രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഫിജിയിൽ യഹോവ ‘അതു വളരുമാറാക്കുന്നു’
മനോഹരമായ ഫിജിദ്വീപുകളിലെ വിശ്വസ്ത രാജ്യപ്രഘോഷകരുടെ മേൽ യഹോവയുടെ അനുഗ്രഹങ്ങൾ പ്രത്യക്ഷമാകുന്നു. ഇപ്പോൾ ആ ദ്വീപുകളിൽ 1,049 യഹോവയുടെ സാക്ഷികൾ ഉണ്ട്, കഴിഞ്ഞവർഷത്തേക്കാൾ ഒര 10 ശതമാന വർദ്ധനവ്. അവർ നടുകയും നനയ്ക്കുകയും ദൈവം കാര്യങ്ങൾ വളരുമാറാക്കുകയും ചെയ്തു.a—1 കൊരിന്ത്യർ 3:6, 7.
വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചാഫിസ് പ്രസ്താവിക്കുന്നത് “ബൈബിൾ പഠനത്തിൽ ആളുകൾ അപ്രതീക്ഷിതമായ ഒരു താൽപര്യം കാണിക്കുന്നു” എന്നാണ്. ഒരു സഭയിലെ അംഗങ്ങൾ നേരത്തെ മോശമായി സ്വീകരിക്കപ്പെട്ട ഒരു ഒററപ്പെട്ട ഗ്രാമത്തിൽ പ്രവർത്തിച്ചു. എന്നാൽ ഈ സന്ദർഭം ഗ്രാമവാസികളെല്ലാവരും യഹോവയുടെ സാക്ഷികളെ ശ്രദ്ധിക്കുവാൻ ഭവനങ്ങളിലുണ്ടായിരിക്കയും അതിനുശേഷം സ്ത്രീകൾ സഹോദരങ്ങൾക്ക് കമ്യൂണിററിഹോളിൽ ലഘുഭക്ഷണം നൽകുകയും ചെയ്യണമെന്നു ഗ്രാമത്തലവൻ പ്രഖ്യാപിച്ചു. രണ്ടാഴ്ചകഴിഞ്ഞ്, തിരിച്ചു ചെന്നപ്പോൾ, ഒരു നിരന്തര പയണിയർ ബൈബിൾ പഠിക്കുന്നതിനു താല്പര്യമുള്ള 28 ആളുകളെ കണ്ടെത്തി. അപ്പോൾ മുതൽ താൽപര്യക്കാരെ സഹായിക്കുന്നതിനുവേണ്ടി എല്ലാ രണ്ടാം വാരത്തിലും സുവാർത്തയുമായി ഈ ഗ്രാമം സന്ദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അടുത്തു കഴിഞ്ഞ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ വച്ച് പുതുതായി സ്നാനപ്പെട്ട 68 പേരിൽ ഒരാൾ ഒൻപതുവർഷം സൻഡേ സ്കൂൾ അദ്ധ്യാപകനായിരുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിൽ രണ്ടുസാക്ഷികള അദ്ദേഹത്തെ കണ്ടുമുട്ടുകയും “സുദീർഘചർച്ചകൾക്കും അനേക മടക്കസന്ദർശനങ്ങൾക്കുംശേഷം ഒടുവിൽ ഒരു അദ്ധ്യയനം ആരംഭിക്കയും ചെയ്തു.” രണ്ടു മാസത്തെ ബൈബിൾ അദ്ധ്യയനശേഷം, സൻഡേസ്കൂൾ അദ്ധ്യാപകനെന്ന അദ്ദേഹത്തിന്റെ നില രാജിവയ്ക്കുകയും, സത്യത്തിനുവേണ്ടി തന്റെ നില സ്വീകരിക്കുകയും ഒരു വർഷത്തിനുശേഷം സ്നാനപ്പെടുകയും ചെയ്തു.
1984-ൽ ഫിജിയിൽ ആദ്യമായി രണ്ടു ഡിസ്ട്രിക്ററ് കൺവെൻഷൻ ഉണ്ടായിരുന്നു. മറെറാരു ദ്വീപിലെ രണ്ടാമത്തെ ചെറിയ കൺവെൻഷന്റെ പരിപാടിക്ക് പ്രധാന ദ്വീപിൽ നിന്നുള്ള 22 മൂപ്പൻമാർ തങ്ങളുടെ സ്വന്തം ചെലവിൽ പിന്തുണ നൽകി. ബ്രാഞ്ചാഫീസ് യാത്രാക്കാര്യങ്ങൾ ക്രമീകരിക്കയും പ്രധാന ദ്വീപിൽ നിന്നു 90 സഹോദരങ്ങൾ ഹാജരാകുമെന്നു പ്രതീക്ഷിക്കയുമ ചെയ്തു. എന്നിരുന്നാലും, പ്രത്യേക വിമാനം മൂലം 115 പേരും ചാർട്ടർ ചെയ്ത കപ്പൽ മൂലം 320 പേരും യാത്രചെയ്തു. സാക്ഷികളുടെ വിശിഷ്ടമായ നടത്ത നിമിത്തം ഒരു എയർലൈൻ പൈലററ് പ്രസ്താവിച്ചു: “നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ ഒരുക്കത്തോടെ നിന്ന, അവരുടെ നടത്തയിൽ ഞാൻ അതിശയിച്ചുപോയി. ഒരു യന്ത്രത്തകരാർ മൂലം അവർ വിമാനത്തിൽ നിന്നു ഇറങ്ങേണ്ടിയിരിക്കുന്നു എന്നു ഞാൻ പ്രഖ്യാപിച്ചപ്പോൾ, അവർ യാതൊരു പിറുപിറുപ്പോ പരാതിയോ കൂടാതെ ശാന്തമായി ഇറങ്ങി. തിരിച്ചുകയറിയപ്പോഴും, അവർ ശാന്തമായുമ സന്തോഷത്തോടും കശപിശകൂടാതെയും അങ്ങനെ ചെയ്തു. എല്ലാവിമാനയാത്രക്കാരും നിങ്ങളേപ്പോലെ ആയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.”
ചാർട്ടർ ചെയ്ത കപ്പലിന്റെ ചീഫ് എൻജിനീയർ അഭിപ്രായപ്പെട്ടു: “യാത്രക്കാരായി നിങ്ങളേപ്പോലെയുള്ള ആളുകൾ ഉള്ളതു നല്ലതാണ്, കാരണം മറെറാരു ദ്വീപിലേക്കുള്ളപ്പോൾ ഞങ്ങൾ കടത്തി വിട്ട ഒരു യുവ ക്രിസ്തീയ ഗ്രൂപ്പിനേക്കാൾ നിങ്ങൾ തികച്ചും വ്യത്യസ്തരാണ് . . . നിങ്ങൾ ശുചിയുള്ളവരും ആളുകളുമായി രമ്യമായി പെരുമാറുന്നവരുമാണ്.” ഒരു സഹയാത്രക്കാരൻ പറഞ്ഞു: “ഞാൻ തണുത്ത കപ്പൽ തട്ടിൽ കിടന്നുറങ്ങുകയായിരുന്നപ്പോൾ എന്റെ എനിക്കും എന്റെ ഭാര്യയ്ക്കും ഉറങ്ങുന്നതിന് നിങ്ങളുടെ സഹോദരിമാരിൽ ഒരാൾ അവളുടെ മെത്ത തന്നു. ഇതുപോലുള്ള ഒരു മതത്തെ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു.” കൂടുതൽ പഠിക്കുന്നതിനുവേണ്ടി അയാൾ കൺവെൻഷനിൽ ഹാജരായി.
യഥാർത്ഥത്തിൽ, ഈ സഹോദരങ്ങളുടെയെല്ലാം വിശിഷ്ട നടത്തയാണ് ഒരുവൻ ക്രിസ്ത്യാനികളിൽ നിന്നു പ്രതീക്ഷിക്കേണ്ടത്. യേശു പറഞ്ഞു: “എല്ലാ നല്ല വൃക്ഷവും നല്ല ഫലം കായ്ക്കുന്നു.” (മത്തായി 7:17) ഫിജിയിൽ ഉള്ള തന്റെ വിശ്വസ്ത ആരാധകൻമാർക്ക് യഹോവ നൽകുന്ന വർദ്ധനവു കാണുന്നത് ഒരു ആനന്ദമാണ്. യഹോവയുടെ ജനങ്ങളുടെ നല്ല നടത്ത നിരീക്ഷിക്കുന്നതിൽ തുടരുമളവിൽ നിസ്സംശയമായും കൂടുതലായി അനേകരും സുവാർത്ത ശ്രദ്ധിക്കും. (w86 3/1)
[അടിക്കുറിപ്പുകൾ]
a കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഒരു 42 ശതമാനം വർദ്ധനവായ 1,107 ഭവന ബൈബിൾ അദ്ധ്യയനങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ, അവിതർക്കിതമായും, യഹോവ കൂടുതൽ വർദ്ധനവു വരുത്തും.