വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 1 പേ. 8
  • ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ദൈവം സൃഷ്ടി തുടങ്ങുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • മനോഹരമായ ഒരു തോട്ടം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സകലവും ഉണ്ടാക്കിയവൻ
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സകലവും ഉണ്ടാക്കിയവൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 1 പേ. 8
ഏദെൻ തോട്ടം

പാഠം 1

ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു

യഹോ​വ​യാ​ണു നമ്മുടെ ദൈവ​വും സ്രഷ്ടാ​വും. യഹോ​വ​യാണ്‌ എല്ലാം ഉണ്ടാക്കി​യത്‌, നമുക്കു കാണാ​നാ​കു​ന്ന​തും കാണാ​നാ​കാ​ത്ത​തും ആയ എല്ലാം. നമുക്കു കാണാ​വുന്ന കാര്യങ്ങൾ ഉണ്ടാക്കു​ന്ന​തി​നു മുമ്പ്‌ ദൈവം ഒത്തിരി​യൊ​ത്തി​രി ദൈവ​ദൂ​ത​ന്മാ​രെ സൃഷ്ടിച്ചു. ആരാണ്‌ ഈ ദൈവ​ദൂ​ത​ന്മാർ, നിങ്ങൾക്ക്‌ അറിയാ​മോ? തന്നെ​പ്പോ​ലെ​യുള്ള ചില വ്യക്തി​കളെ ദൈവം സൃഷ്ടിച്ചു. അവരാണു ദൈവ​ദൂ​ത​ന്മാർ. ദൈവത്തെ നമുക്കു കാണാൻ പറ്റാത്ത​തു​പോ​ലെ ഈ ദൈവ​ദൂ​ത​ന്മാ​രെ​യും നമുക്കു കാണാ​നാ​കില്ല. ദൈവ​മായ യഹോവ ഉണ്ടാക്കിയ ആദ്യത്തെ ദൂതൻ ദൈവ​ത്തി​ന്റെ സഹായി​യാ​യി. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ എല്ലാം ഉണ്ടാക്കി​യ​പ്പോൾ ആ ദൂതൻ യഹോ​വയെ സഹായി​ച്ചു. അങ്ങനെ ഉണ്ടാക്കിയ ഒരു ഗ്രഹമാ​ണു നമ്മൾ താമസി​ക്കുന്ന മനോ​ഹ​ര​മായ ഈ ഭൂമി!

എന്നിട്ട്‌ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവി​ക്കാൻവേണ്ടി യഹോവ ഭൂമിയെ ഒരുക്കി. സൂര്യന്റെ വെളിച്ചം ഭൂമി​യിൽ പ്രകാ​ശി​ക്കാൻ ദൈവം ഇടയാക്കി. കൂടാതെ മലകളും പുഴക​ളും കടലു​ക​ളും ഉണ്ടാക്കി.

പിന്നീട്‌ എന്തു സംഭവി​ച്ചു? യഹോവ പറഞ്ഞു: ‘ഞാൻ പുല്ലു​ക​ളും സസ്യങ്ങ​ളും മരങ്ങളും ഉണ്ടാക്കാൻപോ​കു​ക​യാണ്‌.’ അങ്ങനെ പല തരം പഴങ്ങളും പച്ചക്കറി​ക​ളും പൂക്കളും ഉണ്ടാകാൻതു​ടങ്ങി. പിന്നെ യഹോവ ജന്തുക്കളെ ഉണ്ടാക്കി. പറക്കു​ക​യും നീന്തു​ക​യും ഇഴയു​ക​യും ചെയ്യുന്ന എല്ലാ ജീവി​ക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. മുയലു​ക​ളെ​പ്പോ​ലുള്ള ചെറിയ ജന്തുക്ക​ളെ​യും ആനക​ളെ​പ്പോ​ലുള്ള വലിയ ജന്തുക്ക​ളെ​യും ദൈവം ഉണ്ടാക്കി. നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള മൃഗം ഏതാണ്‌?

പിന്നീട്‌ യഹോവ ആദ്യത്തെ ദൈവ​ദൂ​ത​നോ​ടു പറഞ്ഞു: ‘നമുക്കു മനുഷ്യ​നെ ഉണ്ടാക്കാം.’ മനുഷ്യർ മൃഗങ്ങ​ളിൽനിന്ന്‌ വ്യത്യസ്‌ത​രാ​യി​രി​ക്കും. അവർക്കു കണ്ടുപി​ടി​ത്തങ്ങൾ നടത്താൻ കഴിയും. സംസാ​രി​ക്കാ​നും ചിരി​ക്കാ​നും പ്രാർഥി​ക്കാ​നും പറ്റും. അവർ ഭൂമി​യെ​യും മൃഗങ്ങ​ളെ​യും പരിപാ​ലി​ക്കും. ആദ്യത്തെ മനുഷ്യൻ ആരായി​രു​ന്നെന്നു നിങ്ങൾക്ക്‌ അറിയാ​മോ? നമുക്കു നോക്കാം.

“ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”​—ഉൽപത്തി 1:1

ചോദ്യ​ങ്ങൾ: ആരാണ്‌ യഹോവ? എന്താണ്‌ യഹോവ ഉണ്ടാക്കി​യത്‌?

ഉൽപത്തി 1:1-26; സുഭാ​ഷി​തങ്ങൾ 8:30, 31; യിരെമ്യ 10:12; കൊ​ലോ​സ്യർ 1:15-17

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക