ഭാഗം 9—ആമുഖം
യഹോവയിൽ അസാധാരണമായ വിശ്വാസം കാണിച്ച ചെറുപ്പക്കാരെയും പ്രവാചകന്മാരെയും രാജാക്കന്മാരെയും കുറിച്ചാണ് ഈ ഭാഗം നമ്മളെ പഠിപ്പിക്കുന്നത്. നയമാനെ യഹോവയുടെ പ്രവാചകൻ സുഖപ്പെടുത്തുമെന്നു സിറിയയിലുള്ള ഒരു ഇസ്രായേല്യപെൺകുട്ടിക്കു വിശ്വാസമുണ്ടായിരുന്നു. ശത്രുസൈന്യത്തിൽനിന്ന് യഹോവ തന്നെ രക്ഷിക്കുമെന്ന് എലീശ പ്രവാചകൻ ഉറച്ചുവിശ്വസിച്ചു. മുത്തശ്ശിയായ അഥല്യ എന്ന ദുഷ്ടസ്ത്രീയിൽനിന്ന് യഹോവാശ് എന്ന കുട്ടിയെ സംരക്ഷിക്കാൻ മഹാപുരോഹിതനായ യഹോയാദ തന്റെ ജീവൻ പണയപ്പെടുത്തി. യരുശലേമിനെ യഹോവ സംരക്ഷിക്കുമെന്ന് ഹിസ്കിയ രാജാവ് വിശ്വസിച്ചു; അദ്ദേഹം അസീറിയക്കാരുടെ ഭീഷണിക്കു വഴങ്ങിക്കൊടുത്തില്ല. യോശിയ രാജാവ് ദേശത്തുനിന്ന് വിഗ്രഹാരാധന തുടച്ചുനീക്കി, ആലയം പുനഃസ്ഥാപിച്ചു, ജനതയെ വീണ്ടും സത്യാരാധനയിലേക്കു കൊണ്ടുവന്നു.