വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 14 പേ. 40-പേ. 41 ഖ. 1
  • ദൈവത്തെ അനുസരിച്ച ഒരു അടിമ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തെ അനുസരിച്ച ഒരു അടിമ
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യോസേഫിന്റെ ജ്യേഷ്‌ഠന്മാർ അവനെ വെറുക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വിജയി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • യോസേഫിനെ തടവിലാക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സമൃദ്ധിയുടെ ഒരു കാലത്ത്‌ മരണകരമായ ക്ഷാമം
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 14 പേ. 40-പേ. 41 ഖ. 1
യോസേഫ്‌ പോത്തിഫറിന്റെ ഭാര്യയിൽനിന്ന്‌ ഓടി രക്ഷപ്പെടുന്നു

പാഠം 14

ദൈവത്തെ അനുസ​രിച്ച ഒരു അടിമ

യാക്കോ​ബി​ന്റെ ഇളയ ആൺമക്ക​ളിൽ ഒരാളാ​യി​രു​ന്നു യോ​സേഫ്‌. യോ​സേ​ഫാ​ണു തങ്ങളുടെ അപ്പന്റെ പൊ​ന്നോ​മന എന്നു ചേട്ടന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതിന്റെ പേരിൽ യോ​സേ​ഫി​നോട്‌ അവർക്ക്‌ അസൂയ തോന്നി. യോ​സേ​ഫി​നെ അവർ വെറുത്തു. അങ്ങനെ​യി​രി​ക്കെ യോ​സേഫ്‌ ചില അസാധാ​ര​ണ​മായ സ്വപ്‌നങ്ങൾ കണ്ടു; അതെക്കു​റിച്ച്‌ ചേട്ടന്മാ​രോ​ടു പറയു​ക​യും ചെയ്‌തു. അവർക്ക്‌ ഒരു ദിവസം യോ​സേ​ഫി​ന്റെ മുമ്പിൽ കുമ്പി​ടേണ്ടി വരു​മെന്ന്‌ ആ സ്വപ്‌നങ്ങൾ സൂചി​പ്പി​ച്ചു. അതോടെ യോ​സേ​ഫി​നോ​ടുള്ള അവരുടെ വെറുപ്പ്‌ ഒന്നുകൂ​ടി വർധിച്ചു.

ചേട്ടന്മാർ യോസേഫിനെ കുഴിയിൽ എറിയുന്നു

ഒരു ദിവസം ശെഖേം എന്ന നഗരത്തിന്‌ അടുത്ത്‌ യോ​സേ​ഫി​ന്റെ ചേട്ടന്മാർ ആടിനെ മേയ്‌ക്കു​ക​യാ​യി​രു​ന്നു. അവർ സുഖമാ​യി​രി​ക്കു​ന്നോ എന്ന്‌ അറിയാൻ യാക്കോബ്‌ യോ​സേ​ഫി​നെ അയച്ചു. യോ​സേഫ്‌ വരുന്നത്‌ അവർ ദൂരെ​നി​ന്നു​തന്നെ കണ്ടു. അവർ പരസ്‌പരം ഇങ്ങനെ പറഞ്ഞു: ‘ദേ, ആ സ്വപ്‌ന​ക്കാ​രൻ വരുന്നുണ്ട്‌. നമുക്ക്‌ അവനെ കൊല്ലാം.’ അവർ അവനെ പിടിച്ച്‌ ആഴമുള്ള ഒരു കുഴി​യി​ലേക്ക്‌ എറിഞ്ഞു. പക്ഷേ ചേട്ടന്മാ​രിൽ ഒരാളായ യഹൂദ പറഞ്ഞു: ‘അവനെ കൊ​ല്ലേണ്ടാ. നമുക്ക്‌ അവനെ ഒരു അടിമ​യാ​യി വിൽക്കാം.’ അങ്ങനെ ഈജിപ്‌തി​ലേക്കു പോകു​ക​യാ​യി​രുന്ന മിദ്യാ​ന്യ​വ്യാ​പാ​രി​കൾക്ക്‌ അവർ യോ​സേ​ഫി​നെ 20 വെള്ളി​ക്കാ​ശി​നു വിറ്റു.

തുടർന്ന്‌ ചേട്ടന്മാർ യോ​സേ​ഫി​ന്റെ കുപ്പായം ഒരു ആടിന്റെ രക്തത്തിൽ മുക്കി അപ്പനു കൊടു​ത്ത​യ​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘ഇതു മകന്റെ കുപ്പാ​യ​മല്ലേ?’ അതു കണ്ടപ്പോൾ യോ​സേ​ഫി​നെ ഒരു വന്യമൃ​ഗം കൊന്നു​കാ​ണു​മെന്നു യാക്കോബ്‌ കരുതി. യാക്കോ​ബി​നു സങ്കടം സഹിച്ചില്ല. ആർക്കും യാക്കോ​ബി​നെ ആശ്വസി​പ്പി​ക്കാൻ കഴിഞ്ഞില്ല.

യോസേഫ്‌ തടവറയിൽ

ഈജിപ്‌തിൽ ചെന്ന​പ്പോൾ ഒരു പ്രധാന ഉദ്യോ​ഗ​സ്ഥ​നായ പോത്തി​ഫ​റിന്‌ യോ​സേ​ഫി​നെ അടിമ​യാ​യി വിറ്റു. പക്ഷേ യഹോവ യോ​സേ​ഫി​ന്റെ​കൂ​ടെ ഉണ്ടായി​രു​ന്നു. യോ​സേഫ്‌ തന്റെ ജോലി​യിൽ മിടു​ക്ക​നാ​ണെ​ന്നും വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​നാ​ണെ​ന്നും പോത്തി​ഫ​റി​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ പോത്തി​ഫ​റിന്‌ ഉണ്ടായി​രുന്ന എല്ലാത്തി​ന്റെ​യും ചുമതല പെട്ടെ​ന്നു​തന്നെ യോ​സേ​ഫി​നെ ഏൽപ്പിച്ചു.

യോ​സേഫ്‌ നല്ല ഉറച്ച ശരീര​മുള്ള സുന്ദര​നും സുമു​ഖ​നും ആണെന്ന്‌ പോത്തി​ഫ​റി​ന്റെ ഭാര്യ ശ്രദ്ധിച്ചു. തന്റെകൂ​ടെ കിടക്കാൻ പറഞ്ഞ്‌ അവൾ എന്നും യോ​സേ​ഫി​നെ നിർബ​ന്ധി​ക്കാൻതു​ടങ്ങി. യോ​സേഫ്‌ ഇപ്പോൾ എന്തു ചെയ്യും? ആ നിർബ​ന്ധ​ത്തി​നു വഴങ്ങാതെ യോ​സേഫ്‌ ഇങ്ങനെ പറഞ്ഞു: ‘ഇതു ശരിയല്ല. എന്റെ യജമാനൻ എന്നെ വിശ്വ​സി​ക്കു​ന്നു. നിങ്ങൾ അദ്ദേഹ​ത്തി​ന്റെ ഭാര്യ​യാണ്‌. ഞാൻ നിങ്ങളു​ടെ​കൂ​ടെ കിടന്നാൽ ദൈവ​ത്തിന്‌ എതിരെ പാപം ചെയ്യു​ക​യാണ്‌.’

ഒരു ദിവസം പോത്തി​ഫ​റി​ന്റെ ഭാര്യ ബലം​പ്ര​യോ​ഗിച്ച്‌, യോ​സേ​ഫി​നെ തന്റെകൂ​ടെ കിടക്കാൻ നിർബ​ന്ധി​ച്ചു. അവൾ യോ​സേ​ഫി​ന്റെ വസ്‌ത്ര​ത്തിൽ കടന്നു​പി​ടി​ച്ചു. പക്ഷേ യോ​സേഫ്‌ ഓടി രക്ഷപ്പെട്ടു. എന്നാൽ പോത്തി​ഫർ വീട്ടിൽ എത്തിയ​പ്പോൾ, യോ​സേഫ്‌ തന്നെ ആക്രമി​ച്ചെന്ന്‌ അവൾ പറഞ്ഞു​കൊ​ടു​ത്തു. അവൾ ആ പറഞ്ഞതു നുണയാ​യി​രു​ന്നു. പോത്തി​ഫ​റി​നു ഭയങ്കര​ദേ​ഷ്യം വന്നു. അയാൾ യോ​സേ​ഫി​നെ തടവറ​യി​ലാ​ക്കി. പക്ഷേ യഹോവ യോ​സേ​ഫി​നെ മറന്നു​ക​ള​ഞ്ഞില്ല.

“അതു​കൊണ്ട്‌ ദൈവം തക്കസമ​യത്ത്‌ നിങ്ങളെ ഉയർത്ത​ണ​മെ​ങ്കിൽ ദൈവ​ത്തി​ന്റെ കരുത്തുറ്റ കൈയു​ടെ കീഴിൽ താഴ്‌മ​യോ​ടി​രി​ക്കുക.”—1 പത്രോസ്‌ 5:6

ചോദ്യ​ങ്ങൾ: യോ​സേ​ഫി​ന്റെ ചേട്ടന്മാർ യോ​സേ​ഫി​നോട്‌ എങ്ങനെ ഇടപെട്ടു? യോ​സേഫ്‌ തടവറ​യി​ലാ​യത്‌ എങ്ങനെ?

ഉൽപത്തി 37:1-36; 39:1-23; പ്രവൃ​ത്തി​കൾ 7:9

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക