ഗീതം 102
‘ബലഹീനരെ സഹായിക്കുക’
1. ദൈവം താങ്ങുന്നാർദ്രമായ്
മാനുഷർ നമ്മെ.
സ്നേഹാൽ തന്റെ കാവലിൽ
കാത്തുരക്ഷിപ്പൂ.
ഈ ക്ലേശയാത്രയിൽ,
യാഹിന്നെപ്പോലെ നാം
താങ്ങാം ശക്തിഹീനരെ
യാതനകളിൽ.
2. ആശങ്കയുള്ളോരുടെ
ആത്മധൈര്യം നാം
തൊട്ടുണർത്താം സ്നേഹത്തിൻ
നൽമൊഴികളാൽ.
ആകുലമേറുകിൽ
സാന്ത്വനമായിടാം,
വേദനയിൽ ചേർന്നു നാം
കണ്ണുനീരൊപ്പാം.
3. നമ്മൾ ബലഹീനരെ
നിന്ദിക്കാതെന്നും
അവർ ബലം പ്രാപിക്കാൻ
പ്രോത്സാഹിപ്പിക്കാം.
ഈ വേനൽ വെയ്ലിൽ നാം
ശീതളച്ഛായ പോൽ,
താങ്ങായ്, തണലേകിടാം
പ്രിയർക്കായെന്നും.
(യശ. 35:3, 4; 2 കൊരി. 11:29; ഗലാ. 6:2 കൂടെ കാണുക.)