വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 13 പേ. 135-144
  • ജീവൻ എന്ന സമ്മാനം വിലമതിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവൻ എന്ന സമ്മാനം വിലമതിക്കുക
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജീവ​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം
  • ജീവന്റെ പവി​ത്ര​തയെ ആദരി​ക്കു​ക
  • യഹോവ അനുവ​ദിച്ച രക്തത്തിന്റെ ഒരേ ഒരു ഉപയോ​ഗം
  • ദൈവത്തെപ്പോലെ നിങ്ങളും ജീവനെ മൂല്യവത്തായി കാണുന്നുണ്ടോ?
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ജീവന്റെ ദാനത്തെ വേണ്ടവിധം വിലമതിക്കുക
    2004 വീക്ഷാഗോപുരം
  • ദൈവത്തെപ്പോലെ നിങ്ങളും ജീവനെ വിലയേറിയതായി കാണുന്നുണ്ടോ?
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • രക്തംകൊണ്ടു ജീവനെ രക്ഷിക്കുന്നു—എങ്ങനെ?
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 13 പേ. 135-144

അധ്യായം പതിമൂന്ന്‌

ജീവൻ എന്ന സമ്മാനം വിലമ​തി​ക്കു​ക

1. ആരാണു നമുക്കു ജീവൻ തന്നത്‌?

യഹോവ “ജീവനുള്ള ദൈവ”മാണ്‌. (യിരെമ്യ 10:10) യഹോവ നമ്മുടെ സ്രഷ്ടാ​വും നമുക്കു ജീവൻ തന്നവനും ആണ്‌. ബൈബിൾ പറയുന്നു: “അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌; അങ്ങയുടെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാം ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും.” (വെളി​പാട്‌ 4:11) അതെ, നമുക്കു ജീവൻ തരാൻ യഹോവ ആഗ്രഹി​ച്ചു. ജീവൻ യഹോ​വ​യിൽനി​ന്നുള്ള അമൂല്യ​സ​മ്മാ​ന​മാണ്‌.—സങ്കീർത്തനം 36:9 വായി​ക്കുക.

2. ജീവി​ത​ത്തിൽ വിജയി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

2 ഭക്ഷണവും വെള്ളവും പോലെ ജീവൻ നിലനി​റു​ത്താൻ വേണ്ട​തെ​ല്ലാം യഹോവ നമുക്കു തരുന്നു. (പ്രവൃ​ത്തി​കൾ 17:28) എന്നാൽ അതിലു​പ​രി​യാ​യി, നമ്മൾ ജീവിതം ആസ്വദി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 14:15-17) ജീവി​ത​ത്തിൽ വിജയി​ക്കാൻ നമ്മൾ ദൈവ​ത്തി​ന്റെ നിയമങ്ങൾ അനുസ​രി​ക്കണം.—യശയ്യ 48:17, 18.

ജീവ​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം

3. കയീൻ ഹാബേ​ലി​നെ കൊന്ന​പ്പോൾ യഹോവ എന്തു ചെയ്‌തു?

3 നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവൻ യഹോവ അമൂല്യ​മാ​യി കാണു​ന്നെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മകനായ കയീന്‌ അനിയ​നായ ഹാബേ​ലി​നോ​ടു കടുത്ത കോപം തോന്നി. കോപം നിയ​ന്ത്രി​ക്കാൻ യഹോവ ഉപദേ​ശി​ച്ചെ​ങ്കി​ലും കയീൻ ആ ഉപദേശം സ്വീക​രി​ച്ചില്ല. അങ്ങേയറ്റം കോപിച്ച കയീൻ സ്വന്തം സഹോ​ദ​രനെ “ആക്രമിച്ച്‌ കൊല​പ്പെ​ടു​ത്തി.” (ഉൽപത്തി 4:3-8) ഹാബേ​ലി​നെ കൊന്ന​തി​നു യഹോവ കയീനെ ശിക്ഷിച്ചു. (ഉൽപത്തി 4:9-11) അതു​കൊണ്ട്‌ കോപ​വും വിദ്വേ​ഷ​വും അപകട​കാ​രി​ക​ളാണ്‌. കാരണം അതു നമ്മളെ അക്രമ​കാ​രി​ക​ളോ ക്രൂര​രോ ആക്കി​യേ​ക്കാം. അങ്ങനെ​യൊ​രു വ്യക്തിക്കു നിത്യ​ജീ​വൻ കിട്ടില്ല. (1 യോഹ​ന്നാൻ 3:15 വായി​ക്കുക.) യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌, നമ്മൾ എല്ലാവ​രെ​യും സ്‌നേ​ഹി​ക്കാൻ പഠിക്കണം.—1 യോഹ​ന്നാൻ 3:11, 12.

4. ഇസ്രാ​യേ​ലി​നു കൊടുത്ത ഒരു കല്‌പന ജീവൻ എന്ന സമ്മാന​ത്തെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

4 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു ശേഷം മോശ​യ്‌ക്കു പത്തു കല്‌പന കൊടു​ത്ത​പ്പോ​ഴും താൻ ജീവനെ അമൂല്യ​മാ​യി​ത്തന്നെ കാണു​ന്നെന്ന്‌ യഹോവ വ്യക്തമാ​ക്കി. അതിലെ ഒരു കല്‌പന ഇതായി​രു​ന്നു: “കൊല ചെയ്യരുത്‌.” (ആവർത്തനം 5:17) ആരെങ്കി​ലും ഒരാളെ മനഃപൂർവം കൊന്നാൽ അയാ​ളെ​യും കൊന്നു​ക​ള​യ​ണ​മാ​യി​രു​ന്നു.

5. ഗർഭച്ഛി​ദ്രത്തെ ദൈവം എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

5 ഗർഭച്ഛി​ദ്രത്തെ ദൈവം എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? ജനിക്കാത്ത ഒരു കുഞ്ഞിന്റെ ജീവൻപോ​ലും യഹോ​വയ്‌ക്കു വളരെ വില​പ്പെ​ട്ട​താണ്‌. ആരെങ്കി​ലും ഗർഭി​ണി​യായ ഒരു സ്‌ത്രീ​യെ പരിക്ക്‌ ഏൽപ്പി​ച്ചിട്ട്‌ കുഞ്ഞു മരിച്ചു​പോ​യാൽ പരിക്ക്‌ ഏൽപ്പിച്ച വ്യക്തിയെ കൊന്നുകളയണമെന്ന്‌ ഇസ്രായേല്യർക്കു കൊടുത്ത നിയമ​ത്തിൽ യഹോവ പറഞ്ഞു. (പുറപ്പാട്‌ 21:22, 23 വായി​ക്കുക; സങ്കീർത്തനം 127:3) ഗർഭച്ഛി​ദ്രം തെറ്റാ​ണെ​ന്നാണ്‌ ഇതു നമ്മളെ പഠിപ്പി​ക്കു​ന്നത്‌.—പിൻകു​റിപ്പ്‌ 28 കാണുക.

6, 7. ജീവനെ വില​യേ​റി​യ​താ​യി കണക്കാ​ക്കു​ന്നെന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ എങ്ങനെ തെളി​യി​ക്കാം?

6 നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവനെ വില​യേ​റി​യ​താ​യി കാണു​ന്നെന്നു നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ മുമ്പാകെ തെളി​യി​ക്കാം? നമ്മു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ ജീവൻ അപകട​പ്പെ​ടു​ത്തുന്ന ഒന്നും ചെയ്യാ​തി​രു​ന്നു​കൊണ്ട്‌. അതു​കൊണ്ട്‌, നമ്മൾ പുകയി​ല​യോ അടയ്‌ക്ക​യോ മയക്കു​മ​രു​ന്നോ ഉപയോ​ഗി​ക്കില്ല. കാരണം അവ നമുക്കു ഹാനി​ക​ര​മാണ്‌. അതു മരണം​പോ​ലും വരുത്തി​വെ​ച്ചേ​ക്കാം.

7 ദൈവ​മാ​ണു നമുക്കു നമ്മുടെ ജീവനും ശരീര​വും നൽകി​യത്‌. അതു​കൊണ്ട്‌ ദൈവം ആഗ്രഹി​ക്കുന്ന രീതി​യിൽ നമ്മൾ അത്‌ ഉപയോ​ഗി​ക്കണം. നമ്മുടെ ശരീരം നമ്മൾ നന്നായി പരിപാ​ലി​ക്കണം. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ ദൈവ​മു​മ്പാ​കെ നമ്മൾ അശുദ്ധ​രാ​യി​ത്തീ​രും. (റോമർ 6:19; 12:1; 2 കൊരി​ന്ത്യർ 7:1) ജീവനെ വില​യേ​റി​യ​താ​യി കണക്കാ​ക്കു​ന്നി​ല്ലെ​ങ്കിൽ നമുക്ക്‌ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​രി​ക്കാ​നാ​കില്ല. അതു​കൊണ്ട്‌ വളരെ ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും ദുശ്ശീ​ലങ്ങൾ ഉപേക്ഷി​ക്കാ​നും മാറ്റം വരുത്താ​നും ശ്രമം ചെയ്യുക. അങ്ങനെ നമ്മൾ ജീവനെ വില​യേ​റി​യ​താ​യി കാണു​ന്നെ​ങ്കിൽ യഹോവ നമ്മുടെ ശ്രമത്തെ അനു​ഗ്ര​ഹി​ക്കും.

8. നമ്മു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ ജീവൻ അപകട​ത്തി​ലാ​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്താൻ നമുക്ക്‌ എന്തെല്ലാം ചെയ്യാം?

8 ജീവൻ ഒരു അമൂല്യ​സ​മ്മാ​ന​മാ​ണെന്നു നമ്മൾ പഠിച്ചു. നമ്മു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ ജീവൻ അപകട​ത്തി​ലാ​ക്കു​ന്ന​തെ​ന്തും ഒഴിവാ​ക്കാൻ നമ്മൾ പരമാ​വധി ശ്രദ്ധി​ക്കു​മെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. ഉദാഹ​ര​ണ​ത്തിന്‌ കാറോ ബൈക്കോ മറ്റേ​തെ​ങ്കി​ലും വാഹന​മോ നമ്മൾ ഓടി​ക്കു​ന്നതു ശ്രദ്ധ​യോ​ടെ​യാ​യി​രി​ക്കും. അപകട​ക​ര​മോ അക്രമം ഉൾപ്പെ​ട്ട​തോ ആയ വിനോ​ദ​ങ്ങ​ളും മത്സരക്ക​ളി​ക​ളും നമ്മൾ ഒഴിവാ​ക്കും. (സങ്കീർത്തനം 11:5) നമ്മുടെ വീടു സുരക്ഷി​ത​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്താ​നും നമ്മൾ പരമാ​വധി ശ്രദ്ധി​ക്കും. യഹോവ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ച്ചു: “ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമ​തിൽ കെട്ടണം. അല്ലെങ്കിൽ ആരെങ്കി​ലും അതിന്റെ മുകളിൽനിന്ന്‌ വീഴു​ക​യും നീ നിന്റെ വീടിനു മേൽ, രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം വരുത്തി​വെ​ക്കു​ക​യും ചെയ്യും.”—ആവർത്തനം 22:8.

9. മൃഗങ്ങ​ളോ​ടു നമ്മൾ എങ്ങനെ പെരു​മാ​റണം?

9 മൃഗങ്ങ​ളോ​ടു നമ്മൾ എങ്ങനെ പെരു​മാ​റു​ന്നു എന്നതും യഹോ​വയ്‌ക്കു പ്രധാ​ന​മാണ്‌. ആഹാര​ത്തി​നും വസ്‌ത്ര​ത്തി​നും വേണ്ടി മൃഗങ്ങളെ കൊല്ലാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്നു. നമ്മുടെ ജീവനു ഭീഷണി​യാ​കുന്ന സന്ദർഭ​ങ്ങ​ളി​ലും മൃഗങ്ങളെ കൊല്ലാൻ ദൈവ​നി​യമം അനുവ​ദി​ക്കു​ന്നു. (ഉൽപത്തി 3:21; 9:3; പുറപ്പാട്‌ 21:28) പക്ഷേ മൃഗങ്ങ​ളോ​ടു ക്രൂരത കാണി​ക്കാ​നോ വെറും വിനോ​ദ​ത്തി​നു​വേണ്ടി അവയെ കൊല്ലാ​നോ പാടില്ല.—സുഭാ​ഷി​തങ്ങൾ 12:10.

ജീവൻ അമൂല്യ​മാണ്‌

  • ഗർഭസ്ഥ​ശി​ശു​വി​ന്റെ ജീവൻ നമ്മൾ നശിപ്പി​ക്കി​ല്ല

  • സഹമനു​ഷ്യ​രെ നമ്മൾ വെറു​ക്കി​ല്ല

  • പുകയി​ല​യോ അടയ്‌ക്ക​യോ മയക്കു​മ​രു​ന്നോ നമ്മൾ ഉപയോ​ഗി​ക്കി​ല്ല

1. ഗർഭസ്ഥശിശു; 2. ഒരാൾ ഒരു പായ്‌ക്കറ്റ്‌ സിഗരറ്റ്‌ ഞെരിച്ച്‌ നശിപ്പിക്കുന്നു; 3. രണ്ടു വംശത്തിൽപ്പെട്ട അടുത്ത സുഹൃത്തുക്കൾ

ജീവന്റെ പവി​ത്ര​തയെ ആദരി​ക്കു​ക

10. രക്തം ജീവനെ അർഥമാ​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

10 രക്തം ജീവനെ അർഥമാ​ക്കു​ന്ന​തു​കൊണ്ട്‌ യഹോവ രക്തത്തെ പവി​ത്ര​മാ​യി കാണുന്നു. കയീൻ ഹാബേ​ലി​നെ കൊന്ന​ശേഷം യഹോവ കയീ​നോ​ടു പറഞ്ഞു: “നിന്റെ അനിയന്റെ രക്തം നിലത്തു​നിന്ന്‌ എന്നോടു നിലവി​ളി​ക്കു​ന്നു.” (ഉൽപത്തി 4:10) ആ രക്തം ഹാബേ​ലി​ന്റെ ജീവനെ അർഥമാ​ക്കി. ഹാബേ​ലി​നെ കൊന്ന​തിന്‌ യഹോവ കയീനെ ശിക്ഷിച്ചു. രക്തം ജീവനെ പ്രതി​നി​ധാ​നം ചെയ്യു​ന്നെന്നു നോഹ​യു​ടെ നാളിലെ പ്രളയ​ത്തി​നു ശേഷം യഹോവ വീണ്ടും വ്യക്തമാ​ക്കി. മൃഗങ്ങ​ളു​ടെ മാംസം തിന്നാൻ യഹോവ നോഹ​യ്‌ക്കും കുടും​ബ​ത്തി​നും അനുവാ​ദം കൊടു​ത്തു. യഹോവ പറഞ്ഞു: “ഭൂമി​യിൽ കാണുന്ന ജീവനുള്ള ജന്തുക്ക​ളെ​ല്ലാം നിങ്ങൾക്ക്‌ ആഹാര​മാ​യി​രി​ക്കും. പച്ചസസ്യം നിങ്ങൾക്ക്‌ ആഹാര​മാ​യി തന്നതു​പോ​ലെ, അവയെ​യും ഞാൻ തരുന്നു. എന്നാൽ അവയുടെ പ്രാണ​നായ രക്തത്തോ​ടു​കൂ​ടെ നിങ്ങൾ മാംസം തിന്നരുത്‌.” (ഉൽപത്തി 1:29; 9:3, 4) രക്തം ജീവനെ അർഥമാ​ക്കു​ന്ന​തു​കൊണ്ട്‌ രക്തം കളയാത്ത മാംസം തിന്നു​ന്നത്‌ യഹോവ വിലക്കി.

11. രക്തത്തെ​ക്കു​റി​ച്ചുള്ള ഏതു നിയമം ദൈവം ഇസ്രാ​യേൽ ജനതയ്‌ക്കു കൊടു​ത്തു?

11 നോഹ​യോ​ടു രക്തം കഴിക്ക​രു​തെന്നു പറഞ്ഞ്‌ ഏകദേശം 800 വർഷത്തി​നു ശേഷം യഹോവ വീണ്ടും തന്റെ ജനത്തോട്‌ ഇങ്ങനെ കല്‌പി​ച്ചു: “ഒരു ഇസ്രാ​യേ​ല്യ​നോ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന അന്യ​ദേ​ശ​ക്കാ​ര​നോ ഭക്ഷ്യ​യോ​ഗ്യ​മായ ഒരു കാട്ടു​മൃ​ഗ​ത്തെ​യോ പക്ഷി​യെ​യോ വേട്ടയാ​ടി​പ്പി​ടി​ക്കു​ന്നെ​ങ്കിൽ അവൻ അതിന്റെ രക്തം നിലത്ത്‌ ഒഴിച്ച്‌ മണ്ണ്‌ ഇട്ട്‌ മൂടണം.” തുടർന്ന്‌ ദൈവം പറഞ്ഞു: “രക്തം നിങ്ങൾ കഴിക്ക​രുത്‌.” (ലേവ്യ 17:13, 14) അപ്പോ​ഴും തന്റെ ജനം രക്തത്തെ പവി​ത്ര​മാ​യി കാണണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ചു. അവർക്ക്‌ ഇറച്ചി തിന്നാ​മാ​യി​രു​ന്നു. പക്ഷേ രക്തം പാടി​ല്ലാ​യി​രു​ന്നു. ആഹാര​ത്തി​നാ​യി അവർ ഏതെങ്കി​ലും മൃഗത്തെ കൊല്ലു​ന്നെ​ങ്കിൽ അതിന്റെ രക്തം നിലത്ത്‌ ഒഴിച്ചു​ക​ള​യ​ണ​മാ​യി​രു​ന്നു.

12. ക്രിസ്‌ത്യാ​നി​കൾ രക്തത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു?

12 പിന്നീട്‌, യേശു മരിച്ച്‌ കുറച്ച്‌ വർഷങ്ങൾക്കു ശേഷം യരുശ​ലേ​മി​ലുള്ള ക്രിസ്‌തീ​യ​സ​ഭ​യി​ലെ മൂപ്പന്മാ​രും അപ്പോസ്‌ത​ല​ന്മാ​രും, ഇസ്രായേല്യർക്കു കൊടുത്ത നിയമ​ത്തി​ലെ ഏതെല്ലാം കാര്യ​ങ്ങ​ളാ​ണു ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​കു​ന്ന​തെന്നു തീരു​മാ​നി​ക്കാൻ കൂടി​വന്നു. (പ്രവൃ​ത്തി​കൾ 15:28, 29 വായി​ക്കുക; 21:25) തനിക്കു രക്തം അപ്പോ​ഴും പവി​ത്ര​മാ​ണെ​ന്നും അവരും അതു പവി​ത്ര​മാ​യി​ത്തന്നെ കാണണ​മെ​ന്നും മനസ്സി​ലാ​ക്കാൻ യഹോവ അവരെ സഹായി​ച്ചു. ആദിമ​ക്രിസ്‌ത്യാ​നി​കൾ രക്തം കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ രക്തം വാർന്നു​പോ​കാത്ത ഇറച്ചി​യും കഴിക്ക​രു​താ​യി​രു​ന്നു. അതു കഴിക്കു​ന്നതു വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ക​യോ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്ന​തു​പോ​ലെ​തന്നെ തെറ്റാ​യി​രു​ന്നു. അന്നുമു​തൽ സത്യ​ക്രിസ്‌ത്യാ​നി​കൾ രക്തം കഴിക്കാ​നും കുടി​ക്കാ​നും വിസമ്മ​തി​ച്ചു. ഇന്നത്തെ കാര്യ​മോ? ഇന്നു നമ്മളും രക്തത്തെ പവി​ത്ര​മാ​യി കണക്കാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

13. ക്രിസ്‌ത്യാ​നി​കൾ രക്തപ്പകർച്ച ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 ഇതിന്‌ അർഥം ക്രിസ്‌ത്യാ​നി​കൾ രക്തപ്പകർച്ച​യും ഒഴിവാ​ക്ക​ണ​മെ​ന്നാ​ണോ? അതെ, അങ്ങനെ​ത​ന്നെ​യാണ്‌. രക്തം കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്യരു​തെന്ന്‌ യഹോവ നമ്മളോ​ടു കല്‌പി​ച്ചു. മദ്യം കുടി​ക്ക​രു​തെന്നു ഡോക്‌ടർ നിങ്ങ​ളോ​ടു പറയു​ന്നെ​ന്നി​രി​ക്കട്ടെ. കുടി​ക്ക​രു​തെ​ന്നല്ലേ പറഞ്ഞി​ട്ടു​ള്ളൂ, അതു ശരീര​ത്തിൽ കുത്തി​വയ്‌ക്കാം എന്നു നിങ്ങൾ തീരു​മാ​നി​ക്കു​മോ? ഒരിക്ക​ലു​മില്ല! അതു​പോ​ലെ​തന്നെ, രക്തം കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്യരു​തെന്നു പറയു​മ്പോൾ രക്തപ്പകർച്ച ഒഴിവാ​ക്ക​ണ​മെ​ന്നാണ്‌ അതിന്റെ അർഥം.—പിൻകു​റിപ്പ്‌ 29 കാണുക.

14, 15. ജീവനെ ആദരി​ക്കു​ന്ന​തും യഹോ​വയെ അനുസ​രി​ക്കു​ന്ന​തും ഒരു ക്രിസ്‌ത്യാ​നിക്ക്‌ എത്ര പ്രധാ​ന​മാണ്‌?

14 രക്തം കയറ്റി​യി​ല്ലെ​ങ്കിൽ രോഗി മരിച്ചു​പോ​കു​മെന്നു ഡോക്‌ടർ പറഞ്ഞാ​ലോ? അപ്പോൾ, രക്തത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ക്ക​ണോ വേണ്ടയോ എന്ന്‌ ഓരോ വ്യക്തി​യും തീരു​മാ​നി​ക്കണം. ജീവൻ എന്ന ദൈവ​ത്തി​ന്റെ സമ്മാനത്തെ ക്രിസ്‌ത്യാ​നി​കൾ അതിയാ​യി വിലമ​തി​ക്കു​ന്നു. ജീവൻ നിലനി​റു​ത്താൻ സഹായി​ക്കുന്ന മറ്റ്‌ ഏതെങ്കി​ലും ചികി​ത്സ​യു​ണ്ടോ എന്നു നമ്മൾ നോക്കും. പക്ഷേ നമ്മൾ രക്തം സ്വീക​രി​ക്കില്ല.

15 നല്ല ആരോ​ഗ്യം നിലനി​റു​ത്താൻ വേണ്ട​തെ​ല്ലാം നമ്മൾ ചെയ്യും എന്നതു ശരിയാണ്‌. പക്ഷേ ജീവനെ ദൈവം പവി​ത്ര​മാ​യി കണക്കാ​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ രക്തപ്പകർച്ച ഒഴിവാ​ക്കും. യഹോ​വയെ അനുസ​രി​ക്കു​ന്ന​താണ്‌, യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ ജീവൻ നിലനി​റു​ത്താൻ ശ്രമി​ക്കു​ന്ന​തി​നെ​ക്കാൾ പ്രധാനം. യേശു പറഞ്ഞു: “ആരെങ്കി​ലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹി​ച്ചാൽ അതു നഷ്ടമാ​കും. എന്നാൽ ആരെങ്കി​ലും എനിക്കു​വേണ്ടി ജീവൻ നഷ്ടപ്പെ​ടു​ത്തി​യാൽ അയാൾക്ക്‌ അതു തിരികെ കിട്ടും.” (മത്തായി 16:25) യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ യഹോ​വയെ അനുസ​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. യഹോ​വ​യെ​പ്പോ​ലെ​തന്നെ നമ്മളും ജീവനെ അമൂല്യ​വും പവി​ത്ര​വും ആയി കാണുന്നു.—എബ്രായർ 11:6.

16. ദൈവ​ത്തി​ന്റെ ദാസന്മാർ ദൈവത്തെ അനുസ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 രക്തത്തെ​ക്കു​റി​ച്ചുള്ള ദൈവ​നി​യമം അനുസ​രി​ക്കാൻ ദൈവ​ത്തി​ന്റെ വിശ്വസ്‌ത​ദാ​സ​ന്മാർ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. അവർ രക്തം കഴിക്കു​ക​യോ കുടി​ക്കു​ക​യോ ഇല്ല. ചികി​ത്സയ്‌ക്കു​വേ​ണ്ടി​യും അവർ രക്തം സ്വീക​രി​ക്കില്ല.a എന്നാൽ ജീവൻ രക്ഷിക്കാൻ മറ്റു ചികി​ത്സകൾ അവർ സ്വീക​രി​ക്കും. തങ്ങളുടെ കാര്യ​ത്തിൽ ഏറ്റവും നല്ലത്‌ എന്താ​ണെന്നു ജീവ​ന്റെ​യും രക്തത്തി​ന്റെ​യും സ്രഷ്ടാ​വായ ദൈവ​ത്തിന്‌ അറിയാ​മെന്ന ഉറച്ച ബോധ്യം അവർക്കുണ്ട്‌. നിങ്ങളു​ടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

യഹോവ അനുവ​ദിച്ച രക്തത്തിന്റെ ഒരേ ഒരു ഉപയോ​ഗം

17. ഇസ്രാ​യേ​ലിൽ യഹോവ അനുവ​ദിച്ച രക്തത്തിന്റെ ഒരേ ഒരു ഉപയോ​ഗം ഏതായി​രു​ന്നു?

17 മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു: “ഏതൊരു ജീവി​യു​ടെ​യും പ്രാണൻ രക്തത്തി​ലാണ്‌. ഈ രക്തമാ​ണ​ല്ലോ . . . പാപപ​രി​ഹാ​രം വരുത്തു​ന്നത്‌. അതു​കൊണ്ട്‌ പാപപ​രി​ഹാ​രം വരുത്താൻവേണ്ടി യാഗപീ​ഠ​ത്തിൽ ഉപയോ​ഗി​ക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരി​ക്കു​ന്നു.” (ലേവ്യ 17:11) ഇസ്രാ​യേ​ല്യർ പാപം ചെയ്യു​മ്പോൾ മൃഗത്തെ ബലിയർപ്പി​ച്ചു​കൊണ്ട്‌ പാപപ​രി​ഹാ​രം വരുത്താൻ അഥവാ ക്ഷമയ്‌ക്കു​വേണ്ടി യഹോ​വ​യോട്‌ യാചി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അതിനു​വേണ്ടി അവർ ബലിമൃ​ഗത്തെ പുരോ​ഹി​തനെ ഏൽപ്പി​ക്കു​ക​യും പുരോ​ഹി​തൻ അതിന്റെ രക്തം ആലയത്തി​ലെ യാഗപീ​ഠ​ത്തിൽ ഒഴിക്കു​ക​യും ചെയ്‌തി​രു​ന്നു. ഇസ്രാ​യേ​ല്യർക്ക്‌ യഹോവ അനുവ​ദിച്ച രക്തത്തിന്റെ ഒരേ ഒരു ഉപയോ​ഗ​മാ​യി​രു​ന്നു അത്‌.

18. യേശു​വി​ന്റെ ബലി​കൊണ്ട്‌ നമുക്ക്‌ എന്താണു പ്രയോ​ജനം?

18 യേശു ഭൂമി​യി​ലേക്കു വന്നപ്പോൾ നമ്മുടെ പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കു​വേണ്ടി സ്വന്തം ജീവൻ അഥവാ രക്തം നൽകി​ക്കൊണ്ട്‌ മൃഗബ​ലി​ക​ളെ​ക്കു​റി​ച്ചുള്ള നിയമം നീക്കം ചെയ്‌തു. (മത്തായി 20:28; എബ്രായർ 10:1) യേശു​വി​ന്റെ ജീവൻ അമൂല്യ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വി​നെ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​ശേഷം, എല്ലാ മനുഷ്യർക്കും എന്നെന്നും ജീവി​ക്കാ​നുള്ള അവസരം കൊടു​ക്കാൻ യഹോ​വയ്‌ക്കു കഴിയു​മാ​യി​രു​ന്നു.—യോഹ​ന്നാൻ 3:16; എബ്രായർ 9:11, 12; 1 പത്രോസ്‌ 1:18, 19.

ഒരു ക്രിസ്‌ത്യാനി രക്തത്തെക്കുറിച്ചുള്ള തന്റെ ബൈബിളധിഷ്‌ഠിത വിശ്വാസം ഡോക്‌ടറോടു വിവരിക്കുന്നു

നിങ്ങൾക്ക്‌ എങ്ങനെ ജീവ​നോ​ടും രക്തത്തോ​ടും വിലമ​തി​പ്പു കാണി​ക്കാം?

19. ‘ആരു​ടെ​യും രക്തം സംബന്ധിച്ച്‌ കുറ്റക്കാ​രാ​കാ​തി​രി​ക്കാൻ’ നമ്മൾ എന്തു ചെയ്യണം?

19 ജീവൻ എന്ന അമൂല്യ​സ​മ്മാ​ന​ത്തി​നു നമ്മൾ യഹോ​വ​യോട്‌ എത്ര നന്ദിയു​ള്ള​വ​രാണ്‌! കൂടാതെ ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചാൽ അവർക്ക്‌ എന്നെന്നും ജീവി​ക്കാ​നാ​കു​മെന്ന്‌ അവരോ​ടു പറയാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. നമ്മൾ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു. എങ്ങനെ ജീവൻ രക്ഷിക്കാ​മെന്ന്‌ ആളുകളെ പഠിപ്പി​ക്കാൻ നമ്മളാ​ലാ​കു​ന്നതു നമ്മൾ ചെയ്യും. (യഹസ്‌കേൽ 3:17-21) അങ്ങനെ​യാ​കു​മ്പോൾ പൗലോസ്‌ അപ്പോസ്‌ത​ല​നെ​പ്പോ​ലെ നമുക്കും പറയാം: “ആരു​ടെ​യും രക്തം സംബന്ധിച്ച്‌ ഞാൻ കുറ്റക്കാ​രനല്ല. ഒന്നും മറച്ചു​വെ​ക്കാ​തെ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​ട്ടുണ്ട്‌.” (പ്രവൃ​ത്തി​കൾ 20:26, 27) അതെ, ആളുക​ളോട്‌ യഹോ​വ​യെ​ക്കു​റി​ച്ചും ജീവൻ യഹോ​വയ്‌ക്ക്‌ എത്ര വില​പ്പെ​ട്ട​താണ്‌ എന്നതി​നെ​ക്കു​റി​ച്ചും പറഞ്ഞു​കൊണ്ട്‌ നമുക്കു ജീവ​നോ​ടും രക്തത്തോ​ടും ഉള്ള വിലമ​തി​പ്പു കാണി​ക്കാം.

a രക്തപ്പകർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച “എന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കുക” എന്ന പുസ്‌തകത്തിന്റെ 86-89 പേജുകൾ കാണുക.

ചുരുക്കം

സത്യം 1: ജീവൻ എന്ന സമ്മാനത്തെ വിലമ​തി​ക്കു​ക

“ജീവന്റെ ഉറവ്‌ അങ്ങാണ​ല്ലോ.”—സങ്കീർത്തനം 36:9

ജീവനോടു നമുക്ക്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാം?

  • പ്രവൃത്തികൾ 17:28; വെളി​പാട്‌ 4:11

    ജീവൻ യഹോ​വ​യിൽനി​ന്നുള്ള സമ്മാന​മാണ്‌, നമ്മൾ അതി​നോ​ടു വിലമ​തി​പ്പു കാണി​ക്കണം.

  • പുറപ്പാട്‌ 21:22, 23; ആവർത്തനം 5:17

    കൊലപാതകവും ഗർഭച്ഛി​ദ്ര​വും തെറ്റാണ്‌.

  • 1 യോഹ​ന്നാൻ 3:11, 12, 15

    മറ്റുള്ളവരോടു വിദ്വേ​ഷം കാണി​ക്കു​ന്നതു തെറ്റാണ്‌.

  • 2 കൊരി​ന്ത്യർ 7:1

    പുകവലിയും മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗ​വും പോലുള്ള ദുശ്ശീ​ലങ്ങൾ ഒഴിവാ​ക്കുക.

  • സങ്കീർത്തനം 11:5

    അക്രമം ഉൾപ്പെട്ട വിനോ​ദ​ങ്ങ​ളും മത്സരക്ക​ളി​ക​ളും ഒഴിവാ​ക്കുക.

സത്യം 2: ജീവനും രക്തവും

“രക്തത്തിൽ ജീവൻ അടങ്ങി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ എല്ലാ തരം ജീവി​ക​ളു​ടെ​യും പ്രാണൻ അതിന്റെ രക്തമാണ്‌.”—ലേവ്യ 17:14

ജീവനെയും രക്തത്തെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം എന്താണ്‌?

  • ഉൽപത്തി 4:10; ആവർത്തനം 12:23

    രക്തം ജീവനെ പ്രതി​നി​ധാ​നം ചെയ്യുന്നു.

  • ഉൽപത്തി 9:3, 4

    ഇറച്ചി തിന്നാം, പക്ഷേ രക്തം പാടില്ല.

  • പ്രവൃത്തികൾ 15:28, 29; 21:25

    രക്തം ഒഴിവാ​ക്ക​ണ​മെന്ന ദൈവ​ത്തി​ന്റെ കല്‌പ​ന​യിൽ ചികി​ത്സയ്‌ക്കാ​യുള്ള രക്തവും ഉൾപ്പെ​ടു​ന്നു.

  • എബ്രായർ 11:6

    നമ്മുടെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാനം യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധമാണ്‌.

സത്യം 3: യഹോവ അനുവ​ദിച്ച രക്തത്തിന്റെ ഉപയോ​ഗം

“യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.”—1 യോഹ​ന്നാൻ 1:7

യേശുവിന്റെ ബലി​കൊണ്ട്‌ നമുക്കുള്ള പ്രയോ​ജനം എന്ത്‌?

  • ലേവ്യ 17:11

    ബൈബിൾക്കാലങ്ങളിൽ, ഇസ്രാ​യേ​ല്യർ പാപം ചെയ്യു​മ്പോൾ മൃഗത്തെ ബലിയർപ്പി​ച്ചു​കൊണ്ട്‌ ക്ഷമയ്‌ക്കു​വേണ്ടി യഹോ​വ​യോട്‌ യാചി​ക്കാ​നാ​കു​മാ​യി​രു​ന്നു. അതിനു​വേണ്ടി അവർ ബലിമൃ​ഗത്തെ പുരോ​ഹി​തനെ ഏൽപ്പി​ക്കു​ക​യും പുരോ​ഹി​തൻ അതിന്റെ രക്തം ആലയത്തി​ലെ യാഗപീ​ഠ​ത്തിൽ ഒഴിക്കു​ക​യും ചെയ്‌തി​രു​ന്നു.

  • മത്തായി 20:28; എബ്രായർ 9:11-14

    യേശു ഭൂമി​യി​ലേക്കു വന്നപ്പോൾ നമ്മുടെ പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കു​വേണ്ടി സ്വന്തം ജീവൻ അഥവാ രക്തം നൽകി​ക്കൊണ്ട്‌ മൃഗബ​ലി​ക​ളെ​ക്കു​റി​ച്ചുള്ള നിയമം നീക്കം ചെയ്‌തു.

  • യോഹന്നാൻ 3:16

    യേശുവിന്റെ ജീവൻ അമൂല്യ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വി​നെ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​ശേഷം, യേശു​വിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും എന്നെന്നും ജീവി​ക്കാ​നുള്ള അവസരം യഹോവ കൊടു​ത്തു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക