ദൈവമുമ്പാകെയുള്ള നീതി—എങ്ങനെ
“ഞാൻ കുറ്റമറ്റവൻ എന്ന് ദൈവം പറയുന്നു”(God’e say ’im alrite). “പുതിയ നിയമ”ത്തിന്റെ അടുത്ത നാളിൽ ഇറങ്ങിയ ന്യൂഗിനിയ പിഡ്ജിയൻ വിവർത്തനത്തിൽ നീതീകരണത്തെ അവതരിപ്പച്ചിരിക്കുന്നത് അങ്ങനെയാണ്. ഇത് വിചിത്രമായി തോന്നാമെങ്കിലും അനേകം ഇംഗ്ലീഷ് ഭാഷാ ബൈബിളുകളിൽ റോമർ 5:16-ൽ പരാമർശിക്കപ്പെട്ടിരിക്കുന്നതുപോലുള്ള “നീതീകരണം” അഥവാ “നീതിയുടെ പ്രഖ്യാപനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അടിസ്ഥാന ആശയത്തെ അത് പ്രകടിപ്പിക്കുക തന്നെ ചെയ്യുന്നു.
നേരെമറിച്ച് ചില ആളുകൾ ഇങ്ങനെ പറയുന്നു: ‘ഞാൻ ഒരു മാന്യമായ ജീവിതം നയിക്കുന്നു. എനിക്കാവുമ്പോഴെല്ലാം മറ്റുള്ളവർക്ക് നന്മചെയ്യുന്നു. ഞാൻ എന്നെ ഉണ്ടാക്കിയവനെ കാണാൻ ഒരുങ്ങിയുമിരിക്കുന്നു.” അവർ നീതീകരണം എന്നാൽ സ്വയനീതീകരണം എന്നാണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. ബൈബിൾ പറയുന്ന പ്രകാരം “നീതീകരണത്തിന്റെ ഉപദേശം ദൈവം നമ്മെ പരിഗണിക്കുന്ന വിധത്തോടും അവൻ നമ്മോട് ഇടപെടുന്ന വിധത്തോടും ബന്ധപ്പെട്ടിരിക്കുന്നു. യഹോവയാണ് സ്രഷ്ടാവ്. (യെശയ്യാവു 40:28) അവൻ മുഴു ഭൂമിയുടെയും ന്യായാധിപനാണ്. (ഉല്പത്തി 18:25) അതുകൊണ്ട് അവൻ നമ്മെ പരിഗണിക്കുന്ന വിധത്തേക്കാൾ അധികം പ്രധാനമായി യാതൊന്നുമില്ല.
ദൈവദൃഷ്ടിയിൽ നാം നീതീകരിക്കപ്പെടേണ്ടതെന്തുകൊണ്ടു്
ബൈബിൾ യഹോവയെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “പാറ, അവന്റെ പ്രവൃത്തികൾ പൂർണ്ണമത്രെ, എന്തെന്നാൽ അവന്റെ വഴികളൊക്കെയും നീതിയാകുന്നു. വിശ്വസ്തതയുടെ ദൈവം അവനിൽ അനീതി ഇല്ല അവൻ നീതിമാനും നേരുള്ളവനും ആകുന്നു.” (ആവർത്തനം 32:4) അവൻ നീതിയുടെ മൂർത്തിമത്ഭാവമാകുന്നു. സ്രഷ്ടാവും ജീവദാതാവും എന്ന നിലയിൽ ശരിയെന്തെന്നും തെറ്റെന്തെന്നും നിശ്ചയിക്കുന്നതിനുള്ള ചട്ടം അഥവാ പ്രമാണം വയ്ക്കുന്നതിനുള്ള അവകാശം അവനുണ്ട്. ദൈവത്തിന്റെ പ്രമാണത്തോട് ചേർച്ചയിലുള്ളതു് നീതിയായിരിക്കും.തന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾ തങ്ങളുടെ സ്രഷ്ടാവിനോടുള്ള ഐക്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ എത്തിച്ചേരേണ്ടതായ ഒരു ലക്ഷ്യം ഇപ്രകാരം ദൈവം വയ്ക്കുന്നു. ആ ലക്ഷ്യം അഥവാ നിലവാരം പ്രാപിക്കാതെ പോകുന്നതിനെയാണ് ആദിമ ഭാഷകളിലെ ബൈബിൾ ഭാഷാന്തരങ്ങൾ പാപം എന്നു വിളിക്കുന്നത്. ആ സ്ഥിതിക്കു് പാപം അനീതിയാണ്. ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ പ്രമാണത്തോട് അനുരൂപപ്പെടുന്നതിനുള്ള ഒരു പരാജയമാണ്. അതുകൊണ്ട് പാപവും ഒരു രൂപത്തിലുള്ള ക്രമക്കേടാണ്, ഒരുവിധം അന്യായം തന്നെ.—1 യോഹന്നാൻ 5:17; 3:4.
“യഹോവ, കലക്കത്തിന്റെ അല്ല, പിന്നെയോ സമാധാനത്തിന്റെ ദൈവം ആകുന്നു.” (1 കൊരിന്ത്യർ 14:33) പ്രാരംഭത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള അവന്റെ എല്ലാ സൃഷ്ടികളും പൂർണ്ണരായിരുന്നു. (2 കൊരിന്ത്യർ 3:17) അവൻ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. (റോമർ 8:21) അവന്റെ നീതിയുള്ള നിലവാരങ്ങൾ മാനിക്കപ്പെട്ടിടത്തോളം സമാധാനവും ക്രമവും അഖിലാണ്ഡത്തിലെങ്ങും നിലനിന്നു. തങ്ങളുടെ മേൽ ഭരണം നടത്തുന്നതിനുള്ള ദൈവത്തിന്റെ അവകാശത്തെ നിരാകരിച്ചുകൊണ്ടു സ്വർഗ്ഗത്തിലും പിന്നെ ഭൂമിയിലും ചില സൃഷ്ടികൾ നീതികെട്ടവരായി തീർന്നതോടെ ക്രമരാഹിത്യം അഖിലാണ്ഡത്തിലെങ്ങും നുഴഞ്ഞുകയറി. ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ പ്രമാണത്തിൽനിന്നു അവർ വ്യതിചലിച്ചു . അവർക്ക് ലക്ഷ്യം പിഴച്ചു. അവർ സ്വയം പാപികൾ ആയിത്തീരുകയും ചെയ്തു.
നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിന്റേയും ഹവ്വയുടേയും സംഗതി ഇതായിരുന്നു. (ഉല്പത്തി 3:1-6) “അതുകൊണ്ട് പാപം . . . ലോകത്തിൽ പ്രവേശിച്ചു, പാപത്തിലൂടെ മരണവും, അങ്ങനെ സകല മനുഷ്യരും പാപം ചെയ്യുകയാൽ മരണം എല്ലാ മനുഷ്യരിലും വ്യാപിച്ചു.”(റോമർ 5:12) അവരുടെ മത്സരത്തിൽ തുടങ്ങി എക്കാലത്തും പാപം “മരണത്തോടൊപ്പം രാജാവായി വാണിരിക്കുന്നു.” കാരണം ആദാമിന്റെ സന്തതികൾ എല്ലാവരുംതന്നെ പാപം ചെയ്യുകയും ദൈവത്തിന്റെ നീതിയുള്ള പ്രമാണത്തിൽ കുറവുള്ളവരായിരിക്കുകയും ചെയ്തിരിക്കുന്നു. (റോമർ 5:21; 3:23) അതുകൊണ്ടാണ് നമുക്ക് ദൈവമുമ്പാകെ നീതിയുള്ളവരായിത്തീരേണ്ട ആവശ്യമുള്ളത്.
“നീതീകരണം” സംബന്ധിച്ച കത്തോലിക്കാ വീക്ഷണം
ദൈവവുമായി നിരപ്പായ്ത്തീരേണ്ട ഈ ആവശ്യത്തെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാ സഭകളും അംഗീകരിക്കുന്നുണ്ടു്. പക്ഷേ അത് നേടിയെടുക്കുന്ന വിധത്തേയും ക്രിസ്ത്യാനികളുടെ ദൈവമുമ്പാകെയുള്ള നിലയെയും കുറിച്ചുള്ള ഗ്രാഹ്യത്തിന്റെ സംഗതിയിൽ കത്തോലിക്കാ പ്രോട്ടസ്റ്റന്റ് വിശ്വാസങ്ങൾ അന്യോന്യം ഭിന്നമാണു്.
കത്തോലിക്കാ ഉപദേശത്തെ സംബന്ധിച്ച് ദി കാത്തലിക് എൻസൈക്ലോപ്പീഡിയാ പറയുന്നത് ഇങ്ങനെയാണ്: “ആദാമിന്റെ സന്തതിയെന്ന നിലയിൽ ഒരുവൻ ജനിച്ചതായ ആദിമ പാപത്തിന്റെ സ്ഥിതിയിൽനിന്നു കൃപയുടെയും ദിവ്യ പുത്രത്ത്വത്തിന്റയും സ്ഥിതിയിലേക്ക് രണ്ടാമത്തെ ആദാമായ യേശിക്രിസ്തുവിലൂടെ ഒരു മനുഷ്യൻ മാറ്റപ്പെടുന്ന ദേഹിയുടെ പരിവർത്തനത്തെ അഥവാ രൂപാന്തരീകരണത്തെ ആണ് നീതീകരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.” എ കാത്തലിക് ഡിക്ഷണറി കൂടുതൽ വിശകദീകരണം നൽകുന്നത് ഇങ്ങനെയാണ് “മരണത്തിന്റെയും പാപത്തിന്റെയും സ്ഥതിയിൽ നിന്നു ദൈവപ്രസാദത്തിലേക്കും ദിവ്യ സൗഹൃദത്തിലേക്കും മുതിർന്നവർ, ഉയർത്തപ്പെടുന്ന പ്രക്രിയയിൽ ഞങ്ങൾ സ്വയം ക്ലിപ്തപ്പെടുത്തുന്നു; കാരണം ശിശുക്കളുടെ സംഗതിയിൽ തങ്ങളുടെ സ്വന്തമായ ഏതെങ്കിലും പ്രവൃത്തിയെ കൂടാതെതന്നെ അവർ സ്നാനത്തിങ്കൽ നീതീകരിക്കപ്പെടുന്നു. എന്നാണ് സഭ പഠിപ്പിക്കുന്നതു്.”
ചുരുക്കമായി പറഞ്ഞാൽ കത്തോലിക്കാ വിശ്വസത്തിൽ സ്നാനമേറ്റ ഒരു വ്യക്തിയെ ദിവ്യ “കൃപ”യുടെ ദാനത്താൽ യഥാർത്ഥമായി നീതീകരിക്കുന്ന അഥവാ വിശുദ്ധീകരിക്കുന്ന ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ് നീതീകരണം എന്നു് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. നീതീകരണത്തെ (1)വ്യക്തിപരമായ നന്മകൊണ്ട് അല്ലെങ്കിൽ സൽപ്രവൃത്തികൾ കൊണ്ട് വർദ്ധിപ്പിക്കുന്നതിനും; (2)മരണകരമായ പാപത്താൽ അല്ലെങ്കിൽ അവിശ്വാസത്താൽ നഷ്ടപ്പെടുത്തുന്നതിനും; (3) പശ്ചാത്താപത്തിന്റെ പ്രായശ്ചിത്തത്താൽ വീണ്ടെടുക്കുന്നതിനും കഴിയും. ഈ ക്രമീകരണത്തിനുള്ളിൽ നീതീകരിക്കപ്പെട്ട ഒരു കത്തോലിക്കാ വിശ്വാസി ഒരു പുരോഹിതനോട് അവന്റെ പാപങ്ങൾ എറ്റുപറയുകയും പാപവിമുക്തി കൈവരിക്കുകയും ചെയ്യേണ്ടതുണ്ടു്. പാപവിമുക്തിയെത്തുടർന്ന് ഏതെങ്കിലും “താത്ക്കാലിക ശിക്ഷ”യ്ക്കുള്ള അർഹത ശേഷിപ്പുണ്ടെങ്കിൽ അത് സൽപ്രവൃത്തികൾ കൊണ്ട് പരിഹരിക്കുകയോ അല്ലെങ്കിൽ “പാപമോക്ഷം” കൊണ്ട് അതിൽനിന്നു ഇളവുനേടുകയും വേണം.”a
പ്രോട്ടസ്റ്റന്റ് വീക്ഷണം
പതിനാറാം നുറ്റാണ്ടിലെ പാപമോക്ഷങ്ങളുടെ ദുരുപയോഗപ്രദമായ വില്പന പ്രോട്ടസ്റ്റന്റ് വീക്ഷണത്തിന് കളമൊരുക്കി. കത്തോലിക്കാ സന്യാസിയായ മാർട്ടിൻ ലൂഥർ 1517-ൽ ജർമ്മനിയിലെ വിറ്റൽ ബർഗ്ഗിലുള്ള കാസിൽ ദേവാലയത്തിൽ താൻ പഠിച്ച 95 പ്രബന്ധങ്ങളിലൂടെ ഈ ആചാരത്തെ ആക്രമിച്ചു. പക്ഷെ ഔദ്യോഗികമായ വിശ്വാസവുമായുള്ള ലൂഥറിന്റെ വിയോജിപ്പ് അതിലേറെ ആഴമുള്ളത് ആയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ഒരു കത്തോലിക്കാ ഡിക്ഷണറി ഇങ്ങനെ പറയുന്നു: “നവീകരണത്തിന്റെ കാലത്തു് കത്തോലിക്കർക്കും പ്രോട്ടസ്റ്റെന്റുകാർക്കും ഇടയിലെ മുഖ്യ തർക്കവിഷയത്തിന് രൂപം നൽകിയത് ദൈവമുമ്പാകെ പാപികൾ നീതീകരിക്കപ്പെടുന്ന വിധം ഉപദേശത്തിന് അതായത് നീതീകരണം വിശ്വാസത്തിലൂടെ മാത്രം എന്നതിന് വീഴ്ച നേരിടുന്നു”വെങ്കിൽ ‘മേലാൽ ഞങ്ങളില്ല’ എന്നു് ലൂഥർ തന്റെ ടേബിൾ റ്റക്കിൽ പറയുന്നു.
വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം എന്നതുകൊണ്ട് ലൂഥർ അർത്ഥമാക്കിയതെന്താണ്? മനുഷ്യന്റെ നീതീകരണത്തിൽ സ്നാനവും വ്യക്തിപരമായ മേന്മയും സൽപ്രവൃത്തികളും അതുപോലെതന്നെ കുമ്പസാരം കേട്ട്, പാപ വിമുക്തി അനുവദിച്ച്, സ്വയ ശിക്ഷ സഹിതമുള്ള പരിഹാര ചെയ്തികളും ചുമത്തുന്ന പുരോഹിതൻ ചൊല്ലിത്തരുന്നതായ പശ്ചാത്തല പ്രായശ്ചിത്തവും ഉൾപ്പെടുന്നു എന്നു ഒരു കത്തോലിക്കൻ എന്ന നിലയിൽ ലൂഥർ അറിഞ്ഞിരുന്നു.
ദൈവവവുമായി സമാധാനം കണ്ടെത്തുന്നതിനുള്ള തന്റെ പരിശ്രമത്തിൽ ഉപവാസം, പ്രാർത്ഥന, സ്വയശിക്ഷ, എന്നിവ ഉൾപ്പെടെയുള്ള റോമൻ നീതീകരണം സിദ്ധാന്തത്തിലെ എല്ലാ ഉപാധികളിലും ലൂഥർ പയറ്റി നോക്കി, പക്ഷേ യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. അസ്വസ്ഥനായ അവൻ സങ്കീർത്തനവും പൗലോസിന്റെ കത്തുകളും പല ആവർത്തി വായിക്കുകയും അങ്ങനെ ഒടുവിൽ ദൈവം മനുഷ്യനെ നീതീകരിക്കുന്നത് അവരുടെ നേടിയെടുത്ത യോഗ്യതകൾ കൊണ്ടോ, സൽപ്രവൃത്തികൾ കൊണ്ടോ, പശ്ചാത്താപം കൊണ്ടോ അല്ല. പിന്നെയോ അവരുടെ വിശ്വാസം നിമിത്തം മാത്രമാണ് എന്ന നിഗമനത്തിൽ എത്തിക്കൊണ്ട് അവൻ മനസ്സമാധാനം കണ്ടെത്തി. വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണത്തിന്റെ ഈ ആശയം അവനു കൽകിയ അത്യുത്സാഹം തന്റെ ജർമ്മൻ വിവർത്തനത്തിൽ റോമർ 3:28-ൽ “വിശ്വാസം” എന്ന പദത്തിനു ശേഷം “മാത്രം” എന്ന് പദം കൂട്ടിച്ചേർക്കുന്നതിന് അവനെ പ്രേരിപ്പിച്ചു.!b
പ്രോട്ടസ്റ്റന്റ് സഭകളിൽ ഏറിയപങ്കും “കൃപയാൽ വിശ്വാസത്തിലുള്ള നീതീകരണം” എന്ന് ലൂഥറിന്റെ വീക്ഷണത്തെ അടിസ്ഥാനപരമായി പിൻപറ്റി. സത്യത്തിൽ നവീകരണകാലത്തിനു മുമ്പ് ജീവിച്ചിരുന്ന ജാക്വസ് ലെഫേവർ ഡി എറ്റേപ്പിൾസ് എന്ന് ഫ്രഞ്ചുകാരൻ ഇത് നേരത്തെ പ്രകടിപ്പിച്ചിരുന്നു. നീതീകരണം സംബന്ധിച്ച കത്തോലിക്കാ പ്രോട്ടസ്റ്റന്റ് വീക്ഷണങ്ങളിലെ വ്യത്യാസത്തെപ്പറ്റി സംക്ഷിപ്തരൂപത്തിൽ എ കാത്തലിക് ഡിക്ഷണറി ഇങ്ങനെ പറയുന്നു: “കത്തോലിക്കർ നീതീകരണത്തെ ഒരു മനുഷ്യൻ യഥാർത്ഥമായി നീതീകരിക്കപ്പെടുന്ന ഒരു നടപടിയായി കരുതുന്നു; പ്രോട്ടസ്റ്റന്റുകാരോ മറ്റൊരുത്തന്റെ—ക്രിസ്തുവിന്റെ—വൈശിഷ്ട്യങ്ങൾ തന്റെ പേരിൽ കണക്കിട്ടുകൊണ്ട് ഒരുവനെ കേവലം നീതിമാനായി പ്രഖ്യാപിക്കുന്നതും നീതി ആരോപിക്കുന്നതുമായ ഒരു നടപടിയായി കരുതുന്നു.”
കത്തോലിക്കാ “നീതീകരണമോ പ്രോട്ടസ്റ്റന്റ് നീതീകരണമോ” അല്ല
സ്നാനത്തിങ്കൽ ചൊരിയപ്പെടുന്ന ദിവ്യ കൃപയുടെ ദാനത്താൽ ഒരു മനുഷ്യൻ യഥാർത്ഥമായി നീതീകരിക്കപ്പെടുന്നു എന്ന് കത്തോലിക്കാ ഉപദേശം അവകാശപ്പെടുമ്പോൾ അത് ബൈബിൾ പഠിപ്പിക്കുന്നതിന് അപ്പുറം പോകുന്നു. ആദിമ പാപം കഴുകിക്കളയുന്നത് സ്നാനമല്ല പിന്നെയോ, ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തമാണ്.(റോമർ 5:8, 9) ദൈവത്താൽ യഥാർത്ഥമായി അംഗീകരിക്കപ്പെടുന്നതും നീതിമാൻ എന്ന നിലയിൽ എണ്ണപ്പെടുന്നതും അഥവാ പരിഗണിക്കപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. (റോമർ 4:7, 8) പാപത്തിനെതിരെ കഠിന പോരാട്ടം നടത്തുന്ന ഏതൊരു സത്യസന്ധനായ കത്തോലിക്കനും താൻ യഥാർത്ഥമായി നീതീകരിക്കപ്പെട്ടിട്ടില്ല എന്നറിയാം. (റോമർ 7:14-19) അയാൾ യഥാർത്ഥമായി നീതിമാനായി കഴിഞ്ഞിരുന്നുവെങ്കിൽ ഒരു പുരോഹിതനോട് കുമ്പസാരിക്കത്തക്കവണ്ണം അയാളിൽ പാപമൊന്നും ഉണ്ടായിരിക്കുകയില്ലായിരുന്നു.
കൂടാതെ കത്തോലിക്കാ സിദ്ധാന്തം ബൈബിളിനെ പിൻപറ്റിയിരുന്നെങ്കിൽ പാപബോധമുള്ള കത്തോലിക്കർ ദൈവത്തോട് യേശുക്രിസ്തു മുഖാന്തരം ക്ഷമക്കായി യാചിച്ചുകൊണ്ട് അവരുടെ പാപങ്ങൾ ഏറ്റു പറയുമായിരുന്നു (1 യോഹന്നാൻ 1:9-2:2) പാപമോക്ഷങ്ങളുടെ ഉപദേശത്തിന്റെ ആധാരമായ നന്മകളുടെ സമാഹരണത്തിന് ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്തതുപോലെതന്നെ “നീതീകരണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഒരു മാനുഷ പുരോഹിതന്റെ മാദ്ധ്യസ്ഥതക്കും അടിസ്ഥാനമില്ല.—എബ്രായർ 7:26-28.
ക്രിസ്തുവിന്റെ ബലിയുടെ വൈശിഷ്ട്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനി നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നു എന്ന് അർത്ഥധ്വനിയുള്ള പ്രോട്ടസ്റ്റന്റ് നീതീകരണ സിദ്ധാന്തം സംശയമെന്യേ ബൈബിൾ പഠിപ്പിക്കുന്നതിനോട് ഏറെ അടുപ്പമുള്ളതാണ്. എന്നിരുന്നാലും ചില പ്രോട്ടസ്റ്റന്റ് സഭകൾ “വിശ്വാസത്താൽ മാത്രമേ നീതീകരണം ഉള്ളൂ” എന്ന് പഠിപ്പിക്കുന്നു. ഇത്, നാം കാണാൻ ഇരിക്കുന്നതുപോലെ പൗലോസ് അപ്പോസ്തലനും യാക്കോബും അവതരിപ്പിച്ച പ്രത്യേക ന്യയങ്ങളെ അവഗണിക്കുന്നു. ആത്മീയമായി ഞങ്ങൾ തികഞ്ഞിരിക്കുന്ന എന്ന ആ സഭകളുടെ മനോഭാവം,“ ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പട്ടിരിക്കുന്നു” എന്ന പ്രയോഗത്തിൽ ഒതുക്കാം. രക്ഷിക്കപ്പെടുന്നതിനു ക്രിസ്തുവിൽ വിശ്വസിക്കുക മാത്രമേ വേണ്ടൂ എന്നും അതുകൊണ്ട് നീതീകരണം സ്നാനത്തിന് മുമ്പായി നടക്കുന്നുവെന്നും ചില പ്രോട്ടസ്റ്റന്റുകാർ വിശ്വസിക്കുന്നു.
കൂടാതെ ചില പ്രോട്ടസ്റ്റന്റ് സഭകൾ വിശ്വാസത്താൽ ഉള്ള നീതീകരണം പഠിപ്പിക്കുന്നുമ്പോൾ ഫ്രഞ്ചു നവീകരണ കർത്താവായ ജോൺ കാൽവിനെ പിന്തുടരുകയും സ്വതന്ത്ര ഇച്ഛയുടെ ബൈബിൾ ഉപദേശത്തെ നിക്ഷേധിച്ചുകൊണ്ട് വ്യക്തികളുടെ ഭാവി മുൻനിർണ്ണയിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുകകും ചെയ്തു. (ആവർത്തനം 30:19, 20) അതുകൊണ്ട് നീതീകരണം സംബന്ധിച്ച പ്രോട്ടസ്റ്റന്റ് സിദ്ധാന്തമോ കത്തോലിക്കാ സിദ്ധാന്തമോ പൂർണ്ണമായി ബൈബിളിനോട് യോജിപ്പുള്ളതല്ല എന്ന് പ്രസ്താവിക്കാൻ സാധിക്കും.
ബൈബിൾ എന്ത് പഠിപ്പിക്കുന്നു?
എങ്കിലും നീതീകരണത്തിന്റെ അഥവാ മനുഷ്യന് ദൈവമുമ്പാകെ നീതീയുള്ള ഒരു നില പ്രദാനം ചെയ്യപ്പെടാവുന്ന വിധം സംബന്ധിച്ച് ബൈബിൾ നിശ്ചയമായും പഠിപ്പക്കുന്നുണ്ട്. നാമെല്ലാം ദൈവമക്കളായല്ല ക്രോധസന്തതികളായി ജനിച്ചിരിക്കയാൽ ദൈവവുമായി നീതിയിൽ വരേണ്ട ആവശ്യമുള്ളത് എന്തുകൊണ്ട് എന്ന് നാം മുമ്പ് കണ്ടുകഴിഞ്ഞരിക്കുകയാണ്. (എഫെസ്യർ 2:1-3) ദൈവത്തിന്റെ ക്രോധം നമ്മുടെ മേൽ വസിക്കുന്നുവോ ഇല്ലയോ എന്നത് വിശ്വസ്തനും നീതിമാനുമായ ദൈവം താനുമായി നിരപ്പിലാകുന്നതിനുവേണ്ടിയുള്ള അവന്റെ കരുണാപൂർവ്വകമായ കരുതലിനെ സ്വീകരിക്കുകയോ തിരിസ്ക്കരിക്കുകയോ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും. (യോഹന്നൻ 3:36) “യേശു കൊടുത്ത ആ മറുവിലയാണ് ആ സ്നേഹപൂർവ്വകമായ കരുതൽ”—റോമർ 3:23, 24.
ക്രിസ്തുവിന്റെ മറുവിലയാഗം “ഭൂമിയിലുള്ളതും” “സ്വർഗ്ഗത്തിലുള്ളതു”മായ രണ്ടു പ്രത്യാശകൾ തുറന്നുതരുന്നു എന്ന് അപ്പോസ്തലനായ പൗലോസ് കാണിച്ചു അവൻ എഴുതി “സകല നിറവും അവനിൽ (ക്രിസ്തുവിൽ) കുടികൊള്ളുന്നതും ദണ്ഡനസ്തംഭത്തിൽ അവൻ ചൊരിഞ്ഞ രക്തത്തിലൂടെ സമാധാനം ഉണ്ടാക്കിക്കൊണ്ട് ഭൂമിയിലുള്ളതാകട്ടെ സ്വർഗ്ഗത്തിലുള്ളതാകട്ടെ മറ്റെല്ലാറ്റിനെയും തന്നോട് വിണ്ടും നിരപ്പിക്കുന്നതും നല്ലത് എന്ന് ദൈവം കണ്ടു.” കൊലോസ്യർ 1:19, 20.
കത്തോലിക്കാസഭ നീതീകരണം മനുഷ്യനെ യഥാർത്ഥമായി നീതിമാനാക്കുന്നു എന്നു പഠിപ്പിക്കുന്നു. പക്ഷേ മരണകരമായ പാപത്തിൽ അതു നഷ്ടപ്പെടുത്തുന്നതിനോ വ്യക്തിപരമായ വൈശിഷ്ട്യത്താൽ അതിനെ വർദ്ധിപ്പിക്കുന്നതിനോ കഴിയും.
പ്രോട്ടസ്റ്റന്റുകാരായ നിരവധിപേർ വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണത്തിൽ അഥവാ നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നു എന്നും വിശ്വസിക്കുന്നു. യേശുവിലുള്ള വിശ്വാസം രക്ഷ ഉറപ്പാക്കുന്നു എന്നും നീതീകരണം മുൻനിർണ്ണയിക്കപ്പെട്ടിരിക്കുന്നുവെന്നും മറ്റു ചിലർ വിശ്വസിക്കുന്നു.
ബൈബിൾ മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്നും ക്രിസ്തുവിന്റെ മറുവിലയാഗം സ്വർഗ്ഗീയവും ഭൗമികവുമായ രണ്ടു പ്രത്യാശകൾ തുറന്നു തരുന്നു എന്നും പഠിപ്പിക്കുന്നു. രണ്ടു പ്രത്യാശകളിലും ദൈവ മുമ്പാകെ ഒരു നീതിയുള്ള നില ലഭിക്കുന്നതു് അന്തർഭവിച്ചിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a കത്തോലിക്കാ വിശ്വാസമനുസരിച്ച്, പാപത്തിൽ കുറ്റവും രണ്ട് വിധത്തിലുള്ള ശിക്ഷയും അന്തർഭവിച്ചിരിക്കുന്നു. നിത്യവും താത്ക്കാലികവുമായ ശിക്ഷ. കുറ്റവും നിത്യ ശിക്ഷയും പശ്ചാത്താപ പ്രായശ്ചിത്തത്താൽ ഇളവു ചെയ്യപ്പെടുന്നു. താത്ക്കാലിക പാപം ഈ ജീവിതത്തിലെ സൽപ്രവൃത്തികൾ കൊണ്ടോ ശരീര ദണ്ഡനമുറകളാലോ അല്ലെങ്കിൽ അടുത്ത ജീവിതത്തിൽ ശുദ്ധീകരണസ്ഥലത്തെ തീ കൊണ്ടോ പരിഹരിക്കപ്പെടണം. ഒരു പാപമോക്ഷം എന്നത് സഭയുടെ ഭണ്ഡാരത്തിൽ കുരുതിവച്ചിരിക്കുന്ന ക്രിസ്തുവിന്റെയും മറിയായുടേയും “പുണ്യവാളന്മാരുടെയും വൈശിഷ്ട്യങ്ങൾ ബാധകമാക്കിക്കൊണ്ട് താത്ക്കാലിക ശിക്ഷയുടെ ഭാഗീകമായോ മുഴുവനായോ ഉള്ള ഇളവാണ്. ഒരു പാപമോക്ഷം ലഭിക്കുന്നതിനുള്ള സൽപ്രവൃത്തികളിൽ മോക്ഷയാത്രയോ എന്തെങ്കിലും “പുണ്യ”കാര്യത്തിനുവേണ്ടി പണം മുടക്കുന്നതോ ഉൾപ്പെടുന്നു. മുൻകാലത്ത് കുരിശുയുദ്ധങ്ങൾക്കായും കത്തീഡ്രലുകൾ, ആശുപത്രികൾ, പള്ളികൾ എന്നിവ നിർമ്മിക്കുന്നതിനും ഇങ്ങനെ പണം ശേഖരിക്കുമായിരുന്നു.
b പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു എന്ന് യാക്കോബിന്റെ ലേഖനം രണ്ടാം അദ്ധ്യായത്തിലെ അവന്റെ ന്യായവാദം “പ്രവൃത്തികൂടാതെയുള്ള ” നീതീകരണം സംബന്ധിച്ച പൗലോസ് അപ്പോസ്തലന്റെ വിശദീകരണത്തിനു വിരുദ്ധമായിരിക്കുന്നു എന്നതുകൊണ്ട് യാക്കോബിന്റെ ലേഖനത്തിന്റെ കാനോനികതയതിൽ ലൂഥർ സംശയം പുലർത്തി. (റോമർ 4:6) യഹൂദാ ന്യായപ്രമാണപ്രകാരമുള്ള, പ്രവൃത്തികളെപ്പറ്റി ആയിരുന്നു പൗലോസ് സംസാരിച്ചത് എന്ന് തിരിച്ചറിയാൻ ലൂഥർ പറാജയപ്പെട്ടു.—റോമർ 3:19, 20, 28.