ഭാഗം 3—ആമുഖം
പ്രളയം കഴിഞ്ഞുള്ള വർഷങ്ങളിൽ യഹോവയെ ആരാധിച്ച വളരെ കുറച്ച് പേരുടെ കാര്യമേ ബൈബിളിൽ പറയുന്നുള്ളൂ. അവരിൽ ഒരാളായിരുന്നു അബ്രാഹാം. യഹോവയുടെ സ്‌നേഹിതൻ എന്നാണ് അബ്രാഹാം അറിയപ്പെട്ടത്. എന്തുകൊണ്ടാണ് അബ്രാഹാമിനെ അങ്ങനെ വിളിച്ചത്? നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ നിങ്ങളുടെ മോനോട് അല്ലെങ്കിൽ മോളോട്, യഹോവയ്ക്ക് അവരെ ഇഷ്ടമാണെന്നും അവരെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നും പറഞ്ഞുകൊടുക്കുക. അബ്രാഹാമിനെപ്പോലെയും അതുപോലെ ലോത്ത്, യാക്കോബ് എന്നിങ്ങനെ വിശ്വസ്തരായ മറ്റുള്ളവരെപ്പോലെയും യഹോവയോട് ഒരു മടിയുംകൂടാതെ നമുക്കും സഹായം ചോദിക്കാം. യഹോവ വാക്കു പറഞ്ഞാൽ അതു പാലിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ.