വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 97 പേ. 226-പേ. 227 ഖ. 2
  • കൊർന്നേല്യൊസിനു പരിശുദ്ധാത്മാവ്‌ ലഭിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൊർന്നേല്യൊസിനു പരിശുദ്ധാത്മാവ്‌ ലഭിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • പത്രൊസ്‌ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • യഹോവ “പക്ഷപാതമുള്ളവനല്ല”
    2013 വീക്ഷാഗോപുരം
  • യഹോവാഭയത്തിൽ നടക്കുക
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 97 പേ. 226-പേ. 227 ഖ. 2
കൊർന്നേല്യൊസ്‌ പത്രോസിനെ വീട്ടിൽ സ്വീകരിക്കുന്നു

പാഠം 97

കൊർന്നേ​ല്യൊ​സി​നു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

കൈസ​ര്യ​യിൽ കൊർന്നേ​ല്യൊസ്‌ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു. ഉയർന്ന പദവി​യി​ലുള്ള ഒരു റോമൻ സൈനിക ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അദ്ദേഹം. കൊർന്നേ​ല്യൊസ്‌ ഒരു ജൂതന​ല്ലാ​യി​രു​ന്നെ​ങ്കി​ലും ജൂതന്മാർ അദ്ദേഹത്തെ ബഹുമാ​നി​ച്ചി​രു​ന്നു. അദ്ദേഹം പാവ​പ്പെ​ട്ട​വരെ വളരെ​യ​ധി​കം സഹായി​ച്ചു. കൊർന്നേ​ല്യൊസ്‌ യഹോ​വ​യിൽ വിശ്വ​സി​ച്ചു, യഹോ​വ​യോട്‌ എപ്പോ​ഴും പ്രാർഥി​ച്ചു. ഒരിക്കൽ ഒരു ദൈവ​ദൂ​തൻ കൊർന്നേ​ല്യൊ​സി​നു പ്രത്യ​ക്ഷ​പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: ‘ദൈവം നിന്റെ പ്രാർഥ​നകൾ കേട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ യോപ്പ നഗരത്തി​ലേക്ക്‌ ആളയച്ച്‌ അവിടെ താമസി​ക്കുന്ന പത്രോ​സി​നോ​ടു നിന്റെ അടു​ത്തേക്കു വരാൻ പറയുക.’ അപ്പോൾത്തന്നെ കൊർന്നേ​ല്യൊസ്‌ ഏകദേശം 50 കിലോ​മീ​റ്റർ തെക്കുള്ള യോപ്പ​യി​ലേക്ക്‌ മൂന്നു പേരെ അയച്ചു.

അതിനി​ടെ യോപ്പ​യിൽ പത്രോ​സി​നും ഒരു ദർശന​മു​ണ്ടാ​യി. ജൂതന്മാർ കഴിക്ക​രു​താത്ത മൃഗങ്ങളെ പത്രോസ്‌ ആ ദർശന​ത്തിൽ കണ്ടു. അവയെ ഭക്ഷിക്കാൻ പത്രോ​സി​നോട്‌ ആവശ്യ​പ്പെ​ടുന്ന ഒരു സ്വരവും കേട്ടു. പത്രോസ്‌ അതിനു തയ്യാറ​ല്ലാ​യി​രു​ന്നു. ‘അശുദ്ധ​മായ മൃഗത്തെ ഞാൻ എന്റെ ജീവി​ത​ത്തിൽ കഴിച്ചി​ട്ടില്ല’ എന്നു പത്രോസ്‌ പറഞ്ഞു. അപ്പോൾ ആ ശബ്ദം പറഞ്ഞു: ‘ഈ മൃഗങ്ങളെ അശുദ്ധം എന്നു പറയരുത്‌. ദൈവം അവയെ ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.’ പത്രോ​സി​നോട്‌ ഇങ്ങനെ​യും പറഞ്ഞു: ‘മൂന്നു പേർ വീട്ടു​വാ​തിൽക്കൽ വന്നിട്ടുണ്ട്‌. അവരു​ടെ​കൂ​ടെ പോകുക.’ പത്രോസ്‌ വാതിൽക്കൽ ചെന്ന്‌ അവരോട്‌ എന്തിനു വന്നതാ​ണെന്നു ചോദി​ച്ചു. അവർ പറഞ്ഞു: ‘ഒരു റോമൻ സൈനിക ഉദ്യോ​ഗ​സ്ഥ​നായ കൊർന്നേ​ല്യൊസ്‌ അയച്ചിട്ട്‌ വന്നതാണ്‌. കൈസ​ര്യ​യിൽ അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേക്ക്‌ അങ്ങ്‌ വരണം.’ പത്രോസ്‌ അവരെ അകത്തേക്കു വിളിച്ചു. അവർ അന്നു രാത്രി പത്രോ​സി​ന്റെ അതിഥി​ക​ളാ​യി അവിടെ താമസി​ച്ചു. പിറ്റേന്ന്‌ പത്രോസ്‌ അവരു​ടെ​കൂ​ടെ കൈസ​ര്യ​യി​ലേക്കു പോയി. യോപ്പ​യിൽനി​ന്നുള്ള ചില സഹോ​ദ​ര​ന്മാ​രും ഒപ്പമു​ണ്ടാ​യി​രു​ന്നു.

അവസാനം പത്രോ​സി​നെ കണ്ടപ്പോൾ കൊർന്നേ​ല്യൊസ്‌ അവിടെ മുട്ടു​കു​ത്തി. അപ്പോൾ പത്രോസ്‌ പറഞ്ഞു: ‘എഴു​ന്നേൽക്ക്‌! ഞാനും താങ്ക​ളെ​പ്പോ​ലെ​യുള്ള ഒരു മനുഷ്യ​നാണ്‌. ജൂതന്മാർ ജനതക​ളു​ടെ വീടു​ക​ളിൽ പോകാ​റില്ല. പക്ഷേ ദൈവം എന്നോടു താങ്കളു​ടെ വീട്ടിൽ വരാൻ പറഞ്ഞു. ഇനി പറയൂ, എന്തിനാണ്‌ എന്നെ വിളി​ച്ചത്‌?’

കൊർന്നേ​ല്യൊസ്‌ പത്രോ​സി​നോ​ടു പറഞ്ഞു: ‘നാലു ദിവസം മുമ്പ്‌ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​മ്പോൾ ഒരു ദൈവ​ദൂ​തൻ എന്നോട്‌ അങ്ങയെ വിളി​പ്പി​ക്കാൻ പറഞ്ഞു. യഹോ​വ​യു​ടെ വചനം ഞങ്ങളെ പഠിപ്പി​ക്കണേ.’ പത്രോസ്‌ പറഞ്ഞു: ‘ദൈവം പക്ഷപാ​ത​മു​ള്ള​വ​ന​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. തന്നെ ആരാധി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നു.’ യേശു​വി​നെ​ക്കു​റി​ച്ചുള്ള പല കാര്യ​ങ്ങ​ളും പത്രോസ്‌ അവരെ പഠിപ്പി​ച്ചു. അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ കൊർന്നേ​ല്യൊ​സി​ന്റെ​യും അവിടെ കൂടി​യി​രുന്ന മറ്റുള്ള​വ​രു​ടെ​യും മേൽ വന്നു. അവരെ​ല്ലാം സ്‌നാ​ന​മേറ്റു.

“ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.”​—പ്രവൃ​ത്തി​കൾ 10:35

ചോദ്യ​ങ്ങൾ: അശുദ്ധ​മായ മൃഗങ്ങളെ കഴിക്കാൻ പത്രോസ്‌ വിസമ്മ​തി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? ജൂതന​ല്ലാത്ത ഒരാളു​ടെ വീട്ടിൽ പോകാൻ യഹോവ പത്രോ​സി​നോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

പ്രവൃ​ത്തി​കൾ 10:1-48

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക