വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 64 പേ. 152-പേ. 153 ഖ. 4
  • ദാനിയേൽ സിംഹക്കുഴിയിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദാനിയേൽ സിംഹക്കുഴിയിൽ
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ദാനീയേൽ സിംഹക്കുഴിയിൽ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സിംഹങ്ങളുടെ വായിൽനിന്നു വിടുവിക്കപ്പെടുന്നു!
    ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
  • ദാനീയേൽ സ്ഥിരതയോടെ ദൈവത്തെ സേവിച്ചു
    വീക്ഷാഗോപുരം—1996
  • ദാര്യാവേശ്‌—നീതിബോധമുള്ള ഒരു രാജാവ്‌
    വീക്ഷാഗോപുരം—1998
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 64 പേ. 152-പേ. 153 ഖ. 4
തുറന്നുകിടക്കുന്ന ഒരു ജനലിന്റെ മുന്നിൽനിന്ന്‌ പ്രാർഥിക്കുന്ന ദാനിയേലിനെ അസൂയ പൂണ്ട ആളുകൾ പിടികൂടുന്നു

പാഠം 64

ദാനി​യേൽ സിംഹ​ക്കു​ഴി​യിൽ

ബാബി​ലോ​ണി​ലെ മറ്റൊരു രാജാവ്‌ മേദ്യ​ക്കാ​ര​നായ ദാര്യാ​വേശ്‌ ആയിരു​ന്നു. ദാനി​യേ​ലിന്‌ എന്തോ പ്രത്യേ​ക​ത​യു​ണ്ടെന്നു ദാര്യാ​വേ​ശി​നു മനസ്സി​ലാ​യി. ദേശത്തെ ഏറ്റവും പ്രധാ​ന​പ്പെട്ട ആളുക​ളു​ടെ ചുമതല ദാര്യാ​വേശ്‌ ദാനി​യേ​ലി​നെ ഏൽപ്പിച്ചു. ഈ ആളുകൾക്കു ദാനി​യേ​ലി​നോട്‌ അസൂയ​യു​ണ്ടാ​യി​രു​ന്നു. എങ്ങനെ​യും ദാനി​യേ​ലി​നെ ഇല്ലാതാ​ക്ക​ണ​മെ​ന്നാ​യി അവർക്ക്‌. ദാനി​യേൽ ദിവസ​വും മൂന്നു പ്രാവ​ശ്യം യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ ദാര്യാ​വേ​ശി​നോ​ടു പറഞ്ഞു: ‘രാജാവേ, എല്ലാവ​രും അങ്ങയോ​ടു മാത്രമേ പ്രാർഥി​ക്കാ​വൂ എന്നൊരു നിയമം ഉണ്ടാക്കണം. ഈ നിയമം ആരെങ്കി​ലും അനുസ​രി​ക്കാ​തി​രു​ന്നാൽ നിറയെ സിംഹ​ങ്ങ​ളുള്ള ഒരു കുഴി​യിൽ അയാളെ എറിയണം.’ ഇക്കാര്യം ഇഷ്ടപ്പെട്ട ദാര്യാ​വേശ്‌ അതിനുള്ള നിയമ​ത്തിൽ ഒപ്പിട്ടു.

ഈ പുതിയ നിയമ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞ ഉടനെ ദാനി​യേൽ വീട്ടി​ലേക്കു പോയി. തുറന്നു​കി​ട​ന്നി​രുന്ന ഒരു ജനലിന്റെ സമീപം മുട്ടു​കു​ത്തി നിന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അസൂയ മൂത്ത ആ മനുഷ്യർ അങ്ങോട്ടു പാഞ്ഞു​ചെന്നു. ദാനി​യേൽ പ്രാർഥി​ക്കു​ന്നതു കണ്ട്‌ അവർ ദാര്യാ​വേ​ശി​ന്റെ അടു​ത്തേക്ക്‌ ഓടി. അവർ പറഞ്ഞു: ‘ദാനി​യേൽ അങ്ങയുടെ കല്‌പന അനുസ​രി​ക്കു​ന്നില്ല. ദിവസം മൂന്നു പ്രാവ​ശ്യം ദാനി​യേൽ തന്റെ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നുണ്ട്‌.’ ദാര്യാ​വേ​ശി​നു ദാനി​യേ​ലി​നെ ഇഷ്ടമാ​യി​രു​ന്നു. ദാനി​യേൽ മരിക്കാൻ അദ്ദേഹം ആഗ്രഹി​ച്ചില്ല. ദാനി​യേ​ലി​നെ രക്ഷപ്പെ​ടു​ത്താൻ എന്തെങ്കി​ലും വഴിയു​ണ്ടോ എന്ന്‌ രാജാവ്‌ ദിവസം മുഴുവൻ ആലോ​ചി​ച്ചു. പക്ഷേ രാജാവ്‌ ഒപ്പുവെച്ച ഒരു നിയമം മാറ്റാൻ രാജാ​വി​നു​പോ​ലും പറ്റില്ലാ​യി​രു​ന്നു. ആർത്തി​പൂ​ണ്ടു​നിൽക്കുന്ന സിംഹ​ങ്ങ​ളു​ടെ കുഴി​യി​ലേക്കു ദാനി​യേ​ലി​നെ എറിയാൻ ഉത്തരവി​ടു​ക​യ​ല്ലാ​തെ രാജാ​വി​നു വേറെ വഴിയി​ല്ലാ​യി​രു​ന്നു.

അന്നു രാത്രി ദാനി​യേ​ലി​നെ ഓർത്ത്‌ ദാര്യാ​വേശ്‌ വല്ലാതെ വിഷമി​ച്ചു. ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ദാര്യാ​വേശ്‌ ഓടി സിംഹ​ക്കു​ഴി​യു​ടെ അടു​ത്തെത്തി. എന്നിട്ട്‌, ‘താങ്കളു​ടെ ദൈവം താങ്കളെ രക്ഷിച്ചോ’ എന്നു ദാനി​യേ​ലി​നോ​ടു വിളിച്ച്‌ ചോദി​ച്ചു.

ദാര്യാ​വേശ്‌ ഒരു സ്വരം കേട്ടു. ദാനി​യേ​ലി​ന്റെ സ്വരം! ദാനി​യേൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘യഹോ​വ​യു​ടെ ദൂതൻ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​ക​ളഞ്ഞു. അവ എന്നെ ഒന്നും ചെയ്‌തില്ല.’ ദാര്യാ​വേ​ശി​നു വളരെ സന്തോ​ഷ​മാ​യി! ദാനി​യേ​ലി​നെ കുഴി​യിൽനിന്ന്‌ കയറ്റാൻ ദാര്യാ​വേശ്‌ ആജ്ഞാപി​ച്ചു. ദാനി​യേ​ലി​ന്റെ ദേഹത്ത്‌ ഒരു പോറൽപോ​ലും ഇല്ലായി​രു​ന്നു. രാജാവ്‌ കല്‌പി​ച്ചു: ‘ദാനി​യേ​ലിന്‌ എതിരെ കുറ്റാ​രോ​പണം ഉന്നയി​ച്ച​വരെ കുഴി​യിൽ എറിയുക.’ അവരെ കുഴി​യി​ലേക്ക്‌ എറിഞ്ഞ​പ്പോൾ സിംഹങ്ങൾ അവരെ വിഴു​ങ്ങി​ക്ക​ളഞ്ഞു.

ദാര്യാ​വേശ്‌ തന്റെ ജനത്തിന്‌ ഇങ്ങനെ ഒരു ആജ്ഞ എഴുതി അയച്ചു: ‘എല്ലാവ​രും ദാനി​യേ​ലി​ന്റെ ദൈവത്തെ ഭയപ്പെ​ടണം. ആ ദൈവം ദാനി​യേ​ലി​നെ സിംഹ​ങ്ങ​ളിൽനിന്ന്‌ രക്ഷിച്ചു!’

ദാനി​യേ​ലി​നെ​പ്പോ​ലെ നിങ്ങളും യഹോ​വ​യോട്‌ എന്നും പ്രാർഥി​ക്കാ​റു​ണ്ടോ?

ദാനിയേൽ സിംഹക്കുഴിയിൽ

“ദൈവ​ഭ​ക്തരെ എങ്ങനെ പരീക്ഷ​ണ​ങ്ങ​ളിൽനിന്ന്‌ രക്ഷിക്ക​ണ​മെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം.”​—2 പത്രോസ്‌ 2:9

ചോദ്യ​ങ്ങൾ: ദാനി​യേൽ ദിവസ​വും മൂന്നു പ്രാവ​ശ്യം എന്തു ചെയ്‌തു? യഹോവ ദാനി​യേ​ലി​നെ രക്ഷിച്ചത്‌ എങ്ങനെ?

ദാനി​യേൽ 6:1-28

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക