വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lmd പാഠം 12
  • തുറന്നു​പ​റ​യുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തുറന്നു​പ​റ​യുക
  • സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യേശു​വി​ന്റെ മാതൃക
  • യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?
  • യേശു​വി​നെ അനുക​രി​ക്കു​ക
  • സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 1
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • ‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കുക’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
സ്‌നേഹിക്കുക, ശിഷ്യരാക്കുക
lmd പാഠം 12

ശിഷ്യ​രാ​ക്കു​ന്ന​തിന്‌

തന്റെയും ശിഷ്യന്മാരുടെയും മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ഒരാളോട്‌ യേശു സ്‌നേഹത്തോടെ സംസാരിക്കുന്നു.

മർക്കോ. 10:17-22

പാഠം 12

തുറന്നു​പ​റ​യു​ക

തത്ത്വം: “എണ്ണയും സുഗന്ധ​ക്കൂ​ട്ടും ഹൃദയ​ത്തി​നു സന്തോ​ഷ​മേ​കു​ന്നു; ആത്മാർഥ​മായ ഉപദേ​ശ​ത്തിൽനിന്ന്‌ ഉളവായ മധുര​മായ സൗഹൃ​ദ​വും അതു​പോ​ലെ.”—സുഭാ. 27:9.

യേശു​വി​ന്റെ മാതൃക

തന്റെയും ശിഷ്യന്മാരുടെയും മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ഒരാളോട്‌ യേശു സ്‌നേഹത്തോടെ സംസാരിക്കുന്നു.

വീഡി​യോ: യേശു സമ്പന്നനായ ഒരു യുവ​പ്ര​മാ​ണിക്ക്‌ ഉപദേശം കൊടു​ക്കു​ന്നു

1. വീഡി​യോ കാണുക, അല്ലെങ്കിൽ മർക്കോസ്‌ 10:17-22 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1. എ. യേശു ആ യുവ​പ്ര​മാ​ണി​യിൽ എന്തൊക്കെ നല്ല ഗുണങ്ങൾ കണ്ടിരി​ക്കാം?

  2. ബി. ആ മനുഷ്യ​നെ ഉപദേ​ശി​ക്കാൻ യേശു​വിന്‌ സ്‌നേ​ഹ​വും കാര്യങ്ങൾ തുറന്നു​പ​റ​യാ​നുള്ള ധൈര്യ​വും ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. വിദ്യാർഥി വരുത്തേണ്ട മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ക്കണം; ഒപ്പം കാര്യങ്ങൾ തുറന്നു​പ​റ​യു​ക​യും വേണം.

യേശു​വി​നെ അനുക​രി​ക്കു​ക

3. ലക്ഷ്യങ്ങൾ വെക്കാ​നും അതിൽ എത്തി​ച്ചേ​രാ​നും വിദ്യാർഥി​യെ സഹായി​ക്കുക.

  1. എ. ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ലെ ഓരോ പാഠത്തി​ലെ​യും “നിങ്ങൾക്കു ചെയ്യാൻ” എന്ന ഭാഗം ഉപയോ​ഗി​ക്കുക.

  2. ബി. ഹ്രസ്വ​കാല ലക്ഷ്യങ്ങ​ളി​ലും ദീർഘ​കാല ലക്ഷ്യങ്ങ​ളി​ലും എത്തി​ച്ചേ​രാൻ എന്തൊക്കെ ചെയ്യണ​മെന്ന്‌ മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക.

  3. സി. വിദ്യാർഥി​യു​ടെ പുരോ​ഗതി വിലയി​രു​ത്തി പതിവാ​യി അഭിന​ന്ദി​ക്കുക.

4. വിദ്യാർഥി​യു​ടെ പുരോ​ഗ​തിക്ക്‌ തടസ്സം​നിൽക്കുന്ന കാര്യങ്ങൾ തിരി​ച്ച​റി​യുക, അതു മറിക​ട​ക്കാൻ സഹായി​ക്കുക.

  1. എ. ചിന്തി​ച്ചു​നോ​ക്കുക:

    • ‘എന്റെ വിദ്യാർഥി സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ന്നി​ല്ലെ​ങ്കിൽ, അദ്ദേഹത്തെ തടയു​ന്നത്‌ എന്താണ്‌?’

    • ‘അദ്ദേഹത്തെ സഹായി​ക്കാൻ എനിക്ക്‌ എന്തു ചെയ്യാ​നാ​കും?’

  2. ബി. പുരോ​ഗ​മി​ക്കാൻ വിദ്യാർഥി ചെയ്യേണ്ട കാര്യങ്ങൾ സ്‌നേ​ഹ​ത്തോ​ടെ തുറന്നു​പ​റ​യാ​നുള്ള ധൈര്യ​ത്തി​നാ​യി പ്രാർഥി​ക്കുക.

5. പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ നിറു​ത്തുക.

  1. എ. വിദ്യാർഥി ശരിക്കും പുരോ​ഗതി വരുത്തു​ന്നു​ണ്ടോ എന്നു തീരു​മാ​നി​ക്കാൻ ഇങ്ങനെ ചിന്തി​ച്ചു​നോ​ക്കുക:

    • ‘പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ എന്റെ വിദ്യാർഥി പ്രവർത്തി​ക്കു​ന്നു​ണ്ടോ?’

    • ‘അദ്ദേഹം മീറ്റി​ങ്ങു​കൾക്കു വരുക​യും പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്യു​ന്നു​ണ്ടോ?’

    • ‘ബൈബിൾ പഠിക്കാൻ തുടങ്ങി​യിട്ട്‌ കുറെ നാൾ ആയെങ്കിൽ യഹോ​വ​യു​ടെ സാക്ഷി ആകാനുള്ള ആഗ്രഹം അദ്ദേഹ​ത്തി​നു​ണ്ടോ?’

  2. ബി. വിദ്യാർഥി പുരോ​ഗതി വരുത്താൻ തയ്യാറ​ല്ലെ​ങ്കിൽ:

    • തടസ്സമാ​യി നിൽക്കു​ന്നത്‌ എന്താ​ണെന്നു ചിന്തി​ക്കാൻ അദ്ദേഹ​ത്തോ​ടു പറയുക.

    • എന്തു​കൊ​ണ്ടാണ്‌ ബൈബിൾപ​ഠനം നിറു​ത്തു​ന്നത്‌ എന്ന്‌ നയത്തോ​ടെ പറയുക.

    • ബൈബിൾപ​ഠനം വീണ്ടും തുടങ്ങാൻ കഴിയു​മെ​ന്നും എന്നാൽ അതിനാ​യി എന്തു ചെയ്യണ​മെ​ന്നും വിദ്യാർഥി​യോ​ടു പറയുക.

ഇവയും​കൂ​ടെ കാണുക

സങ്കീ. 141:5; സുഭാ. 25:12; 27:6; 1 കൊരി. 9:26; കൊലോ. 4:5, 6

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക