വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lmd പാഠം 5
  • നയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നയം
  • സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പൗലോ​സി​ന്റെ മാതൃക
  • പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം?
  • പൗലോ​സി​നെ അനുക​രി​ക്കു​ക
  • ‘ദൈവത്തെ അന്വേ​ഷിച്ച്‌ കണ്ടെത്തുക’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • താഴ്‌മ
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകളെ നിങ്ങൾ എങ്ങനെ​യാ​ണു കാണുന്നത്‌ ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • യഥാർത്ഥനീതിക്കുവേണ്ടി നമുക്ക്‌ ആരിലേക്കു നോക്കാൻ കഴിയും?
    വീക്ഷാഗോപുരം—1989
കൂടുതൽ കാണുക
സ്‌നേഹിക്കുക, ശിഷ്യരാക്കുക
lmd പാഠം 5

സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

അപ്പോസ്‌തലനായ പൗലോസ്‌ ആതൻസുകാരോട്‌ ന്യായവാദം ചെയ്യുന്നു.

പ്രവൃ. 17:22, 23

പാഠം 5

നയം

തത്ത്വം: “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ . . . ഹൃദ്യ​മാ​യി​രി​ക്കട്ടെ.”—കൊലോ. 4:6.

പൗലോ​സി​ന്റെ മാതൃക

അപ്പോസ്‌തലനായ പൗലോസ്‌ ആതൻസുകാരോട്‌ ന്യായവാദം ചെയ്യുന്നു.

വീഡി​യോ: പൗലോസ്‌ ആതൻസു​കാ​രെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു

1. വീഡി​യോ കാണുക, അല്ലെങ്കിൽ പ്രവൃ​ത്തി​കൾ 17:22, 23 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1. എ. ആതൻസി​ലെ വ്യാജ​മ​താ​ചാ​രങ്ങൾ കണ്ടപ്പോൾ പൗലോ​സിന്‌ എന്താണു തോന്നി​യത്‌?—പ്രവൃ. 17:16 കാണുക.

  2. ബി. ആതൻസു​കാ​രെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം അവരുടെ വിശ്വാ​സങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പൗലോസ്‌ എങ്ങനെ​യാ​ണു നയത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ച്ചത്‌?

പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം?

2. നമ്മൾ എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു, എപ്പോൾ പറയുന്നു എന്നതും ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ, ആളുകൾ നമ്മുടെ സന്ദേശം കേൾക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.

പൗലോ​സി​നെ അനുക​രി​ക്കു​ക

3. വാക്കുകൾ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ക്രൈ​സ്‌ത​വ​പ​ശ്ചാ​ത്ത​ല​ത്തിൽ അല്ലാത്ത ഒരാളു​മാ​യി സംസാ​രി​ക്കു​മ്പോൾ യേശു​വെ​ന്നോ ബൈബി​ളെ​ന്നോ പറയു​ന്ന​തി​നു പകരം മറ്റു ചില പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

4. ഒരാളെ പെട്ടെന്നു തിരു​ത്തുന്ന രീതി ഒഴിവാ​ക്കുക. ഉള്ളിലു​ള്ള​തെ​ല്ലാം തുറന്നു​പ​റ​യാൻ അദ്ദേഹത്തെ അനുവ​ദി​ക്കുക. ബൈബിൾപ​ഠി​പ്പി​ക്ക​ലിന്‌ എതിരാ​യി അദ്ദേഹം എന്തെങ്കി​ലും സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ തർക്കി​ക്കാൻപോ​ക​രുത്‌. (യാക്കോ. 1:19) പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധി​ച്ചാൽ, അദ്ദേഹം എന്താണു വിശ്വ​സി​ക്കു​ന്ന​തെ​ന്നും എന്തു​കൊ​ണ്ടാണ്‌ അതു വിശ്വ​സി​ക്കു​ന്ന​തെ​ന്നും നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും.—സുഭാ. 20:5.

5. കഴിയു​മ്പോ​ഴെ​ല്ലാം പറയുന്ന കാര്യ​ങ്ങ​ളോ​ടു യോജി​ക്കു​ക​യും അഭിന​ന്ദി​ക്കു​ക​യും ചെയ്യുക. തന്റെ മതവി​ശ്വാ​സ​മാ​ണു ശരി​യെന്ന്‌ അദ്ദേഹം ഉറച്ചു​വി​ശ്വ​സി​ക്കു​ന്നു​ണ്ടാ​കാം. അതു​കൊണ്ട്‌ ആദ്യം നമുക്കും അവർക്കും യോജി​ക്കാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. എന്നിട്ട്‌ പതി​യെ​പ്പ​തി​യെ ബൈബി​ളി​ലെ പഠിപ്പി​ക്ക​ലു​കൾ മനസ്സി​ലാ​ക്കാൻ ആ വ്യക്തിയെ സഹായി​ക്കുക.

ഇവയും​കൂ​ടെ കാണുക

സുഭാ. 25:15; 2 തിമൊ. 2:23-26; 1 പത്രോ. 3:15

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക