വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 14 പേ. 145-153
  • സന്തോഷമുള്ള കുടുംബജീവിതം നിങ്ങൾക്കും സാധ്യം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സന്തോഷമുള്ള കുടുംബജീവിതം നിങ്ങൾക്കും സാധ്യം!
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭർത്താ​ക്ക​ന്മാ​രിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌
  • ഭാര്യ​മാ​രിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌
  • മാതാ​പി​താ​ക്ക​ളിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌
  • ദൈവം മക്കളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌
  • സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​തം നിങ്ങൾക്കും സാധ്യം!
  • ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • കുടുംബജീവിതം വിജയിപ്പിക്കൽ
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടു താക്കോലുകൾ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
  • കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ. . .
    ഉണരുക!—2021
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 14 പേ. 145-153

അധ്യായം പതിന്നാല്‌

സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​തം നിങ്ങൾക്കും സാധ്യം!

1, 2. കുടും​ബ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ആഗ്രഹം എന്താണ്‌?

ദൈവ​മായ യഹോ​വ​യാണ്‌ ആദ്യത്തെ വിവാഹം നടത്തി​യത്‌. യഹോവ ആദ്യസ്‌ത്രീ​യെ ഉണ്ടാക്കി​യിട്ട്‌ “അവളെ മനുഷ്യ​ന്റെ അടുത്ത്‌ കൊണ്ടു​വന്നു” എന്നു ബൈബിൾ പറയുന്നു. ആദാമി​നു വലിയ സന്തോ​ഷ​മാ​യി. ആദാം പറഞ്ഞു: “ഒടുവിൽ ഇതാ, എൻ അസ്ഥിയിൻ അസ്ഥിയും മാംസ​ത്തിൻ മാംസ​വും.” (ഉൽപത്തി 2:22, 23) വിവാ​ഹി​തർ സന്തോ​ഷ​ത്തോ​ടെ കഴിയാൻ യഹോവ ആഗ്രഹി​ക്കു​ന്നെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.

2 എന്നാൽ സങ്കടക​ര​മായ കാര്യം പലരു​ടെ​യും കുടും​ബ​ജീ​വി​തം ഒരിക്ക​ലും സന്തോ​ഷ​മു​ള്ള​താ​യി​രു​ന്നി​ട്ടില്ല എന്നതാണ്‌. എന്നാൽ സന്തോ​ഷ​ത്തോ​ടെ ഒരുമി​ച്ചു കഴിയു​ന്ന​തി​നും കുടും​ബ​ജീ​വി​തം വിജയ​ക​ര​മാ​ക്കു​ന്ന​തി​നും എല്ലാ കുടും​ബാം​ഗ​ങ്ങ​ളെ​യും സഹായി​ക്കുന്ന അനേകം തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌.—ലൂക്കോസ്‌ 11:28.

ഭർത്താ​ക്ക​ന്മാ​രിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌

3, 4. (എ) ഭർത്താവ്‌ ഭാര്യ​യോട്‌ എങ്ങനെ ഇടപെ​ടണം? (ബി) ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം ക്ഷമിക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഒരു നല്ല ഭർത്താവ്‌ ഭാര്യ​യോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ഇടപെ​ട​ണ​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. ദയവായി എഫെസ്യർ 5:25-29 വായി​ക്കുക. ഭർത്താവ്‌ എപ്പോ​ഴും ഭാര്യ​യോ​ടു സ്‌നേ​ഹ​ത്തോ​ടെ പെരു​മാ​റും. അതു​പോ​ലെ ഭർത്താവ്‌ ഭാര്യയെ സംരക്ഷി​ക്കും, പരിപാ​ലി​ക്കും; ഭാര്യക്കു ദ്രോഹം വരുത്തുന്ന ഒന്നും ചെയ്യു​ക​യു​മില്ല.

