വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 98 പേ. 228-പേ. 229 ഖ. 1
  • ക്രിസ്‌ത്യാനിത്വം അനേകദേശങ്ങളിലേക്കു വ്യാപിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്രിസ്‌ത്യാനിത്വം അനേകദേശങ്ങളിലേക്കു വ്യാപിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ക്രിസ്‌തീയ മിഷനറിപ്രവർത്തനത്തിന്റെ ഒരു നിശ്വസ്‌ത മാതൃക
    വീക്ഷാഗോപുരം—1992
  • യഹോവയുടെ ജനം വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുന്നു
    വീക്ഷാഗോപുരം—1991
  • അവർ “സന്തോ​ഷ​ത്തോ​ടെ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • “യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 98 പേ. 228-പേ. 229 ഖ. 1
സൈപ്രസിലെ ഗവർണറായ സെർഗ്യൊസ്‌ പൗലോസിനോട്‌ അപ്പോസ്‌തലനായ പൗലോസും ബർന്നബാസും സാക്ഷീകരിക്കുന്നു

പാഠം 98

ക്രിസ്‌ത്യാ​നി​ത്വം അനേക​ദേ​ശ​ങ്ങ​ളി​ലേക്കു വ്യാപി​ക്കു​ന്നു

ഭൂമി​യി​ലെ​ങ്ങും സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പന അപ്പോസ്‌ത​ല​ന്മാർ അനുസ​രി​ച്ചു. എ.ഡി. 47-ൽ അന്ത്യോ​ക്യ​യി​ലുള്ള സഹോ​ദ​ര​ന്മാർ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും പലപല സ്ഥലങ്ങളിൽ പോയി പ്രസം​ഗി​ക്കാൻ അയച്ചു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നല്ല ഉത്സാഹ​മു​ണ്ടാ​യി​രുന്ന രണ്ടു പേരും ഏഷ്യാ​മൈ​ന​റിൽ ഉടനീളം സഞ്ചരിച്ചു. അവർ ദർബ്ബെ, ലുസ്‌ത്ര, ഇക്കോന്യ എന്നിവി​ട​ങ്ങ​ളിൽ എത്തി.

പൗലോ​സും ബർന്നബാ​സും എല്ലാവ​രോ​ടും—പണക്കാ​രോ​ടും പാവ​പ്പെ​ട്ട​വ​രോ​ടും, ചെറു​പ്പ​ക്കാ​രോ​ടും പ്രായ​മാ​യ​വ​രോ​ടും—പ്രസം​ഗി​ച്ചു. ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സത്യം അനേകർ സ്വീക​രി​ച്ചു. പൗലോ​സും ബർന്നബാ​സും സൈ​പ്ര​സി​ലെ ഗവർണ​റായ സെർഗ്യൊസ്‌ പൗലോ​സി​നോ​ടു പ്രസം​ഗി​ച്ച​പ്പോൾ ഒരു മന്ത്രവാ​ദി അതു നിറു​ത്തി​ക്കാൻ നോക്കി. പൗലോസ്‌ അയാ​ളോ​ടു പറഞ്ഞു: ‘യഹോവ നിന്നെ ശിക്ഷി​ക്കും.’ അപ്പോൾത്തന്നെ ആ മന്ത്രവാ​ദി​യു​ടെ കാഴ്‌ച​ശക്തി നഷ്ടപ്പെട്ടു. അതു കണ്ടിട്ട്‌ ഗവർണ​റായ പൗലോസ്‌ വിശ്വാ​സി​യാ​യി​ത്തീർന്നു.

അങ്ങനെ പൗലോ​സും ബർന്നബാ​സും എല്ലായി​ട​ത്തും, വീടു​തോ​റും ചന്തകളി​ലും തെരു​വു​ക​ളി​ലും സിന​ഗോ​ഗു​ക​ളി​ലും, പ്രസം​ഗി​ച്ചു. ലുസ്‌ത്ര​യി​ലുള്ള ഒരു മുടന്തനെ അവർ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ ആ അത്ഭുതം കണ്ടുനി​ന്നവർ വിചാ​രി​ച്ചത്‌ അവർ ദൈവ​ങ്ങ​ളാണ്‌ എന്നാണ്‌. ജനങ്ങൾ അവരെ ആരാധി​ക്കാൻ ശ്രമിച്ചു. പക്ഷേ പൗലോ​സും ബർന്നബാ​സും ഇതു തടയാൻ ശ്രമി​ച്ചു​കൊണ്ട്‌ പറഞ്ഞു: ‘ദൈവത്തെ മാത്രം ആരാധി​ക്കുക. ഞങ്ങൾ വെറും മനുഷ്യ​രാണ്‌.’ പിന്നെ ചില ജൂതന്മാർ വന്ന്‌ ജനക്കൂ​ട്ടത്തെ പൗലോ​സിന്‌ എതിരെ തിരിച്ചു. ആളുകൾ പൗലോ​സി​നെ കല്ലെറി​ഞ്ഞു. പിന്നെ നഗരത്തി​നു പുറ​ത്തേക്ക്‌ വലിച്ചി​ഴച്ച്‌ കൊണ്ടു​പോ​യിട്ട്‌ മരി​ച്ചെന്നു കരുതി അവിടെ ഉപേക്ഷി​ച്ചു. പക്ഷേ പൗലോ​സിന്‌ അപ്പോ​ഴും ജീവനു​ണ്ടാ​യി​രു​ന്നു. അപ്പോൾത്തന്നെ സഹോ​ദ​ര​ന്മാർ വന്ന്‌ പൗലോ​സി​നെ രക്ഷിക്കു​ക​യും നഗരത്തി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌തു. പൗലോസ്‌ പിന്നീട്‌ അന്ത്യോ​ക്യ​യി​ലേക്കു തിരി​ച്ചു​പോ​യി.

എ.ഡി. 49-ൽ പൗലോസ്‌ അടുത്ത പര്യടനം തുടങ്ങി. ഏഷ്യാ​മൈ​ന​റി​ലെ സഹോ​ദ​ര​ന്മാ​രെ കാണാൻ മടങ്ങി വന്ന പൗലോസ്‌ അതിനു ശേഷം അങ്ങു ദൂരെ യൂറോ​പ്പിൽ ഉള്ളവരെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​യി പോയി. ആതൻസ്‌, എഫെ​സൊസ്‌, ഫിലിപ്പി, തെസ്സ​ലോ​നി​ക്യ എന്നിവി​ട​ങ്ങ​ളി​ലും മറ്റു സ്ഥലങ്ങളി​ലും പൗലോസ്‌ എത്തി. ഈ യാത്ര​യിൽ പൗലോ​സി​ന്റെ​കൂ​ടെ ശീലാസ്‌, ലൂക്കോസ്‌, ചെറു​പ്പ​ക്കാ​ര​നായ തിമൊ​ഥെ​യൊസ്‌ എന്നിവ​രും ഉണ്ടായി​രു​ന്നു. സഭകൾ സ്ഥാപി​ക്കു​ന്ന​തി​നും സഹോ​ദ​ര​ങ്ങളെ ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അവർ ഒരുമിച്ച്‌ പ്രവർത്തി​ച്ചു. സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ഒന്നര വർഷം പൗലോസ്‌ കൊരി​ന്തി​ലും താമസി​ച്ചു. പൗലോസ്‌ പ്രസം​ഗി​ച്ചു, പഠിപ്പി​ച്ചു, പല സഭകൾക്കും കത്തുകൾ അയച്ചു. കൂടാതെ കൂടാ​ര​പ്പ​ണി​യും ചെയ്‌തു. പിന്നീട്‌ പൗലോസ്‌ അന്ത്യോ​ക്യ​യി​ലേക്കു മടങ്ങി.

പൗലോസ്‌ അപ്പോസ്‌തലൻ ചന്തസ്ഥലത്ത്‌ പ്രസംഗിക്കുന്നു

എ.ഡി. 52-ൽ പൗലോസ്‌ മൂന്നാ​മ​തും ഒരു പര്യടനം നടത്തി. ഏഷ്യാ​മൈ​ന​റിൽനി​ന്നാ​യി​രു​ന്നു തുടക്കം. അങ്ങ്‌ വടക്ക്‌ ഫിലിപ്പി വരെയും തെക്ക്‌ കൊരിന്ത്‌ വരെയും പൗലോസ്‌ യാത്ര ചെയ്‌തു. എഫെ​സൊ​സിൽ പഠിപ്പി​ച്ചും സുഖ​പ്പെ​ടു​ത്തി​യും സഭയെ സഹായി​ച്ചും പൗലോസ്‌ പല വർഷങ്ങൾ ചെലവ​ഴി​ച്ചു. ഒരു സ്‌കൂൾ ഓഡി​റ്റോ​റി​യ​ത്തിൽ എല്ലാ ദിവസ​വും പൗലോസ്‌ പൊതു​പ്ര​സം​ഗ​ങ്ങ​ളും നടത്തി​യി​രു​ന്നു. അനേകർ ഇതു കേൾക്കു​ക​യും അവരുടെ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തു​ക​യും ചെയ്‌തു. അവസാനം പല ദേശങ്ങ​ളിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ച​ശേഷം പൗലോസ്‌ യരുശ​ലേ​മി​ലേക്കു പോയി.

“അതു​കൊണ്ട്‌ നിങ്ങൾ പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കുക.”​—മത്തായി 28:19

ചോദ്യ​ങ്ങൾ: നിങ്ങളു​ടെ ബൈബി​ളി​ലുള്ള ഭൂപടം (പുതിയ ലോക ഭാഷാ​ന്തരം, അനുബന്ധം ബി13) ഉപയോ​ഗിച്ച്‌ പൗലോസ്‌ മിഷന​റി​യാ​ത്രകൾ നടത്തിയ വഴിക​ളും സ്ഥലങ്ങളും കണ്ടുപി​ടി​ക്കാ​മോ?

പ്രവൃ​ത്തി​കൾ 13:1–23:35

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക