വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 19 പേ. 22
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ഉത്സാഹം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • പ്രായോഗികമൂല്യം വ്യക്തമാക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 19 പേ. 22

പാഠം 19

ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ക

പരാമർശിച്ചിരിക്കുന്ന വാക്യം

സുഭാഷിതങ്ങൾ 3:1

ചുരുക്കം: പഠിക്കുന്ന കാര്യ​ങ്ങ​ളു​ടെ മൂല്യം തിരി​ച്ച​റിഞ്ഞ്‌ അതനുസരിച്ച്‌ പ്രവർത്തിക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക.

എങ്ങനെ ചെയ്യാം:

  • സ്വയം വിലയി​രു​ത്താൻ കേൾവി​ക്കാ​രെ സഹായി​ക്കുക. സ്വന്തം ചിന്തകൾ വിലയി​രു​ത്താൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌, ഉത്തരം പ്രതീ​ക്ഷി​ക്കാത്ത ചില ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക. തങ്ങൾ ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെന്നു ചിന്തി​ക്കാൻ കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കുക. യഹോ​വ​യോ​ടും മറ്റു മനുഷ്യ​രോ​ടും ബൈബി​ളു​പ​ദേ​ശ​ങ്ങ​ളോ​ടും ഉള്ള സ്‌നേ​ഹ​മാ​യി​രി​ക്കണം അതിന്‌ അവരെ പ്രേരി​പ്പി​ക്കേ​ണ്ടത്‌. ആ സ്‌നേഹം ഉള്ളിൽ വളരാൻ അവരെ സഹായി​ക്കുക. വഴക്കു പറയുന്ന രീതി​യിൽ സംസാ​രി​ക്കാ​തെ കാര്യ​കാ​ര​ണ​സ​ഹി​തം വിഷയം ബോധ്യ​പ്പെ​ടു​ത്തുക. നിങ്ങൾ സംസാ​രി​ച്ചു​ക​ഴി​യു​മ്പോൾ അവർക്കു പ്രചോ​ദ​ന​മാ​ണു തോ​ന്നേ​ണ്ടത്‌, കുറ്റ​ബോ​ധ​മോ നാണ​ക്കേ​ടോ അല്ല. അപ്പോൾ അവർ കഴിവി​ന്റെ പരമാ​വധി ചെയ്യും.

  • യഹോ​വ​യി​ലേക്കു ശ്രദ്ധ തിരി​ക്കുക. ബൈബി​ളി​ലെ ഉപദേ​ശ​ങ്ങ​ളി​ലും തത്ത്വങ്ങ​ളി​ലും കല്‌പ​ന​ക​ളി​ലും, ദൈവ​ത്തി​ന്റെ ഗുണങ്ങ​ളും ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​വും തെളി​ഞ്ഞു​നിൽക്കു​ന്നതു കാണി​ച്ചു​കൊ​ടു​ക്കുക. നമ്മൾ ഓരോ കാര്യം ചെയ്യു​മ്പോ​ഴും യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്നു ചിന്തി​ക്കാൻ സഹായി​ക്കുക; യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹം അവരിൽ വളർത്തുക.

    നുറുങ്ങ്‌

    യഹോവയാണ്‌ ആളുകളെ ആകർഷി​ക്കു​ന്ന​തെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌ കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കാൻ ദൈവ​വ​ചനം ഉപയോ​ഗി​ക്കുക.

ശുശ്രൂഷയിൽ

സാധി​ക്കു​മെ​ങ്കിൽ, നിങ്ങളു​ടെ കേൾവി​ക്കാ​രൻ ശരിക്കും എന്താണു വിശ്വ​സി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ചോദ്യ​ങ്ങൾ ചോദി​ക്കുക. മുഖഭാ​വ​മോ മറുപടി പറയുന്ന രീതി​യോ ഒക്കെ ശ്രദ്ധി​ച്ചാൽ കേൾക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അയാൾ എന്തു വിചാ​രി​ക്കു​ന്നെന്നു തിരി​ച്ച​റി​യാ​നാ​യേ​ക്കും. എന്നാൽ ക്ഷമ വേണം. നിങ്ങളിൽ വിശ്വാ​സം വന്നാൽ മാത്രമേ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ വെളി​പ്പെ​ടു​ത്താൻ അയാൾ ചില​പ്പോൾ തയ്യാറാ​കു​ക​യു​ള്ളൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക