വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 47 പേ. 114-പേ. 115 ഖ. 3
  • യഹോവ ഏലിയയെ ശക്തിപ്പെടുത്തി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ഏലിയയെ ശക്തിപ്പെടുത്തി
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • അവൻ തന്റെ ദൈവത്തിൽനിന്ന്‌ ആശ്വാസം കൈക്കൊണ്ടു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ തന്റെ ദൈവത്തിൽ ആശ്വാസം കണ്ടെത്തി
    2012 വീക്ഷാഗോപുരം
  • ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?
    മക്കളെ പഠിപ്പിക്കുക
  • നിങ്ങൾ ഏലീയാവിനെപ്പോലെ വിശ്വസ്‌തനായിരിക്കുമോ?
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 47 പേ. 114-പേ. 115 ഖ. 3
ഏലിയ ഹോരേബ്‌ പർവതത്തിലെ ഒരു ഗുഹയുടെ പുറത്ത്‌ നിന്ന്‌ ദൈവദൂതന്റെ ശബ്ദം ശ്രദ്ധിക്കുന്നു

പാഠം 47

യഹോവ ഏലിയയെ ശക്തി​പ്പെ​ടു​ത്തി

ബാൽപ്ര​വാ​ച​ക​ന്മാർക്കു സംഭവി​ച്ച​തി​നെ​ക്കു​റിച്ച്‌ ഇസബേൽ രാജ്ഞി അറിഞ്ഞു. ഭയങ്കര​ദേ​ഷ്യം വന്ന ഇസബേൽ ഏലിയ​യ്‌ക്ക്‌ ഒരു സന്ദേശം അയച്ചു: ‘ബാൽപ്ര​വാ​ച​ക​ന്മാ​രെ​പ്പോ​ലെ നീയും നാളെ മരിക്കും.’ പേടി​ച്ചു​വി​റച്ച ഏലിയ മരുഭൂ​മി​യി​ലേക്ക്‌ ഓടി​പ്പോ​യി. ഏലിയ ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, എന്നെ​ക്കൊണ്ട്‌ പറ്റുന്നില്ല. എനിക്ക്‌ ഇനി മരിച്ചാൽ മതി.’ തളർന്ന്‌ അവശനായ ഏലിയ ഒരു മരച്ചു​വ​ട്ടിൽ കിടന്ന്‌ ഉറങ്ങി​പ്പോ​യി.

ഒരു ദൈവ​ദൂ​തൻ ഏലിയയെ തട്ടിയു​ണർത്തി​യിട്ട്‌ സ്‌നേ​ഹ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: ‘എഴു​ന്നേറ്റ്‌ ഭക്ഷണം കഴിക്കുക.’ ചൂടുള്ള കല്ലിൽ ഒരു അപ്പവും ഒരു പാത്ര​ത്തിൽ വെള്ളവും ഇരിക്കു​ന്നത്‌ ഏലിയ കണ്ടു. ഏലിയ ഭക്ഷണം കഴിച്ചു, വെള്ളം കുടിച്ചു. എന്നിട്ട്‌ വീണ്ടും കിടന്ന്‌ ഉറങ്ങി. ദൂതൻ രണ്ടാമ​തും ഏലിയയെ ഉണർത്തി​യിട്ട്‌ പറഞ്ഞു: ‘ഭക്ഷണം കഴിക്ക്‌. യാത്ര ചെയ്യാൻ ശക്തി വേണ്ടേ?’ അതു​കൊണ്ട്‌ ഏലിയ കുറച്ചു​കൂ​ടി ഭക്ഷണം കഴിച്ചു. എന്നിട്ട്‌ 40 രാവും 40 പകലും യാത്ര ചെയ്‌ത്‌ ഹോ​രേബ്‌ പർവത​ത്തിൽ എത്തി. ഉറങ്ങാ​നാ​യി ഏലിയ അവിടെ ഒരു ഗുഹയി​ലേക്കു പോയി. അവി​ടെ​വെച്ച്‌ യഹോവ ഏലിയ​യോ​ടു സംസാ​രി​ച്ചു. യഹോവ ചോദി​ച്ചു: ‘ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു?’ ഏലിയ പറഞ്ഞു: ‘ഇസ്രാ​യേ​ല്യർ അങ്ങയ്‌ക്കു തന്ന വാക്ക്‌ തെറ്റി​ച്ചി​രി​ക്കു​ന്നു. അവർ അങ്ങയുടെ യാഗപീ​ഠങ്ങൾ തകർത്തു, അങ്ങയുടെ പ്രവാ​ച​ക​ന്മാ​രെ കൊന്നു. ഇപ്പോൾ എന്നെയും കൊല്ലാൻ നോക്കു​ക​യാണ്‌.’

യഹോവ ഏലിയ​യോ​ടു പറഞ്ഞു: ‘പോയി പർവത​ത്തി​ന്റെ മുകളിൽ നിൽക്കുക.’ ആദ്യം ശക്തമായ ഒരു കാറ്റ്‌ ഗുഹയു​ടെ അടുത്തു​കൂ​ടി കടന്നു​പോ​യി. പിന്നെ ഒരു ഭൂകമ്പ​വും അതിനു ശേഷം ഒരു തീയും ഉണ്ടായി. അവസാനം ഏലിയ ശാന്തമായ ഒരു മൃദു​സ്വ​രം കേട്ടു. ഏലിയ പുറങ്കു​പ്പാ​യം​കൊണ്ട്‌ മുഖം മറച്ച്‌ ഗുഹയ്‌ക്കു പുറത്ത്‌ നിന്നു. അപ്പോൾ യഹോവ ഏലിയ​യോട്‌ ഓടി​പ്പോ​യ​തി​ന്റെ കാരണം ചോദി​ച്ചു. ഏലിയ പറഞ്ഞു: ‘ഞാൻ മാത്രമേ ബാക്കി​യു​ള്ളൂ.’ പക്ഷേ യഹോവ പറഞ്ഞു: ‘നീ ഒറ്റയ്‌ക്കല്ല. ഇസ്രാ​യേ​ലിൽ എന്നെ ആരാധി​ക്കുന്ന 7,000 പേർ ഇപ്പോ​ഴും ഉണ്ട്‌. പ്രവാ​ച​ക​നാ​യി നിന്റെ സ്ഥാനത്ത്‌ എലീശയെ നിയമി​ക്കുക.’ യഹോവ പറഞ്ഞതു ചെയ്യാൻ ഏലിയ ഉടനെ​തന്നെ പുറ​പ്പെട്ടു. യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​മ്പോൾ നിങ്ങ​ളെ​യും യഹോവ സഹായി​ക്കി​ല്ലേ? തീർച്ച​യാ​യും സഹായി​ക്കും. ഇനി, വരൾച്ച​യു​ടെ സമയത്ത്‌ എന്തു സംഭവി​ച്ചെന്നു നമുക്കു നോക്കാം.

“ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌കണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക.”​—ഫിലി​പ്പി​യർ 4:6

ചോദ്യ​ങ്ങൾ: ഏലിയ തന്റെ ജീവൻ രക്ഷിക്കാൻ ഓടി​പ്പോ​യത്‌ എന്തു​കൊണ്ട്‌? യഹോവ ഏലിയ​യോട്‌ എന്തു പറഞ്ഞു?

1 രാജാ​ക്ക​ന്മാർ 19:1-18; റോമർ 11:2-4

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക