വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lvs അധ്യാ. 4 പേ. 45-59
  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
  • ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ‘ദൈവസ്‌നേഹം’-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബുദ്ധി​മു​ട്ടു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?
  • യഹോ​വ​യു​ടെ അധികാരത്തെ ആദരിക്കേണ്ടതിന്റെ കാരണം
  • ആദരവ്‌—കുടും​ബ​ത്തിൽ
  • ആദരവ്‌​—സഭയിൽ
  • ആദരവ്‌​—ഗവൺമെന്റ്‌ അധികാ​രി​ക​ളോട്‌
  • നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ
    2000 വീക്ഷാഗോപുരം
  • ബഹുമാനിക്കുന്നതിൽ നിങ്ങൾ മുന്നിട്ടുനിൽക്കുന്നുവോ?
    2008 വീക്ഷാഗോപുരം
  • അധികാരത്തോടുളള ആദരവ്‌ സമാധാനപരമായ ജീവിതത്തിന്‌ അത്യാവശ്യം
    യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
  • ബഹുമാ​നം​—അത്‌ നഷ്ടപ്പെ​ടു​ക​യാ​ണോ?
    ഉണരുക!—2024
കൂടുതൽ കാണുക
ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
lvs അധ്യാ. 4 പേ. 45-59
ഒരു പിതാവ്‌ സ്‌നേഹത്തോടെ തന്റെ മക്കളെ തിരുത്തുന്നു

അധ്യായം 4

അധികാ​രത്തെ ആദരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക. സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കുക. ദൈവത്തെ ഭയപ്പെ​ടുക. രാജാ​വി​നെ ആദരി​ക്കുക.”​—1 പത്രോസ്‌ 2:17.

1, 2. (എ) നമ്മൾ ആരുടെ നിർദേശം അനുസ​രി​ക്കണം? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ ഏതൊക്കെ ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

കുട്ടി​ക്കാ​ലത്തു നിങ്ങൾക്ക്‌ ഇഷ്ടമി​ല്ലാത്ത എന്തെങ്കി​ലും ചെയ്യാൻ മാതാ​പി​താ​ക്കൾ ചില​പ്പോ​ഴൊ​ക്കെ പറഞ്ഞി​ട്ടു​ണ്ടാ​കാം. നിങ്ങൾക്കു മാതാ​പി​താ​ക്ക​ളോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, അവരെ അനുസ​രി​ക്ക​ണ​മെ​ന്നും അറിയാ​മാ​യി​രു​ന്നു. എങ്കിലും ചില​പ്പോ​ഴൊ​ക്കെ അവരെ അനുസ​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​ക്കാ​ണും.

2 നമ്മുടെ പിതാ​വായ യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ അറിയാം. യഹോവ നമുക്കാ​യി കരുതു​ന്നു. ജീവിതം ആസ്വദി​ക്കാൻ വേണ്ട​തെ​ല്ലാം നമുക്കു​ണ്ടെന്ന്‌ ഉറപ്പാ​ക്കു​ക​യും ചെയ്യുന്നു. വിജയി​ക്കാൻ ആവശ്യ​മായ നിർദേ​ശ​ങ്ങ​ളും ദൈവം തരുന്നു. ചില​പ്പോൾ നിർദേ​ശങ്ങൾ തരാൻ ദൈവം മറ്റുള്ള​വരെ ഉപയോ​ഗി​ക്കു​ന്നു. നമ്മൾ യഹോ​വ​യു​ടെ അധികാ​രത്തെ ആദരി​ക്കണം. (സുഭാ​ഷി​തങ്ങൾ 24:21) പക്ഷേ, ചില​പ്പോൾ എന്തു​കൊ​ണ്ടാണ്‌ നിർദേശം അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നത്‌? നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ യഹോവ നമ്മളോ​ടു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവ​ത്തി​ന്റെ അധികാ​രത്തെ ആദരി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?​—പിൻകു​റിപ്പ്‌ 9 കാണുക.

ബുദ്ധി​മു​ട്ടു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

3, 4. മനുഷ്യർ എങ്ങനെ​യാണ്‌ അപൂർണ​രാ​യത്‌? മറ്റുള്ള​വ​രിൽനിന്ന്‌ ലഭിക്കുന്ന നിർദേശം അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

3 മനുഷ്യ​രായ നമുക്ക്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാ​നുള്ള പ്രവണ​ത​യുണ്ട്‌. ആദ്യത്തെ പുരു​ഷ​നും സ്‌ത്രീ​യും ആയ ആദാമും ഹവ്വയും പാപം ചെയ്‌ത​തു​മു​തൽ നമ്മൾ ഇതാണു കാണു​ന്നത്‌. പൂർണ​രാ​യാണ്‌ അവരെ സൃഷ്ടി​ച്ച​തെ​ങ്കി​ലും അവർ ദൈവ​ത്തി​ന്റെ അധികാ​ര​ത്തിന്‌ എതിരെ മത്സരിച്ചു. അതു​കൊണ്ട്‌ മനുഷ്യ​രെ​ല്ലാം അപൂർണ​രാ​യാ​ണു ജനിക്കു​ന്നത്‌. ഈ അപൂർണ​ത​യാണ്‌ യഹോ​വ​യിൽനി​ന്നും മറ്റുള്ള​വ​രിൽനി​ന്നും ലഭിക്കുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്ന​തി​നുള്ള ഒരു കാരണം. നിർദേശം തരാൻ യഹോവ ഉപയോ​ഗി​ക്കുന്ന ആളുക​ളും അപൂർണ​രാണ്‌ എന്നതാണു മറ്റൊരു കാരണം.​—ഉൽപത്തി 2:15-17; 3:1-7; സങ്കീർത്തനം 51:5; റോമർ 5:12.

4 അപൂർണ​രാ​യ​തു​കൊണ്ട്‌ നമുക്ക്‌ അഹങ്കാരം തോന്നാൻ സാധ്യ​ത​യുണ്ട്‌. അഹങ്കാ​ര​മു​ണ്ടെ​ങ്കിൽ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ഒരു ഉദാഹ​രണം നോക്കാം. പുരാതന ഇസ്രാ​യേ​ലിൽ തന്റെ ജനത്തെ നയിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തതു മോശയെ ആയിരു​ന്നു. വളരെ​ക്കാ​ലം യഹോ​വയെ സേവി​ച്ചു​വന്ന കോരഹ്‌ അഹങ്കാ​രി​യാ​യി​ത്തീ​രു​ക​യും മോശ​യോ​ടു കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യും ചെയ്‌തു. ദൈവ​ജ​നത്തെ നയിച്ചി​രുന്ന വ്യക്തി​യാ​യി​രു​ന്നെ​ങ്കി​ലും മോശയ്‌ക്ക്‌ അഹങ്കാ​ര​മി​ല്ലാ​യി​രു​ന്നു. അക്കാലത്തു ജീവി​ച്ചി​രു​ന്ന​തിൽ ഏറ്റവും താഴ്‌മ​യുള്ള വ്യക്തി എന്നാണു മോശ​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌. എന്നാൽ കോരഹ്‌ മോശ​യു​ടെ നിർദേശം അനുസ​രി​ച്ചില്ല. പോരാ​ത്ത​തിന്‌, മോശ​യോ​ടു മത്സരി​ക്കാൻ വലി​യൊ​രു ജനക്കൂ​ട്ടത്തെ തന്റെ വശത്താ​ക്കു​ക​യും ചെയ്‌തു. കോര​ഹി​നും ആ ധിക്കാ​രി​കൾക്കും എന്തു സംഭവി​ച്ചു? അവർ കൊല്ല​പ്പെട്ടു. (സംഖ്യ 12:3; 16:1-3, 31-35) അഹങ്കാരം എത്ര അപകട​ക​ര​മാ​ണെന്നു കാണി​ക്കുന്ന പല ഉദാഹ​ര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌.​—2 ദിനവൃ​ത്താ​ന്തം 26:16-21; പിൻകു​റിപ്പ്‌ 10 കാണുക.

5. ചിലർ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

5 “അധികാ​രം ദുഷി​പ്പി​ക്കു​ന്നു” എന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കും. ചരി​ത്ര​ത്തി​ലു​ട​നീ​ളം പല വ്യക്തി​ക​ളും തങ്ങളുടെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തി​ട്ടുണ്ട്‌. (സഭാ​പ്ര​സം​ഗകൻ 8:9 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​കാൻ യഹോവ തിര​ഞ്ഞെ​ടുത്ത സമയത്ത്‌ ശൗൽ നല്ലവനും താഴ്‌മ​യു​ള്ള​വ​നും ആയിരു​ന്നു. എന്നാൽ അഹങ്കാ​ര​വും അസൂയ​യും ഹൃദയ​ത്തിൽ വളരാൻ ശൗൽ അനുവ​ദി​ച്ചു. അങ്ങനെ ശൗൽ നിഷ്‌ക​ള​ങ്ക​നായ ദാവീ​ദി​നെ ഉപദ്ര​വി​ക്കാൻ തുടങ്ങി. (1 ശമുവേൽ 9:20, 21; 10:20-22; 18:7-11) പിന്നെ ദാവീദ്‌ രാജാ​വാ​യി. ഇസ്രാ​യേ​ലി​ലെ ഏറ്റവും നല്ല രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു അദ്ദേഹം. ഈ ദാവീ​ദു​പോ​ലും പിന്നീട്‌ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തു. ഊരി​യാ​വി​ന്റെ ഭാര്യ​യായ ബത്ത്‌-ശേബയു​മാ​യി അദ്ദേഹം ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. എന്നിട്ട്‌ ആ പാപം മറച്ചു​വെ​ക്കു​ന്ന​തിന്‌ ഊരി​യാവ്‌ യുദ്ധത്തിൽ കൊല്ല​പ്പെ​ടുന്ന വിധത്തിൽ പദ്ധതി​യി​ട്ടു.​—2 ശമുവേൽ 11:1-17.

യഹോ​വ​യു​ടെ അധികാരത്തെ ആദരിക്കേണ്ടതിന്റെ കാരണം

6, 7. (എ) യഹോവയോടുള്ള സ്‌നേഹം നമ്മളെ എന്തിനു പ്രേരി​പ്പി​ക്കു​ന്നു? (ബി) എളുപ്പ​മ​ല്ലാ​ത്ത​പ്പോൾപ്പോ​ലും അനുസ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

6 യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ നമ്മൾ അനുസ​രി​ക്കു​ന്നു. മറ്റാ​രെ​ക്കാ​ളും മറ്റെന്തി​നെ​ക്കാ​ളും അധികം യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 27:11; മർക്കോസ്‌ 12:29, 30 വായി​ക്കുക.) ആദ്യമ​നു​ഷ്യർ ഏദെൻ തോട്ട​ത്തിൽ ജീവി​ച്ചി​രുന്ന കാലം​മു​തൽ മനുഷ്യർ യഹോ​വ​യു​ടെ അധികാ​രത്തെ ചോദ്യം ചെയ്യണ​മെ​ന്നാ​ണു സാത്താൻ ആഗ്രഹി​ച്ചത്‌. നമ്മൾ എന്തു ചെയ്യണ​മെന്നു പറയാ​നുള്ള അവകാശം യഹോ​വയ്‌ക്കി​ല്ലെന്നു സാത്താൻ വാദിച്ചു. നമ്മളും അങ്ങനെ​തന്നെ ചിന്തി​ക്ക​ണ​മെ​ന്നാ​ണു പിശാ​ചി​ന്റെ ആഗ്രഹം. പക്ഷേ സാത്താന്റെ ഈ വാദം ശരിയ​ല്ലെന്നു നമുക്ക്‌ അറിയാം. നമ്മൾ ഈ വാക്കു​ക​ളോട്‌ യോജി​ക്കും: “ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌.”​—വെളി​പാട്‌ 4:11.

7 ബുദ്ധിമുട്ടാണെങ്കിൽപ്പോലും മാതാപിതാക്കളെ അനുസ​രി​ക്കണം എന്നായി​രി​ക്കാം കുട്ടി​ക്കാ​ലത്ത്‌ നിങ്ങളെ പഠിപ്പി​ച്ചത്‌. സമാന​മാ​യി ബുദ്ധി​മു​ട്ടു​തോ​ന്നുന്ന കാര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യു​ടെ ദാസരായ നമ്മൾ യഹോ​വയെ അനുസ​രി​ക്കണം. യഹോ​വയെ ആദരി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ യഹോ​വയെ അനുസ​രി​ക്കാൻ നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യും. യേശു ഇക്കാര്യ​ത്തിൽ നമു​ക്കൊ​രു മാതൃ​ക​യാണ്‌. അനുസ​രി​ക്കാൻ എളുപ്പ​മ​ല്ലാ​യി​രു​ന്ന​പ്പോൾപ്പോ​ലും യേശു യഹോ​വയെ അനുസ​രി​ച്ചു. അതു​കൊ​ണ്ടാണ്‌ യേശു​വി​നു തന്റെ പിതാ​വി​നോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞത്‌: “എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”​—ലൂക്കോസ്‌ 22:42; പിൻകു​റിപ്പ്‌ 11 കാണുക.

8. യഹോവ നമ്മളെ നയിക്കുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌? (“ഉപദേശം ശ്രദ്ധി​ക്കുക” എന്ന ചതുരം കാണുക.)

8 ഇന്നു നമ്മളെ നയിക്കാൻ യഹോവ പല വിധങ്ങൾ ഉപയോ​ഗി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദൈവം നമുക്കു ബൈബിൾ തന്നിട്ടുണ്ട്‌. സഭയിലെ മൂപ്പന്മാ​രെ​യും തന്നിട്ടുണ്ട്‌. യഹോവ ഉപയോ​ഗി​ക്കു​ന്ന​വരെ ആദരി​ക്കു​മ്പോൾ യഹോ​വ​യു​ടെ അധികാ​രത്തെ ആദരി​ക്കു​ന്നെ​ന്നാ​ണു നമ്മൾ കാണി​ക്കു​ന്നത്‌. അവരുടെ സഹായം വേണ്ടെ​ന്നു​വെ​ക്കു​ക​യാ​ണെ​ങ്കിൽ ഒരുവി​ധ​ത്തിൽ നമ്മൾ യഹോ​വയെ തള്ളിക്ക​ള​യു​ക​യാണ്‌. ഇസ്രാ​യേ​ല്യർ മോശയ്‌ക്കെ​തി​രെ സംസാ​രി​ച്ച​പ്പോൾ യഹോവ അതു ഗൗരവ​മാ​യെ​ടു​ത്തു. അവർ തനി​ക്കെ​തി​രെ തിരി​ഞ്ഞ​തു​പോ​ലെ​യാണ്‌ യഹോവ അതിനെ കണ്ടത്‌.​—സംഖ്യ 14:26, 27; പിൻകു​റിപ്പ്‌ 12 കാണുക.

ഉപദേശം ശ്രദ്ധി​ക്കു​ക

ഇടയ്‌ക്കൊക്കെ ആരെങ്കി​ലും നമുക്കു ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഉപദേശം തന്നേക്കാം. ഉപദേശം സ്വീക​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വു​ന്ന​തി​ന്റെ മൂന്നു കാരണങ്ങൾ നോക്കാം.​—സുഭാ​ഷി​തങ്ങൾ 19:20.

  • ആ ഉപദേശം നമുക്കു ബാധകമല്ല എന്നു തോന്നി​യേ​ക്കാം. ഉപദേശം നൽകിയ ആൾക്കു നമ്മുടെ സാഹച​ര്യം ശരിക്കും അറിയില്ല എന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. (എബ്രായർ 12:5) എന്നാൽ ആ ഉപദേശം നൽകി​യ​തി​നു പിന്നിൽ എന്തെങ്കി​ലും കാരണ​മു​ണ്ടോ എന്നു ചിന്തി​ക്കുക. (സുഭാ​ഷി​തങ്ങൾ 19:3) കാരണം അറിഞ്ഞാൽ ഉപദേശം സ്വീക​രി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും.​—സുഭാ​ഷി​തങ്ങൾ 4:13 വായി​ക്കുക.

  • ഉപദേശം തന്ന വിധം നമുക്ക്‌ ഇഷ്ടപ്പെ​ട്ടില്ല. എല്ലാം തികഞ്ഞ ഒരാൾക്കേ എല്ലാം തികഞ്ഞ ഉപദേശം എല്ലാം തികഞ്ഞ വിധത്തിൽ നൽകാൻ പറ്റൂ. (റോമർ 3:23; യാക്കോബ്‌ 3:2) ഉപദേശം തരുന്ന വിധം ശ്രദ്ധി​ക്കു​ന്ന​തി​നു പകരം ആ ഉപദേ​ശ​ത്തിൽ ശ്രദ്ധി​ക്കുക. അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെ​ന്നും ചിന്തി​ക്കുക.

  • നമ്മുടെ പ്രായ​വും അനുഭ​വ​പ​രി​ച​യ​വും വെച്ച്‌ നോക്കു​മ്പോൾ നമുക്ക്‌ ഉപദേ​ശ​ത്തി​ന്റെ ആവശ്യ​മി​ല്ലെന്നു തോന്നി​യേ​ക്കാം. പുരാതന ഇസ്രാ​യേ​ലിൽ രാജാ​ക്ക​ന്മാർക്കു​പോ​ലും പ്രവാ​ച​ക​ന്മാ​രിൽനി​ന്നും പുരോ​ഹി​ത​ന്മാ​രിൽനി​ന്നും രാജ്യത്തെ മറ്റുള്ള​വ​രിൽനി​ന്നും ഉപദേശം കിട്ടി​യി​ട്ടുണ്ട്‌. (2 ശമുവേൽ 12:1-13; 2 ദിനവൃ​ത്താ​ന്തം 26:16-20) ബൈബി​ളിൽ അധിഷ്‌ഠി​ത​മായ ഉപദേശം നമ്മൾ താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ അത്‌ യഹോ​വ​യോട്‌ അടുക്കാൻ നമ്മളെ സഹായി​ക്കും.​—തീത്തോസ്‌ 3:2.

നമ്മളെ സ്‌നേ​ഹി​ക്കുന്ന, നമുക്കു നല്ലതു വരാൻ ആഗ്രഹി​ക്കുന്ന യഹോവ തരുന്ന ഒരു സമ്മാന​മാ​ണു ബൈബി​ളിൽ അധിഷ്‌ഠി​ത​മായ ഉപദേശം. ഉപദേശം സ്വീക​രി​ക്കാ​നും അനുസ​രി​ക്കാ​നും പരമാ​വധി ശ്രമി​ക്കുക.​—എബ്രായർ 12:6-11.

9. നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ സ്‌നേഹം പ്രേരി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

9 അധികാ​രത്തെ ആദരി​ക്കു​മ്പോൾ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണു നമ്മൾ കാണി​ക്കു​ന്നത്‌. ഇങ്ങനെ​യൊ​ന്നു ചിന്തിക്കൂ. ഒരു പ്രകൃ​തി​ദു​രന്തം ഉണ്ടാകു​മ്പോൾ പരമാ​വധി ആളുകളെ രക്ഷിക്കാൻ ദുരി​താ​ശ്വാ​സ​പ്ര​വർത്തകർ ഒരു ടീമായി പ്രവർത്തി​ക്കാ​റുണ്ട്‌. നന്നായി​ട്ടു പ്രവർത്തി​ക്ക​ണ​മെ​ങ്കിൽ ഒരാൾ നേതൃ​ത്വ​മെ​ടു​ക്കു​ക​യും ടീമിലെ ബാക്കി​യു​ള്ള​വ​രെ​ല്ലാം അദ്ദേഹ​ത്തി​ന്റെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും വേണം. പക്ഷേ ഒരാൾ നിർദേ​ശ​മൊ​ന്നും ശ്രദ്ധി​ക്കാ​തെ സ്വന്തം ഇഷ്ടപ്ര​കാ​രം കാര്യങ്ങൾ ചെയ്‌താ​ലോ? അദ്ദേഹ​ത്തി​ന്റെ ഉദ്ദേശ്യം നല്ലതാ​ണെ​ങ്കി​ലും നിർദേശം അനുസ​രി​ക്കാ​തി​രി​ക്കു​ന്നത്‌ മറ്റു ടീമം​ഗ​ങ്ങൾക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കി​യേ​ക്കാം. ചില​പ്പോൾ ഗുരു​ത​ര​മായ പരിക്കു​പോ​ലും പറ്റി​യേ​ക്കാം. ഇതു​പോ​ലെ നമ്മൾ യഹോ​വ​യു​ടെ​യോ യഹോവ അധികാ​ര​ത്തിൽ വെച്ചി​രി​ക്കു​ന്ന​വ​രു​ടെ​യോ നിർദേശം അനുസ​രി​ക്കാ​തി​രി​ക്കു​മ്പോൾ മറ്റുള്ള​വർക്കു ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്നാൽ നമ്മൾ യഹോ​വയെ അനുസ​രി​ക്കു​മ്പോൾ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ ആദരി​ക്കു​ന്നെ​ന്നും കാണി​ക്കു​ക​യാണ്‌.​—1 കൊരി​ന്ത്യർ 12:14, 25, 26.

10, 11. നമ്മൾ ഇപ്പോൾ എന്തു ചർച്ച ചെയ്യും?

10 യഹോവ നമ്മളോ​ടു ചെയ്യാൻ പറയു​ന്ന​തെ​ല്ലാം നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യാണ്‌. കുടും​ബ​ത്തി​ലെ​യും സഭയി​ലെ​യും അധികാ​ര​ത്തോട്‌ ആദരവ്‌ കാണി​ക്കു​ക​യും ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രോട്‌ ആദരപൂർവം ഇടപെ​ടു​ക​യും ചെയ്യു​മ്പോൾ എല്ലാവർക്കും അതിന്റെ ഗുണമു​ണ്ടാ​കും.​—ആവർത്തനം 5:16; റോമർ 13:4; എഫെസ്യർ 6:2, 3; എബ്രായർ 13:17.

11 മറ്റുള്ള​വരെ ആദരി​ക്കാൻ യഹോവ പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ, അങ്ങനെ ചെയ്യു​ന്നതു നമുക്ക്‌ എളുപ്പ​മാ​കും. ജീവി​ത​ത്തി​ലെ മൂന്നു മേഖല​ക​ളിൽ നമുക്ക്‌ എങ്ങനെ ആദരവ്‌ കാണി​ക്കാ​മെന്ന്‌ ഇപ്പോൾ വിശദ​മാ​യി നോക്കാം.

ആദരവ്‌—കുടും​ബ​ത്തിൽ

12. അധികാ​രത്തെ ആദരി​ക്കു​ന്നെന്ന്‌ ഒരു ഭർത്താ​വിന്‌ എങ്ങനെ കാണി​ക്കാം?

12 യഹോവ കുടും​ബം സ്ഥാപി​ക്കു​ക​യും അതിലെ ഓരോ​രു​ത്തർക്കും ഓരോ ഉത്തരവാ​ദി​ത്വം കൊടു​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. യഹോവ തന്നിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന്‌ കുടും​ബ​ത്തി​ലെ ഓരോ​രു​ത്തർക്കും അറിയാ​മെ​ങ്കിൽ കുടും​ബം നന്നായി പോകും, അതു കുടും​ബ​ത്തിൽ എല്ലാവർക്കും ഗുണം ചെയ്യും. (1 കൊരി​ന്ത്യർ 14:33) യഹോവ ഭർത്താ​വി​നെ​യാ​ണു കുടും​ബ​ത്തി​ന്റെ തലയാക്കി വെച്ചി​രി​ക്കു​ന്നത്‌. ഇതിന്‌ അർഥം ഭാര്യ​യെ​യും മക്കളെ​യും ഭർത്താവ്‌ സ്‌നേ​ഹ​പൂർവം പരിപാ​ലി​ക്കാ​നും വഴിന​യി​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാണ്‌. അതു​കൊണ്ട്‌ കുടും​ബത്തെ എങ്ങനെ പരിപാ​ലി​ക്കു​ന്നെന്ന കാര്യ​ത്തിൽ ഭർത്താവ്‌ യഹോ​വ​യോ​ടു കണക്കു​ബോ​ധി​പ്പി​ക്കണം. ക്രിസ്‌ത്യാ​നി​യായ ഒരു ഭർത്താവ്‌ സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും ഇടപെ​ടു​ക​യും യേശു സഭയെ പരിപാ​ലി​ച്ച​തു​പോ​ലെ തന്റെ കുടും​ബത്തെ പരിപാ​ലി​ക്കു​ക​യും ചെയ്യും. അങ്ങനെ ചെയ്യുന്ന ഒരു ഭർത്താവ്‌ യഹോ​വയെ ആദരി​ക്കു​ന്നെ​ന്നാ​ണു കാണി​ക്കു​ന്നത്‌.​—എഫെസ്യർ 5:23; പിൻകു​റിപ്പ്‌ 13 കാണുക.

ഒരു പിതാവ്‌ മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം! എന്ന പുസ്‌തകം കുട്ടികളെ വായിച്ച്‌ കേൾപ്പിക്കുന്നു

കുടുംബത്തിനുവേണ്ടി കരുതു​മ്പോൾ ഒരു പിതാവ്‌ ക്രിസ്‌തു​വി​നെ അനുക​രി​ക്കു​ക​യാണ്‌

13. അധികാ​രത്തെ ആദരി​ക്കു​ന്നെന്ന്‌ ഒരു ഭാര്യക്ക്‌ എങ്ങനെ കാണി​ക്കാം?

13 ക്രിസ്‌ത്യാ​നി​യായ ഒരു ഭാര്യ​ക്കും കുടും​ബ​ത്തിൽ ഒരു പ്രധാ​ന​പ്പെട്ട പങ്കും മാന്യ​മായ സ്ഥാനവും ഉണ്ട്‌. നല്ലൊരു കുടും​ബ​നാ​ഥ​നാ​യി​രി​ക്കു​ന്ന​തി​നു ഭർത്താവ്‌ കഠിന​മാ​യി പ്രയത്‌നി​ക്കു​മ്പോൾ ഭാര്യ അദ്ദേഹത്തെ പിന്തു​ണയ്‌ക്കു​ന്നു. ഭർത്താ​വി​നോ​ടൊ​പ്പം കുട്ടി​കളെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും ഭാര്യ​ക്കുണ്ട്‌. സ്വന്തം മാതൃ​ക​യി​ലൂ​ടെ ഒരു ഭാര്യ മക്കളെ ആദരവ്‌ കാണി​ക്കാൻ പഠിപ്പി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 1:8) അത്തരം ഒരു ഭാര്യ ഭർത്താ​വി​നെ ബഹുമാ​നി​ക്കു​ക​യും അദ്ദേഹ​ത്തി​ന്റെ തീരു​മാ​ന​ങ്ങ​ളോ​ടു സഹകരി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ യോജി​ക്കാ​നാ​കാ​ത്ത​പ്പോൾ തന്റെ വികാ​രങ്ങൾ ദയയോ​ടെ​യും ആദര​വോ​ടെ​യും ഭർത്താ​വി​നെ അറിയി​ക്കും. ഭർത്താവ്‌ സാക്ഷി​യ​ല്ലാത്ത ഒരു കുടും​ബ​ത്തിൽ ഭാര്യ വ്യത്യസ്‌ത​ത​ര​ത്തി​ലുള്ള ബുദ്ധി​മു​ട്ടു​കൾ നേരി​ട്ടേ​ക്കാം. എന്നാൽ സ്‌നേ​ഹ​ത്തോ​ടെ​യും ആദര​വോ​ടെ​യും ഭർത്താ​വി​നോട്‌ ഇടപെ​ട്ടാൽ ഒരു നാൾ ഭർത്താ​വും യഹോ​വയെ അറിയാ​നും ആരാധി​ക്കാ​നും ആഗ്രഹം പ്രകടി​പ്പി​ച്ചേ​ക്കാം.​—1 പത്രോസ്‌ 3:1 വായി​ക്കുക.

14. അധികാ​രത്തെ ആദരി​ക്കു​ന്നെന്നു കുട്ടി​കൾക്ക്‌ എങ്ങനെ കാണി​ക്കാം?

14 യഹോ​വയ്‌ക്കു വളരെ വേണ്ട​പ്പെ​ട്ട​വ​രാ​ണു കുട്ടികൾ. അവർക്കു സംരക്ഷ​ണ​വും മാർഗ​നിർദേ​ശ​വും ആവശ്യ​മാണ്‌. കുട്ടികൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​മ്പോൾ, അവർ അവരുടെ മാതാ​പി​താ​ക്കളെ സന്തോ​ഷി​പ്പി​ക്കും. അതിലും പ്രധാ​ന​മാ​യി അവർ അങ്ങനെ യഹോ​വ​യോട്‌ ആദരവ്‌ കാണി​ക്കു​ക​യും യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുന്നു. (സുഭാ​ഷി​തങ്ങൾ 10:1) പല കുടും​ബ​ങ്ങ​ളി​ലും മാതാ​പി​താ​ക്ക​ളിൽ ഒരാളേ കാണു​ക​യു​ള്ളൂ. ഒറ്റയ്‌ക്ക്‌ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ അവർക്കും കുട്ടി​കൾക്കും വളരെ ബുദ്ധി​മു​ട്ടു​ണ്ടാ​ക്കുന്ന കാര്യ​മാണ്‌. ഇങ്ങനെ​യുള്ള സാഹച​ര്യ​ത്തി​ലും കുട്ടികൾ അനുസ​രി​ക്കു​ക​യും പിന്തു​ണയ്‌ക്കു​ക​യും ചെയ്യു​മ്പോൾ കുടും​ബ​ജീ​വി​തം ഏറെ മെച്ചമാ​കും. കാര്യം എങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഒരു കുടും​ബ​വും പൂർണ​ത​യു​ള്ളതല്ല. എന്നാൽ ഓരോ കുടും​ബാം​ഗ​വും യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ച്ചാൽ കുടും​ബ​ത്തിൽ സന്തോ​ഷ​മു​ണ്ടാ​കും. ഇത്‌ കുടും​ബ​ങ്ങ​ളു​ടെ രൂപകർത്താ​വായ യഹോ​വയ്‌ക്കു മഹത്ത്വം നൽകും.​—എഫെസ്യർ 3:14, 15.

ആദരവ്‌​—സഭയിൽ

15. സഭയിലെ അധികാ​രത്തെ ആദരി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

15 യഹോവ ഇന്നു നമ്മളെ ക്രിസ്‌തീ​യ​സ​ഭ​യി​ലൂ​ടെ നയിക്കു​ന്നു. സഭയുടെ മുഴുവൻ അധികാ​ര​വും യഹോവ യേശു​വി​നാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌. (കൊ​ലോ​സ്യർ 1:18) ദൈവ​ജ​നത്തെ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ‘വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയ്‌ക്കാണ്‌ ’ യേശു കൊടു​ത്തി​രി​ക്കു​ന്നത്‌. (മത്തായി 24:45-47) ഇന്നു “വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ” ഭരണസം​ഘ​മാണ്‌. നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ വേണ്ട​തെ​ല്ലാം ഭരണസം​ഘം കൃത്യ​സ​മ​യത്തു തരുന്നു. മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും ലോക​മെ​ങ്ങു​മുള്ള സഭകളെ പിന്തു​ണയ്‌ക്കു​ന്നു. ഭരണസം​ഘ​ത്തിൽനി​ന്നാണ്‌ അവർക്കു നിർദേ​ശങ്ങൾ ലഭിക്കു​ന്നത്‌. ഇവർക്കെ​ല്ലാം നമ്മുടെ കാര്യങ്ങൾ നോക്കാ​നുള്ള ഉത്തരവാ​ദി​ത്വ​മുണ്ട്‌. ഈ ഉത്തരവാ​ദി​ത്വം എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നതിന്‌ അവർ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കു​ന്നു. നമ്മൾ അവരെ ആദരി​ക്കു​മ്പോൾ യഹോ​വ​യെ​യാണ്‌ ആദരി​ക്കു​ന്നത്‌.​—1 തെസ്സ​ലോ​നി​ക്യർ 5:12; എബ്രായർ 13:17 വായി​ക്കുക; പിൻകു​റിപ്പ്‌ 14 കാണുക.

16. മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്നതു പരിശു​ദ്ധാ​ത്മാ​വാ​ണെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

16 അപൂർണ​രാ​ണെ​ങ്കി​ലും, വിശ്വസ്‌ത​മാ​യി നിൽക്കാ​നും ഒരുമ​യോ​ടെ പോകാ​നും മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും സഭയെ സഹായി​ക്കു​ന്നു. അവരെ എങ്ങനെ​യാ​ണു നിയമി​ക്കു​ന്നത്‌? അവർ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രണം. (1 തിമൊ​ഥെ​യൊസ്‌ 3:1-7, 12; തീത്തോസ്‌ 1:5-9) ഈ യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ എഴുതാൻ ബൈബി​ളെ​ഴു​ത്തു​കാ​രെ സഹായി​ക്കു​ന്ന​തിന്‌ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു. ഒരാളെ മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ ആയി നിയമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചർച്ച ചെയ്യു​മ്പോൾ മൂപ്പന്മാർ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കും. സഭകൾ യേശു​വി​ന്റെ​യും യഹോ​വ​യു​ടെ​യും നേതൃ​ത്വ​ത്തിൻകീ​ഴി​ലാ​ണെന്ന കാര്യം ഇതിൽനിന്ന്‌ വ്യക്തമാണ്‌. (പ്രവൃ​ത്തി​കൾ 20:28) നമ്മളെ പിന്തു​ണയ്‌ക്കാ​നും കരുതാ​നും ആയി നിയമി​ക്ക​പ്പെ​ടുന്ന പുരു​ഷ​ന്മാർ ദൈവ​ത്തി​ന്റെ സമ്മാന​മാണ്‌.​—എഫെസ്യർ 4:8.

17. ആദരവ്‌ കാണി​ക്കു​ന്ന​തിന്‌ ഒരു സഹോ​ദരി എന്തു ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം?

17 ചില​പ്പോൾ സഭയിൽ ഒരു നിയമനം കൈകാ​ര്യം ചെയ്യാൻ മൂപ്പന്മാ​രോ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ ഇല്ലാതെ വന്നേക്കാം. അപ്പോൾ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​രന്‌ അതു ചെയ്യാൻ കഴിയും. സ്‌നാ​ന​മേറ്റ സഹോ​ദ​ര​നും ഇല്ലെങ്കിൽ അത്‌ ഒരു സഹോ​ദരി ചെയ്യേ​ണ്ടി​വ​രും. അങ്ങനെ​യാ​ണെ​ങ്കിൽ സഹോ​ദരി തുണി​കൊ​ണ്ടോ തൊപ്പി​കൊ​ണ്ടോ മറ്റോ തല മൂടണം. (1 കൊരി​ന്ത്യർ 11:3-10) അതിലൂ​ടെ കുടും​ബ​ത്തി​ലും സഭയി​ലും യഹോവ വെച്ചി​രി​ക്കുന്ന ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണത്തെ താൻ ആദരി​ക്കു​ന്നെന്ന്‌ ആ സഹോ​ദരി കാണി​ക്കു​ന്നു.​—പിൻകു​റിപ്പ്‌ 15 കാണുക.

ആദരവ്‌​—ഗവൺമെന്റ്‌ അധികാ​രി​ക​ളോട്‌

18, 19. (എ) റോമർ 13:1-7-ൽനിന്ന്‌ നമ്മൾ എന്തു പഠിക്കു​ന്നു? (ബി) നമ്മൾ എങ്ങനെ​യാ​ണു ഗവൺമെ​ന്റു​ക​ളോട്‌ ആദരവ്‌ കാണി​ക്കു​ന്നത്‌?

18 ഇന്ന്‌ യഹോവ ഗവൺമെ​ന്റു​കൾക്ക്‌ ഒരു പരിധി​വ​രെ​യുള്ള അധികാ​രം കൊടു​ത്തി​ട്ടുണ്ട്‌. അതു​കൊണ്ട്‌ നമ്മൾ അവരെ ആദരി​ക്കണം. രാജ്യത്തെ കാര്യങ്ങൾ സുഗമ​മാ​യി പോകു​ന്ന​തി​നും ആളുകൾക്കു വേണ്ട സേവനം കിട്ടു​ന്നെന്ന്‌ ഉറപ്പാ​ക്കു​ന്ന​തി​നും അവർ പലതും ചെയ്യുന്നു. റോമർ 13:1-7-ലെ (വായി​ക്കുക.) നിർദേ​ശങ്ങൾ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ക്കു​ന്നു. നമ്മൾ ‘ഉന്നതാ​ധി​കാ​രി​കളെ’ ആദരി​ക്കു​ക​യും അവർ വെക്കുന്ന നിയമങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യുന്നു. കുടും​ബം, ബിസി​നെസ്സ്‌, വസ്‌തു​വ​കകൾ എന്നിവ​യോ​ടുള്ള ബന്ധത്തിൽ ഗവൺമെ​ന്റു​കൾ പല നിയമ​ങ്ങ​ളും വെച്ചേ​ക്കാം. ഇവയെ​ല്ലാം നമ്മൾ അനുസ​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ നികുതി കൊടു​ക്കു​ക​യും ഗവൺമെന്റ്‌ ആവശ്യ​പ്പെ​ടുന്ന വിവരങ്ങൾ നൽകു​ക​യും ചെയ്യുന്നു. എന്നാൽ ദൈവ​നി​യ​മ​ത്തിന്‌ എതിരായ എന്തെങ്കി​ലും ചെയ്യാൻ ഗവൺമെ​ന്റെ് പറയു​ന്നെ​ങ്കി​ലോ? പത്രോസ്‌ അപ്പോസ്‌തലൻ പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.”​—പ്രവൃ​ത്തി​കൾ 5:28, 29.

19 ജഡ്‌ജി​യോ പോലീ​സോ പോലുള്ള ഗവൺമെന്റ്‌ അധികാ​രി​ക​ളോ​ടു നമ്മൾ എപ്പോ​ഴും ആദര​വോ​ടെ ഇടപെ​ടണം. നമ്മുടെ കുട്ടികൾ അവരുടെ അധ്യാ​പ​ക​രോ​ടും സ്‌കൂ​ളി​ലെ മറ്റു ജോലി​ക്കാ​രോ​ടും ആദര​വോ​ടെ ഇടപെ​ടു​ന്നു. ജോലി സ്ഥലത്ത്‌ നമ്മൾ തൊഴി​ലു​ട​മ​യോട്‌ ആദരവ്‌ കാണി​ക്കു​ന്നു. മറ്റു പലരും ഇങ്ങനെ​യാ​യി​രി​ക്കില്ല. എന്നാൽ നമ്മൾ ഇങ്ങനെ ചെയ്യു​മ്പോൾ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും അധികാ​രി​ക​ളോട്‌ ആദരവ്‌ കാണിച്ച പൗലോസ്‌ അപ്പോസ്‌ത​ലനെ അനുക​രി​ക്കു​ക​യാണ്‌. (പ്രവൃ​ത്തി​കൾ 26:2, 25) മറ്റുള്ളവർ നമ്മളോ​ടു മോശ​മാ​യി പെരു​മാ​റി​യാ​ലും നമ്മൾ എപ്പോ​ഴും ആദര​വോ​ടെ ഇടപെ​ടും.​—റോമർ 12:17, 18 വായി​ക്കുക; 1 പത്രോസ്‌ 3:15.

20, 21. മറ്റുള്ള​വരെ ആദരി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

20 ലോക​ത്തിൽ ഇന്ന്‌ ആദരവ്‌ കുറഞ്ഞു​വ​രു​ക​യാണ്‌. എന്നാൽ യഹോ​വ​യു​ടെ ജനം അതിൽനിന്ന്‌ വ്യത്യസ്‌ത​രാണ്‌. എല്ലാവ​രെ​യും ആദരി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. “എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക” എന്ന പത്രോസ്‌ അപ്പോസ്‌ത​ലന്റെ നിർദേശം നമ്മൾ അനുസ​രി​ക്കു​ന്നു. (1 പത്രോസ്‌ 2:17) നമ്മൾ മറ്റുള്ള​വരെ ആദരി​ക്കു​മ്പോൾ ആളുകൾ അത്‌ ശ്രദ്ധി​ക്കും. യേശു പറഞ്ഞു: ‘നിങ്ങളു​ടെ വെളിച്ചം മറ്റുള്ള​വ​രു​ടെ മുന്നിൽ പ്രകാ​ശി​ക്കട്ടെ. അപ്പോൾ അവർ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കണ്ട്‌ നിങ്ങളു​ടെ പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തും.’​—മത്തായി 5:16.

21 കുടും​ബ​ത്തി​ലും സഭയി​ലും ജീവി​ത​ത്തി​ന്റെ മറ്റു മേഖല​ക​ളി​ലും നമ്മൾ ആദരവ്‌ കാണി​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ അത്‌ മറ്റുള്ള​വരെ പ്രേരി​പ്പി​ച്ചേ​ക്കാം. മറ്റുള്ള​വ​രോട്‌ ആദരവ്‌ കാണി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യോ​ടാണ്‌ ആദരവ്‌ കാണി​ക്കു​ന്നത്‌. ഇത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. കൂടാതെ അത്‌ യഹോ​വ​യോ​ടു നമുക്ക്‌ സ്‌നേ​ഹ​മു​ണ്ടെ​ന്ന​തി​ന്റെ തെളി​വു​മാണ്‌.

ബൈബിൾതത്ത്വങ്ങൾ

1 നമ്മളെ നയിക്കാൻ യഹോവ മറ്റുള്ള​വരെ ഉപയോ​ഗി​ക്കു​ന്നു

“എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക. . . . ദൈവത്തെ ഭയപ്പെ​ടുക.”​—1 പത്രോസ്‌ 2:17

നിർദേശങ്ങൾ അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

  • സംഖ്യ 16:1-3; സഭാ​പ്ര​സം​ഗകൻ 8:9; റോമർ 5:12

    നമ്മളെ നയിക്കാൻ യഹോവ ഉപയോ​ഗി​ക്കുന്ന ആളുക​ളും നമ്മളെ​പ്പോ​ലെ അപൂർണ​രാണ്‌.

  • ലൂക്കോസ്‌ 22:42

    എല്ലായ്‌പോഴും യഹോ​വയെ അനുസ​രി​ച്ചു​കൊണ്ട്‌ യേശു അനുസ​ര​ണ​ത്തി​ന്റെ ഉത്തമമാ​തൃക വെച്ചു.

  • സുഭാഷിതങ്ങൾ 27:11; മർക്കോസ്‌ 12:29, 30

    യഹോവയോടുള്ള സ്‌നേഹം യഹോവ വെച്ചി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളോട്‌ ആദരവ്‌ കാണി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. കുടും​ബ​ത്തിൽ കുടും​ബ​നാ​ഥ​നുണ്ട്‌, സ്‌കൂ​ളിൽ അധ്യാ​പ​ക​രുണ്ട്‌, സഭയിൽ മൂപ്പന്മാ​രുണ്ട്‌.

2 കുടുംബക്രമീകരണം യഹോ​വ​യു​ടേ​താണ്‌

“ഞാൻ പിതാ​വി​ന്റെ സന്നിധി​യിൽ, . . . എല്ലാ കുടും​ബ​ങ്ങൾക്കും പേര്‌ വരാൻ കാരണ​മാ​യ​വന്റെ സന്നിധി​യിൽ, മുട്ടു​കു​ത്തു​ന്നു.”​—എഫെസ്യർ 3:14, 15

നമ്മൾ കുടും​ബ​ത്തിൽ ആദരവ്‌ കാണിക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • സുഭാഷിതങ്ങൾ 10:1

    കുട്ടികൾക്കു വളരാ​നും ഓരോ അംഗത്തി​നും സ്‌നേ​ഹ​ബ​ന്ധങ്ങൾ ആസ്വദി​ക്കാ​നും ഉള്ള ഒരു സുരക്ഷി​ത​സ്ഥ​ല​മാ​യി​ട്ടാണ്‌ യഹോവ കുടും​ബ​മു​ണ്ടാ​ക്കി​യത്‌.

  • സുഭാഷിതങ്ങൾ 1:8; 1 കൊരി​ന്ത്യർ 11:3; എഫെസ്യർ 6:1-3; 1 പത്രോസ്‌ 3:1

    കുടുംബത്തിലെ ഓരോ വ്യക്തി​യും അവരവ​രു​ടെ ധർമം നിറ​വേ​റ്റു​മ്പോൾ അതിന്റെ പ്രയോ​ജനം മുഴു​കു​ടും​ബ​ത്തി​നു​മാണ്‌.

3 യഹോവ യേശു​വി​നു സഭയുടെ മേൽ അധികാ​രം നൽകി​യി​രി​ക്കു​ന്നു

“ക്രിസ്‌തു സഭയുടെ തല.”​—എഫെസ്യർ 5:23

സഭാക്രമീകരണങ്ങളോടു നമ്മൾ സഹകരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • മത്തായി 24:45-47

    ദൈവജനത്തിനായി കരുതാൻ യേശു “വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ”യെ ഉപയോ​ഗി​ക്കു​ന്നു.

  • 1 തെസ്സ​ലോ​നി​ക്യർ 5:12; എബ്രായർ 13:17

    സഭയെ ശക്തമാക്കി നിറു​ത്താൻ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും സഹായി​ക്കു​ന്നു. ഈ സഹോ​ദ​ര​ങ്ങ​ളോ​ടു സഹകരിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ അധികാ​രത്തെ ആദരി​ക്കു​ക​യാണ്‌.

  • പ്രവൃത്തികൾ 20:28

    നമ്മൾ സഭയെ പൂർണ​മാ​യി പിന്തു​ണയ്‌ക്കു​മ്പോൾ എല്ലാവർക്കും പ്രയോ​ജനം ലഭിക്കും. ഇത്‌ ആരാധ​നയ്‌ക്കു​വേ​ണ്ടി​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​മാണ്‌.

4 യഹോവ ഗവൺമെ​ന്റു​കൾക്ക്‌ ഒരു പരിധി​വ​രെ​യുള്ള അധികാ​രം കൊടു​ത്തി​ട്ടുണ്ട്‌

“ദൈവ​ത്തിൽനി​ന്ന​ല്ലാ​തെ ഒരു അധികാ​ര​വു​മില്ല. നിലവി​ലുള്ള അധികാ​രി​കളെ അതാതു സ്ഥാനങ്ങ​ളിൽ നിറു​ത്തി​യി​രി​ക്കു​ന്നതു ദൈവ​മാണ്‌.”​—റോമർ 13:1

നമുക്ക്‌ അധികാ​രി​ക​ളോട്‌ എങ്ങനെ ആദരവ്‌ കാണി​ക്കാം?

  • മത്തായി 5:16; 1 പത്രോസ്‌ 3:15

    സംസാരത്തിലൂടെയും പ്രവൃ​ത്തി​യി​ലൂ​ടെ​യും നമ്മൾ ആദരവ്‌ കാണി​ക്കു​ന്നു. ഇത്‌ യഹോ​വയ്‌ക്കു മഹത്ത്വം നൽകും.

  • പ്രവൃത്തികൾ 26:2, 25; റോമർ 12:17, 18

    ക്രിസ്‌ത്യാനികൾ രാജ്യത്തെ നിയമങ്ങൾ അനുസ​രി​ക്കു​ന്നു. മറ്റുള്ളവർ മോശ​മാ​യി പെരു​മാ​റി​യാ​ലും നമ്മൾ ആദര​വോ​ടെ ഇടപെ​ടു​ന്നു.

  • റോമർ 13:1-4

    അധികാരികളെ ആദരി​ക്കാൻ ബൈബിൾത​ത്ത്വ​ങ്ങൾ നിങ്ങളെ സഹായി​ക്കും.

  • മത്തായി 22:37-39; 26:52; യോഹന്നാൻ 18:36; പ്രവൃത്തികൾ 5:27-29; എബ്രായർ 10:24, 25

    യഹോവയുടെ നിയമ​ത്തിന്‌ എതിരായ എന്തെങ്കി​ലും ചെയ്യാൻ അധികാ​രി​കൾ പറഞ്ഞാൽ ആരെ അനുസ​രി​ക്ക​ണ​മെന്നു നിങ്ങൾ തീരു​മാ​നി​ക്കണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക