വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 73 പേ. 172-പേ. 173 ഖ. 2
  • യോഹന്നാൻ വഴിയൊരുക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യോഹന്നാൻ വഴിയൊരുക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • അവൻ മിശിഹായുടെ മുന്നോടിയായിരുന്നു
    വീക്ഷാഗോപുരം—1995
  • സ്‌നാ​പ​ക​യോ​ഹ​ന്നാൻ വഴി ഒരുക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • യേശു മിശിഹയായിത്തീരുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • യോഹന്നാൻ വഴിയൊരുക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 73 പേ. 172-പേ. 173 ഖ. 2
യോർദാൻ നദിക്കരയിൽവെച്ച്‌ സ്‌നാപകയോഹന്നാൻ ആളുകളെ പഠിപ്പിക്കുന്നു

പാഠം 73

യോഹ​ന്നാൻ വഴി​യൊ​രു​ക്കു​ന്നു

സെഖര്യ​യു​ടെ​യും എലിസ​ബ​ത്തി​ന്റെ​യും മകനായ യോഹ​ന്നാൻ വളർന്നു​വ​ന്ന​പ്പോൾ ഒരു പ്രവാ​ച​ക​നാ​യി. മിശിഹ വരു​ന്നെന്ന്‌ ആളുകളെ പഠിപ്പി​ക്കാൻ യഹോവ യോഹ​ന്നാ​നെ ഉപയോ​ഗി​ച്ചു. പക്ഷേ സിന​ഗോ​ഗു​ക​ളി​ലോ പട്ടണങ്ങ​ളി​ലോ പഠിപ്പി​ക്കു​ന്ന​തി​നു പകരം യോഹ​ന്നാൻ പ്രസം​ഗി​ച്ചത്‌ യഹൂദ്യ വിജന​ഭൂ​മി​യി​ലാണ്‌. യരുശ​ലേ​മി​ലും യഹൂദ്യ​യിൽ എല്ലായി​ട​ത്തും ഉള്ള ആളുകൾ യോഹ​ന്നാ​നിൽനിന്ന്‌ കേട്ട്‌ പഠിക്കാൻ വന്നു. ദൈവത്തെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ മോശ​മായ കാര്യങ്ങൾ ചെയ്യു​ന്നതു നിറു​ത്ത​ണ​മെന്നു യോഹ​ന്നാൻ അവരെ പഠിപ്പി​ച്ചു. യോഹ​ന്നാ​ന്റെ പ്രസംഗം കേട്ട അനേകർ തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച്‌ മാനസാ​ന്ത​ര​പ്പെട്ടു. യോഹ​ന്നാൻ അവരെ യോർദാൻ നദിയിൽ സ്‌നാ​ന​പ്പെ​ടു​ത്തി.

യോഹ​ന്നാ​ന്റെ ജീവിതം വളരെ ലളിത​മാ​യി​രു​ന്നു. ഒട്ടക​രോ​മം​കൊ​ണ്ടുള്ള വസ്‌ത്ര​മാ​ണു യോഹ​ന്നാൻ ധരിച്ചി​രു​ന്നത്‌. ഭക്ഷണമാ​ണെ​ങ്കിൽ വെട്ടു​ക്കി​ളി​യും കാട്ടു​തേ​നും. യോഹ​ന്നാ​നെ​ക്കു​റിച്ച്‌ അറിയാൻ ആളുകൾ അതിയാ​യി ആഗ്രഹി​ച്ചു. അഹങ്കാ​രി​ക​ളായ പരീശ​ന്മാ​രും സദൂക്യ​രും പോലും യോഹ​ന്നാ​നെ കാണാൻ വന്നു. യോഹ​ന്നാൻ അവരോ​ടു പറഞ്ഞു: ‘നിങ്ങൾ പശ്ചാത്ത​പിച്ച്‌ ജീവി​ത​രീ​തി​ക്കു മാറ്റം​വ​രു​ത്തണം. അബ്രാ​ഹാ​മി​ന്റെ മക്കളാ​യ​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രത്യേ​ക​ത​യു​ണ്ടെന്നു വിചാ​രി​ക്കേണ്ടാ. നിങ്ങൾ ദൈവ​ത്തി​ന്റെ മക്കളാ​ണെ​ന്നും അതിന്‌ അർഥമില്ല.’

