വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 23 പേ. 60-പേ. 61 ഖ. 4
  • യഹോവയ്‌ക്കു കൊടുത്ത വാക്ക്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയ്‌ക്കു കൊടുത്ത വാക്ക്‌
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യഹോവ തന്റെ നിയമങ്ങൾ നൽകുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യഹോവയുടെ വഴികൾ ആരാഞ്ഞറിയുക
    2005 വീക്ഷാഗോപുരം
  • അവർ വാക്കു തെറ്റിച്ചു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • കത്തുന്ന മുൾച്ചെടി
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 23 പേ. 60-പേ. 61 ഖ. 4
ഇസ്രായേല്യർ സീനായ്‌ പർവതത്തിന്റെ അടിവാരത്ത്‌ നിൽക്കുന്നു

പാഠം 23

യഹോ​വയ്‌ക്കു കൊടുത്ത വാക്ക്‌

ഈജി​പ്‌ത്‌ വിട്ട്‌ ഏതാണ്ട്‌ രണ്ടു മാസം കഴിഞ്ഞ​പ്പോൾ ഇസ്രാ​യേ​ല്യർ സീനായ്‌ പർവത​ത്തിൽ എത്തി അവിടെ കൂടാരം അടിച്ചു. മോശ പർവത​ത്തി​ലേക്കു കയറി​പ്പോ​യി. യഹോവ മോശയെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഇസ്രാ​യേ​ല്യ​രെ രക്ഷിച്ചു. അവർ എന്നെ അനുസ​രിച്ച്‌ എന്റെ നിയമങ്ങൾ പാലി​ച്ചാൽ അവർ എനിക്ക്‌ ഒരു പ്രത്യേ​ക​ജ​ന​ത​യാ​യി​രി​ക്കും.’ മോശ തിരി​ച്ചു​ചെന്ന്‌ യഹോവ പറഞ്ഞ കാര്യം ജനത്തോ​ടു പറഞ്ഞു. അപ്പോൾ അവർ എന്തു ചെയ്‌തു? അവർ പറഞ്ഞു: ‘യഹോവ പറയു​ന്ന​തെ​ല്ലാം ഞങ്ങൾ ചെയ്‌തു​കൊ​ള്ളാം.’

മോശ വീണ്ടും പർവത​ത്തി​ലേക്കു കയറി​ച്ചെന്നു. അവി​ടെ​വെച്ച്‌ യഹോവ പറഞ്ഞു: ‘മൂന്നാം ദിവസം ഞാൻ നിന്നോ​ടു സംസാ​രി​ക്കും. സീനായ്‌ പർവത​ത്തി​ലേക്കു കയറി​വ​ര​രുത്‌ എന്നു ജനത്തോ​ടു പ്രത്യേ​കം പറയണം.’ മോശ ഇറങ്ങി​ച്ചെന്ന്‌, യഹോവ തന്നോടു സംസാ​രി​ക്കു​മ്പോൾ അതു കേൾക്കാൻവേണ്ടി ഒരുങ്ങി​യി​രി​ക്കാൻ ജനത്തോ​ടു പറഞ്ഞു.

സീനായ്‌ പർവതത്തിന്റെ മുകളിൽ ഇസ്രായേല്യർ മിന്നലും ഇരുണ്ട മേഘവും കാണുന്നു

മൂന്നാം ദിവസം പർവത​മു​ക​ളിൽ മിന്നലും ഇരുണ്ട മേഘവും ഇസ്രാ​യേ​ല്യർ കണ്ടു. വലിയ ഇടിമു​ഴ​ക്ക​വും കൊമ്പ്‌ ഉപയോ​ഗിച്ച്‌ ഊതുന്ന ശബ്ദവും അവർ കേട്ടു. യഹോവ തീയിൽ പർവത​ത്തിൽ ഇറങ്ങി​വന്നു. ഇസ്രാ​യേ​ല്യർ ആകെ ഭയന്നു​വി​റച്ചു. പർവതം മുഴുവൻ അതിശ​ക്ത​മാ​യി കുലുങ്ങി, അതു പുക​കൊണ്ട്‌ മൂടി. കൊമ്പു​വി​ളി​യു​ടെ ശബ്ദം കൂടി​ക്കൂ​ടി വന്നു. ദൈവം പറഞ്ഞു: ‘ഞാൻ യഹോ​വ​യാണ്‌. മറ്റൊരു ദൈവ​ത്തെ​യും നിങ്ങൾ ആരാധി​ക്ക​രുത്‌.’

മോശ വീണ്ടും പർവത​ത്തി​ലേക്കു കയറി​പ്പോ​യി. യഹോ​വയെ എങ്ങനെ ആരാധി​ക്ക​ണ​മെ​ന്നും ജനം എങ്ങനെ പെരു​മാ​റ​ണ​മെ​ന്നും ഉള്ള നിയമങ്ങൾ യഹോവ മോശ​യ്‌ക്കു കൊടു​ത്തു. മോശ ആ നിയമങ്ങൾ എഴുതി എടുത്തിട്ട്‌ ഇസ്രാ​യേ​ല്യ​രെ വായി​ച്ചു​കേൾപ്പി​ച്ചു. അപ്പോൾ അവർ ഇങ്ങനെ വാക്കു കൊടു​ത്തു: ‘യഹോവ പറയു​ന്ന​തെ​ല്ലാം ഞങ്ങൾ ചെയ്‌തു​കൊ​ള്ളാം.’ അതെ, അവർ ദൈവ​ത്തി​നു വാക്കു കൊടു​ത്തു. പക്ഷേ അവർ ആ വാക്കു പാലി​ക്കു​മോ?

“നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.”​—മത്തായി 22:37

ചോദ്യ​ങ്ങൾ: സീനായ്‌ പർവത​ത്തിൽ എന്തു സംഭവി​ച്ചു? ഇസ്രാ​യേ​ല്യർ എന്തു ചെയ്യാ​മെന്നു വാക്കു കൊടു​ത്തു?

പുറപ്പാട്‌ 19:1–20:21; 24:1-8; ആവർത്തനം 7:6-9; നെഹമ്യ 9:13, 14

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക