സമാധാനവും സുരക്ഷിതത്വവും—എന്ന ആവശ്യം
“ഇരുപതാം നൂററാണ്ടിൽ യുദ്ധം അതിന്റെ എല്ലാ വശങ്ങളിലും മേൽക്കുമേൽ കിരാതവും വിനാശകവും നികൃഷ്ടവും ആയി വളർന്നു കഴിഞ്ഞിരിക്കുന്നു. . . . നാഗസാക്കിയിലും ഹിരോഷിമയിലും ഇട്ട ബോംബുകൾ ഒരു യുദ്ധത്തിന് അറുതി വരുത്തി. നമുക്ക് ഇനിയൊരു യുദ്ധം ആയിക്കൂടാ എന്ന് അവ തികച്ചും വ്യക്തമാക്കിത്തന്നു. മനുഷ്യനും എങ്ങുമുള്ള നേതാക്കൻമാരും ഈയൊരു പാഠമാണ് പഠിക്കേണ്ടത്, അതവർ പഠിക്കുമ്പോഴേക്കും ശാശ്വത സമാധാനത്തിനുള്ള ഒരു മാർഗ്ഗം അവർ കണ്ടെത്തിക്കൊള്ളും. “അല്ലാതെ മറെറാരു ഗതിയും ഇല്ല”—“അണുബോംബ് പ്രയോഗിക്കാനുള്ള തീരുമാനം എന്ന അഭിധാനത്തിൽ ഹെൻറി എൽ. സ്ററിംസൺ ഹാർപ്പേഴ്സ് മാഗസിനിൽ എഴുതിയ ലേഖനത്തിൽ നിന്ന്, ലക്കം ഫെബ്രുവരി 1947.
ഐക്യരാഷ്ട്രങ്ങളുടെ രൂപികരണത്തിന് കഷ്ടിച്ച് ഒരു വർഷത്തിന് ശേഷമായിരുന്നു. 1940-45 കാലങ്ങളിലെ യു. എസ്. യുദ്ധകാര്യ സെക്രട്ടറിയായിരുന്ന സ്ററിംസൺ എന്നദേഹം മേല്പറഞ്ഞ വാക്കുകൾ ഉച്ചരിച്ചത്. കൊള്ളാം, ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ “ആ പാഠം” പഠിച്ചോ? “നിലനിൽക്കുന്ന സമാധാനത്തിൽ” നിങ്ങൾക്ക് ജീവിതം ആസ്വദിക്കാൻ ഐക്യരാഷ്ട്രങ്ങൾ സാദ്ധ്യമാക്കിത്തീർത്തിട്ടുണ്ടോ? എന്തിന്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുദ്ധത്തിനും യുദ്ധസന്നാഹത്തിനുമായി മനുഷ്യവർഗ്ഗം നൽകിയ കനത്ത വിലയെക്കുറിച്ച് ചിന്തിക്കാം.
മനുഷ്യവില: സമാധാനം കൈവരുത്താനുള്ള ഐക്യരാഷ്ട്രങ്ങളുടെ യത്നങ്ങൾക്ക് മുമ്പിൽ രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുള്ള യുദ്ധങ്ങൾക്ക് നൽകേണ്ടി വന്ന മനുഷ്യവില എന്തായിരുന്നു? “രണ്ടാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിനെത്തുടർന്ന് 66 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 105 വലിയ യുദ്ധങ്ങൾ (പ്രതിവർഷം 1000മോ അതിൽ കൂടുതലോ മരണം എന്ന നിരക്കിൽ കണക്കാക്കിയ പ്രകാരം) നടന്നിട്ടുണ്ട്. . . . ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയഞ്ചിനെത്തുടർന്നുള്ള യുദ്ധങ്ങൾ ഒരു കോടി അറുപതു ലക്ഷം മരണങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇതിൽ സൈനീകരേക്കാൾ കൂടുതൽ സാധാരണ പൗരൻമാർ ഇരകളായിത്തീർന്നു. (കണക്ക്, വിശേഷിച്ച് സാധാരണക്കാരുടേത് പൂർണ്ണമല്ല; മിക്കയുദ്ധങ്ങൾക്കും ഔദ്യോഗിക രേഖകൾ സൂക്ഷിക്കപ്പെട്ടിട്ടില്ല.)”—ലോക സൈനീക സാമൂഹ്യ ചെലവുകൾ 1983 രൂത്ത് സിവാർഡിനാലുള്ളത്.
സമാധനവും സുരക്ഷിതത്വവും വാസ്തവത്തിൽ വഴുതി അകന്നുകൊണ്ടിരിക്കുന്നു—യുദ്ധങ്ങളുടെ ആവർത്തന നിരക്ക് ഉയരുകയാണ്. സിവാർഡ് വിശദീകരിക്കുന്നു: “ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിൽ ശരാശരി (യുദ്ധങ്ങളുടെ എണ്ണം) പ്രതിവർഷം 9 ആയിരന്നു; അറുപതുകളിൽ പ്രതിവർഷം 11; എഴുപതുകളിൽ . . . പ്രതിവർഷം 14.”
മാനസ്സിക വില: ഹിരോഷിമയെത്തുടർന്ന് എക്കാലവും മനുഷ്യർ ന്യൂക്ലീയർ യുദ്ധത്തിന്റെ ഭീതിയിലാണ് കഴിഞ്ഞിട്ടുള്ളത്. എന്തിന് 1945-ലുണ്ടായിരുന്ന ഏതാനും ന്യൂക്ലീയർ ആയുധങ്ങൾ 1983 ആയപ്പോഴേക്കും ലോകവ്യാപകമായി 50,00,0 ലേക്ക് വളർന്നു. പിന്നെയും അധികം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്പഷ്ടമായും, ന്യൂക്ലീയർ ആയുധങ്ങളുടെ സംഖ്യയും അവ കൈവശം ഉള്ള രാഷ്ട്രങ്ങളുടെ സംഖ്യയും വർദ്ധിക്കുന്നതോടെ ന്യൂക്ലീയർ യുദ്ധത്തിന്റെ അപകടസാദ്ധ്യതയും വർദ്ധിക്കുന്നു. പക്ഷെ, ന്യൂക്ലീയർ യുദ്ധത്തിന്റെ ഭീഷണിയിൻ കീഴിൽ ജീവിക്കുന്നതിന്റെ മാനസ്സിക ഫലങ്ങൾ എന്താണ്?
ന്യൂക്ലീയർ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് അതിന്റെ മാനസ്സിക പ്രത്യാഘാതങ്ങൾ എന്ന പുസ്തകം ഇങ്ങനെ ഉത്തരം നൽകുന്നു: “ന്യൂക്ലീയർ ആയുധങ്ങളുടെ നിഴലിലുള്ള ജീവിതത്തിന് കുട്ടികളുടെയും മുതിർന്നവരുടെയും അഭിലാഷങ്ങൾ പെരുമാററം എന്നിവയുടെ മേലുള്ള ഫലം സംബന്ധിച്ച് ഏറിയ പരിശോധന അടിയന്തിരമായി ആവശ്യമാണ്. . .നമ്മുടെ സമുദായങ്ങളുടെ മേൽ വ്യാപകമായ അളവിൽ തുടർന്നുപോകാനിടയുള്ളതും തലമുറകൾ മുതിരുമ്പോഴേക്കും കൂട്ടുപലിശ കുമിഞ്ഞു കൂടുന്നതുമായുള്ള വില ഇതിൽ ഉണ്ട്. ഒരു ശിശുവിന്റെ സ്വപ്നങ്ങൾക്കുള്ള വിലയെന്താണ്?”
തീർച്ചയായും ഒരു സുരക്ഷിത ഭാവിയുടെ അഭാവം കുട്ടികളെ വിശേഷാൽ തളർത്തുന്നു. ആസ്ത്രേലിയയിലെ 10-നും 12-നും ഇടക്കുള്ള സ്കൂൾ കുട്ടികളുടെ ഒരു സർവ്വേ പിൻവരുന്ന പ്രകാരത്തിലുള്ള അഭിപ്രായങ്ങൾക്ക് ഇടനൽകി: “ഞാൻ വളർന്നു വലുതാകുമ്പോൾ ഒരു യുദ്ധമുണ്ടാകുമെന്നും ആസ്ത്രേലിയയിലുള്ള എല്ലാവരും മരിക്കുമെന്നും ഞാൻ കരുതുന്നു.” “ലോകം ഒരു ശൂന്യശിഷ്ടമായിത്തീരും—എല്ലായിടത്തും ജന്തുക്കൾ ചത്തുകിടക്കും യു. എസ്. എ. ഭൂമുഖത്തു നിന്ന് പൊയ്പ്പോകും. എഴുപതു ശതമാനത്തിലധികം കുട്ടികൾ “ന്യൂക്ലീയർ യുദ്ധത്തെ ഒരു സാദ്ധ്യമായ സംഭവമായി പരാമർശിച്ചു.” ഒരു സുരക്ഷിതഭാവിയുടെ അഭാവം സംബന്ധിച്ചുള്ള ഭയമായിരിക്കാം അനേക യുവാക്കളുടെയും ഞാൻ—ഇന്നു ജീവിച്ചു കൊള്ളട്ടെ എന്ന മനോഭാവത്തിന്റെയും തൻമൂലമുള്ള അവരുടെ ഉദ്ദീപനാന്വേഷണത്തിന്റെയും ഭാഗീകമായ കാരണം.
സാമ്പത്തിക വില: ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളുടെ മദ്ധ്യഭാഗത്തിനു മുമ്പ് ലോക സൈനീക ചെലവ് ഏതാണ്ട് പ്രതിവർഷം 450 കോടി (യു. എസ്.) ഡോളറായിരുന്നു. എന്നാൽ 1982 അക്കം 6600 കോടിയിലേക്ക് ഉയർന്നു. നിങ്ങൾക്കറിയാവുന്നതുപോലെ അതു ഉയർന്നുകൊണ്ടേയിരുന്നു. ആ ചെലവുകളെ ദൃഷ്ടിപഥത്തിൽ കൊണ്ടു വരുന്നതിന് ലോക സൈനിക സാമൂഹിക ചെലവുകൾ 1983 ഇങ്ങനെ വിശദീകരിക്കുന്നു: “ഓരോ മിനിററലും 30 കുട്ടികൾ വീതം ഭക്ഷണക്കുറവോ ചെലവു കുറഞ്ഞ വാക്സിനുകളുടെ ഇല്ലായ്മയോ നിമിത്തം മരിക്കുമ്പോൾ ഓരോ മിനിററിലും ലോക സൈനിക ബജററ് പൊതു ഖജനാവിൽ നിന്ന് 13 ലക്ഷം ഡോളർ കവർന്നെടുക്കുന്നു.” (ഇററാലിക്സ് ഞങ്ങളുടേത്) രണ്ടു വർഷങ്ങൾക്കു ശേഷം അത് ഓരോ മിനിററിലും 20 ലക്ഷം ആയിത്തീർന്നിരിക്കുന്നു.
യുദ്ധങ്ങൾക്കും യുദ്ധസജ്ജതയ്ക്കും വേണ്ടി മനുഷ്യൻ നൽകിയിട്ടുള്ള ഉയർന്ന വില കണക്കിലെടുക്കുമ്പോൾ ഒരു സംഗതി വ്യക്തമാകുന്നു: മനുഷ്യൻ സ്വയമേ “ശാശ്വത സമാധാനത്തിനുള്ള മാർഗ്ഗം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിങ്ങളോടുതന്നെ ചോദിക്കുക: “നമ്മുടെ ജീവിതകാലത്ത് ലോകവ്യാപക സമാധാനത്തിനും സുരക്ഷിതത്വത്തിനും ഒരു മാർഗ്ഗം ഉണ്ടോ? ഏതു ഉറവിൽ നിന്നാണ് അതു വരിക? നിങ്ങൾ ഐക്യരാഷ്ട്രങ്ങളിലേക്ക് നോക്കേണ്ടതുണ്ടോ? അല്ലെങ്കിൽ എങ്ങനെയായിരിക്കും സമാധാനവും സുരക്ഷിതത്വവും കൈവരിക്കുക?(w85 10/15)