വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 8 പേ. 26-പേ. 27 ഖ. 1
  • അബ്രാഹാമും സാറയും ദൈവത്തെ അനുസരിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അബ്രാഹാമും സാറയും ദൈവത്തെ അനുസരിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • അബ്രാഹാമും സാറായും—നിങ്ങൾക്ക്‌ അവരുടെ വിശ്വാസം അനുകരിക്കാനാകും!
    2004 വീക്ഷാഗോപുരം
  • യഹോവ അവനെ “എന്റെ സ്‌നേഹിതൻ” എന്നു വിളിച്ചു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 8 പേ. 26-പേ. 27 ഖ. 1
അബ്രാഹാമും സാറയും ഊർ ദേശത്തുനിന്ന്‌ പോകാൻവേണ്ടി സാധനങ്ങൾ എടുത്തുവെക്കുന്നു

പാഠം 8

അബ്രാ​ഹാ​മും സാറയും ദൈവത്തെ അനുസ​രി​ച്ചു

ബാബേ​ലിന്‌ അടുത്തു​ത​ന്നെ​യുള്ള ഒരു നഗരമാ​യി​രു​ന്നു ഊർ. അവി​ടെ​യുള്ള ആളുകൾ യഹോ​വയെ ആരാധി​ച്ചി​രു​ന്നില്ല. പകരം മറ്റു പല ദൈവ​ങ്ങ​ളെ​യു​മാണ്‌ ആരാധി​ച്ചി​രു​ന്നത്‌. പക്ഷേ യഹോ​വയെ മാത്രം ആരാധി​ച്ചി​രുന്ന ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. പേര്‌ അബ്രാ​ഹാം.

യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘നീ നിന്റെ വീടു വിട്ട്‌, ബന്ധുക്ക​ളിൽനിന്ന്‌ അകലെ, ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു പോകുക.’ എന്നിട്ട്‌ ദൈവം ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: ‘നീ ഒരു വലിയ ജനതയാ​കും. ഭൂമി​യി​ലെ​ല്ലാ​മുള്ള അനേകം ആളുകൾക്കു ഞാൻ നിന്നി​ലൂ​ടെ നല്ല കാര്യങ്ങൾ ചെയ്യും.’

യഹോവ എങ്ങോ​ട്ടാ​ണു തന്നെ അയയ്‌ക്കു​ന്ന​തെന്ന്‌ അബ്രാ​ഹാ​മിന്‌ അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ അബ്രാ​ഹാ​മി​നു യഹോ​വ​യിൽ പൂർണ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അബ്രാ​ഹാം, ഭാര്യ സാറ​യെ​യും അപ്പനായ തേരഹി​നെ​യും സഹോ​ദ​ര​പു​ത്ര​നായ ലോത്തി​നെ​യും കൂട്ടി, സാധന​ങ്ങ​ളും എടുത്ത്‌ അനുസ​ര​ണ​യോ​ടെ ആ നീണ്ട യാത്ര തുടങ്ങി.

അവരെ കാണി​ക്കാ​മെന്ന്‌ യഹോവ പറഞ്ഞ ദേശത്ത്‌ അവസാനം അവർ എത്തി. അത്‌ അറിയ​പ്പെ​ട്ടത്‌ കനാൻ ദേശം എന്നായി​രു​ന്നു. അബ്രാ​ഹാ​മിന്‌ അപ്പോൾ 75 വയസ്സാ​യി​രു​ന്നു. അവി​ടെ​വെച്ച്‌ ദൈവം അബ്രാ​ഹാ​മി​നോ​ടു സംസാ​രിച്ച്‌ ഈ വാഗ്‌ദാ​നം നൽകി: ‘നീ ഈ കാണുന്ന ദേശം മുഴുവൻ ഞാൻ നിന്റെ മക്കൾക്കു കൊടു​ക്കും.’ പക്ഷേ അബ്രാ​ഹാ​മി​നും സാറയ്‌ക്കും വയസ്സു​ചെ​ന്നി​രു​ന്നു. മക്കളും ഉണ്ടായി​രു​ന്നില്ല. അപ്പോൾപ്പി​ന്നെ യഹോവ എങ്ങനെ തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റും?

അബ്രാഹാമും വീട്ടുകാരും കനാൻ ദേശത്തേക്കുള്ള യാത്രയിൽ

“വിശ്വാ​സ​ത്താൽ അബ്രാ​ഹാം, തനിക്ക്‌ അവകാ​ശ​മാ​യി കിട്ടാ​നി​രുന്ന ദേശ​ത്തേക്കു . . . എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ അറിയി​ല്ലാ​യി​രു​ന്നി​ട്ടും ഇറങ്ങി​പ്പു​റ​പ്പെട്ടു. അങ്ങനെ അനുസ​രണം കാണിച്ചു.”​—എബ്രായർ 11:8

ചോദ്യ​ങ്ങൾ: യഹോവ അബ്രാ​ഹാ​മി​നോട്‌ എന്തു ചെയ്യാൻ പറഞ്ഞു? യഹോവ അബ്രാ​ഹാ​മിന്‌ എന്തു വാഗ്‌ദാ​നം നൽകി?

ഉൽപത്തി 11:29–12:9; പ്രവൃ​ത്തി​കൾ 7:2-4; ഗലാത്യർ 3:6; എബ്രായർ 11:8

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക