ്കി​ലും തിരികെ കിട്ടാ​നോ കൊടു​ക്കുന്ന വിലയാ​ണു മോച​ന​വില. രണ്ടാമ​താ​യി, എന്തി​ന്റെ​യെ​ങ്കി​ലും മൂല്യ​ത്തി​നു തുല്യ​മാ​യി കൊടു​ക്കുന്ന വില, അഥവാ നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കുന്ന തുക, ആണ്‌ മോച​ന​വില.

8 ആദാം പാപം ചെയ്‌ത്‌ നമ്മുടെ മേൽ മരണം വരുത്തി​വെ​ച്ച​പ്പോ​ഴു​ണ്ടായ കേടു​പാ​ടി​നു തക്ക നഷ്ടപരി​ഹാ​രം കൊടു​ക്കാൻ ഒരു മനുഷ്യ​നും കഴിയി​ല്ലാ​യി​രു​ന്നു. എന്നാൽ യഹോവ, പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും നമ്മളെ വിടു​വി​ക്കാൻ വഴി​യൊ​രു​ക്കി. മോച​ന​വി​ല​യു​ടെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും അതിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും നമുക്കു നോക്കാം.

യഹോവ മോച​ന​വില നൽകിയ വിധം

9. മോച​ന​വി​ല​യാ​യി എന്തു നൽകണ​മാ​യി​രു​ന്നു?

9 ആദാം നഷ്ടപ്പെ​ടു​ത്തിയ പൂർണ​ത​യുള്ള ജീവനു പകരം മോച​ന​വില കൊടു​ക്കാൻ നമുക്ക്‌ ആർക്കും ഒരിക്ക​ലും കഴിയി​ല്ലാ​യി​രു​ന്നു. എന്തു​കൊണ്ട്‌? കാരണം നമ്മളെ​ല്ലാം അപൂർണ​രാണ്‌. (സങ്കീർത്തനം 49:7, 8) മോച​ന​വി​ല​യാ​യി കൊടു​ക്കേ​ണ്ടി​യി​രു​ന്നതു പൂർണ​ത​യുള്ള മറ്റൊരു മനുഷ്യ​ജീ​വ​നാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അതിനെ “തത്തുല്യ​മായ ഒരു മോച​ന​വില” എന്നു വിളി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:6) മോച​ന​വി​ലയ്‌ക്ക്‌ ആദാം നഷ്ടപ്പെ​ടു​ത്തിയ ജീവന്റെ അതേ മൂല്യ​മു​ണ്ടാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.

10. യഹോവ എങ്ങനെ​യാ​ണു മോച​ന​വില നൽകി​യത്‌?

10 യഹോവ എങ്ങനെ​യാ​ണു മോച​ന​വില നൽകി​യത്‌? താൻ ഏറ്റവും പ്രിയ​പ്പെ​ടുന്ന മകനെ യഹോവ ഭൂമി​യി​ലേക്ക്‌ അയച്ചു. യേശു​വെന്ന ആ മകൻ ദൈവ​ത്തി​ന്റെ ആദ്യസൃ​ഷ്ടി​യാ​യി​രു​ന്നു. (1 യോഹ​ന്നാൻ 4:9, 10) യേശു തന്റെ പിതാ​വി​നെ​യും സ്വർഗീ​യ​ഭ​വ​ന​ത്തെ​യും ഉപേക്ഷിച്ച്‌ പോരാൻ തയ്യാറാ​യി. (ഫിലി​പ്പി​യർ 2:7) യഹോവ യേശു​വി​നെ സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യി​ലേക്കു മാറ്റി. യേശു പാപമി​ല്ലാത്ത, പൂർണ​ത​യുള്ള ഒരു മനുഷ്യ​നാ​യി ജനിച്ചു.—ലൂക്കോസ്‌ 1:35.

ദണ്ഡനസ്‌തംഭത്തിൽ യേശു വേദനയോടെ മരിക്കുന്നു

യഹോവ പ്രിയ​പു​ത്രനെ നമുക്കു​വേണ്ടി ഒരു മോച​ന​വി​ല​യാ​യി നൽകി

11. എല്ലാ മനുഷ്യർക്കും​വേണ്ടി മോച​ന​വി​ല​യാ​കാൻ ഒരു മനുഷ്യന്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

11 യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ ആദ്യമ​നു​ഷ്യ​നായ ആദാം, എല്ലാ മനുഷ്യർക്കും കിട്ടേ​ണ്ടി​യി​രുന്ന പൂർണ​ത​യുള്ള ജീവൻ നഷ്ടപ്പെ​ടു​ത്തി. ആദാമി​ന്റെ എല്ലാ മക്കൾക്കും​വേണ്ടി മരണത്തെ ഇല്ലാതാ​ക്കാൻ ആർക്കു കഴിയു​മാ​യി​രു​ന്നു? (റോമർ 5:19 വായി​ക്കുക.) ഒരിക്ക​ലും പാപം ചെയ്യാത്ത യേശു​വിന്‌. യേശു തന്റെ പൂർണ​ത​യുള്ള ജീവൻ മോച​ന​വി​ല​യാ​യി നൽകി. (1 കൊരി​ന്ത്യർ 15:45) ആ പൂർണ​ജീ​വൻ ഉപയോ​ഗിച്ച്‌ ആദാമി​ന്റെ എല്ലാ മക്കൾക്കും​വേണ്ടി മരണത്തെ ഇല്ലാതാ​ക്കാ​നാ​കു​മാ​യി​രു​ന്നു.—1 കൊരി​ന്ത്യർ 15:21, 22.

12. യേശു​വിന്‌ ഇത്രയ​ധി​കം യാതനകൾ സഹി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

12 എത്രയ​ധി​കം യാതനകൾ സഹിച്ചാ​ണു യേശു മരിച്ച​തെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. യേശു​വി​നെ ക്രൂര​മാ​യി ചാട്ടയ്‌ക്ക്‌ അടിച്ചു. ദണ്ഡനസ്‌തം​ഭ​ത്തിൽ തറച്ചു. ഒടുവിൽ യേശു അതി​വേ​ദ​ന​യോ​ടെ ഇഞ്ചിഞ്ചാ​യി മരിച്ചു. (യോഹ​ന്നാൻ 19:1, 16-18, 30) യേശു​വിന്‌ ഇത്രയ​ധി​കം യാതനകൾ സഹി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം കഠിന​മായ പരി​ശോ​ധ​ന​ക​ളു​ണ്ടാ​യാൽ ഒരു മനുഷ്യ​നും ദൈവ​ത്തോ​ടു വിശ്വസ്‌ത​നാ​യി​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സാത്താന്റെ വാദം. എന്നാൽ അതിക​ഠി​ന​മായ പരി​ശോ​ധ​നകൾ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും ഒരു പൂർണ​മ​നു​ഷ്യ​നു ദൈവ​ത്തോ​ടു വിശ്വസ്‌ത​നാ​യി​രി​ക്കാ​നാ​കു​മെന്നു യേശു തെളി​യി​ച്ചു. യഹോ​വയ്‌ക്കു യേശു​വി​നെ​ക്കു​റിച്ച്‌ എത്ര അഭിമാ​നം തോന്നി​ക്കാ​ണും!—സുഭാ​ഷി​തങ്ങൾ 27:11; പിൻകു​റിപ്പ്‌ 15 കാണുക.

13. എങ്ങനെ​യാ​ണു മോച​ന​വില നൽകി​യത്‌?

13 എങ്ങനെ​യാ​ണു മോച​ന​വില നൽകി​യത്‌? തന്റെ ജീവന്റെ മൂല്യം യേശു പിതാ​വി​നു നൽകി. എ.ഡി. 33-ൽ, ജൂതക​ല​ണ്ട​റി​ലെ നീസാൻ മാസം 14-ാം തീയതി യേശു ശത്രു​ക്ക​ളു​ടെ കൈയാൽ കൊല്ല​പ്പെ​ടാൻ യഹോവ അനുവ​ദി​ച്ചു. (എബ്രായർ 10:10) മൂന്നു ദിവസ​ത്തി​നു ശേഷം യഹോവ യേശു​വി​നെ ജീവനി​ലേക്കു കൊണ്ടു​വന്നു; ഒരു മനുഷ്യ​നാ​യി​ട്ടല്ല, ഒരു ആത്മവ്യ​ക്തി​യാ​യിട്ട്‌. പിന്നീട്‌ സ്വർഗ​ത്തിൽ പിതാ​വി​ന്റെ അടു​ത്തേക്കു മടങ്ങി​പ്പോയ യേശു തന്റെ പൂർണ​മ​നു​ഷ്യ​ജീ​വന്റെ മൂല്യം മോച​ന​വി​ല​യാ​യി യഹോ​വയ്‌ക്കു നൽകി. (എബ്രായർ 9:24) അങ്ങനെ യേശു മോച​ന​വില നൽകി​യ​തു​കൊണ്ട്‌ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചി​ത​രാ​കാ​നുള്ള അവസരം നമുക്കു ലഭിച്ചു.—റോമർ 3:23, 24 വായി​ക്കുക.

മോച​ന​വി​ല​യിൽനിന്ന്‌ നിങ്ങൾക്കും പ്രയോ​ജനം നേടാം!

14, 15. നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടാൻ നമ്മൾ എന്തു ചെയ്യണം?

14 ദൈവ​ത്തി​ന്റെ ഏറ്റവും വലിയ സമ്മാന​ത്തിൽനിന്ന്‌ നമുക്ക്‌ ഇപ്പോൾത്തന്നെ പ്രയോ​ജനം കിട്ടു​ന്നുണ്ട്‌. അത്‌ എങ്ങനെ​യെ​ന്നും ഭാവി​യിൽ പ്രയോ​ജനം കിട്ടാ​നി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമുക്കു നോക്കാം.

15 നമ്മുടെ പാപങ്ങൾക്കു ക്ഷമ ലഭിക്കു​ന്നു. എപ്പോ​ഴും ശരിയാ​യതു ചെയ്യാൻ അത്ര എളുപ്പമല്ല. നമുക്കു തെറ്റു പറ്റുന്നു. ശരിയ​ല്ലാത്ത കാര്യങ്ങൾ ചില​പ്പോൾ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. (കൊ​ലോ​സ്യർ 1:13, 14) നമുക്ക്‌ എങ്ങനെ ക്ഷമ ലഭിക്കും? ചെയ്‌ത തെറ്റി​നെ​ക്കു​റിച്ച്‌ നമുക്കു ശരിക്കും ഖേദം തോന്നണം; താഴ്‌മ​യോ​ടെ യഹോ​വ​യോ​ടു ക്ഷമ യാചി​ക്കണം. അങ്ങനെ ചെയ്യു​മ്പോൾ നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—1 യോഹ​ന്നാൻ 1:8, 9.

16. നല്ല മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

16 നമുക്ക്‌ ഒരു നല്ല മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കാ​നാ​കും. തെറ്റായ ഒരു കാര്യം ചെയ്‌തെന്നു മനസ്സാക്ഷി പറയു​മ്പോൾ നമുക്കു കുറ്റ​ബോ​ധം തോന്നു​ന്നു. പ്രതീ​ക്ഷയ്‌ക്കു വകയി​ല്ലാത്ത വില​കെ​ട്ട​വ​രാ​ണെ​ന്നു​പോ​ലും നമുക്കു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ മടുത്തു​പോ​കേണ്ട കാര്യ​മില്ല. ക്ഷമയ്‌ക്കാ​യി യഹോ​വ​യോ​ടു യാചി​ക്കു​ന്നെ​ങ്കിൽ ഉറപ്പാ​യും യഹോവ അതു ശ്രദ്ധി​ക്കും, നമ്മളോ​ടു ക്ഷമിക്കും! (എബ്രായർ 9:13, 14) ഏതു പ്രശ്‌ന​ത്തെ​പ്പ​റ്റി​യും കുറവു​ക​ളെ​പ്പ​റ്റി​യും നമ്മൾ യഹോ​വ​യോ​ടു സംസാ​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (എബ്രായർ 4:14-16) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമുക്കു ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നാ​കും.

17. യേശു നമുക്കു​വേണ്ടി മരിച്ച​തു​കൊണ്ട്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ സാധ്യ​മാണ്‌?

17 നമുക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യുണ്ട്‌. “പാപം തരുന്ന ശമ്പളം മരണം. ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള നിത്യ​ജീ​വ​നും.” (റോമർ 6:23) യേശു നമുക്കു​വേണ്ടി മരിച്ച​തു​കൊണ്ട്‌ നമുക്കു പൂർണാ​രോ​ഗ്യ​ത്തോ​ടെ എന്നെന്നും ജീവി​ക്കാ​നാ​കും. (വെളി​പാട്‌ 21:3, 4) പക്ഷേ ആ അനു​ഗ്ര​ഹങ്ങൾ കിട്ടാൻ നമ്മൾ എന്തു ചെയ്യണം?

മോച​ന​വി​ല​യിൽ നിങ്ങൾ വിശ്വാ​സ​മർപ്പി​ക്കു​മോ?

18. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ എങ്ങനെ അറിയാം?

18 ഒരാൾ നിങ്ങൾക്കു മനോ​ഹ​ര​മായ ഒരു സമ്മാനം തരു​മ്പോൾ നിങ്ങൾക്ക്‌ എത്രയ​ധി​കം സന്തോഷം തോന്നും! നമുക്കു ലഭിക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും അമൂല്യ​മായ സമ്മാന​മാ​ണു മോച​ന​വില. അതിനു നമുക്ക്‌ യഹോ​വ​യോട്‌ ആഴമായ നന്ദിയു​ണ്ടാ​യി​രി​ക്കണം. യോഹ​ന്നാൻ 3:16 പറയുന്നു: “ദൈവം അവനെ (തന്റെ ഏകജാ​ത​നായ മകനെ) ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.” അതെ, യഹോവ നമ്മളെ അത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു തന്റെ പ്രിയ​മ​ക​നായ യേശു​വി​നെ നമുക്കു​വേണ്ടി നൽകി​യത്‌. യേശു​വി​നും നമ്മളോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു നമുക്ക്‌ അറിയാം. അതു​കൊ​ണ്ടാ​ണ​ല്ലോ യേശു നമുക്കു​വേണ്ടി മരിക്കാൻ തയ്യാറാ​യത്‌. (യോഹ​ന്നാൻ 15:13) മോച​ന​വി​ല​യെന്ന ഈ സമ്മാനം നൽകിയ യഹോ​വ​യും യേശു​വും നിങ്ങളെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—ഗലാത്യർ 2:20.

ഒരു സ്‌ത്രീ ബൈബിൾ പഠിക്കുന്നു

യഹോവയെക്കുറിച്ച്‌ കൂടുതൽ പഠിക്കു​മ്പോൾ നമ്മൾ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​രാ​കും, ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​ക്കും

19, 20. (എ) നിങ്ങൾക്ക്‌ എങ്ങനെ യഹോവയുടെ സ്‌നേഹിതനാകാം? (ബി) യേശു​വി​ന്റെ മോച​ന​വി​ലയെ അംഗീ​ക​രി​ക്കു​ന്നെന്നു നിങ്ങൾക്ക്‌ എങ്ങനെ കാണി​ക്കാം?

19 ദൈവ​ത്തി​ന്റെ വലിയ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ പഠിച്ചു​ക​ഴി​ഞ്ഞ​ല്ലോ. അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​കാം? ഒട്ടും അറിയാത്ത ഒരാളെ സ്‌നേ​ഹി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. എന്നാൽ നമുക്ക്‌ യഹോ​വയെ അറിയാൻ പറ്റു​മെന്ന്‌ യോഹ​ന്നാൻ 17:3 പറയുന്നു. അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം വർധി​ക്കും. യഹോ​വയ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കും. നിങ്ങൾ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​കും. അതു​കൊണ്ട്‌ ബൈബിൾ പഠിച്ചു​കൊണ്ട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടു​തൽക്കൂ​ടു​തൽ മനസ്സി​ലാ​ക്കുക.—1 യോഹ​ന്നാൻ 5:3.

20 യേശു​ക്രിസ്‌തു​വി​ന്റെ മോച​ന​വി​ല​യിൽ വിശ്വാ​സ​മു​ണ്ടെന്നു കാണി​ക്കുക. “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌” എന്നു ബൈബിൾ പറയുന്നു. (യോഹ​ന്നാൻ 3:36) വിശ്വ​സി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം? അതിന്റെ അർഥം യേശു പഠിപ്പിച്ച കാര്യങ്ങൾ ചെയ്യുക എന്നാണ്‌. (യോഹ​ന്നാൻ 13:15) യേശു​വിൽ വിശ്വ​സി​ക്കു​ന്നെന്നു വെറുതേ പറഞ്ഞതു​കൊണ്ട്‌ കാര്യ​മില്ല. മോച​ന​വി​ലയെ അംഗീ​ക​രി​ക്കു​ന്നെന്നു കാണി​ക്കാൻ വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കേ​ണ്ട​തു​മുണ്ട്‌. കാരണം ‘പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സം ചത്തതാണ്‌’ എന്ന്‌ യാക്കോബ്‌ 2:26 പറയുന്നു.

21, 22. (എ) എല്ലാ വർഷവും ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു നമ്മൾ കൂടി​വ​രേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) 6-ഉം 7-ഉം അധ്യാ​യ​ങ്ങ​ളിൽ എന്തു ചർച്ച ചെയ്യും?

21 യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രുക. തന്റെ മരണത്തി​ന്റെ ഓർമ നമ്മൾ ആചരി​ക്ക​ണ​മെന്ന്‌ മരിക്കു​ന്ന​തി​നു മുമ്പുള്ള വൈകു​ന്നേരം യേശു പഠിപ്പി​ച്ചു. എല്ലാ വർഷവും നടത്തുന്ന ഈ ആചരണത്തെ സ്‌മാ​രകം അഥവാ “കർത്താ​വി​ന്റെ അത്താഴം” എന്നാണു വിളി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 11:20; മത്തായി 26:26-28) തന്റെ പൂർണ​ത​യുള്ള ജീവൻ നമുക്കു​വേണ്ടി മോച​ന​വി​ല​യാ​യി നൽകി​യതു നമ്മൾ ഓർക്കാൻ യേശു ആഗ്രഹി​ക്കു​ന്നു. “എന്റെ ഓർമയ്‌ക്കു​വേണ്ടി ഇതു തുടർന്നും ചെയ്യുക” എന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 22:19 വായി​ക്കുക.) സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രു​മ്പോൾ നിങ്ങൾ മോച​ന​വി​ല​യും, യഹോ​വയ്‌ക്കും യേശു​വി​നും നമ്മളോ​ടുള്ള വലിയ സ്‌നേ​ഹ​വും ഓർക്കു​ന്നെന്നു കാണി​ക്കു​ക​യാ​യി​രി​ക്കും.—പിൻകു​റിപ്പ്‌ 16 കാണുക.

22 നമുക്കു ലഭിക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും വലിയ സമ്മാന​മാ​ണു മോച​ന​വില. (2 കൊരി​ന്ത്യർ 9:14, 15) മരിച്ചു​പോയ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്കു​പോ​ലും ഈ വലിയ സമ്മാനം പ്രയോ​ജ​ന​പ്പെ​ടും. അത്‌ എങ്ങനെ സാധ്യ​മാ​കു​മെന്ന്‌ 6-ഉം 7-ഉം അധ്യാ​യ​ങ്ങ​ളിൽ ചർച്ച ചെയ്യും.

ചുരുക്കം

സത്യം 1: നമുക്കെല്ലാം മോച​ന​വില ആവശ്യ​മാണ്‌

‘മനുഷ്യ​പു​ത്രൻ വന്നത്‌ അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നാണ്‌.’—മത്തായി 20:28.

നമുക്കു മോച​ന​വില ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ഉൽപത്തി 3:17-19

    ദൈവത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ ആദാമിന്‌ യഹോ​വ​യു​മാ​യു​ണ്ടാ​യി​രുന്ന പ്രത്യേ​കസ്‌നേ​ഹ​ബ​ന്ധ​വും പൂർണ​ത​യുള്ള ജീവനും പറുദീ​സാ​ഭ​വ​ന​വും നഷ്ടപ്പെട്ടു.

  • റോമർ 5:12

    ആദാം അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊ​ണ്ടു പാപവും മരണവും നമ്മളി​ലേ​ക്കും വന്നു.

  • എഫെസ്യർ 1:7

    പാപത്തിൽനിന്നും മരണത്തിൽനി​ന്നും മനുഷ്യ​രെ വിടു​വി​ക്കാൻ യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​മാ​ണു മോച​ന​വില.

സത്യം 2: യഹോവ മോച​ന​വില നൽകി

“തന്റെ ഏകജാ​ത​നി​ലൂ​ടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോക​ത്തേക്ക്‌ അയച്ചു.”—1 യോഹ​ന്നാൻ 4:9

യഹോവ മോച​ന​വില നൽകി​യത്‌ എങ്ങനെ?

  • സങ്കീർത്തനം 49:7, 8

    ആദാം നഷ്ടപ്പെ​ടു​ത്തിയ പൂർണ​ജീ​വനു പകരം മോച​ന​വില കൊടു​ക്കാൻ നമുക്ക്‌ ആർക്കും കഴിയു​മാ​യി​രു​ന്നില്ല.

  • ലൂക്കോസ്‌ 1:35

    പൂർണതയുള്ള ഒരു മനുഷ്യ​നാ​യി ജനിക്കാൻ യഹോവ തന്റെ പ്രിയ​പു​ത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു.

  • റോമർ 3:23, 24; എബ്രായർ 9:24

    ഉയിർപ്പിക്കപ്പെട്ടശേഷം സ്വർഗ​ത്തി​ലേക്കു മടങ്ങി​പ്പോയ യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വന്റെ മൂല്യം മോച​ന​വി​ല​യാ​യി യഹോ​വയ്‌ക്കു കൊടു​ത്തു.

സത്യം 3: മോചനവില നമുക്ക്‌ യഥാർഥ​പ്ര​ത്യാ​ശ നൽകുന്നു

“ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല.” —വെളി​പാട്‌ 21:4

മോചനവിലയിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പ്രയോ​ജ​നങ്ങൾ ലഭിക്കു​ന്നു?

  • 1 യോഹ​ന്നാൻ 1:8, 9

    നമ്മുടെ പാപങ്ങൾക്കു ക്ഷമ ലഭിക്കു​ന്നു.

  • എബ്രായർ 9:13, 14

    നമുക്ക്‌ ഒരു നല്ല മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കാ​നാ​കും.

  • റോമർ 6:23

    നമുക്കു നിത്യ​ജീ​വന്റെ പ്രത്യാ​ശ​യുണ്ട്‌.

  • ഗലാത്യർ 2:20

    യഹോവയും യേശു​വും നമ്മളെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു മോച​ന​വി​ല​യെന്ന സമ്മാനം തെളി​യി​ക്കു​ന്നു.

സത്യം 4: മോചനവിലയിൽ നമ്മൾ വിശ്വാ​സ​മർപ്പി​ക്കണം

‘തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കു​ന്ന​രെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ നൽകി.’ —യോഹ​ന്നാൻ 3:16

ദൈവം നൽകിയ മോച​ന​വി​ല​യെന്ന സമ്മാന​ത്തോ​ടു നമ്മൾ നന്ദിയു​ള്ള​വ​രാ​ണെന്ന്‌ എങ്ങനെ കാണി​ക്കാം?

  • യോഹന്നാൻ 17:3

    യഹോവയെയും യേശു​വി​നെ​യും അറിയുക, അനുക​രി​ക്കുക.

  • ലൂക്കോസ്‌ 22:19

    എല്ലാ വർഷവും ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രുക.

  • യോഹന്നാൻ 3:36; യാക്കോബ്‌ 2:26

    യേശുവിൽ വിശ്വ​സി​ക്കു​ന്നെന്നു വെറുതേ പറഞ്ഞാൽ പോരാ. യേശു പഠിപ്പിച്ച കാര്യങ്ങൾ നമ്മൾ ചെയ്യു​ക​യും വേണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക