വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 76 പേ. 180-പേ. 181 ഖ. 2
  • യേശു ആലയം ശുദ്ധീകരിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ആലയം ശുദ്ധീകരിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യേശു ആലയം ശുദ്ധിയാക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സത്യാ​രാ​ധ​ന​യി​ലുള്ള യേശു​വി​ന്റെ ശുഷ്‌കാ​ന്തി
    യേശു​—വഴിയും സത്യവും ജീവനും
  • യഹോവാരാധനയോടുളള തീക്ഷ്‌ണത
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 76 പേ. 180-പേ. 181 ഖ. 2
യേശു ദേവാലയത്തിൽനിന്ന്‌ മൃഗങ്ങളെ ഓടിക്കാൻ ഒരു ചാട്ട ഉപയോഗിക്കുന്നു; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശ മറിച്ചിടുന്നു

പാഠം 76

യേശു ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

എ.ഡി. 30-ലെ മാർച്ച്‌-ഏപ്രിൽ മാസക്കാ​ലം. യേശു യരുശ​ലേ​മി​ലേക്കു പോയി. പെസഹയ്‌ക്കുവേണ്ടി അനേകർ നഗരത്തിൽ എത്തിയി​ട്ടുണ്ട്‌. പെസഹ ആചരണ​ത്തി​ന്റെ ഭാഗമാ​യി അവർ ദേവാ​ല​യ​ത്തിൽ മൃഗയാ​ഗങ്ങൾ അർപ്പിച്ചു. ചിലർ അതിനു​വേണ്ടി മൃഗങ്ങ​ളെ​യും​കൊ​ണ്ടാ​ണു വന്നത്‌. മറ്റു ചിലർ യരുശ​ലേ​മിൽനിന്ന്‌ അവയെ വാങ്ങി​ക്കു​ക​യാ​യി​രു​ന്നു.

യേശു ആലയത്തിൽ ചെന്ന​പ്പോൾ അവിടെ ആളുകൾ മൃഗങ്ങളെ വിൽക്കു​ന്നതു കണ്ടു. യഹോ​വയെ ആരാധി​ക്കുന്ന ആലയത്തിൽ അവർ കച്ചവടം നടത്തി പണമു​ണ്ടാ​ക്കു​ന്നു! യേശു എന്തു ചെയ്‌തു? യേശു കയറു​കൊണ്ട്‌ ഒരു ചാട്ട ഉണ്ടാക്കി ആടുമാ​ടു​കളെ ആലയത്തിൽനിന്ന്‌ ഓടിച്ചു. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശകൾ മറിച്ചി​ട്ടു, അവരുടെ നാണയങ്ങൾ ചിതറി​ച്ചു​ക​ളഞ്ഞു. പ്രാവു​കളെ വിൽക്കു​ന്ന​വ​രോട്‌ യേശു പറഞ്ഞു: ‘എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടു​പോ​കൂ! എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവട​സ്ഥ​ല​മാ​ക്കു​ന്നതു മതിയാ​ക്കൂ!’

യേശു ഇതൊക്കെ ചെയ്യു​ന്നതു കണ്ടിട്ട്‌ ആളുകൾ അതിശ​യി​ച്ചു​പോ​യി. അപ്പോൾ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ഈ പ്രവചനം യേശു​വി​ന്റെ ശിഷ്യ​ന്മാർ ഓർത്തു: ‘യഹോ​വ​യു​ടെ ഭവന​ത്തെ​ക്കു​റിച്ച്‌ എനിക്ക്‌ അങ്ങേയ​റ്റത്തെ ശുഷ്‌കാ​ന്തി​യു​ണ്ടാ​യി​രി​ക്കും.’

പിന്നീട്‌ എ.ഡി. 33-ൽ യേശു രണ്ടാമ​തും ആലയം ശുദ്ധീ​ക​രി​ച്ചു. തന്റെ പിതാ​വി​ന്റെ ഭവന​ത്തോട്‌ അനാദ​രവ്‌ കാണി​ക്കാൻ യേശു ആരെയും അനുവ​ദി​ക്കു​മാ​യി​രു​ന്നില്ല.

“നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.”​—ലൂക്കോസ്‌ 16:13

ചോദ്യ​ങ്ങൾ: ആലയത്തിൽവെച്ച്‌ ആളുകൾ മൃഗങ്ങളെ വിൽക്കു​ന്നതു കണ്ട യേശു എന്തു ചെയ്‌തു? എന്തു​കൊ​ണ്ടാ​ണു യേശു അങ്ങനെ ചെയ്‌തത്‌?

മത്തായി 21:12, 13; മർക്കോസ്‌ 11:15-17; ലൂക്കോസ്‌ 19:45, 46; യോഹ​ന്നാൻ 2:13-17; സങ്കീർത്തനം 69:9

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക