ഗീതം 16
അഭിഷിക്തനാം മകനെപ്രതി യാഹിനെ സ്തുതിപ്പിൻ!
1. യാഹാം ദൈവം തൻ മകനെ
വാഴിച്ചിന്നു രാജാവായ്.
നീതിയിൽ അവൻ ഭരിപ്പാനായ്,
ദൈവേഷ്ടം നിവർത്തിക്കുവാൻ.
(കോറസ്)
ഈ ഭൂവിന്റെ രാജനായ് വാഴാൻ
സ്വന്തം മകനെ നൽകയാൽ,
യാഹിൻ പ്രിയർ നാം ഏകാം മഹത്ത്വം,
സർവോന്നതനെന്നെന്നും.
യാഹിൻ സുതനേശുവിൻ രാജ്യം
ആശ്വാസത്തിൻ നീരുറവായ്,
ചാർത്തീടുന്നൊരു പൊൻതൂവലിതാ
സർവേശന്റെ പേരിൻമേൽ.
2. വാനിൽ ക്രിസ്തുസോദരൻമാർ
വാഴും ദൈവരാജ്യത്തിൽ.
വന്നീടുമൊരു നവലോകം,
മാറും ഭൂമി പർദീസയായ്.
(കോറസ്)
ഈ ഭൂവിന്റെ രാജനായ് വാഴാൻ
സ്വന്തം മകനെ നൽകയാൽ,
യാഹിൻ പ്രിയർ നാം ഏകാം മഹത്ത്വം,
സർവോന്നതനെന്നെന്നും.
യാഹിൻ സുതനേശുവിൻ രാജ്യം
ആശ്വാസത്തിൻ നീരുറവായ്,
ചാർത്തീടുന്നൊരു പൊൻതൂവലിതാ
സർവേശന്റെ പേരിൻമേൽ.
(സുഭാ. 29:4; യശ. 66:7, 8; യോഹ. 10:4; വെളി. 5:9, 10 കൂടെ കാണുക.)