4 എന്നാൽ ഭാര്യക്ക്‌ എന്തെങ്കി​ലും തെറ്റു പറ്റിയാൽ ഭർത്താവ്‌ എന്തു ചെയ്യണം? ഭർത്താ​ക്ക​ന്മാ​രോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കുക (അഥവാ, സ്‌നേ​ഹി​ക്കു​ന്ന​തിൽ തുടരുക). അവരോ​ടു വല്ലാതെ ദേഷ്യ​പ്പെ​ട​രുത്‌.” (കൊ​ലോ​സ്യർ 3:19) ഭർത്താ​ക്ക​ന്മാ​രേ, നിങ്ങൾക്കും തെറ്റു പറ്റാറു​ണ്ടെന്ന്‌ ഓർക്കുക. നിങ്ങ​ളോ​ടു ദൈവം ക്ഷമിക്ക​ണ​മെ​ങ്കിൽ ഭാര്യ​യോ​ടു നിങ്ങളും ക്ഷമിക്കണം. (മത്തായി 6:12, 14, 15) ഭാര്യാ​ഭർത്താ​ക്ക​ന്മാർ രണ്ടു​പേ​രും ക്ഷമിക്കാൻ മനസ്സു​ള്ള​വ​രാ​ണെ​ങ്കിൽ അവരുടെ കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​യി​രി​ക്കും.

5. ഭർത്താവ്‌ ഭാര്യയെ ആദരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 ഭർത്താവ്‌ ഭാര്യയെ ആദരി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ഭാര്യ​യു​ടെ ആവശ്യങ്ങൾ അറിഞ്ഞ്‌ പ്രവർത്തി​ക്കാൻ ഭർത്താവ്‌ പ്രത്യേ​കം ശ്രദ്ധി​ക്കണം. ഇതു വളരെ ഗൗരവ​മുള്ള ഒരു കാര്യ​മാണ്‌. കാരണം ഭർത്താവ്‌ ഭാര്യ​യോ​ടു നന്നായി പെരു​മാ​റി​യി​ല്ലെ​ങ്കിൽ യഹോവ അദ്ദേഹ​ത്തി​ന്റെ പ്രാർഥന കേൾക്കാ​തി​രു​ന്നേ​ക്കാം. (1 പത്രോസ്‌ 3:7) യഹോവ വില​യേ​റി​യ​വ​രാ​യി കാണു​ന്നത്‌ തന്നെ സ്‌നേ​ഹി​ക്കുന്ന ആളുക​ളെ​യാണ്‌. അല്ലാതെ പുരു​ഷ​ന്മാർക്കു സ്‌ത്രീ​ക​ളെ​ക്കാൾ മുൻഗ​ണ​ന​യൊ​ന്നും യഹോവ കൊടു​ക്കു​ന്നില്ല.

6. ഭാര്യാ​ഭർത്താ​ക്ക​ന്മാർ “ഒരു ശരീര​മാണ്‌” എന്നതിന്റെ അർഥം എന്താണ്‌?

6 ഭാര്യാ​ഭർത്താ​ക്ക​ന്മാർ “രണ്ടല്ല, ഒരു ശരീര​മാണ്‌” എന്നു യേശു പറഞ്ഞു. (മത്തായി 19:6) അവർ പരസ്‌പരം വിശ്വസ്‌ത​രാ​യി​രി​ക്കും. ഒരിക്ക​ലും തന്റെ ഇണയെ വഞ്ചിക്കില്ല. (സുഭാ​ഷി​തങ്ങൾ 5:15-21; എബ്രായർ 13:4) ഭാര്യാ​ഭർത്താ​ക്ക​ന്മാർ ഇരുവ​രും നിസ്വാർഥ​മാ​യി ഇണയുടെ ലൈം​ഗി​കാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തണം. (1 കൊരി​ന്ത്യർ 7:3-5) ‘ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടില്ല, വാത്സല്യ​ത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ന്നു’ എന്ന്‌ ഭർത്താവ്‌ മനസ്സിൽപ്പി​ടി​ക്കണം. അതു​കൊണ്ട്‌ ഭർത്താവ്‌ ഭാര്യയെ സ്‌നേ​ഹി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യണം. ഒരു ഭാര്യ ഏറ്റവും അധികം ആഗ്രഹി​ക്കു​ന്നതു ഭർത്താവ്‌ തന്നോടു ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടാ​നാണ്‌.—എഫെസ്യർ 5:29.

ഭാര്യ​മാ​രിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌

7. കുടും​ബ​ത്തിന്‌ ഒരു കുടും​ബ​നാ​ഥൻ ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 കുടും​ബാം​ഗങ്ങൾ എല്ലാം ഒരുമ​യോ​ടെ പ്രവർത്തി​ക്കാൻ അവരെ നയിക്കു​ന്ന​തിന്‌ എല്ലാ കുടും​ബ​ത്തി​നും ഒരു ‘തല’ അഥവാ നാഥൻ വേണം. 1 കൊരി​ന്ത്യർ 11:3-ൽ ബൈബിൾ പറയുന്നു: “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു; സ്‌ത്രീ​യു​ടെ തല പുരുഷൻ; ക്രിസ്‌തു​വി​ന്റെ തല ദൈവം.”

8. ഭാര്യക്ക്‌ ഭർത്താ​വി​നോട്‌ എങ്ങനെ ആഴമായ ബഹുമാ​നം കാണി​ക്കാം?

8 എല്ലാ ഭർത്താ​ക്ക​ന്മാർക്കും തെറ്റു പറ്റാറുണ്ട്‌. എന്നാൽ ഭാര്യ ഭർത്താ​വി​ന്റെ തീരു​മാ​ന​ങ്ങളെ പിന്തു​ണയ്‌ക്കു​ക​യും മനസ്സോ​ടെ സഹകരി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ മുഴു കുടും​ബ​ത്തി​നും അതു പ്രയോ​ജനം ചെയ്യും. (1 പത്രോസ്‌ 3:1-6) “ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നിക്ക”ണമെന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 5:33) എന്നാൽ ഭർത്താ​വി​ന്റെ മതവി​ശ്വാ​സം മറ്റൊ​ന്നാ​ണെ​ങ്കി​ലോ? അപ്പോ​ഴും ഭാര്യ ഭർത്താ​വി​നോട്‌ ആഴമായ ബഹുമാ​നം കാണി​ക്കണം. “ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക. അവരിൽ ആരെങ്കി​ലും ദൈവ​വ​ചനം അനുസ​രി​ക്കാ​ത്ത​വ​രാ​ണെ​ങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളു​ടെ പെരു​മാ​റ്റ​ത്താൽ വിശ്വാ​സി​ക​ളാ​യി​ത്തീ​രാൻ ഇടവ​ന്നേ​ക്കാം. ആഴമായ ബഹുമാ​ന​ത്തോ​ടെ​യുള്ള നിങ്ങളു​ടെ നിർമ​ല​മായ പെരു​മാ​റ്റം അവർ ശ്രദ്ധി​ക്കാ​തെ​പോ​കില്ല.” (1 പത്രോസ്‌ 3:1, 2) ഒരു ഭാര്യ നല്ല മാതൃക വെക്കു​ന്നെ​ങ്കിൽ അവരുടെ മതവി​ശ്വാ​സം അംഗീ​ക​രി​ക്കാ​നും ആദരി​ക്കാ​നും അതു ഭർത്താ​വി​നെ സഹായി​ച്ചേ​ക്കാം.

9. (എ) ഏതെങ്കി​ലും കാര്യ​ത്തിൽ ഭർത്താ​വി​നോ​ടു യോജി​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ ഭാര്യക്ക്‌ എന്തു ചെയ്യാം? (ബി) തീത്തോസ്‌ 2:4, 5-ൽ ഭാര്യ​മാർക്കുള്ള ഏതു ബുദ്ധി​യു​പ​ദേശം കാണാം?

9 ഏതെങ്കി​ലും കാര്യ​ത്തിൽ ഭർത്താ​വി​നോ​ടു യോജി​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ ഭാര്യക്ക്‌ എന്തു ചെയ്യാം? ആദര​വോ​ടെ തന്റെ അഭി​പ്രാ​യം ഭർത്താ​വി​നോ​ടു പറയണം. ഉദാഹ​ര​ണ​ത്തിന്‌ അബ്രാ​ഹാ​മിന്‌ ഇഷ്ടപ്പെ​ടാത്ത ഒരു കാര്യം സാറ പറഞ്ഞു. അപ്പോൾ യഹോവ അബ്രാ​ഹാ​മി​നോട്‌ “സാറ പറയു​ന്നതു കേൾക്കുക” എന്നു പറഞ്ഞു. (ഉൽപത്തി 21:9-12) ഭർത്താവ്‌ എടുക്കുന്ന തീരു​മാ​നം ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മ​ല്ലെ​ങ്കിൽ ഭാര്യ അദ്ദേഹത്തെ പിന്തു​ണയ്‌ക്കണം. (പ്രവൃ​ത്തി​കൾ 5:29; എഫെസ്യർ 5:24) ഒരു നല്ല ഭാര്യ വീട്ടു​കാ​ര്യ​ങ്ങൾ നന്നായി നോക്കും. (തീത്തോസ്‌ 2:4, 5 വായി​ക്കുക.) കുടും​ബ​ത്തി​നു​വേണ്ടി ഭാര്യ അധ്വാ​നി​ക്കു​ന്നതു ഭർത്താ​വും കുട്ടി​ക​ളും കാണു​മ്പോൾ അവർ അവരെ കൂടു​ത​ലാ​യി സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യും.—സുഭാ​ഷി​തങ്ങൾ 31:10, 28.

അബ്രാഹാം സാറയുടെ വാക്കു കേൾക്കുന്നു

സാറ ഭാര്യ​മാർക്ക്‌ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

10. പിരി​ഞ്ഞു​താ​മ​സി​ക്കു​ന്ന​തി​നെ​യും വിവാ​ഹ​മോ​ച​ന​ത്തെ​യും കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

10 ചില​പ്പോൾ ഭാര്യാ​ഭർത്താ​ക്ക​ന്മാർ പിരി​ഞ്ഞു​താ​മ​സി​ക്കാ​നോ വിവാ​ഹ​മോ​ചനം നേടാ​നോ എടുത്തു​ചാ​ടി തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ ബൈബിൾ പറയു​ന്നത്‌ “ഭാര്യ ഭർത്താ​വിൽനിന്ന്‌ വേർപി​രി​യ​രുത്‌” എന്നും ‘ഭർത്താവ്‌ ഭാര്യയെ ഉപേക്ഷി​ക്ക​രുത്‌’ എന്നും ആണ്‌. (1 കൊരി​ന്ത്യർ 7:10, 11) ചില പ്രത്യേ​ക​സാ​ഹ​ച​ര്യ​ങ്ങ​ളിൽ പിരി​ഞ്ഞു​താ​മ​സി​ക്കാൻ ഭാര്യാ​ഭർത്താ​ക്ക​ന്മാർ തീരു​മാ​നി​ച്ചേ​ക്കാം. പക്ഷേ അതു നന്നായി ചിന്തിച്ച്‌ ഗൗരവ​ത്തോ​ടെ എടുക്കേണ്ട ഒരു തീരു​മാ​ന​മാണ്‌. വിവാ​ഹ​മോ​ച​ന​ത്തി​ന്റെ കാര്യ​മോ? വിവാ​ഹ​മോ​ച​ന​ത്തി​നു ബൈബിൾ നൽകുന്ന ഒരേ ഒരു അടിസ്ഥാ​നം ഭാര്യ​യോ ഭർത്താ​വോ സ്വന്തം ഇണയല്ലാത്ത ആരെങ്കി​ലു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​താണ്‌.—മത്തായി 19:9.

മാതാ​പി​താ​ക്ക​ളിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌

1. യേശു കുട്ടികളുടെകൂടെ സമയം ചെലവഴിക്കുന്നു; 2. ഒരു അപ്പൻ മകനുമായി മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം എന്ന പുസ്‌തകം ചർച്ച ചെയ്യുന്നു

കുടുംബത്തിലെ ഓരോ അംഗത്തി​നും യേശു നല്ല മാതൃ​ക​യാണ്‌

11. മറ്റ്‌ എന്തി​നെ​ക്കാ​ളും അധിക​മാ​യി എന്താണു കുട്ടി​കൾക്കു വേണ്ടത്‌?

11 മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ കുട്ടി​ക​ളു​ടെ​കൂ​ടെ എത്രയ​ധി​കം സമയം ചെലവ​ഴി​ക്കാൻ പറ്റുമോ അത്രയ​ധി​കം ചെലവ​ഴി​ക്കുക. നിങ്ങളു​ടെ മക്കൾക്കു നിങ്ങളെ വേണം. മറ്റ്‌ എന്തി​നെ​ക്കാ​ളും അധിക​മാ​യി, അവർക്കു വേണ്ടത്‌ നിങ്ങ​ളെ​യാണ്‌. കാരണം നിങ്ങളാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കേ​ണ്ടത്‌.—ആവർത്തനം 6:4-9.

12. മക്കളെ സംരക്ഷി​ക്കാൻ മാതാ​പി​താ​ക്കൾ എന്തു ചെയ്യണം?

12 സാത്താന്റെ ലോകം കൂടു​തൽക്കൂ​ടു​തൽ വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ചിലർ നിങ്ങളു​ടെ കുട്ടി​കളെ ഉപദ്ര​വി​ക്കാൻ, ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യാൻപോ​ലും, ശ്രമി​ച്ചേ​ക്കാം. ലൈം​ഗി​ക​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കാൻ ചില മാതാ​പി​താ​ക്കൾക്കു ചമ്മലും മടിയും ആണ്‌. എന്നാൽ ഇത്തരം ആളുക​ളെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾ മക്കൾക്കു മുന്നറി​യി​പ്പു കൊടു​ക്കണം. അവരിൽനിന്ന്‌ എങ്ങനെ രക്ഷപ്പെ​ടാ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ക​യും വേണം. മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ കുട്ടി​കളെ നിങ്ങൾ സംരക്ഷി​ക്കണം.a—1 പത്രോസ്‌ 5:8.

13. മാതാ​പി​താ​ക്കൾ മക്കളെ എങ്ങനെ​യാ​ണു പഠിപ്പി​ക്കേ​ണ്ടത്‌?

13 കുട്ടി​കളെ നല്ല പെരു​മാ​റ്റ​ശീ​ലങ്ങൾ പഠിപ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും മാതാ​പി​താ​ക്കൾക്കുണ്ട്‌. നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളു​ടെ മക്കളെ പഠിപ്പി​ക്കാം? നിങ്ങളു​ടെ മക്കൾക്ക്‌ ആവശ്യ​മായ പരിശീ​ലനം കൊടു​ക്കണം. എന്നാൽ തിരുത്തൽ കൊടു​ക്കു​ന്നത്‌ അതിക​ഠി​ന​മോ ക്രൂര​മോ ആയിട്ടാ​ക​രുത്‌. (യിരെമ്യ 30:11) അതു​കൊണ്ട്‌ ദേഷ്യ​ത്തോ​ടെ കുട്ടി​കളെ ശിക്ഷി​ക്ക​രുത്‌. കാരണം അങ്ങനെ ചെയ്‌താൽ “വാളു​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ലെ” അവരെ വേദനി​പ്പി​ക്കുന്ന രീതി​യിൽ നിങ്ങൾ സംസാ​രി​ച്ചു​പോ​യേ​ക്കാം. (സുഭാ​ഷി​തങ്ങൾ 12:18) അനുസ​രി​ക്കേ​ണ്ട​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ കുട്ടി​കളെ സഹായി​ക്കുക.—എഫെസ്യർ 6:4; എബ്രായർ 12:9-11; പിൻകു​റിപ്പ്‌ 30 കാണുക.

ദൈവം മക്കളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌

14, 15. മക്കൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 യേശു എപ്പോ​ഴും പിതാ​വി​നെ അനുസ​രി​ച്ചു. അനുസ​രി​ക്കു​ന്നത്‌ എളുപ്പ​മ​ല്ലാ​തി​രുന്ന സാഹച​ര്യ​ത്തിൽപ്പോ​ലും യേശു അങ്ങനെ ചെയ്‌തു. (ലൂക്കോസ്‌ 22:42; യോഹ​ന്നാൻ 8:28, 29) മക്കളും അതു​പോ​ലെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌.—എഫെസ്യർ 6:1-3.

15 മക്കളേ, മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെന്നു തോന്നി​യാൽപ്പോ​ലും ഒരു കാര്യം ഓർക്കുക: അനുസ​രി​ച്ചാൽ മാതാ​പി​താ​ക്കൾക്കും യഹോ​വയ്‌ക്കും സന്തോ​ഷ​മാ​കും.b—സുഭാ​ഷി​തങ്ങൾ 1:8; 6:20; 23:22-25.

സിഗരറ്റു വലിക്കാനുള്ള കൂട്ടുകാരുടെ പ്രലോഭനത്തെ ഒരു ആൺകുട്ടി ചെറുക്കുന്നു

തെറ്റായ കാര്യങ്ങൾ ചെയ്യാ​നുള്ള പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ ദൈവ​ത്തോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ ചെറു​പ്പ​ക്കാ​രെ എന്തു സഹായി​ക്കും?

16. (എ) തെറ്റായ കാര്യങ്ങൾ ചെയ്യാൻ സാത്താൻ എങ്ങനെ​യാ​ണു ചെറു​പ്പ​ക്കാ​രെ പ്രലോ​ഭി​പ്പി​ക്കു​ന്നത്‌? (ബി) യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരെ കൂട്ടു​കാ​രാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 നിങ്ങ​ളെ​ക്കൊണ്ട്‌ തെറ്റായ കാര്യങ്ങൾ ചെയ്യി​ക്കാൻ നിങ്ങളു​ടെ കൂട്ടു​കാ​രെ​യോ മറ്റു ചെറു​പ്പ​ക്കാ​രെ​യോ പിശാച്‌ ഉപയോ​ഗി​ച്ചേ​ക്കാം. ആ സമ്മർദത്തെ ചെറു​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​ണെന്നു പിശാ​ചിന്‌ അറിയാം. ഉദാഹ​ര​ണ​ത്തിന്‌ യാക്കോ​ബി​ന്റെ മകളായ ദീനയ്‌ക്ക്‌ യഹോ​വയെ സ്‌നേ​ഹി​ക്കാത്ത ചില കൂട്ടു​കാ​രു​ണ്ടാ​യി​രു​ന്നു. അതു ദീനയ്‌ക്കും വീട്ടു​കാർക്കും വലിയ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കി. (ഉൽപത്തി 34:1, 2) നിങ്ങളു​ടെ കൂട്ടു​കാർ യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വ​രാ​ണെ​ങ്കിൽ യഹോവ വെറു​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവർ നിങ്ങളെ പ്രലോ​ഭി​പ്പി​ച്ചേ​ക്കാം. അതു ദൈവ​ത്തി​നും നിങ്ങൾക്കും വീട്ടു​കാർക്കും വലിയ ഹൃദയ​വേദന വരുത്തി​വെ​ക്കും. (സുഭാ​ഷി​തങ്ങൾ 17:21, 25) അതു​കൊ​ണ്ടാണ്‌ യഹോ​വയെ സ്‌നേ​ഹി​ക്കുന്ന കൂട്ടു​കാ​രെ കണ്ടെ​ത്തേ​ണ്ടതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌.—1 കൊരി​ന്ത്യർ 15:33.

സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​തം നിങ്ങൾക്കും സാധ്യം!

17. കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​ന്റെ​യും ഉത്തരവാ​ദി​ത്വം എന്താണ്‌?

17 കുടും​ബാം​ഗങ്ങൾ ദൈവ​ത്തി​ന്റെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ പല കുഴപ്പ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും അവർക്ക്‌ ഒഴിവാ​ക്കാ​നാ​കു​ന്നു. അതു​കൊണ്ട്‌ നിങ്ങൾ ഒരു ഭർത്താ​വാ​ണെ​ങ്കിൽ ഭാര്യയെ സ്‌നേ​ഹി​ക്കുക; സ്‌നേ​ഹ​ത്തോ​ടെ ഭാര്യ​യോട്‌ ഇടപെ​ടുക. നിങ്ങൾ ഒരു ഭാര്യ​യാ​ണെ​ങ്കിൽ ഭർത്താ​വി​നെ ആദരി​ക്കുക; ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കുക. സുഭാ​ഷി​തങ്ങൾ 31:10-31-ൽ വിവരി​ച്ചി​രി​ക്കുന്ന ഭാര്യ​യു​ടെ നല്ല മാതൃക അനുക​രി​ക്കുക. നിങ്ങൾ ഒരു അമ്മയോ അപ്പനോ ആണെങ്കിൽ ദൈവത്തെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കുക. (സുഭാ​ഷി​തങ്ങൾ 22:6) നിങ്ങൾ ഒരു അപ്പനാ​ണെ​ങ്കിൽ “നല്ല രീതി​യിൽ” കുടും​ബത്തെ നയിക്കുക. (1 തിമൊ​ഥെ​യൊസ്‌ 3:4, 5; 5:8) മക്കളേ, നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക. (കൊ​ലോ​സ്യർ 3:20) കുടും​ബ​ത്തി​ലെ ആർക്കു​വേ​ണ​മെ​ങ്കി​ലും തെറ്റു പറ്റാം. അതു​കൊണ്ട്‌ താഴ്‌മ​യോ​ടെ പരസ്‌പരം ക്ഷമ ചോദി​ക്കുക. അതെ, കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നു​മുള്ള യഹോ​വ​യു​ടെ മാർഗ​നിർദേശം ബൈബി​ളി​ലുണ്ട്‌.

a മക്കളെ എങ്ങനെ സംരക്ഷി​ക്കാം എന്നതി​നെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാ​പ​ക​നിൽനിന്ന്‌ പഠിക്കാം! എന്ന പുസ്‌ത​ക​ത്തി​ന്റെ 32-ാം അധ്യായം കാണുക.

b ദൈവനിയമത്തിനു വിരു​ദ്ധ​മായ എന്തെങ്കി​ലും ചെയ്യാൻ മാതാ​പി​താ​ക്കൾ ആവശ്യ​പ്പെ​ട്ടാൽ കുട്ടി അത്‌ അനുസ​രി​ക്കേ​ണ്ട​തില്ല.—പ്രവൃ​ത്തി​കൾ 5:29.

ചുരുക്കം

സത്യം 1: യഹോവ കുടും​ബത്തെ ഉണ്ടാക്കി

“ഇക്കാര​ണ​ത്താൽ ഞാൻ പിതാ​വി​ന്റെ സന്നിധി​യിൽ, സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാ കുടും​ബ​ങ്ങൾക്കും പേര്‌ വരാൻ കാരണ​മാ​യ​വന്റെ സന്നിധി​യിൽ, മുട്ടു​കു​ത്തു​ന്നു.”—എഫെസ്യർ 3:14, 15

നിങ്ങളുടെ കുടും​ബ​ജീ​വി​തം എങ്ങനെ സന്തോ​ഷ​മു​ള്ള​താ​ക്കാം?

  • ഉൽപത്തി 1:26-28

    യഹോവ ആദ്യകു​ടും​ബ​ത്തി​നു തുടക്ക​മി​ട്ടു.

  • എഫെസ്യർ 5:1, 2

    യഹോവയെയും യേശു​വി​നെ​യും അനുക​രി​ക്കു​ന്ന​താ​ണു കുടും​ബ​സ​ന്തു​ഷ്ടിക്ക്‌ ഏറ്റവും പ്രധാനം.

സത്യം 2: നല്ല ഭർത്താ​വോ ഭാര്യ​യോ ആയിരി​ക്കാൻ. . .

“നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. . . . ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.”—എഫെസ്യർ 5:33

ഭർത്താവും ഭാര്യ​യും പരസ്‌പരം എങ്ങനെ ഇടപെ​ടണം?

  • എഫെസ്യർ 5:22-29

    ഒരു കുടും​ബ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം ഭർത്താ​വി​നാണ്‌. അദ്ദേഹം തന്റെ ഭാര്യയെ സ്‌നേ​ഹി​ക്കണം. ഭാര്യ ഭർത്താ​വി​ന്റെ തീരു​മാ​നത്തെ പിന്തു​ണയ്‌ക്കണം.

  • കൊലോസ്യർ 3:19; 1 പത്രോസ്‌ 3:4

    അവർ പരസ്‌പരം ദയയും പരിഗ​ണ​ന​യും ഉള്ളവരാ​യി​രി​ക്കണം.

  • 1 പത്രോസ്‌ 3:1, 2, 7

    ഭർത്താവും ഭാര്യ​യും പരസ്‌പരം ബഹുമാ​നി​ക്കണം, ആദരി​ക്കണം.

  • 1 തിമൊ​ഥെ​യൊസ്‌ 5:8; തീത്തോസ്‌ 2:4, 5

    ഭർത്താവ്‌ കുടും​ബ​ത്തി​നു​വേണ്ടി കരുതണം. ഭാര്യ വീട്ടു​കാ​ര്യ​ങ്ങൾ നന്നായി നോക്കണം.

സത്യം 3: ഒരു നല്ല അപ്പനോ അമ്മയോ ആയിരി​ക്കാൻ. . .

“നിങ്ങളു​ടെ മക്കളെ പ്രകോ​പി​പ്പി​ക്കാ​തെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രുക.”—എഫെസ്യർ 6:4

മാതാപിതാക്കൾക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

  • ആവർത്തനം 6:4-9; സുഭാ​ഷി​തങ്ങൾ 22:6

    യഹോവയെക്കുറിച്ച്‌ മക്കളെ പഠിപ്പി​ക്കാൻ നിങ്ങൾ സമയം കണ്ടെത്തണം. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാൻ കുഞ്ഞാ​യി​രി​ക്കു​മ്പോൾത്തന്നെ അവരെ ഓരോ​രു​ത്ത​രെ​യും ക്ഷമയോ​ടെ സഹായി​ക്കുക.

  • 1 പത്രോസ്‌ 5:8

    ലൈംഗികചൂഷണത്തിനും മറ്റ്‌ അപകട​ങ്ങൾക്കും ഇരയാ​കാ​തെ എങ്ങനെ രക്ഷപ്പെ​ടാ​മെന്നു മക്കളെ പഠിപ്പി​ക്കുക.

  • യിരെമ്യ 30:11; എബ്രായർ 12:9-11

    നിങ്ങളുടെ കുട്ടിക്കു ശിക്ഷണം കൊടു​ക്കണം. എന്നാൽ ദേഷ്യ​ത്തോ​ടെ​യോ ക്രൂര​മാ​യോ ആകരുത്‌.

സത്യം 4: കുട്ടികളിൽനിന്ന്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌. . .

“മക്കളേ, . . . നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക.”—എഫെസ്യർ 6:1

കുട്ടികളേ, നിങ്ങൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

  • സുഭാഷിതങ്ങൾ 23:22-25; കൊ​ലോ​സ്യർ 3:20

    നിങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​ണെ​ങ്കിൽ യഹോ​വയ്‌ക്കും മാതാ​പി​താ​ക്കൾക്കും സന്തോ​ഷ​മാ​കും.

  • 1 കൊരി​ന്ത്യർ 15:33

    യഹോവയെ സ്‌നേ​ഹി​ക്കുന്ന കൂട്ടു​കാ​രെ കണ്ടെത്തുക. അപ്പോൾ ശരിയാ​യതു ചെയ്യാൻ കൂടുതൽ എളുപ്പ​മാ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക