വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 29 പേ. 74-പേ. 75 ഖ. 2
  • യഹോവ യോശുവയെ തിരഞ്ഞെടുത്തു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ യോശുവയെ തിരഞ്ഞെടുത്തു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യോശുവ നേതാവാകുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ
    2002 വീക്ഷാഗോപുരം
  • “ധൈര്യമുള്ളവനും സുശക്തനും ആയിരിക്ക”
    വീക്ഷാഗോപുരം—1987
  • ബൈബിൾ പുസ്‌തക നമ്പർ 6—യോശുവ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 29 പേ. 74-പേ. 75 ഖ. 2
പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകവും ചുമന്ന്‌ യോർദാൻ നദിയിലൂടെ

പാഠം 29

യഹോവ യോശു​വയെ തിര​ഞ്ഞെ​ടു​ത്തു

മോശയിലൂടെ ദൈവം കൊടുത്ത നിയമം യോശുവ വായിക്കുന്നു

മോശ വർഷങ്ങ​ളോ​ളം ഇസ്രാ​യേൽ ജനതയെ നയിച്ചു. ഇപ്പോൾ മോശ​യു​ടെ ജീവിതം ഏതാണ്ട്‌ അവസാ​നി​ക്കാ​റാ​യി. യഹോവ മോശ​യോ​ടു പറഞ്ഞു: ‘നീ ആയിരി​ക്കില്ല ഇസ്രാ​യേ​ല്യ​രെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു നയിക്കു​ന്നത്‌. എങ്കിലും ആ ദേശം കാണാൻ ഞാൻ നിന്നെ അനുവ​ദി​ക്കും.’ അപ്പോൾ മോശ യഹോ​വ​യോട്‌, ജനത്തെ പരിപാ​ലി​ക്കാൻ പുതിയ ഒരു നേതാ​വി​നെ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്നു പറഞ്ഞു. യഹോവ മോശ​യോ​ടു പറഞ്ഞു: ‘യോശു​വ​യു​ടെ അടുത്ത്‌ ചെന്ന്‌ അവനെ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എന്നു പറയണം.’

താൻ മരിക്കാ​റാ​യെ​ന്നും ജനത്തെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു നയിക്കാൻ യഹോവ യോശു​വയെ തിരഞ്ഞ​ടു​ത്തി​രി​ക്കു​ന്നെ​ന്നും മോശ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. എന്നിട്ട്‌ മോശ യോശു​വ​യോ​ടു പറഞ്ഞു: ‘ഭയപ്പെ​ടേണ്ടാ, യഹോവ നിന്നെ സഹായി​ക്കും.’ അതുക​ഴിഞ്ഞ്‌ ഉടനെ മോശ നെബോ പർവത​ത്തി​ന്റെ മുകളി​ലേക്കു പോയി. അവി​ടെ​വെച്ച്‌ യഹോവ, താൻ അബ്രാ​ഹാ​മി​നും യിസ്‌ഹാ​ക്കി​നും യാക്കോ​ബി​നും നൽകു​മെന്നു വാഗ്‌ദാ​നം ചെയ്‌ത ആ ദേശം മോശയെ കാണിച്ചു. മരിക്കു​മ്പോൾ മോശ​യ്‌ക്ക്‌ 120 വയസ്സാ​യി​രു​ന്നു.

പുരോഹിതന്റെയും മറ്റ്‌ ആളുകളുടെയും മുന്നിൽവെച്ച്‌ മോശ യോശുവയെ നിയമിക്കുന്നു

യഹോവ യോശു​വ​യോ​ടു പറഞ്ഞു: ‘യോർദാൻ നദി കടന്ന്‌ കനാനി​ലേക്കു പോകുക. ഞാൻ മോശയെ സഹായി​ച്ച​തു​പോ​ലെ​തന്നെ നിന്നെ​യും സഹായി​ക്കും. നീ മുടങ്ങാ​തെ എന്നും എന്റെ നിയമം വായി​ക്കണം. ഒന്നും പേടി​ക്കേണ്ടാ. ധൈര്യ​ത്തോ​ടെ​യി​രി​ക്കുക. ചെയ്യാൻ ഞാൻ കല്‌പി​ച്ച​തെ​ല്ലാം പോയി ചെയ്യൂ.’

യരീഹൊ നഗരം ഒറ്റു​നോ​ക്കാൻ യോശുവ രണ്ടു പേരെ അങ്ങോട്ട്‌ അയച്ചു. അവിടെ എന്തു സംഭവി​ച്ചെന്ന്‌ അടുത്ത കഥയിൽ പഠിക്കും. ഒറ്റു​നോ​ക്കാൻ പോയവർ തിരി​ച്ചു​വന്ന്‌, കനാനി​ലേക്കു പോകാൻ പറ്റിയ സമയമാണ്‌ അതെന്ന്‌ അറിയി​ച്ചു. പിറ്റേന്ന്‌ യോശുവ ജനത്തോട്‌ കൂടാരം അഴിച്ച്‌ യാത്ര​യ്‌ക്ക്‌ ഒരുങ്ങി​ക്കൊ​ള്ളാൻ പറഞ്ഞു. എന്നിട്ട്‌ ഉടമ്പടി​പ്പെ​ട്ടകം ചുമക്കുന്ന പുരോ​ഹി​ത​ന്മാ​രെ യോർദാൻ നദിയി​ലേക്ക്‌ ആദ്യം അയച്ചു. നദി കരകവിഞ്ഞ്‌ ഒഴുകു​ക​യാ​യി​രു​ന്നു. പക്ഷേ പുരോ​ഹി​ത​ന്മാ​രു​ടെ കാൽ വെള്ളത്തിൽ തൊട്ട ആ നിമിഷം വെള്ളത്തി​ന്റെ ഒഴുക്കു നിലച്ചു. ഉണ്ടായി​രുന്ന വെള്ളം ഒലിച്ചു​പോ​യി! പുരോ​ഹി​ത​ന്മാർ നദിയു​ടെ നടുക്ക്‌ ചെന്ന്‌ അവിടെ നിന്നു. ജനം മുഴുവൻ ആ സമയത്ത്‌ മറുക​ര​യിൽ എത്തി. ഈ അത്ഭുതം കണ്ടപ്പോൾ യഹോവ ചെങ്കട​ലിൽ ചെയ്‌ത കാര്യം അവർ ഓർത്തു​കാ​ണും, അല്ലേ?

അങ്ങനെ വർഷങ്ങൾ നീണ്ട ആ യാത്ര​യ്‌ക്ക്‌ ഒടുവിൽ ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ എത്തി. അവർ അവിടെ വീടു​ക​ളും നഗരങ്ങ​ളും പണിതു. വയലു​ക​ളിൽ കൃഷി ചെയ്യാ​നും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഫലവൃ​ക്ഷ​ത്തോ​പ്പു​ക​ളും നട്ടുണ്ടാ​ക്കാ​നും അവർക്കു കഴിഞ്ഞു. അത്‌ പാലും തേനും ഒഴുകുന്ന ഒരു ദേശമാ​യി​രു​ന്നു!

“യഹോവ എപ്പോ​ഴും നിങ്ങളെ നയിക്കും, വരണ്ടു​ണ​ങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്‌തി​യേ​കും.”​—യശയ്യ 58:11

ചോദ്യ​ങ്ങൾ: മോശ​യു​ടെ മരണ​ശേഷം ഇസ്രാ​യേ​ല്യ​രെ നയിച്ചത്‌ ആരാണ്‌? യോർദാൻ നദിയിൽവെച്ച്‌ എന്തു സംഭവി​ച്ചു?

സംഖ്യ 27:12-23; ആവർത്തനം 31:1-8; 34:1-12; യോശുവ 1:1–3:17

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക