ഭാഗം 6—ആമുഖം
ഒടുവിൽ ഇസ്രായേല്യർ വാഗ്ദത്തദേശത്ത് എത്തിയപ്പോൾ വിശുദ്ധകൂടാരം അവർക്കു സത്യാരാധനയുടെ കേന്ദ്രമായി. പുരോഹിതന്മാർ നിയമം പഠിപ്പിച്ചു, ന്യായാധിപന്മാർ ജനതയെ നയിച്ചു. ഒരു വ്യക്തിയുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും മറ്റുള്ളവരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്താനാകും എന്ന് ഈ ഭാഗത്ത് വിശദീകരിക്കുന്നു. ഓരോ ഇസ്രായേല്യനും യഹോവയോടും സഹമനുഷ്യനോടും വ്യക്തിപരമായ ഒരു ഉത്തരവാദിത്വം ഉണ്ടായിരുന്നു. ദബോര, നൊവൊമി, യോശുവ, ഹന്ന, യിഫ്താഹിന്റെ മകൾ, ശമുവേൽ എന്നിവർ ഇസ്രായേൽ ജനത്തെ എങ്ങനെ സ്വാധീനിച്ചെന്ന് എടുത്തുകാട്ടുക. രാഹാബ്, രൂത്ത്, യായേൽ, ഗിബെയോന്യർ എന്നിങ്ങനെ ഇസ്രായേല്യരല്ലാത്ത ചിലർപോലും ഇസ്രായേല്യരോടൊപ്പം നിൽക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഊന്നിപ്പറയുക. ദൈവം ഇസ്രായേല്യരുടെകൂടെയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു.