വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ ദൈവത്തിലും ബൈബിളിലും യേശുക്രിസ്തുവിലും ഇപ്പോഴും വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുന്ന ചിലരെ വിശ്വാസത്യാഗത്തിന് യഹോവയുടെ സാക്ഷികൾ സഭയിൽനിന്നു പുറത്താക്കുന്നത് (സഭാഭ്രഷ്ടരാക്കുന്നത്) എന്തുകൊണ്ട്?
അപ്രകാരം ഒരു തടസ്സം പറയുന്നവർ, ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന അനേകമതസ്ഥാപനങ്ങളും ഭിന്നവീക്ഷണങ്ങൾ അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ചില വൈദികൻമാർപോലും തങ്ങളുടെ സഭയുടെ അടിസ്ഥാനോപദേശങ്ങളോടുയോജിക്കുന്നില്ലെങ്കിലും, അവർ സഭയിൽ നല്ല നിലയിൽ നിൽക്കുന്നു. ക്രൈസ്തവമണ്ഡലത്തിലെ മതഭേദങ്ങളിൽ മിക്കവാറും എല്ലാററിലുംതന്നെ, തിരുവെഴുത്തുകളുടെ നിശ്വസ്തതയേ സംബന്ധിച്ചു അന്യോന്യം വളരെ വിയോജിക്കുന്ന നവീന ചിന്താഗതിക്കാരും മൌലികവാദികളും ഉണ്ട്.
എന്നിരുന്നാലും, അപ്രകാരമുള്ള മാതൃകകൾ നാം അതുപോലെ ചെയ്യുന്നതിനു യാതൊരടിസ്ഥാനവും നൽകുന്നില്ല എന്തുകൊണ്ട് ഇല്ല? അപ്രകാരമുള്ള അനേകമതഭേദങ്ങളും വ്യാപക വൈപരീത്യവീക്ഷണങ്ങൾ വൈദികവർഗ്ഗത്തിലും അയ്മേനികളുടെയിടയിലും അനുവദിക്കുന്നു, കാരണം ബൈബിൾ സത്യം എന്താകുന്നുവെന്നു അവർക്കുറപ്പുണ്ടായിരിക്കാൻ സാദ്ധ്യമല്ലെന്നു അവർക്കു തോന്നുന്നു. അവർ യേശുവിന്റെ നാളിലെ പരീശൻമാരെയും ശാസ്ത്രികളേയും പോലെയാണ്, യേശു അധികാരത്തോടെ പഠിപ്പിച്ചതുപോലെ അധികാരമുള്ള ആളുകളേപ്പോലെ സംസാരിപ്പാൻ അവർ അപ്രാപ്തരാകുന്നു. (മത്തായി 7:29) കൂടാതെ, മതക്കാർ മിശ്രവിശ്വാസത്തിൽ വിശ്വസിക്കുന്നടത്തോളം വൈപരീത്യ വിശ്വാസങ്ങൾ അത്ര ഗൗരവമായി എടുക്കാതിരിക്കാൻ കടപ്പെട്ടവരാണ്.
എന്നാൽ വസ്തുതകളുടെ അപ്രകാരമുള്ള ഒരു വീക്ഷണമുണ്ടായിരിക്കുന്നതിനു തിരുവെഴുത്തുകളിൽ അടിസ്ഥാനമില്ല. യഹൂദമതത്തിലെ യാതൊരു വിഭാഗവുമായി യേശു പൊതു താല്പര്യത്താൽ ബന്ധിക്കപ്പെട്ടില്ല. ആ വിഭാഗങ്ങളിലെ യഹൂദൻമാർ സൃഷ്ടിയിൻ ദൈവത്തിലും എബ്രായ തിരുവെഴുത്തുകൾ പ്രത്യേകിച്ച് മോശെയുടെ ന്യായപ്രമാണത്തിലും വിശ്വസിച്ചിരുന്നതായി അവകാശപ്പെട്ടിരുന്നു. എങ്കിലും യേശു അവന്റെ ശിഷ്യൻമാരോട്, “പരീശൻമാരുടെയും ശാസ്ത്രീമാരുടെയും ഉപദേശത്തെ . . . സൂക്ഷിച്ചുകൊള്ളുവിൻ.” എന്നു പറഞ്ഞു. (മത്തായി 16:11, 12; 23:15) അപ്പോസ്തലനായ പൗലോസ് വസ്തുക്കൾ എത്ര ശക്തമായി പ്രസ്താവിക്കുന്നു എന്നതും കുറിക്കൊള്ളുക: “ഞങ്ങളോ അല്ലെങ്കിൽ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതനോ വന്ന് ഞങ്ങൾ നിങ്ങളോട് സുവാർത്തയായി അറിയിച്ചതിനപ്പുറമായി എന്തെങ്കിലും സുവാർത്തയായി അറിയിച്ചാൽ, അവൻ ശപിക്കപ്പെട്ടവനാകട്ടെ.” പൗലോസ് അപ്പോൾ ഊന്നലിനുവേണ്ടി ആ പ്രസ്താവന ആവർത്തിച്ചു.—ഗലാത്യർ 1:8, 9.
വിയോജിക്കുന്ന അല്ലെങ്കിൽ അകലുന്ന വീക്ഷണങ്ങൾ സത്യക്രിസ്ത്യാനിത്വത്തോടു യോജിക്കുന്നതല്ല, പൗലോസ് 1 കൊരിന്ത്യർ 1:10-ൽ വ്യക്തമാക്കുന്നതുപോലെ: “നിങ്ങൾ മനസ്സിലും ചിന്തയിലും സമ്പൂർണ്ണമായി ഏകീകൃതരായിരിക്കുന്നതിനും നിങ്ങളുടെയിടയിൽ യാതൊരു ഭിന്നതയും ഉണ്ടാകാതിരിക്കുന്നതിനും വേണ്ടി നിങ്ങൾ അന്യോന്യം യോജിപ്പുള്ളവരായിരിപ്പാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സഹോദരങ്ങളായ നിങ്ങളോടു ഞാൻ അപേക്ഷിക്കുന്നു.” (ന്യൂ ഇൻറർ നാഷണൽ വേർഷൻ) എഫേസ്യർ 4:3-6-ൽ അവൻ കൂടുതലായി പ്രസ്താവിച്ചത്, ക്രിസ്ത്യാനികൾ “സമാധാനത്തിന്റെ ഏകീകരിക്കുന്ന ബന്ധത്തിൽ ആത്മാവിന്റെ ഐക്യത പാലിക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരായിരിക്കണം. ഏക പ്രത്യാശക്കായി നിങ്ങളെ വിളിക്കപ്പെട്ടിരിക്കുന്നതുപോലെ, ഒരു ശരീരവും ഒരു ആത്മാവുമാകുന്നു; കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്; എല്ലാവരുടെയും പിതാവും ദൈവവുമായവൻ ഒരുവൻ.”
ഓരോരുത്തൻ സ്വതന്ത്രമായി തിരുവെഴുത്തുകൾ പരിശോധിക്കയും അവന്റെ സ്വന്തം തീരുമാനങ്ങളിലെത്തുകയും അവ പഠിപ്പിക്കയും ചെയ്യുന്നതിനാൽ ഈ ഐക്യം പ്രാപിക്കയും നിലനിർത്തുകയും ചെയ്യേണ്ടതായിരുന്നോ? ഒരിക്കലും അല്ല! ഈ ഉദ്ദേശ്യത്തിനുവേണ്ടി യേശുക്രിസ്തുവിൽകൂടി, യഹോവയാം ദൈവം കരുതി “ചിലരെ അപ്പോസ്തലൻമാരായും, . . . ചിലരെ സുവിശേഷകൻമാരായും, ചിലരെ ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും . . . വിശ്വാസത്തിലുള്ള ഐക്യതയിലും പൂർണ്ണവളർച്ചപ്രാപിച്ച ഒരു മമനുഷ്യന്റെ അളവോളം ദൈവപുത്രനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിലും നാം എല്ലാം എത്തുന്നതുവരെ.” ഉവ്വ്, അപ്രകാരമുള്ള ശുശ്രൂഷകൻമാരുടെ സഹായത്താൽ, സഭാപരമായ ഐക്യം—ഉപദേശത്തിലും പ്രവർത്തനത്തിലും ഉണ്ടായിരിക്കാം, സാദ്ധ്യവുമാണ്.—എഫേസ്യർ 4:11-13.
സ്പഷ്ടമായി, ദൈവത്തിലും, ബൈബിളിലും യേശുക്രിസ്തുവിലും അതുപോലുള്ള കാര്യങ്ങളിലുമുള്ള ഒരു വിശ്വാസത്തിൽ ആശ്രയിച്ചുമാത്രം യഹോവയുടെ സാക്ഷികളുമായുള്ള ഒരു അംഗീകൃത സഹവാസത്തിന്റെ അടിസ്ഥാനം സ്ഥിതിചെയ്യാൻ കഴിയുകയില്ല. റോമൻ കത്തോലിക്ക പാപ്പായും, അതുപോലെ കാൻറൻബറിയിലെ ആംഗ്ലിക്കൻ ആർച്ചു ബിഷോപ്പും അത്തരം വിശ്വാസം അവകാശപ്പെടുന്നു, എങ്കിലും അവരുടെ സഭാംഗങ്ങൾ അന്യോന്യം നിഷേധകമാണ്. അതുപോലെ, അപ്രകാരമുള്ള വിശ്വാസങ്ങൾ ഉണ്ടെന്നു അവകാശപ്പെടുന്നതുകൊണ്ടുമാത്രം ഒരാളെ യഹോവയുടെ സാക്ഷികളിലൊരുവനായി അറിയപ്പെടാൻ നിയോഗിതനാക്കുകയില്ല.
യഹോവയുടെ സാക്ഷികളോടുള്ള അംഗീകൃത സഹവാസത്തിന് യഹോവയുടെ സാക്ഷികൾക്കു അനന്യമായ തിരുവെഴുത്തുപരമായ വിശ്വാസങ്ങൾ ഉൾപ്പെടെ, ബൈബിളിന്റെ സത്യോപദേശങ്ങളുടെ മുഴുനിരയും സ്വീകരിക്കുന്നത് ആവശ്യമാണ്. അപ്രകാരമുള്ള വിശ്വാസങ്ങളിൽ എന്തുൾപ്പെടുന്നു?
മനുഷ്യവർഗ്ഗത്തിൻ മുമ്പാകെയുള്ള വലിയ വിവാദവിഷയം യഹോവയുടെ പരമാധികാരത്തിന്റെ അർഹതയേപ്പററിയുള്ളതാകുന്നു, അതുകൊണ്ടാണ് അവൻ ഇത്രനാൾ ദുഷ്ടത അനുവദിച്ചിരിക്കുന്നത് (യെഹെസ്ക്കേൽ 25:17) എന്നുള്ളതു യേശുക്രിസ്തുവിനു മനുഷ്യനാകുന്നതിനു മുമ്പ് ഒരു ആസ്തിക്യമുണ്ടായിരുന്നുവെന്നും അവന്റെ സ്വർഗ്ഗീയ പിതാവിന് കീഴ്പ്പെട്ടിരുന്നുവെന്നും (യോഹന്നാൻ 14:28) ഉള്ളത്. ‘യേശുവിന്റെ ഭൗമിക താല്പര്യങ്ങൾ എല്ലാം ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്ന’ “വിശ്വസ്തനും വിവേകിയുമായ ഒരു അടിമ” ഇന്നു ഭൂമിയിലുണ്ടെന്നും, ആ അടിമ യഹോവയുടെ സാക്ഷികളുടെ ഭരണസംഘവുമായി സംയോജിക്കപ്പെട്ടിരിക്കുന്നുവെന്നും (മത്തായി 24:45-47) ഉള്ളത്. 1914 ജാതികളുടെ കാലങ്ങളുടെ അന്ത്യവും സ്വർഗ്ഗത്തിൽ ദൈവരാജ്യത്തിന്റെ സ്ഥാപനവും അതുപോലെ മുൻകൂട്ടിപറയപ്പെട്ട ക്രിസ്തുവിന്റെ സാന്നിദ്ധ്യ സമയവും കുറിക്കുന്നു. (ലൂക്കോസ് 21:7-24; വെളിപ്പാട് 11:15-12:10) എന്നുള്ളത്. 144,000 ക്രിസ്ത്യാനികൾ മാത്രമേ സ്വർഗ്ഗീയ പ്രതിഫലം പ്രാപിക്കയുള്ളു (വെളിപ്പാട് 14:1, 3) എന്നുള്ളത്. സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തെ സൂചിപ്പിക്കുന്ന, അർമ്മഗെദ്ദോൻ സമീപിച്ചിരിക്കുന്നു. (വെളിപ്പാട് (16:14, 16;19:11, 12) എന്നത്. അതിനെ ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച പിന്തുടർന്ന് ഭൂവിസ്തൃതമായ ഒരു പരദീസാ പുനഃസ്ഥാപിക്കുമെന്നതും അതിനെ ആദ്യമേ ആസ്വദിക്കുന്നവർ യേശുവിന്റെ “വേറെ ആടുകളുടെ” “മഹാപുരുഷാരം” ആയിരിക്കും എന്നതും.—യോഹന്നാൻ 10:16; വെളിപ്പാട് 7:9-17; 21:3, 4 എന്നതും.
അത്ര കർക്കശമായ നില അവലംബിക്കുന്നതിന് നമുക്ക് തിരുവെഴുത്തുപരമായ മുൻമാതൃക ഉണ്ടോ? നിശ്ചയമായും നമുക്കുണ്ട്! പൗലോസ് തന്റെ നാളിലെ ചിലരേപ്പററി എഴുതി: “അവരുടെ വാക്ക് അർബ്ബുധവ്യാധിപ്പോലെ തിന്നുകൊണ്ടിരിക്കും. ഹുമനയോസും ഫിലേത്തോസും അവരുടെ കൂട്ടത്തിലുള്ളവരാകുന്നു. പുനരുത്ഥാനം കഴിഞ്ഞുപോയി എന്നു പറഞ്ഞ് ഈ മനുഷ്യർ സത്യത്തിൽനിന്നു വ്യതിചലിച്ചു പോയി, അവർ ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു.” (2 തിമൊഥെയോസ് 2:17, 18; മത്തായി 18:6 കൂടെ കാണുക) ഈ മനുഷ്യർ ദൈവത്തിലും, ബൈബിളിലും, യേശുവിന്റെ ബലിയിലും വിശ്വസിച്ചില്ല എന്നു സൂചിപ്പിക്കുന്ന യാതൊന്നുമില്ല. എങ്കിലു, ഈ ഒരു അടിസ്ഥാന സംഗതിയിൽ, പുനരുത്ഥാനത്തിന്റെ സമയം സംബന്ധിച്ചു അവർ പഠിപ്പിക്കുന്നതിൽ, പൗലോസ് അവരെ ശരിയായി വിശ്വാസത്യാഗികൾ എന്നു മുദ്രയടിച്ചു, അവരുമായി വിശ്വസ്തക്രിസ്ത്യാനികൾ സഹവസിക്കയില്ല.
അതുപോലെ, യേശു ജഡത്തിൽ വന്നു എന്നു വിശ്വസിക്കാത്തവരെ എതിർക്രിസ്തുക്കൾ എന്നു അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു. അവർ ദൈവത്തിലും, എബ്രായതിരുവെഴുത്തുകളിലും, യേശുവിനെ ദൈവപുത്രൻ എന്നും മററും വിശ്വസിച്ചിരുന്നിരിക്കാം. എന്നാൽ ഈ കാര്യത്തിൽ, യേശു യഥാർത്ഥത്തിൽ ജഡത്തിൽ വന്നുവെന്നതിൽ, അവർ വിയോജിക്കയും അപ്രകാരം “എതിർക്രിസ്തുക്കൾ” എന്നു വിളിക്കപ്പെടുകയും ചെയ്തു. അപ്രകാരം വ്യത്യസ്ഥ വീക്ഷണങ്ങൾ പുലർത്തുന്നവരേപ്പററി യോഹന്നാൻ തുടർന്നു പറയുന്നു: “നിങ്ങളുടെ അടുത്ത് ആരെങ്കിലും വരികയും ഈ ഉപദേശം കൊണ്ടുവരാതിരിക്കയും ചെയ്യുന്നുവെങ്കിൽ, അവനെ ഒരിക്കലും നിങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്കുകയോ ഒരു വന്ദനം പറയുകയോ ചെയ്യരുത്. കാരണം അവന് ഒരു വന്ദനം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു പങ്കാളിയാകുന്നു.—2 യോഹന്നാൻ 7, 10, 11.
അതേപ്രകാരമുള്ള തിരുവെഴുത്തു മാതൃകകൾ പിന്തുടർന്നുകൊണ്ട്, ഒരു ക്രിസ്ത്യാനി (ദൈവത്തിലും, ബൈബിളിലും, യേശുവിലും വിശ്വാസം അവകാശപ്പെടുന്ന) അനുതാപമില്ലാതെ വ്യാജോപദേശങ്ങൾ പരത്തുന്നുവെങ്കിൽ അവനെ സഭയിൽ നിന്നു പുറത്താക്കപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നേക്കാം. (തീത്തോസ് 3:10, 11 കാണുക) നിശ്ചയമായും, ഒരു വ്യക്തിക്ക് സംശയങ്ങൾ ഉണ്ട് അഥവാ ഒരു വസ്തുതയേപ്പററി വിവരക്കുറവുണ്ട് എങ്കിൽ, യോഗ്യതയുള്ള ശുശ്രൂഷകർ അയാളെ സ്നേഹപുരസ്സരം സഹായിക്കും. ഇത് ഈ ബുദ്ധിയുപദേശത്തോടു യോജിക്കുന്നു: “സംശയമുള്ള ചിലരോടു കരുണകാണിക്കുന്നതിൽ തുടരുക; തീയിൽനിന്നു വലിച്ചെടുത്ത് അവരെ രക്ഷിക്കുക.” (യൂദാ 22, 23) അതുകൊണ്ട് സത്യക്രിസ്തീയസഭയെ കർക്കശമായി സ്വമത ശാഠ്യമുള്ളവരായിരിക്കുന്നുവെന്നു ശരിയായി കുററമാരോപിക്കപ്പെടാൻ സാദ്ധ്യമല്ല, എന്നാൽ അത് ദൈവവചനത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്ന ഐക്യത്തെ അതിയായി വിലമതിക്കയും അതിനുവേണ്ടി പ്രവൃത്തിക്കയും ചെയ്യുന്നു. (w86 4/1)