അനേകർ യോഹ​ന്നാ​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: ‘ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ഞങ്ങൾ എന്തു ചെയ്യണം?’ യോഹ​ന്നാൻ ആ ജൂതന്മാ​രോ​ടു പറഞ്ഞു: ‘നിങ്ങൾക്കു രണ്ടു വസ്‌ത്ര​മു​ണ്ടെ​ങ്കിൽ ഇല്ലാത്ത​വന്‌ ഒരെണ്ണം കൊടു​ക്കുക.’ എന്തു​കൊ​ണ്ടാ​യി​രി​ക്കും യോഹ​ന്നാൻ അങ്ങനെ പറഞ്ഞത്‌? ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആളുകളെ സ്‌നേ​ഹി​ക്കണം എന്ന കാര്യം ശിഷ്യ​ന്മാർ മനസ്സി​ലാ​ക്ക​ണ​മെന്നു യോഹ​ന്നാൻ ആഗ്രഹി​ച്ചു.

യോഹ​ന്നാൻ നികുതി പിരി​വു​കാ​രോ​ടു പറഞ്ഞു: ‘സത്യസ​ന്ധ​രാ​യി​രി​ക്കുക. ആരെയും ചതിക്ക​രുത്‌.’ പടയാ​ളി​ക​ളോ​ടു പറഞ്ഞു: ‘കൈക്കൂ​ലി മേടി​ക്കു​ക​യോ കള്ളം പറയു​ക​യോ അരുത്‌.’

പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും യോഹ​ന്നാ​ന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ ചോദി​ച്ചു: ‘അങ്ങ്‌ ആരാണ്‌? എല്ലാവർക്കും അത്‌ അറിയ​ണ​മെ​ന്നുണ്ട്‌.’ യോഹ​ന്നാൻ പറഞ്ഞു: ‘യശയ്യ പറഞ്ഞതു​പോ​ലെ​തന്നെ ഞാൻ വിജന​ഭൂ​മി​യി​ലെ ഒരു ശബ്ദമാണ്‌. ആളുകളെ യഹോ​വ​യി​ലേക്കു നയിക്കുന്ന ശബ്ദം!’

യോഹ​ന്നാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ ആളുകൾക്ക്‌ ഇഷ്ടമാ​യി​രു​ന്നു. യോഹ​ന്നാൻ ആയിരി​ക്കു​മോ മിശിഹ എന്നു പലരും സംശയി​ച്ചു. പക്ഷേ യോഹ​ന്നാൻ പറഞ്ഞു: ‘എന്നെക്കാൾ വലി​യൊ​രാൾ വരുന്നുണ്ട്‌. അദ്ദേഹ​ത്തി​ന്റെ ചെരിപ്പ്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല. ഞാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു. എന്നാൽ അദ്ദേഹം പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തും.’

“ഒരു സാക്ഷി​യാ​യി​ട്ടാണ്‌ ഈ മനുഷ്യൻ വന്നത്‌; എല്ലാ തരം മനുഷ്യ​രും യോഹ​ന്നാൻ മുഖാ​ന്തരം വിശ്വ​സി​ക്കേ​ണ്ട​തി​നു വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നാണ്‌ അദ്ദേഹം വന്നത്‌.”​—യോഹ​ന്നാൻ 1:7

ചോദ്യ​ങ്ങൾ: യഹോവ യോഹ​ന്നാ​നെ ആളുക​ളു​ടെ അടു​ത്തേക്ക്‌ അയച്ചത്‌ എന്തു​കൊ​ണ്ടാണ്‌? യോഹ​ന്നാൻ പ്രസം​ഗി​ച്ചതു കേട്ട്‌ ആളുകൾ എന്തു ചെയ്‌തു?

മത്തായി 3:1-11; മർക്കോസ്‌ 1:1-8; ലൂക്കോസ്‌ 3:1-18; യോഹ​ന്നാൻ 1:19-28; യശയ്യ 40:3

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക