ഗീതം 116
ദയയുടെ ശക്തി
1. യാഹേ, തിരുനാമം വാഴ്ത്തിടുന്നു,
നീ സർവജ്ഞാനിയാം.
സർവോന്നതനായ് നീ വാഴുകിലും
സ്നേഹദയാനിറവു നീ.
2. യാഹേ, നിൻ മകൻ ഇന്നും വിളിപ്പൂ
ദുഃഖാർത്തരെയെല്ലാം.
അവർ തിരുമാർവിൽ ചാഞ്ഞിടുവാൻ
ദുഃഖങ്ങൾ മറന്നീടുവാൻ.
3. നാഥാ നിന്നിലെ, ക്രിസ്തേശുവിലെ
ഈ സ്നേഹ കാരുണ്യം,
ഞങ്ങൾ നെഞ്ചിലേറ്റി ജീവിക്കുവാൻ,
നിൻ കൃപ നീ നൽകേണമേ.
(മീഖ 6:8; മത്താ. 11:28-30; കൊലോ. 3:12; 1 പത്രോ. 2:3 കൂടെ കാണുക.)