യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശുവിന്റെ കുടുംബജീവിതത്തിലെ ആദ്യഘട്ടം
യേശു നസ്രേത്തിൽ വളരുമ്പോൾ, അത് ഏതാണ്ട് ചെറുതും അപ്രധാനവുമായ ഒരു നഗരമാണ്. അത് ഗലീല എന്ന് പറയുന്ന ഒരു പ്രദേശത്തിന്റെ മലനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്, മനോജ്ഞമായ ജെസ്രീൽ താഴ്വരയിൽനിന്ന് വിദൂരത്തിലല്ലതന്നെ.
യേശുവിനെ—ഒരുപക്ഷേ ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോൾ—യോസേഫിനോടും മറിയയോടും കൂടെ ഈജിപ്ററിൽനിന്ന് ഇവിടെ എത്തിക്കുമളവിൽ, അവൻ സ്പഷ്ടമായും മറിയയുടെ ഏകസന്തതിയാണ്. എന്നാൽ അധികംനാൾ അങ്ങനെയായിരുന്നില്ല. കാലക്രമത്തിൽ യാക്കോബ്, യോസേ, ശിമോൻ, യൂദാ എന്നിവർ ജനിക്കുന്നു. മറിയയും യോസേഫും പെൺമക്കളുടെയും മാതാപിതാക്കളായിത്തീരുന്നു. അവസാനം, യേശുവിന് കുറഞ്ഞപക്ഷം ആറ് ഇളയ സഹോദരൻമാരും സഹോദരിമാരും ഉണ്ട്.
യേശുവിന് മററ് ബന്ധുക്കളുമുണ്ട്. നമുക്ക് അവന്റെ മൂത്ത മച്ചുനനായ യോഹന്നാനെക്കുറിച്ച് നേരത്തെതന്നെ അറിയാം. അവൻ യഹൂദ്യയിൽ അനേകം മൈലുകൾക്കപ്പുറമാണ് താമസിക്കുന്നത്. എന്നാൽ അടുത്ത് ഗലീലയിൽ താമസിക്കുന്നത് ശലോമിയാണ്. അവൾ സ്പഷ്ടമായും മറിയയുടെ സഹോദരിയാണ്. ശലോമിയെ വിവാഹം കഴിച്ചിരിക്കുന്നത് സെബെദിയാണ്. അതുകൊണ്ട് അവരുടെ രണ്ട് ആൺമക്കളായ യാക്കോബും യോഹന്നാനും യേശുവിന്റെ മച്ചുനൻമാരാണ്. യേശു വളരുമളവിൽ, അവൻ ഈ കുട്ടികളോടൊപ്പം അധികംനാൾ ചെലവഴിച്ചിട്ടുണ്ടോയെന്ന് നമുക്ക് അറിയില്ല. എന്നാൽ നാം പിന്നീട് കാണുന്ന പ്രകാരം അവർ കാലക്രമത്തിൽ അടുത്ത സഹകാരികളായിത്തീർന്നു.
തന്റെ വളർന്നുവരുന്ന കുടുംബത്തെ പോററിപ്പുലർത്താൻ യോസേഫിന് കഠിനാദ്ധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. അവൻ ഒരാശാരിയാണ്. യോസേഫ് യേശുവിനെ തന്റെ സ്വന്തം പുത്രനായി വളർത്തുന്നു. അതുകൊണ്ട്. യേശുവിനെ ‘ആശാരിയുടെ മകൻ’ എന്ന് വിളിക്കുന്നു. യേശുവും ഒരാശാരിപ്പണിക്കാരനായിരിക്കാൻ യോസേഫ് അവനെ അഭ്യസിപ്പിക്കുന്നു., അവൻ നന്നായി പഠിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ആളുകൾ യേശുവിനെക്കുറിച്ച് ‘ഇവൻ ആശാരിയാണ്’ എന്ന് പിന്നീട് പറയുന്നത്.
യോസേഫിന്റെ കുടുംബജീവിതം യഹോവയാം ദൈവത്തിന്റെ ആരാധനയെ ചുററിപ്പററിയാണ് പണിയപ്പെടുന്നത്. ദൈവനിയമത്തിന്റെ അനുസരണത്തിൽ, ‘അവർ തങ്ങളുടെ വീട്ടിലിരിക്കുമ്പോഴും അവർ വഴിനടക്കുമ്പോഴും അവർ കിടക്കുമ്പോഴും അവർ എഴുന്നേൽക്കുമ്പോഴും’ തങ്ങളുടെ കുട്ടികൾക്ക് ആത്മീയ പ്രബോധനം നൽകുന്നുണ്ട്. നസ്രേത്തിൽ ഒരു സിന്നഗോഗുണ്ട്. അവിടെ യോസേഫ് തന്റെ കുടുംബത്തെ ആരാധനയ്ക്കായി നിരന്തരം കൊണ്ടുപോകുന്നുമുണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്നാൽ, നാം നമ്മുടെ വരും ലേഖനത്തിൽ പരിചിന്തിക്കുന്നതനുസരിച്ച് അവർ നിസ്സംശയമായും യരൂശലേമിലെ യഹോവയുടെ ആലയത്തിലേക്കുള്ള തങ്ങളുടെ ക്രമമായ യാത്രകളിൽ വലിയ ആനന്ദം കണ്ടെത്തുന്നുണ്ട്. മത്തായി 13:55, 56; 27:56; മർക്കോസ് 15:40; 6:3; ആവർത്തനം 6:6-9.
◆ യേശുവിന് എത്ര ഇളയ സഹോദരൻമാരും സഹോദരിമാരും ഉണ്ടായിരുന്നു. അവരിൽ ചിലരുടെ പേര് എന്തായിരുന്നു?
◆ യേശുവിന്റെ സുവിദിതരായ മൂന്ന് മച്ചുനൻമാർ ആരെല്ലാമായിരുന്നു?
◆ യേശുവിന്റെ ലൗകിക തൊഴിൽ എന്തായിരുന്നു? (w85 8/1)