വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 45 പേ. 110-പേ. 111 ഖ. 1
  • ഒരു രാജ്യം വിഭജിക്കപ്പെടുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു രാജ്യം വിഭജിക്കപ്പെടുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • രാജ്യം വിഭജിക്കപ്പെടുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യഹോവ തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കുകയില്ല
    2008 വീക്ഷാഗോപുരം
  • ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ബൈബിൾ പുസ്‌തക നമ്പർ 11—1 രാജാക്കൻമാർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 45 പേ. 110-പേ. 111 ഖ. 1
അഹീയ യൊരോബെയാമിന്റെ മുമ്പിൽവെച്ച്‌ തന്റെ വസ്‌ത്രം 12 കഷണങ്ങളായി കീറുന്നു

പാഠം 45

ഒരു രാജ്യം വിഭജി​ക്ക​പ്പെ​ടു​ന്നു

ശലോ​മോൻ യഹോ​വയെ ആരാധി​ച്ചി​രുന്ന കാലത്ത്‌ ഇസ്രാ​യേ​ലിൽ എങ്ങും സമാധാ​നം ഉണ്ടായി​രു​ന്നു. ശലോ​മോൻ പിന്നീട്‌ മറ്റു ദേശങ്ങ​ളിൽനി​ന്നുള്ള അനേകം സ്‌ത്രീ​കളെ വിവാഹം കഴിച്ചു. ഈ ഭാര്യ​മാർ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രാ​യി​രു​ന്നു. പയ്യെപ്പയ്യെ ശലോ​മോ​നും മാറി, വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. യഹോ​വയ്‌ക്കു ദേഷ്യം വന്നു. യഹോവ ശലോ​മോ​നോ​ടു പറഞ്ഞു: ‘ഞാൻ ഇസ്രാ​യേ​ലി​നെ നിന്റെ കുടും​ബ​ത്തിൽനിന്ന്‌ കീറി​യെ​ടുത്ത്‌ രണ്ടായി വിഭജി​ക്കും. വലിയ ഭാഗം നിന്റെ ഒരു ദാസനു കൊടു​ക്കും. ഒരു ചെറിയ ഭാഗം മാത്ര​മാ​യി​രി​ക്കും നിന്റെ കുടും​ബം ഭരിക്കു​ന്നത്‌.’

യഹോവ തന്റെ തീരു​മാ​നം മറ്റൊരു വിധത്തി​ലും വ്യക്തമാ​ക്കി. ശലോ​മോ​ന്റെ ഒരു ദാസനായ യൊ​രോ​ബെ​യാം യാത്രയ്‌ക്കി​ടെ വഴിയിൽവെച്ച്‌ അഹീയ പ്രവാ​ച​കനെ കണ്ടുമു​ട്ടി. അഹീയ തന്റെ പുറങ്കു​പ്പാ​യം 12 കഷണങ്ങ​ളാ​യി കീറി. എന്നിട്ട്‌ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞു: ‘യഹോവ ഇസ്രാ​യേൽ രാജ്യം ശലോ​മോ​ന്റെ കുടും​ബ​ത്തിൽനിന്ന്‌ എടുത്ത്‌ രണ്ടായി വിഭജി​ക്കും. ഇതിൽനിന്ന്‌ പത്തു കഷണം എടുത്തു​കൊ​ള്ളൂ. കാരണം നീ പത്തു ഗോ​ത്ര​ത്തി​ന്മേൽ രാജാ​വാ​കും.’ ഇതെക്കു​റിച്ച്‌ അറിഞ്ഞ ശലോ​മോൻ രാജാവ്‌ യൊ​രോ​ബെ​യാ​മി​നെ കൊല്ലാൻ പദ്ധതി​യി​ട്ടു. അതു​കൊണ്ട്‌ യൊ​രോ​ബെ​യാം ഈജിപ്‌തി​ലേക്ക്‌ ഓടി​പ്പോ​യി. പിന്നീട്‌ ശലോ​മോൻ മരിച്ചു. ശലോ​മോ​ന്റെ മകനായ രഹബെ​യാം രാജാ​വാ​യി. ഇസ്രാ​യേ​ലി​ലേക്കു മടങ്ങു​ന്നത്‌ ഇനി സുരക്ഷി​ത​മാ​ണെന്നു യൊ​രോ​ബെ​യാ​മി​നു തോന്നി.

യൊരോബെയാം സ്ഥാപിച്ച ഒരു സ്വർണക്കാളക്കുട്ടിയുടെ മുമ്പിൽ പല ഇസ്രായേല്യരും ബലി അർപ്പിക്കുന്നു

ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ രഹബെ​യാ​മി​നോട്‌, ‘നീ ആളുക​ളോ​ടു നന്നായി ഇടപെ​ട്ടാൽ അവർ നിന്നോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കും’ എന്നു പറഞ്ഞു. പക്ഷേ രഹബെ​യാ​മി​ന്റെ ചെറു​പ്പ​ക്കാ​രായ കൂട്ടു​കാർ പറഞ്ഞു: ‘നീ ജനങ്ങ​ളോ​ടു പരുഷ​മാ​യി ഇടപെ​ടണം. അവരെ​ക്കൊണ്ട്‌ കൂടുതൽ കഠിന​മാ​യി പണി​യെ​ടു​പ്പി​ക്കണം!’ കൂട്ടു​കാർ പറഞ്ഞത​നു​സ​രിച്ച്‌ രഹബെ​യാം ആളുക​ളോ​ടു ക്രൂര​മാ​യി ഇടപെട്ടു. അപ്പോൾ ആളുകൾ രഹബെ​യാ​മി​നെ എതിർത്തു. അവർ യൊ​രോ​ബെ​യാ​മി​നെ പത്തു ഗോ​ത്ര​ത്തി​ന്റെ രാജാ​വാ​ക്കി. ഈ പത്തു ഗോ​ത്ര​മാ​ണു പിന്നീട്‌ ഇസ്രാ​യേൽ രാജ്യം എന്ന്‌ അറിയ​പ്പെ​ട്ടത്‌. മറ്റു രണ്ടു ഗോ​ത്രങ്ങൾ യഹൂദ രാജ്യം എന്നും അറിയ​പ്പെട്ടു. അവർ രഹബെ​യാ​മി​നോ​ടു വിശ്വസ്‌ത​രാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ലെ 12 ഗോ​ത്രങ്ങൾ അങ്ങനെ വിഭജി​ക്ക​പ്പെട്ടു.

തന്റെ ജനം ആരാധി​ക്കാൻ യരുശ​ലേ​മി​ലേക്കു പോകു​ന്നത്‌ യൊ​രോ​ബെ​യാ​മിന്‌ ഇഷ്ടമല്ലാ​യി​രു​ന്നു. കാരണം അതു രഹബെ​യാ​മി​ന്റെ രാജ്യ​ത്താ​യി​രു​ന്നു. അവിടെ പോയാൽ ആളുകൾ രഹബെ​യാ​മി​ന്റെ പക്ഷം ചേർന്ന്‌ തനിക്ക്‌ എതിരെ തിരി​യു​മെന്നു യൊ​രോ​ബെ​യാം ഭയപ്പെട്ടു. അതു​കൊണ്ട്‌ യൊ​രോ​ബെ​യാം രണ്ടു സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കി​യിട്ട്‌ ജനത്തോ​ടു പറഞ്ഞു: ‘യരുശ​ലേം വളരെ ദൂരെ​യാണ്‌. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഇനി ഇവിടെ ആരാധി​ക്കാം.’ ആളുകൾ സ്വർണ​ക്കാ​ള​ക്കു​ട്ടി​കളെ ആരാധി​ക്കാൻതു​ടങ്ങി. അവർ വീണ്ടും യഹോ​വയെ മറന്നു.

“അവിശ്വാ​സി​ക​ളോ​ടൊ​പ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌. നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌? . . . വിശ്വാ​സി​യും അവിശ്വാ​സി​യും തമ്മിൽ എന്തി​ലെ​ങ്കി​ലും സമാന​ത​യു​ണ്ടോ?”​—2 കൊരി​ന്ത്യർ 6:14, 15

ചോദ്യ​ങ്ങൾ: ഇസ്രാ​യേൽ വിഭജി​ക്ക​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌? രഹബെ​യാം രാജാ​വും യൊ​രോ​ബെ​യാം രാജാ​വും ചെയ്‌ത മോശ​മായ കാര്യങ്ങൾ ഏവ?

1 രാജാ​ക്ക​ന്മാർ 11:1-13, 26-43; 12:1-33

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക