വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 8 പേ. 83-93
  • ദൈവരാജ്യം എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവരാജ്യം എന്താണ്‌?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​രാ​ജ്യം എന്താണ്‌?
  • ദൈവ​രാ​ജ്യം ചെയ്യാൻപോ​കു​ന്നത്‌
  • യേശു എപ്പോ​ഴാ​ണു രാജാ​വാ​യത്‌?
  • ദൈവരാജ്യം എന്താണ്‌?
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • ദൈവ​രാ​ജ്യം എന്താണ്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • എന്താണു ദൈവ​രാ​ജ്യം?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
  • ദൈവരാജ്യം ഭരിക്കുന്നു
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 8 പേ. 83-93

അധ്യായം എട്ട്‌

ദൈവ​രാ​ജ്യം എന്താണ്‌?

1. പരിചി​ത​മായ ഏതു പ്രാർഥ​ന​യെ​പ്പറ്റി നമ്മൾ ഇപ്പോൾ ചിന്തി​ക്കും?

‘സ്വർഗ​സ്ഥ​നായ പിതാവേ’ എന്ന പ്രാർഥന കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു പരിചി​ത​മാണ്‌. കർത്താ​വി​ന്റെ പ്രാർഥന എന്നും ഇത്‌ അറിയ​പ്പെ​ടു​ന്നു. എങ്ങനെ പ്രാർഥി​ക്കണം എന്നു ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ യേശു ഈ പ്രാർഥന ഉപയോ​ഗി​ച്ചു. ആ പ്രാർഥ​ന​യിൽ യേശു എന്താണ്‌ അപേക്ഷി​ച്ചത്‌? ഇന്നു നമുക്ക്‌ അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

2. പ്രധാ​ന​പ്പെട്ട ഏതു മൂന്നു കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​നാ​ണു യേശു നമ്മളെ പഠിപ്പി​ച്ചത്‌?

2 യേശു പറഞ്ഞു: “നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക: ‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.’” (മത്തായി 6:9-13 വായി​ക്കുക.) ഈ മൂന്നു കാര്യ​ങ്ങൾക്കു​വേണ്ടി നമ്മൾ പ്രാർഥി​ക്ക​ണ​മെന്നു യേശു പഠിപ്പി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?—പിൻകു​റിപ്പ്‌ 20 കാണുക.

3. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ എന്തെല്ലാം അറിയണം?

3 ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്നു നമ്മൾ പഠിച്ചു. മനുഷ്യ​രെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെ​ന്നും നമ്മൾ ചർച്ച ചെയ്‌തു. എന്നാൽ “അങ്ങയുടെ രാജ്യം (ദൈവ​രാ​ജ്യം) വരേണമേ” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? എന്താണു ദൈവ​രാ​ജ്യം? അത്‌ എന്തു ചെയ്യും? ദൈവ​രാ​ജ്യം ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? നമുക്കു നോക്കാം.

ദൈവ​രാ​ജ്യം എന്താണ്‌?

4. എന്താണു ദൈവ​രാ​ജ്യം, ആരാണ്‌ അതിന്റെ രാജാവ്‌?

4 യഹോവ ഒരു സ്വർഗീ​യ​ഗ​വൺമെന്റ്‌ സ്ഥാപിച്ച്‌ അതിന്റെ രാജാ​വാ​യി യേശു​വി​നെ തിര​ഞ്ഞെ​ടു​ത്തു. ഈ ഗവൺമെ​ന്റി​നെ​യാ​ണു ബൈബിൾ ദൈവ​രാ​ജ്യം എന്നു വിളി​ക്കു​ന്നത്‌. യേശു “രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും” ആണ്‌. (1 തിമൊ​ഥെ​യൊസ്‌ 6:15) മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​ക​ളിൽ ആർക്കും ഒരിക്ക​ലും പറ്റാത്ത നല്ല കാര്യങ്ങൾ ചെയ്യാൻ യേശു​വി​നാ​കും. എല്ലാ ഭരണാ​ധി​കാ​രി​ക​ളു​ടെ​യും ശക്തി ഒരുമിച്ച്‌ ചേർത്താ​ലും യേശു​വി​ന്റെ ശക്തിയു​ടെ അടു​ത്തെ​ങ്ങും എത്തില്ല.

5. ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ എവി​ടെ​നിന്ന്‌ ഭരണം നടത്തും? ഭരണ​പ്ര​ദേശം ഏതായി​രി​ക്കും?

5 പുനരു​ത്ഥാ​നം പ്രാപിച്ച്‌ 40 ദിവസം കഴിഞ്ഞ്‌ യേശു സ്വർഗ​ത്തി​ലേക്കു തിരികെ പോയി. പിന്നീട്‌ യഹോവ യേശു​വി​നെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി നിയമി​ച്ചു. (പ്രവൃ​ത്തി​കൾ 2:33) ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ സ്വർഗ​ത്തിൽനിന്ന്‌ ഭൂമിയെ ഭരിക്കും. (വെളി​പാട്‌ 11:15) അതു​കൊ​ണ്ടാ​ണു ബൈബിൾ ദൈവ​രാ​ജ്യ​ത്തെ ‘സ്വർഗീ​യ​രാ​ജ്യം’ എന്നു വിളി​ക്കു​ന്നത്‌.—2 തിമൊ​ഥെ​യൊസ്‌ 4:18.

6, 7. യേശു ഏതു മനുഷ്യ​രാ​ജാ​വി​നെ​ക്കാ​ളും ശ്രേഷ്‌ഠ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ഏതു മനുഷ്യ​രാ​ജാ​വി​നെ​ക്കാ​ളും ശ്രേഷ്‌ഠ​നാണ്‌ യേശു; കാരണം യേശു “അമർത്യ​ത​യുള്ള ഒരേ ഒരുവ”നാണെന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:16) മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ല്ലാം കുറച്ച്‌ കാലം കഴിയു​മ്പോൾ മരിക്കും. പക്ഷേ യേശു ഒരിക്ക​ലും മരിക്കില്ല. യേശു നമുക്കു​വേണ്ടി ചെയ്യാൻപോ​കുന്ന എല്ലാ നല്ല കാര്യ​ങ്ങ​ളും എന്നും നിലനിൽക്കും.

7 ന്യായ​ത്തോ​ടെ കാര്യങ്ങൾ ചെയ്യുന്ന, ദയയുള്ള രാജാ​വാ​യി​രി​ക്കും യേശു​വെന്നു ബൈബിൾപ്ര​വ​ചനം പറയുന്നു: “യഹോ​വ​യു​ടെ ആത്മാവ്‌ അവന്റെ മേൽ വസിക്കും, ജ്ഞാനത്തി​ന്റെ​യും ഗ്രാഹ്യ​ത്തി​ന്റെ​യും ആത്മാവ്‌, ഉപദേ​ശ​ത്തി​ന്റെ​യും ശക്തിയു​ടെ​യും ആത്മാവ്‌, അറിവി​ന്റെ​യും യഹോ​വ​ഭ​യ​ത്തി​ന്റെ​യും ആത്മാവ്‌. യഹോ​വയെ ഭയപ്പെ​ടു​ന്ന​തിൽ അവൻ ആനന്ദി​ക്കും. കണ്ണു​കൊണ്ട്‌ കാണു​ന്ന​ത​നു​സ​രിച്ച്‌ അവൻ വിധി കല്‌പി​ക്കില്ല, ചെവി​കൊണ്ട്‌ കേൾക്കു​ന്ന​ത​നു​സ​രിച്ച്‌ ശാസി​ക്കു​ക​യു​മില്ല (അഥവാ, ബുദ്ധി​യു​പ​ദേശം കൊടു​ക്കില്ല). പാവ​പ്പെ​ട്ട​വരെ അവൻ ന്യായ​ത്തോ​ടെ വിധി​ക്കും.” (യശയ്യ 11:2-4) നിങ്ങളെ ഭരിക്കുന്ന വ്യക്തി അങ്ങനെ​യാ​യി​രി​ക്കാ​നല്ലേ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

8. യേശു ഒറ്റയ്‌ക്കല്ല ഭരിക്കു​ന്ന​തെന്ന്‌ എങ്ങനെ അറിയാം?

8 സ്വർഗീ​യ​ഗ​വൺമെ​ന്റിൽ യേശു​വി​ന്റെ​കൂ​ടെ ഭരിക്കാൻ ദൈവം ചില മനുഷ്യ​രെ​യും നിയമി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു: “നമ്മൾ സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ രാജാ​ക്ക​ന്മാ​രാ​യി ഒപ്പം വാഴും.” (2 തിമൊ​ഥെ​യൊസ്‌ 2:12) എത്ര പേർ യേശു​വി​ന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കും?

9. യേശു​വി​നോ​ടൊ​പ്പം എത്ര പേർ ഭരിക്കും? എപ്പോൾ മുതലാണ്‌ ദൈവം അവരെ തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി​യത്‌?

9 ഏഴാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ച​തു​പോ​ലെ, സ്വർഗ​ത്തിൽ രാജാ​വായ യേശു​വി​നോ​ടൊ​പ്പം 1,44,000 മറ്റു രാജാ​ക്ക​ന്മാ​രെ​യും യോഹ​ന്നാൻ അപ്പോ​സ്‌തലൻ ദർശന​ത്തിൽ കണ്ടു. ആരാണ്‌ ഈ 1,44,000 പേർ? യോഹ​ന്നാൻ പറയു​ന്നത്‌ അവരുടെ “നെറ്റി​യിൽ കുഞ്ഞാ​ടി​ന്റെ (അതായത്‌, യേശു​വി​ന്റെ) പേരും പിതാ​വി​ന്റെ പേരും എഴുതി”യിരി​ക്കു​ന്നു എന്നാണ്‌. യോഹ​ന്നാൻ ഇങ്ങനെ​യും പറയുന്നു: “(യേശു) എവിടെ പോയാ​ലും അവർ (യേശു​വി​നെ) അനുഗ​മി​ക്കു​ന്നു. . . . മനുഷ്യ​വർഗ​ത്തിൽനിന്ന്‌ വിലയ്‌ക്കു വാങ്ങി​യ​താണ്‌ അവരെ.” (വെളി​പാട്‌ 14:1, 4 വായി​ക്കുക.) യേശു​വി​ന്റെ​കൂ​ടെ “രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരി”ക്കാൻ ദൈവം തിര​ഞ്ഞെ​ടുത്ത വിശ്വസ്‌ത​ക്രിസ്‌ത്യാ​നി​ക​ളാണ്‌ ഈ 1,44,000 പേർ. മരിക്കു​മ്പോൾ അവർ സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യി ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു. (വെളി​പാട്‌ 5:10) ഒന്നാം നൂറ്റാ​ണ്ടിൽ അപ്പോസ്‌ത​ല​ന്മാ​രു​ടെ കാലം​മു​തൽ യഹോവ, രാജാ​ക്ക​ന്മാ​രാ​യി ഭരിക്കാ​നുള്ള ഈ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കളെ തിര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌.

10. മനുഷ്യ​രെ ഭരിക്കാൻ യേശു​വി​നെ​യും 1,44,000 പേരെ​യും ഉപയോ​ഗി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 യഹോ​വയ്‌ക്കു നമ്മുടെ കാര്യ​ത്തിൽ വളരെ​യ​ധി​കം ചിന്തയു​ള്ള​തു​കൊ​ണ്ടാ​ണു യേശു​വി​ന്റെ​കൂ​ടെ ഭരിക്കാൻ മനുഷ്യ​രെ​യും നിയമി​ച്ചത്‌. നമ്മളെ ശരിക്കും മനസ്സി​ലാ​ക്കാ​നാ​കു​ന്ന​തു​കൊണ്ട്‌ യേശു ഒരു നല്ല ഭരണാ​ധി​കാ​രി​യാ​യി​രി​ക്കും. ഒരു മനുഷ്യ​നാ​യി​രി​ക്കു​ന്ന​തും കഷ്ടപ്പാ​ടു​കൾ സഹിക്കു​ന്ന​തും എങ്ങനെ​യുള്ള ഒന്നാ​ണെന്ന്‌ യേശു​വിന്‌ അറിയാം. യേശു നമ്മുടെ വിഷമങ്ങൾ മനസ്സി​ലാ​ക്കുന്ന, “ബലഹീ​ന​ത​ക​ളിൽ സഹതാപം” തോന്നുന്ന, “എല്ലാ വിധത്തി​ലും നമ്മളെ​പ്പോ​ലെ​തന്നെ പരീക്ഷി​ക്ക​പ്പെട്ട” ഒരാളാ​ണെന്നു പൗലോസ്‌ പറഞ്ഞു. (എബ്രായർ 4:15; 5:8) മനുഷ്യ​നാ​യി​രി​ക്കു​ക​യെ​ന്നാൽ എന്താ​ണെന്ന്‌ 1,44,000 പേർക്കും അറിയാം. അവരും അപൂർണ​ത​യോ​ടും രോഗ​ത്തോ​ടും ഒക്കെ മല്ലടി​ച്ച​വ​രാണ്‌. അതു​കൊണ്ട്‌ യേശു​വി​നും 1,44,000 പേർക്കും, നമ്മുടെ വികാ​ര​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും മനസ്സി​ലാ​കു​മെന്ന്‌ ഉറപ്പാണ്‌.

ദൈവ​രാ​ജ്യം ചെയ്യാൻപോ​കു​ന്നത്‌

11. സ്വർഗ​ത്തിൽ എല്ലാവ​രും ദൈവ​ത്തി​ന്റെ ഇഷ്ടമാ​ണോ എന്നും ചെയ്‌തി​രു​ന്നത്‌?

11 ദൈവ​ത്തി​ന്റെ ഇഷ്ടം സ്വർഗ​ത്തി​ലേ​പ്പോ​ലെ ഭൂമിയിലും നടക്കണമെന്നു പ്രാർഥി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. എന്തു​കൊണ്ട്‌? 3-ാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ച​തു​പോ​ലെ പിശാ​ചായ സാത്താൻ യഹോ​വയെ ധിക്കരി​ച്ചു. സാത്താൻ ധിക്കരി​ച്ച​തി​നു ശേഷവും യഹോവ അവനെ​യും ദുഷ്ടദൂ​ത​ന്മാ​രെ​യും അഥവാ ഭൂതങ്ങ​ളെ​യും കുറച്ച്‌ കാലം​കൂ​ടി സ്വർഗ​ത്തിൽ തുടരാൻ അനുവ​ദി​ച്ചു. അതു​കൊണ്ട്‌ സ്വർഗ​ത്തിൽ എല്ലാവ​രും ദൈവ​ത്തി​ന്റെ ഇഷ്ടമല്ല എന്നും ചെയ്‌തി​രു​ന്നത്‌. സാത്താ​നെ​യും ഭൂതങ്ങ​ളെ​യും കുറിച്ച്‌ 10-ാം അധ്യാ​യ​ത്തിൽ നമ്മൾ കൂടുതൽ പഠിക്കും.

12. വെളി​പാട്‌ 12:10-ൽ ഏതു രണ്ട്‌ പ്രധാ​ന​പ്പെട്ട സംഭവങ്ങൾ കാണാം?

12 ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യാൽ ഉടൻതന്നെ യേശു സാത്താന്‌ എതിരെ യുദ്ധത്തി​നു പുറ​പ്പെ​ടു​മെന്നു ബൈബിൾ പറയുന്നു. (വെളി​പാട്‌ 12:7-10 വായി​ക്കുക.) 10-ാം വാക്യ​ത്തിൽ പ്രധാ​ന​പ്പെട്ട രണ്ടു സംഭവങ്ങൾ കാണാം: യേശു​ക്രിസ്‌തു രാജാ​വാ​യുള്ള ദൈവ​രാ​ജ്യം ഭരണം തുടങ്ങു​ന്നു; സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യു​ന്നു. നമ്മൾ പഠിക്കാൻപോ​കു​ന്ന​തു​പോ​ലെ ഈ സംഭവങ്ങൾ ഇതി​നോ​ടകം നടന്നു​ക​ഴി​ഞ്ഞു.

13. സാത്താനെ വലി​ച്ചെ​റി​ഞ്ഞ​ശേഷം സ്വർഗ​ത്തി​ലെ അവസ്ഥ എന്തായി​രു​ന്നു?

13 സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനിന്ന്‌ വലി​ച്ചെ​റി​ഞ്ഞ​ശേഷം വിശ്വസ്‌ത​ദൂ​ത​ന്മാർക്കു​ണ്ടായ സന്തോ​ഷ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ വിവരി​ക്കു​ന്നു. “സ്വർഗമേ, അവിടെ വസിക്കു​ന്ന​വരേ, സന്തോ​ഷി​ക്കുക!” എന്നു നമ്മൾ വായി​ക്കു​ന്നു. (വെളി​പാട്‌ 12:12) ഇപ്പോൾ സ്വർഗ​ത്തിൽ സമ്പൂർണ സമാധാ​ന​വും ഐക്യ​വും ഉണ്ട്‌. കാരണം അവി​ടെ​യുള്ള എല്ലാവ​രും ദൈവ​ത്തി​ന്റെ ഇഷ്ടമാണു ചെയ്യു​ന്നത്‌.

ദുരിതം, യുദ്ധം, കുറ്റകൃത്യം, മലിനീകരണം എന്നിവ ചിത്രീകരിച്ചിരിക്കുന്നു

സാത്താനെയും ഭൂതങ്ങ​ളെ​യും ഭൂമി​യി​ലേക്ക്‌ എറിഞ്ഞ​തി​നെ തുടർന്ന്‌ ഭൂമി​യിൽ ദുരി​തങ്ങൾ കൂടി. ഈ ദുരി​തങ്ങൾ പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കും.

14. സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ വലി​ച്ചെ​റി​ഞ്ഞ​തു​കൊണ്ട്‌ ഭൂമി​യിൽ എന്തു സംഭവി​ച്ചു?

14 എന്നാൽ ഭൂമി​യി​ലെ ജീവിതം വളരെ വ്യത്യസ്‌ത​മാണ്‌. പേടി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളാണ്‌ ആളുകൾക്കു സംഭവി​ക്കു​ന്നത്‌. കാരണം “തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്ന്‌ അറിഞ്ഞ്‌ പിശാച്‌ ഉഗ്ര​കോ​പ​ത്തോ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വന്നിരി​ക്കു​ന്നു.” (വെളി​പാട്‌ 12:12) സാത്താൻ ഉഗ്ര​കോ​പ​ത്തി​ലാണ്‌. സ്വർഗ​ത്തിൽനിന്ന്‌ വലി​ച്ചെ​റി​ഞ്ഞി​രി​ക്കുന്ന തന്നെ, ഉടനെ നശിപ്പി​ക്കു​മെന്ന്‌ അവന്‌ അറിയാം. അതു​കൊണ്ട്‌ ഭൂമി മുഴുവൻ പ്രശ്‌ന​ങ്ങ​ളും ദുരി​ത​വും വേദന​യും കൊണ്ട്‌ നിറയ്‌ക്കാൻ തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം അവൻ ചെയ്യുന്നു.

15. ഭൂമിയെ സംബന്ധി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌?

15 എന്നാൽ ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടത്തിന്‌ ഒരു മാറ്റവു​മില്ല. പൂർണ​ത​യുള്ള മനുഷ്യർ പറുദീ​സാ​ഭൂ​മി​യിൽ എന്നെന്നും ജീവി​ക്കണം എന്നുത​ന്നെ​യാണ്‌ ഇപ്പോ​ഴും ദൈവ​ത്തി​ന്റെ ആഗ്രഹം. (സങ്കീർത്തനം 37:29) ദൈവ​രാ​ജ്യം ഇത്‌ എങ്ങനെ സാധ്യ​മാ​ക്കും?

16, 17. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ദാനി​യേൽ 2:44 എന്തു പറയുന്നു?

16 ദാനി​യേൽ 2:44-ലെ പ്രവചനം പറയുന്നു: “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌ സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപി​ക്കും. ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാ​റില്ല. ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കി​യിട്ട്‌ അതു മാത്രം എന്നും നിലനിൽക്കും.” ഈ പ്രവചനം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

17 ഒന്നാമ​താ​യി, ദൈവ​രാ​ജ്യം “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌” ഭരണം തുടങ്ങു​മെന്നു പ്രവചനം പറയുന്നു. അതിന്റെ അർഥം ദൈവ​രാ​ജ്യം ഭരണം തുടങ്ങുന്ന സമയത്ത്‌ മറ്റു ഗവൺമെ​ന്റു​കൾ അധികാ​ര​ത്തി​ലു​ണ്ടാ​യി​രി​ക്കും എന്നാണ്‌. രണ്ടാമ​താ​യി, ദൈവ​രാ​ജ്യം എന്നും നിലനിൽക്കു​മെ​ന്നും അതിന്റെ സ്ഥാനത്ത്‌ മറ്റൊരു ഗവൺമെന്റ്‌ ഒരിക്ക​ലും അധികാ​ര​ത്തിൽ വരി​ല്ലെ​ന്നും പ്രവചനം സൂചി​പ്പി​ക്കു​ന്നു. മൂന്നാ​മ​താ​യി, ദൈവ​രാ​ജ്യ​വും ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​ക​ളും തമ്മിൽ ഒരു യുദ്ധം നടക്കും. ആ യുദ്ധത്തിൽ ദൈവ​രാ​ജ്യം വിജയി​ക്കും. പിന്നീട്‌ ഭൂമിയെ ഭരിക്കുന്ന ഒരേ ഒരു ഗവൺമെന്റ്‌ ദൈവ​രാ​ജ്യ​മാ​യി​രി​ക്കും. കിട്ടാ​വു​ന്ന​തി​ലേ​ക്കും വെച്ച്‌ ഏറ്റവും നല്ല ഗവൺമെന്റ്‌ അങ്ങനെ മനുഷ്യർക്കു കിട്ടും!

18. ദൈവ​രാ​ജ്യ​വും ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​ക​ളും തമ്മിൽ നടക്കുന്ന അന്തിമ​യു​ദ്ധ​ത്തി​ന്റെ പേര്‌ എന്താണ്‌?

18 ദൈവ​രാ​ജ്യ​വും ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​ക​ളും തമ്മിലുള്ള യുദ്ധത്തി​നു തൊട്ടു​മുമ്പ്‌ എന്തു സംഭവി​ക്കും? അർമ​ഗെ​ദോൻ എന്നു വിളി​ക്കുന്ന ആ അന്തിമ​യു​ദ്ധ​ത്തി​നു മുമ്പായി ഭൂതങ്ങൾ “ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​നു കൂട്ടി​ച്ചേർക്കാ​നാ​യി” അവരെ വഴി​തെ​റ്റി​ക്കും. അതെ, മനുഷ്യ​ഗ​വൺമെ​ന്റു​കൾ ദൈവ​രാ​ജ്യ​ത്തിന്‌ എതിരെ പോരാ​ടും.—വെളി​പാട്‌ 16:14, 16; പിൻകു​റിപ്പ്‌ 10 കാണുക.

19, 20. ഭൂമിയെ ഭരിക്കാൻ ദൈവ​രാ​ജ്യം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 നമുക്കു ദൈവ​രാ​ജ്യം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിനു കുറഞ്ഞതു മൂന്നു കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, നമ്മളെ​ല്ലാം പാപി​ക​ളാണ്‌; അതു​കൊണ്ട്‌ നമുക്കു രോഗം വരുന്നു, നമ്മൾ മരിക്കു​ന്നു. എന്നാൽ ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ നമ്മൾ നിത്യം ജീവി​ക്കു​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. യോഹ​ന്നാൻ 3:16 പറയുന്നു: “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”

20 നമുക്കു ദൈവ​രാ​ജ്യം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ രണ്ടാമത്തെ കാരണം നമുക്കു ചുറ്റും ദുഷ്ടമ​നു​ഷ്യർ നിറഞ്ഞി​രി​ക്കു​ന്നു എന്നതാണ്‌. പലരും നുണ പറയുന്നു, വഞ്ചന കാണി​ക്കു​ന്നു, അസാന്മാർഗി​ക​ജീ​വി​തം നയിക്കു​ന്നു. അതൊക്കെ ഇല്ലാതാ​ക്കാൻ നമുക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ ദൈവ​ത്തി​നു കഴിയും. മോശ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ അർമ​ഗെ​ദോ​നിൽ നശിപ്പി​ക്കും. (സങ്കീർത്തനം 37:10 വായി​ക്കുക.) നമുക്കു ദൈവ​രാ​ജ്യം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ മൂന്നാ​മത്തെ കാരണം മനുഷ്യ​ഗ​വൺമെ​ന്റു​കൾ ദുർബ​ല​മോ അഴിമ​തി​യും ക്രൂര​ത​യും നിറഞ്ഞ​വ​യോ ആണെന്നു​ള്ള​താണ്‌. ദൈവത്തെ അനുസ​രി​ക്കു​ന്ന​തിന്‌ ആളുകളെ സഹായി​ക്കാൻ ഈ ഗവൺമെ​ന്റു​കൾക്ക്‌ ഒരു താത്‌പ​ര്യ​വു​മില്ല. “മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ . . . അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു.—സഭാ​പ്ര​സം​ഗകൻ 8:9.

21. ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടമാണു നടക്കു​ന്ന​തെന്ന്‌ ദൈവ​രാ​ജ്യം എങ്ങനെ ഉറപ്പു വരുത്തും?

21 അർമ​ഗെ​ദോ​നു ശേഷം ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടമാണു നടക്കു​ന്ന​തെന്ന്‌ ദൈവ​രാ​ജ്യം ഉറപ്പു​വ​രു​ത്തും. ഉദാഹ​ര​ണ​ത്തിന്‌ ദൈവ​രാ​ജ്യം സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഇല്ലാതാ​ക്കും. (വെളി​പാട്‌ 20:1-3) പിന്നീട്‌ ആരും രോഗി​ക​ളാ​കു​ക​യോ മരിക്കു​ക​യോ ഇല്ല. മോച​ന​വി​ല​യു​ടെ ക്രമീ​ക​ര​ണ​മു​ള്ള​തു​കൊണ്ട്‌ വിശ്വസ്‌ത​രായ എല്ലാ മനുഷ്യർക്കും പറുദീ​സ​യിൽ എന്നെന്നും ജീവി​ക്കാ​നാ​കും. (വെളി​പാട്‌ 22:1-3) ദൈവ​രാ​ജ്യം ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കും. എന്താണ്‌ അതിന്റെ അർഥം? ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ ഭൂമിയെ ഭരിക്കു​മ്പോൾ മനുഷ്യ​രെ​ല്ലാം ദൈവ​ത്തി​ന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും എന്നാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌.—പിൻകു​റിപ്പ്‌ 21 കാണുക.

യേശു എപ്പോ​ഴാ​ണു രാജാ​വാ​യത്‌?

22. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴോ പുനരു​ത്ഥാ​ന​പ്പെട്ട ഉടനെ​യോ രാജാ​വാ​യി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

22 ”അങ്ങയുടെ രാജ്യം വരേണമേ” എന്നു പ്രാർഥി​ക്കാൻ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ ഭാവി​യിൽ അധികാ​ര​ത്തിൽവ​രു​മെന്ന്‌ ഉറപ്പാ​യി​രു​ന്നു. യഹോവ ആ ഗവൺമെന്റ്‌ സ്ഥാപി​ച്ചിട്ട്‌ യേശു​വി​നെ അതിന്റെ രാജാ​വാ​ക്കു​മാ​യി​രു​ന്നു. സ്വർഗ​ത്തി​ലേക്കു തിരികെ ചെന്ന ഉടനെ യേശു​വി​നെ രാജാ​വാ​ക്കി​യോ? ഇല്ല. യേശു​വിന്‌ കുറെ സമയം കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. യേശു പുനരു​ത്ഥാ​ന​പ്പെട്ട്‌ കുറച്ച്‌ കാലം കഴിഞ്ഞ്‌ പത്രോ​സും പൗലോ​സും സങ്കീർത്തനം 110:1-ലെ പ്രവചനം യേശു​വി​നു ബാധക​മാ​ക്കി​ക്കൊണ്ട്‌ ഇതു വ്യക്തമാ​ക്കി. പ്രവച​ന​ത്തിൽ യഹോവ പറയുന്നു: “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.” (പ്രവൃ​ത്തി​കൾ 2:32-35; എബ്രായർ 10:12, 13) യഹോവ യേശു​വി​നെ രാജാ​വാ​ക്കു​ന്ന​തിന്‌ യേശു എത്രകാ​ലം കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു?

ഭൂമിയിൽ ദൈവ​ത്തി​ന്റെ ഇഷ്ടമാണു നടക്കു​ന്ന​തെന്നു ദൈവ​രാ​ജ്യം ഉറപ്പു​വ​രു​ത്തും

23. (എ) ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​ന്റെ രാജാ​വാ​യി യേശു ഭരണം ആരംഭി​ച്ചത്‌ എപ്പോൾ? (ബി) അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും?

23 ബൈബിൾപ്ര​വ​ച​ന​ത്തിൽ 1914 സുപ്ര​ധാ​ന​മായ ഒരു വർഷമാ​യി​രി​ക്കു​മെന്ന്‌ 1914-നു വർഷങ്ങൾക്കു മുമ്പു​തന്നെ ആത്മാർഥ​ഹൃ​ദ​യ​രായ ഒരുകൂ​ട്ടം ക്രിസ്‌ത്യാ​നി​കൾ തിരി​ച്ച​റി​ഞ്ഞു. അതു ശരിയാ​യി​രു​ന്നെന്ന്‌ 1914 മുതലുള്ള ലോക​സം​ഭ​വങ്ങൾ തെളി​യി​ക്കു​ന്നു. ആ വർഷം യേശു രാജാ​വാ​യി ഭരണം ആരംഭി​ച്ചു. (സങ്കീർത്തനം 110:2) അതിനു ശേഷം പെട്ടെ​ന്നു​തന്നെ സാത്താനെ ഭൂമി​യി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു. അവന്‌ ഇനി “കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ.” (വെളി​പാട്‌ 12:12) നമ്മൾ ഇപ്പോൾ ജീവി​ക്കു​ന്നത്‌ ആ കാലഘ​ട്ട​ത്തി​ലാണ്‌ എന്നതിന്റെ കൂടു​ത​ലായ തെളി​വു​കൾ അടുത്ത അധ്യാ​യ​ത്തിൽ പഠിക്കും. ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ നടക്കു​ന്നെന്നു ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ ഉറപ്പു വരുത്തു​മെ​ന്നും നമ്മൾ പഠിക്കും.—പിൻകു​റിപ്പ്‌ 22 കാണുക.

ചുരുക്കം

സത്യം 1: ദൈവരാജ്യം ഒരു യഥാർഥ​ഗ​വൺമെ​ന്റാണ്‌

“അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.” —മത്തായി 6:9-13

ദൈവരാജ്യം എന്താണ്‌?

  • വെളിപാട്‌ 11:15

    ദൈവരാജ്യം അഥവാ ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ സ്വർഗ​ത്തിൽനിന്ന്‌ ഭൂമിയെ ഭരിക്കും.

  • 1 തിമൊ​ഥെ​യൊസ്‌ 6:15

    ദൈവരാജ്യത്തിന്റെ രാജാവ്‌ യേശു​വാണ്‌.

  • വെളിപാട്‌ 14:1, 4

    1,44,000 മനുഷ്യർ സ്വർഗ​ത്തിൽനിന്ന്‌ യേശു​വി​ന്റെ​കൂ​ടെ ഭരിക്കും.

  • എബ്രായർ 4:15; 5:8

    യേശുവിനും 1,44,000 പേർക്കും നമ്മുടെ വികാ​ര​ങ്ങ​ളും നമ്മൾ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളും മനസ്സി​ലാ​കും.

സത്യം 2: യേശുവാണ്‌ ഏറ്റവും മികച്ച ഭരണാ​ധി​കാ​രി

“പാവ​പ്പെ​ട്ട​വരെ അവൻ ന്യായ​ത്തോ​ടെ വിധി​ക്കും.”—യശയ്യ 11:4

ദൈവരാജ്യത്തിന്റെ രാജാ​വാ​കാൻ ഏറ്റവും യോഗ്യൻ യേശു​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • 1 തിമൊ​ഥെ​യൊസ്‌ 6:16

    മനുഷ്യഭരണാധികാരികളെല്ലാം കുറച്ചു കാലം കഴിയു​മ്പോൾ മരിക്കും. പക്ഷേ യേശു ഒരിക്ക​ലും മരിക്കില്ല. യേശു നമുക്കു​വേണ്ടി ചെയ്യാൻപോ​കുന്ന എല്ലാ നല്ല കാര്യ​ങ്ങ​ളും എന്നും നിലനിൽക്കും.

  • യശയ്യ 11:2-4

    മനുഷ്യഭരണാധികാരികളിൽ ആർക്കും പറ്റാത്തത്ര നല്ല കാര്യങ്ങൾ ചെയ്യാൻ യേശു​വി​നാ​കും. എല്ലാ ഭരണാ​ധി​കാ​രി​ക​ളു​ടെ​യും ശക്തി ഒരുമി​ച്ചു ചേർത്താ​ലും യേശു​വി​ന്റെ ശക്തിയു​ടെ അടു​ത്തെ​ത്തില്ല. ന്യായ​ത്തോ​ടെ കാര്യങ്ങൾ ചെയ്യുന്ന, ദയാലു​വാണ്‌ യേശു.

സത്യം 3: ദൈവത്തിന്റെ ഇഷ്ടം നടക്കു​ന്നെന്നു ദൈവ​രാ​ജ്യം ഉറപ്പു​വ​രു​ത്തും

“സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപി​ക്കും.”—ദാനി​യേൽ 2:44

ദൈവരാജ്യം ഇപ്പോൾത്തന്നെ എന്തു ചെയ്‌തി​രി​ക്കു​ന്നു? ഭാവി​യിൽ എന്തു ചെയ്യും?

  • വെളിപാട്‌ 12:7-12

    1914-ൽ യേശു രാജാ​വാ​യ​ശേഷം സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു. അതു​കൊ​ണ്ടാണ്‌ ഭൂമി മുഴുവൻ ഇത്രയും പ്രശ്‌ന​ങ്ങ​ളും ദുരി​ത​വും വേദന​യും നിറഞ്ഞി​രി​ക്കു​ന്നത്‌.

  • സഭാപ്രസംഗകൻ 8:9; വെളി​പാട്‌ 16:16

    അർമഗെദോനിൽ ദൈവ​രാ​ജ്യം അഴിമതി നിറഞ്ഞ​തും ക്രൂര​വും ആയ എല്ലാ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യും നശിപ്പി​ക്കും.

  • സങ്കീർത്തനം 37:10

    മോശമായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ തുടരു​ന്നവർ നശിപ്പി​ക്ക​പ്പെ​ടും.

  • വെളിപാട്‌ 22:1-3

    ദൈവരാജ്യം ഭൂമിയെ ഭരിക്കു​മ്പോൾ ആരും രോഗി​ക​ളാ​കില്ല, ആരും മരിക്കില്ല. മനുഷ്യ​രെ​ല്ലാം ദൈവ​ത്തി​ന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക