ഭാഗം 3—ഓർക്കുന്നുണ്ടോ?
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ അധ്യാപകനോടൊപ്പം ചർച്ച ചെയ്യുക:
സുഭാഷിതങ്ങൾ 27:11 വായിക്കുക.
എന്തുകൊണ്ടാണു നിങ്ങൾ യഹോവയോടു വിശ്വസ്തരായിരിക്കാൻ ആഗ്രഹിക്കുന്നത്?
(പാഠം 34 കാണുക.)
എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായ ഒരു നിയമമില്ലാത്തപ്പോൾപോലും എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?
(പാഠം 35 കാണുക.)
എല്ലാ കാര്യങ്ങളിലും എങ്ങനെ സത്യസന്ധരായിരിക്കാൻ കഴിയും?
(പാഠം 36 കാണുക.)
മത്തായി 6:33 വായിക്കുക.
ജോലിയും പണവും ആവശ്യമാണെങ്കിലും എങ്ങനെ ‘ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കാം?’
(പാഠം 37 കാണുക.)
ജീവനെ യഹോവ വിലയേറിയതായി കാണുന്നതുപോലെ നമ്മളും കാണുന്നെന്ന് ഏതെല്ലാം വിധങ്ങളിൽ തെളിയിക്കാം?
(പാഠം 38 കാണുക.)
പ്രവൃത്തികൾ 15:29 വായിക്കുക.
രക്തത്തെക്കുറിച്ചുള്ള യഹോവയുടെ കല്പന എങ്ങനെ അനുസരിക്കാം?
ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ ന്യായമാണെന്നു തോന്നുന്നുണ്ടോ?
(പാഠം 39 കാണുക.)
2 കൊരിന്ത്യർ 7:1 വായിക്കുക.
ശാരീരികമായും ധാർമികമായും ശുദ്ധരായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്?
(പാഠം 40 കാണുക.)
1 കൊരിന്ത്യർ 6:9,10 വായിക്കുക.
ലൈംഗികതയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്? നിങ്ങൾ അത് അംഗീകരിക്കുന്നുണ്ടോ?
ലഹരിപാനീയങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
മത്തായി 19:4-6, 9 വാക്യങ്ങൾ വായിക്കുക.
വിവാഹത്തെക്കുറിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരം എന്താണ്?
വിവാഹത്തിനും വിവാഹമോചനത്തിനും നിയമാംഗീകാരം വേണ്ടത് എന്തുകൊണ്ട്?
(പാഠം 42 കാണുക.)
യഹോവയ്ക്ക് ഇഷ്ടപ്പെടാത്ത ചില വിശേഷദിവസങ്ങളും ആഘോഷങ്ങളും ഏതാണ്? എന്തുകൊണ്ട്?
(പാഠം 44 കാണുക.)
യോഹന്നാൻ 17:16; പ്രവൃത്തികൾ 5:29 എന്നീ വാക്യങ്ങൾ വായിക്കുക.
നിങ്ങൾക്ക് എങ്ങനെ നിഷ്പക്ഷരായിരിക്കാം?
മനുഷ്യർ വെച്ചിരിക്കുന്ന ഒരു നിയമം ദൈവനിയമത്തിനെതിരായി വരുന്നെങ്കിൽ നിങ്ങൾ ഏത് അനുസരിക്കും?
(പാഠം 45 കാണുക.)
മർക്കോസ് 12:30 വായിക്കുക.
യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?